Showing posts with label Oman. Show all posts
Showing posts with label Oman. Show all posts

Wednesday, 24 December 2025

സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം; പ്രശംസയുമായി ഒമാൻ മന്ത്രി

സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം; പ്രശംസയുമായി ഒമാൻ മന്ത്രി

ഒമാനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരവും വ്യാപാരപരവുമായ ബന്ധത്തിന്റെ പുരോഗതിയാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്. കരാറന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെടുന്ന ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയുടെ വിശദാംശങ്ങളും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ രാജ്യത്തെ വ്യാപാര മേഖലയില്‍ വലിയ പുരോഗതിക്ക് വഴിവക്കുമെന്നാണ് ഒമാന്‍ ഭരണകൂടം വിലയിരുത്തുന്നത്. ദേശീയ സമ്പദ്‍വ്യവസ്ഥയുടെ മത്സരശേഷിയും വൈവിധ്യവല്‍ക്കരണവും ശക്തിപ്പെടുത്തുകയും നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഒമാന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉത്പ്പാദന അടിത്തറ വികസിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ ഒമാനി പൗരന്മാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു.

സ്വദേശിവത്ക്കരണ നയങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കരാര്‍ സഹായിക്കും. പ്രാദോശിക വിപണി പ്രവേശനം വിപുലീകരിക്കുന്നതിനൊപ്പം ആഗോള വിപണികളിലേക്കുള്ള ഒമാനി ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്ക് വിശാലമായ അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള ഉപകരണമായി വ്യാപാര കരാര്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുമായും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാ ഇന്ത്യയുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉള്ള ഏക അറബ് രാജ്യമാണ് ഒമാന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

ഒമാനില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി കുത്തിതുറന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു

ഒമാനില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി കുത്തിതുറന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു

ഒമാനില്‍ ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികള്‍ ഒമാനിലേക്കെത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നും മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷനുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൃത്യമായ അന്വേഷണത്തിനും ട്രാക്കിംഗിനുമൊടുവില്‍, അധികാരികള്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടല്‍ത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

വിനോദയാത്രയുടെ മറവില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത ബോട്ടില്‍ കടത്തിയാണ് ഇവ സിഫ് ബീച്ചില്‍ എത്തിച്ചത്. പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.