Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

Wednesday, 31 December 2025

5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്

5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്


 
കൊച്ചി: ഇന്ത്യന്‍ 5ജി വിപണിയില്‍ റിലയന്‍സ് ജിയോ വ്യക്തമായ ആധിപത്യം നേടിയതായി പ്രമുഖ നെറ്റ്‌വര്‍ക്ക് ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ സിഗ്‌നലിന്റെ പുതിയ റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, 5ജി വേഗത, ലഭ്യത, ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സമയം എന്നിവയിലെല്ലാം ജിയോ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റം കേവലം വേഗതയുടെ കണക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും, നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ഘടനയും അത് നല്‍കുന്ന സ്ഥിരതയുമാണ് യഥാര്‍ത്ഥ വിജയിയെ നിര്‍ണ്ണയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ശരാശരി ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഡൗണ്‍ലോഡ് വേഗതയിലുണ്ടാകുന്ന വര്‍ദ്ധനവാണ്. വീഡിയോ സ്ട്രീമിംഗ് മുതല്‍ വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുവരെയുള്ള ദൈനംദിന ഉപയോഗങ്ങളില്‍ ഈ വേഗത നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ അടിസ്ഥാന അളവുകോലില്‍ ജിയോ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഓപ്പണ്‍ സിഗ്‌നലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗത ജിയോയ്ക്കാണ് (199.7 mbps). എന്നാല്‍ ഇതിലും പ്രധാനപ്പെട്ട കാര്യം, ജിയോയുടെ 5ജി വേഗത അവരുടെ തന്നെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 11 മടങ്ങ് കൂടുതലാണ് എന്നതാണ്. താരതമ്യേന, എയര്‍ടെലിന് 7 മടങ്ങും വോഡഫോണ്‍ ഐഡിയയ്ക്ക് 6 മടങ്ങും വര്‍ദ്ധനവാണ് നേടാനായത്. ജിയോ ഉപഭോക്താക്കള്‍ക്ക് 4ജിയില്‍ നിന്ന് 5ജിയിലേക്ക് മാറുമ്പോള്‍ ലഭിക്കുന്ന പ്രകടനത്തിലെ കുതിച്ചുചാട്ടം വളരെ വലുതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 29 December 2025

നിങ്ങള്‍ ഫോണ്‍ 100% വരെ ചാര്‍ജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

നിങ്ങള്‍ ഫോണ്‍ 100% വരെ ചാര്‍ജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം


 
സ്മാര്‍ട്ട്‌ഫോണുകളില്ലാതെ ജീവിതത്തിലെ ഒരു കാര്യങ്ങളും കൃത്യമായി നടക്കില്ലെന്ന് തന്നെ പറയാം. ഒരു മിനിറ്റ് പോലും ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരായി മനുഷ്യന്‍ മാറിയെന്ന് പറയുന്നതിലും തെറ്റില്ല. സ്മാര്‍ട്ട്‌ഫോണ്‍ നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് അതിന്റെ ബാറ്ററിയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ലൈഫ് ആശ്രയിക്കുന്നത് അത് എങ്ങനെ ചാര്‍ജ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മുഴുവനായി ചാര്‍ജ് ചെയ്ത ശേഷം വീണ്ടും അത് പ്ലഗില്‍ തന്നെ കുത്തിയിടുന്നത് തുടരുന്നതടക്കം ഫോണിന്റെ ലൈഫിനെ ബാധിക്കുന്ന ഘടകമാണ്.

സ്ഥിരമായ ഫോണ്‍ ബാറ്ററി നൂറു ശതമാനം വരെ ചാര്‍ജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ വോള്‍ട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കല്‍ സ്ട്രകച്ചര്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അതിനാല്‍ 20%ത്തിനും 80 ശതമാനത്തിനുമിടയിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കല്‍ സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാര്‍ജ് 0% ശതമാനത്തില്‍ എത്താതെയും നോക്കണം. ഇങ്ങനെ സംവിക്കുന്നത് ചാര്‍ജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.

പാതിരാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതും അത്ര നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവന്‍ വോട്ടേജില്‍ തുടരാന്‍ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ നൂറു ശതമാനം ചാര്‍ജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്. ഏറ്റവും മികച്ച രീതി 85 മുതല്‍ 90 ശതമാനം വരെ മാത്രം ഫോണ്‍ ചാർജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 December 2025

