Showing posts with label New. Show all posts
Showing posts with label New. Show all posts

Sunday, 14 July 2024

കോഴിക്കോട് വൻ വഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയിൽ

കോഴിക്കോട് വൻ വഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയിൽ



 കോഴിക്കോട്: 20 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്‌സൈസിന്‍റെ പിടിയിൽ. കൊയിലാണ്ടി സ്വദേശി സിദ്ദിഖ് ഇബ്രാഹിം (32), വടകര സ്വദേശി റംസാദ് (38), കൂത്താളി മുഹമ്മദ് അസ്ലം (28) എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ കോഴിക്കോട് മലപ്പറമ്പിന് സമീപം ഫ്ലോറിക്കൽ റോഡിൽ വച്ചാണ് പിടികൂടിയത്.
കാറിനകത്ത് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർകോട് നീലേശ്വരത്ത് നിന്നും വാങ്ങിയ കഞ്ചാവ് പെരുമണ്ണ സ്വദേശിയായ ഒരാൾക്ക് കൈമാറാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ എക്‌സൈസിന്‍റെ വലയിലായത്. കാസർകോട് നീലേശ്വരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കടത്ത് സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായ മൂവരും. ഈ മാസം നാലാം തവണയാണ് ഇത്തരത്തിൽ കാസർകോട് നിന്നും ഇവർ കോഴിക്കോട് ഭാഗങ്ങളിൽ കഞ്ചാവുമായി എത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് പതിനാലായിരം രൂപ നിരക്കിലാണ് ഇവർ വില്‍പന നടത്തിയിരുന്നത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് ആദ്യം കാസർകോട് എത്തിക്കുന്നത്. അവിടെനിന്ന് പാക്കറ്റുകളാക്കി കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എത്തിക്കുകയാണ് പതിവ്.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധയ്ക്ക് വിധേയമാക്കി. മറ്റ് കണ്ണികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി രാജീവ്, എക്‌സൈസ് ഇൻസ്പെക്‌ടർ ബിൽജിത്ത്, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്‌ടർമാരായ എം ഹാരിസ്, ടി കെ സഹദേവൻ, പ്രിവന്‍റീവ് ഓഫിസർമാരായ പ്രവീൺ കുമാർ, സിപി ഷാജു, ജലാലുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി കെ സതീഷ്, ജിത്തു,എം എം ബിനീഷ് എന്നിവർ നേതൃത്വം നൽകി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Monday, 12 February 2024

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒരു ദിവസം 12 ഇ​ട​ത്ത് തീ​പി​ടി​ത്തം

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒരു ദിവസം 12 ഇ​ട​ത്ത് തീ​പി​ടി​ത്തം

പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ന​ലി​ൽ അ​ടി​ക്കാ​ട് കത്തുന്നത് പതിവാ സംഭവം ആണെങ്കിലും ഞാ​യ​റാ​ഴ്ച 12 ഇ​ട​ത്താ​യി​രു​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തീ ​പ​ട​ർ​ന്ന​ത്. തൂ​ത എ​ട​യ്ക്ക​ൽ റ​ബർ ഷീ​റ്റ് സ്റ്റോ​ർ ചെ​യ്ത ഷെ​ഡ് അഗ്നിക്കിരയായി.

 ഇന്നലെ രാ​വി​ലെ 11നാ​ണ് സം​ഭ​വം. തീപിടുത്തത്തിൽ 75,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഉ​ച്ച​ക്ക് 12ഓ​ടെ ആ​ന​മ​ങ്ങാ​ട് മ​ണ​ലാ​യ റോ​ഡി​ൽ റ​ബ​ർ തോ​ട്ടം തീ​പി​ടി​ച്ച് ന​ശി​ച്ചു. ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​യിരുന്നു ഇത്. അ​ര​യേ​ക്കാ​ർ വ​രു​ന്ന തോ​ട്ട​മാ​ണ്. വെ​ട്ട​ത്തൂ​രി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഒരു തോ​ട്ടം ക​ത്തി ന​ശി​ച്ചു.

ക​ശു​മാ​വി​ൻ തൈ​ക​ൾ, വാ​ഴ, തെ​ക്ക് തു​ട​ങ്ങി​യ​വ​യും കൃ​ഷി​യും പൂർണ്ണമായും ക​ത്തി ന​ശി​ച്ചു.
പ​ട​പ്പ​റ​മ്പ്, മേ​ലാ​റ്റൂ​ർ, മ​ണ്ണാ​ർ​മ​ല, ചി​ര​ട്ടാ​മ​ല, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച അഗ്നിബാധ ഉണ്ടായി. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​പ്പു​റം ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു വി​ഭാ​ഗം എ​ത്തി​യാ​ണ് ഈ സ്ഥലങ്ങളിലെ തീ ​അ​ണ​ച്ച​ത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






Saturday, 10 February 2024

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

മലപ്പുറം: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി മലപ്പുറം ജില്ല കലക്ടർക്കാണ് നിർദേശം നൽകിയത്. വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശമുണ്ട്.

സംഭവത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വേണ്ട എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം നടന്നത്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികളാണ് മുങ്ങി മരിച്ചത്. കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആയിഷ റിദ (14), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുഹ്സിന (11) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.


    ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
    https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ







    Saturday, 16 December 2023

    ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

    ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

    ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

    കേരളാ ഹോട്ടൽ എന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    ബദാം പലർക്കും ഇഷ്ടമുള്ള ഒന്നാണ്. ധാരാളം പോഷകഘടകങ്ങളാണ് ബദാമിൽ അടങ്ങിയിട്ടുള്ളത്. പലർക്കും ഇത് കുതിർത്തി കഴിക്കാനും ഈന്തപ്പഴം, പാൽ എന്നിവയ്‌ക്കൊപ്പം ജ്യൂസ് അടിച്ച് കുടിക്കാനുമൊക്കെയായിരിക്കും ഇഷ്ടം. ധാരാളം ഫൈബറുകളും, ആന്റി- ഓക്‌സിഡന്റും, വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, എല്ലുകൾക്ക് ബലം നൽകാനും ഏറെ സഹായകരമാണ്. എന്നാൽ ബദാം ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഇതിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ പോവും. അറിയാം..

    ബദാം ഒരുപാട് കഴിക്കുന്നതും പ്രശ്‌നം, കുറച്ച് കഴിക്കുന്നതും പ്രശ്‌നം

    അമിതമായി ബദാം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അമിതഭാരം വയ്‌ക്കുന്നതിനും കാരണമായേക്കാം. വൃക്ക രോഗങ്ങൾ ഉണ്ടാക്കാനും അമിത അളവിൽ ബദാം കഴിക്കുന്നത് കാരണമായേക്കും. കുറഞ്ഞ അളവിൽ ബദാം കഴിക്കുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ശരീരത്തിലെത്താതെയും പോകുന്നു. ദിവസവും 6 മുതൽ 8 എണ്ണം വരെ ബദാം കഴിക്കാം.

    വറുത്തതോ ഉപ്പ് പുരട്ടിയതോ ബദാം കഴിക്കുന്നത്

    വറുത്തതും ഉപ്പ് പുരട്ടിയതുമായ ബദാം കഴിക്കുന്നത് രുചികരമായി തോന്നുമെങ്കിലും ഇവ കഴിക്കുന്നത് ശരീരത്തിന് ഗുണമേകില്ല. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിനു പുറമെ ഉപ്പിനോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉപ്പ് കൂട്ടി വറുത്തെടുക്കുന്ന ബദാം ശരീരത്തിലേക്ക് ആവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യുന്നില്ല.

    കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


    ബദാം കൃത്യമായി കഴിക്കാതിരിക്കുന്നത്

    ബദാം സ്ഥിരമായി കൃത്യ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം നൽകുന്നത്. ഒന്നോ രണ്ടോ ആഴ്ചകളിൽ ഇടവേളകൾ എടുത്ത് കഴിക്കാമെങ്കിലും മാസങ്ങൾ പിന്നിട്ട് ബദാം കഴിക്കുന്നത് ശരീരത്തിന് ഗുണങ്ങൾ പ്രദാനം ചെയ്യുന്നില്ല. ചിലരിൽ നട്ട്‌സ് അലർജി എന്ന രോഗം പ്രകടമായിരിക്കാം. ഇങ്ങനെയുള്ളവർ ബദാം കഴിക്കുന്നത് അലർജിക്ക് കാരണമാകും. വൃക്ക രോഗങ്ങൾ ഉള്ളവർ ബദാം കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക.

    Friday, 10 November 2023

     ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി

    ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി

    ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി


     കൊടിയത്തൂർ (കോഴിക്കോട്): ഹരിത കർമസേനക്ക് മാസങ്ങളായി യൂസർ ഫീ നൽകാത്ത രണ്ട് വീട്ടുകാർക്ക് പിഴ ചുമത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഒൻപതാം വാർഡിലെ യൂസർ ഫീ നൽകാത്ത രണ്ട് വീടുകൾക്കാണ് പിഴ ചുമത്തിയത്.
    മാലിന്യ മുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് "എ ഡേ വിത്ത് ഹരിത കർമ സേന"പദ്ധതിയുടെ ഭാഗമായി ഒമ്പത്, പത്ത് വാർഡുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി

    10 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും യൂസർ ഫീ ഈടാക്കുകയും ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് പേഴ്സൺ മറിയം കുട്ടി ഹസ്സൻ, ക്ഷേമകാര്യ ചെയർമാൻ ബാബുപൊലുകുന്ന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പഞ്ചായത്ത് അസി. സെക്രട്ടറി ടി. ഗഫൂർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ അമൽ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.