ഒമാനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരവും വ്യാപാരപരവുമായ ബന്ധത്തിന്റെ പുരോഗതിയാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്. കരാറന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെടുന്ന ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയുടെ വിശദാംശങ്ങളും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ രാജ്യത്തെ വ്യാപാര മേഖലയില്‍ വലിയ പുരോഗതിക്ക് വഴിവക്കുമെന്നാണ് ഒമാന്‍ ഭരണകൂടം വിലയിരുത്തുന്നത്. ദേശീയ സമ്പദ്‍വ്യവസ്ഥയുടെ മത്സരശേഷിയും വൈവിധ്യവല്‍ക്കരണവും ശക്തിപ്പെടുത്തുകയും നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഒമാന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉത്പ്പാദന അടിത്തറ വികസിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ ഒമാനി പൗരന്മാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു.
സ്വദേശിവത്ക്കരണ നയങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കരാര്‍ സഹായിക്കും. പ്രാദോശിക വിപണി പ്രവേശനം വിപുലീകരിക്കുന്നതിനൊപ്പം ആഗോള വിപണികളിലേക്കുള്ള ഒമാനി ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്ക് വിശാലമായ അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള ഉപകരണമായി വ്യാപാര കരാര്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുമായും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാ ഇന്ത്യയുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉള്ള ഏക അറബ് രാജ്യമാണ് ഒമാന്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.