ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..
കേരളാ ഹോട്ടൽ എന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബദാം പലർക്കും ഇഷ്ടമുള്ള ഒന്നാണ്. ധാരാളം പോഷകഘടകങ്ങളാണ് ബദാമിൽ അടങ്ങിയിട്ടുള്ളത്. പലർക്കും ഇത് കുതിർത്തി കഴിക്കാനും ഈന്തപ്പഴം, പാൽ എന്നിവയ്‌ക്കൊപ്പം ജ്യൂസ് അടിച്ച് കുടിക്കാനുമൊക്കെയായിരിക്കും ഇഷ്ടം. ധാരാളം ഫൈബറുകളും, ആന്റി- ഓക്‌സിഡന്റും, വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, എല്ലുകൾക്ക് ബലം നൽകാനും ഏറെ സഹായകരമാണ്. എന്നാൽ ബദാം ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഇതിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ പോവും. അറിയാം..
ബദാം ഒരുപാട് കഴിക്കുന്നതും പ്രശ്‌നം, കുറച്ച് കഴിക്കുന്നതും പ്രശ്‌നം
അമിതമായി ബദാം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അമിതഭാരം വയ്‌ക്കുന്നതിനും കാരണമായേക്കാം. വൃക്ക രോഗങ്ങൾ ഉണ്ടാക്കാനും അമിത അളവിൽ ബദാം കഴിക്കുന്നത് കാരണമായേക്കും. കുറഞ്ഞ അളവിൽ ബദാം കഴിക്കുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ശരീരത്തിലെത്താതെയും പോകുന്നു. ദിവസവും 6 മുതൽ 8 എണ്ണം വരെ ബദാം കഴിക്കാം.
വറുത്തതോ ഉപ്പ് പുരട്ടിയതോ ബദാം കഴിക്കുന്നത്
വറുത്തതും ഉപ്പ് പുരട്ടിയതുമായ ബദാം കഴിക്കുന്നത് രുചികരമായി തോന്നുമെങ്കിലും ഇവ കഴിക്കുന്നത് ശരീരത്തിന് ഗുണമേകില്ല. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിനു പുറമെ ഉപ്പിനോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉപ്പ് കൂട്ടി വറുത്തെടുക്കുന്ന ബദാം ശരീരത്തിലേക്ക് ആവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യുന്നില്ല.
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബദാം കൃത്യമായി കഴിക്കാതിരിക്കുന്നത്
ബദാം സ്ഥിരമായി കൃത്യ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം നൽകുന്നത്. ഒന്നോ രണ്ടോ ആഴ്ചകളിൽ ഇടവേളകൾ എടുത്ത് കഴിക്കാമെങ്കിലും മാസങ്ങൾ പിന്നിട്ട് ബദാം കഴിക്കുന്നത് ശരീരത്തിന് ഗുണങ്ങൾ പ്രദാനം ചെയ്യുന്നില്ല. ചിലരിൽ നട്ട്‌സ് അലർജി എന്ന രോഗം പ്രകടമായിരിക്കാം. ഇങ്ങനെയുള്ളവർ ബദാം കഴിക്കുന്നത് അലർജിക്ക് കാരണമാകും. വൃക്ക രോഗങ്ങൾ ഉള്ളവർ ബദാം കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക.