ഒമാനില്‍ ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികള്‍ ഒമാനിലേക്കെത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നും മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷനുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൃത്യമായ അന്വേഷണത്തിനും ട്രാക്കിംഗിനുമൊടുവില്‍, അധികാരികള്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടല്‍ത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
വിനോദയാത്രയുടെ മറവില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത ബോട്ടില്‍ കടത്തിയാണ് ഇവ സിഫ് ബീച്ചില്‍ എത്തിച്ചത്. പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.