Saturday, 10 February 2024

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

SHARE

മലപ്പുറം: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി മലപ്പുറം ജില്ല കലക്ടർക്കാണ് നിർദേശം നൽകിയത്. വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശമുണ്ട്.

സംഭവത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വേണ്ട എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം നടന്നത്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികളാണ് മുങ്ങി മരിച്ചത്. കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആയിഷ റിദ (14), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുഹ്സിന (11) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.


    ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
    https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ







    SHARE

    Author: verified_user

    0 #type=(blogger):

    ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.