ChatGPT യോട് ഈ 8 കാര്യങ്ങള്‍ ഒരിക്കലും ചോദിക്കുകയും പറയുകയും അരുത്

ChatGPT യോട് ഈ 8 കാര്യങ്ങള്‍ ഒരിക്കലും ചോദിക്കുകയും പറയുകയും അരുത്



വിവരങ്ങള്‍ അറിയാനും ഉപദേശങ്ങള്‍ സ്വീകരിക്കാനും എന്തിനേറെ സുഹൃത്തായും പങ്കാളിയായുംവരെ എഐ ചാറ്റ് ബോട്ടുകളെ കാണുന്നവരുണ്ട് ഇക്കാലത്ത്. ഉപദേശത്തിനായി AI ചാറ്റ് ബോട്ടുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ആരോഗ്യ ഉപദേശവും സാമ്പത്തിക ഉപദേശവും തേടാന്‍ ആളുകള്‍ AI ഉപയോഗിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഓര്‍മിക്കേണ്ട ഒരു കാര്യം AI ചാറ്റ്‌ബോട്ടുകളും ChatGPT യും അല്‍ഗോരിതം ഫീഡിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അടിസ്ഥാന വിവരങ്ങളും നുറുങ്ങുകളും പങ്കുവയ്ക്കാന്‍ അവ ഉപയോഗപ്രദമാണെങ്കിലും നിങ്ങള്‍ പങ്കുവയ്ക്കുന്ന ഡേറ്റ ആക്‌സസ് ചെയ്യാന്‍ അവയ്ക്ക് കഴിയും . ChatGPT യോട് ഒരിക്കലും പങ്കുവയ്ക്കാന്‍ കഴിയാത്ത ഏട്ട് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം.

പാസ്‌വേഡുകള്‍ പോലെയുള്ള വ്യക്തിഗത വിവരങ്ങള്‍

ChatGPT യുമായി ഒരിക്കലും നിങ്ങളുടെ പാസ് വേഡുകളോ സ്വകാര്യവിവരങ്ങളോ പങ്കുവയ്ക്കരുത്. സെന്‍സിറ്റീവ് ഡേറ്റകള്‍ പങ്കുവയ്ക്കാന്‍ ഇത് ഒരിക്കലും സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകള്‍ അല്ല.

സാമ്പത്തിക വിവരങ്ങളും ബാങ്കിംഗും

ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ തുടങ്ങിയ സാമ്പത്തിക വിവരങ്ങള്‍ AI ചാറ്റ് ബോട്ടുകളുമായി പങ്കിടുന്നത് ഒഴിവാക്കുക. ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നത് ഒരുപക്ഷേ നിങ്ങളുടെ പണം നഷ്ടപ്പെടാനോ ഐഡന്റിറ്റി മോഷ്ടിക്കപ്പെടാനോ കാരണമായേക്കാം.

ബ്രേക്കിംഗ് ന്യൂസ് അല്ലെങ്കില്‍ സമകാലിക സംഭവങ്ങള്‍

ChatGPT കളും AI ചാറ്റ്‌ബോട്ടുകളും തത്സമയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടിയുളളതല്ല. എന്തെങ്കിലും സമകാലിക സംഭവഭങ്ങള്‍ക്കോ ബ്രേക്കിംഗ് വാര്‍ത്തകള്‍ക്കോ വേണ്ടി അവയെ ആശ്രയിക്കരുത്. അടിയന്തിര വാര്‍ത്തകള്‍ക്കും തത്‌സമയ വിവരങ്ങള്‍ക്കും വാര്‍ത്താ സൈറ്റുകളെയോ ചാനലുകളെയോ ആശ്രയിക്കുക.

മെഡിക്കല്‍ വിവരങ്ങള്‍, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍

ChatGPT ക്ക് പൊതുവായ ആരോഗ്യവിവരങ്ങളള്‍ നല്‍കാന്‍ കഴിയും. പക്ഷേ അതിനെ ഒരിക്കലും നിങ്ങളുടെ ഡോക്ടറായി കാണരുത്. രോഗനിര്‍ണയം ചികിത്സാപദ്ധതികള്‍, മെഡിക്കല്‍ ഉപദേശം, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയ്ക്കായി ഇവയെ ഒരിക്കലും ആശ്രയിക്കരുത്. ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉത്തമം.

വൈകാരിക സംഭാഷണങ്ങള്‍

ചില ആളുകള്‍ പറയാറുണ്ട്.എനിക്ക് സംസാരിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് ChatGPT യോട് സംസാരിക്കാറുണ്ട് എന്ന്. പക്ഷേ ChatGPT ഒരിക്കലും ഒരു വ്യക്തിയല്ല.പ്രണയമോ, ദുംഖമോ മറ്റ് വൈകാരികമോ ആയ സംഭാഷണങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയല്ല ഇവ. വൈകാരിക പിന്തുണയ്ക്ക് എപ്പോഴും മനുഷ്യബന്ധങ്ങളെ ആശ്രയിക്കുക.

ലോകം അറിയരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന രഹസ്യങ്ങള്‍

AI ചാറ്റ്‌ബോട്ടുകളുമായി പങ്കുവയ്ക്കുന്ന എന്തും മറ്റാര്‍ക്കെങ്കിലും ആക്‌സസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഓര്‍മിക്കുക.ലോകം അറിയരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒന്നും ഒരിക്കലും ChatGPT യോട് പറയരുത്.

അടിയന്തിരഘട്ടങ്ങളില്‍ എടുക്കേണ്ട തീരുമാനം

എന്തെങ്കിലും അപകടങ്ങളില്‍പെട്ടിരിക്കുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന ഉപദേശം AI യോട് ചോദിക്കാന്‍ നില്‍ക്കരുത് . സ്വയം എന്താണോ ചെയ്യാന്‍ തോന്നുന്നത് അത് ചെയ്യുക. AI യ്ക്ക് നിങ്ങളുടെ ചുറ്റുപാടുകളോ അപകടത്തിന്റെ തീവ്രതയോ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക