Monday, 6 October 2025

വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ടോസിന് ശേഷം ഇരുക്യാപ്റ്റന്മാരും ഹസ്തദാനം നൽകിയിരുന്നില്ല. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു. പാകിസ്‌താന്റെ സിദ്ര അമീൻ (81) അർധ സെഞ്ചുറി നേടി. 9 ബൗണ്ടറികളും, ഒരു സിക്സറുമാണ് സിദ്രയുടെ അക്കൗണ്ടിൽ ഉള്ളത്.

ഇന്ത്യൻ ഓപണർമാരായ പ്രതീക റാവൽ, സ്മൃതി മന്ദാന കൂട്ടുകെട്ട് റൺവേട്ടയ്ക്ക് മികച്ച തുടക്കം നൽകി. നാല് ബൗണ്ടറികൾ ഉൾപ്പെടെ 23 റൺസ് നേടിയ സ്മൃതി മന്ദാന ഒൻപതാം ഓവറിൽ വിക്കറ്റ് വഴങ്ങി. അഞ്ച് ബൗണ്ടറികൾ അടക്കം 31 റൺസ് നേടിയ പ്രതീക റാവലിനെ പതിനഞ്ചാം ഓവറിൽ സാദിയ ഇക്ബാൽ പുറത്താക്കി. എന്നാൽ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പാക് നിരയുടെ മുന്നിൽ തിളങ്ങാനായില്ല. 34 പന്തുകളിൽ നിന്ന് 19 റൺസ് മാത്രമാണ് ഹർമൻപ്രീതിന് അടിച്ചുകൂട്ടാനായത്. ഇരുപത്തിയേഴാം ഓവറിലെ മൂന്നാം പന്തിൽ ഡയാന ബെയ്ഗിന്റെ പന്ത് ബാറ്റിൽ തട്ടി കീപ്പർ കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ഇന്ത്യയ്ക്ക് ജെമിമയെ നഷ്ടപ്പെട്ടെന്ന് കരുതി. പക്ഷെ, അംപയർ നോബോൾ വിളിച്ചു. ശേഷം മുപ്പാത്താം ഓവറിലും ഒരു റൺഔട്ട് പരീക്ഷണവും ജെമീമയ്ക്ക് നേരിടേണ്ടി വന്നു. രണ്ട് പരീക്ഷണങ്ങളും അതിജീവിച്ച് ആ അഞ്ചാം നമ്പർ ജേർസികാരി 37 പന്തിൽ നിന്ന് 32 റൺസ് നേടി. മുപ്പത്തിനാലാം ഓവറിൽ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ നാലാം വിക്കറ്റും നഷ്ടമായി. 46 റൺസ് നേടി നിൽക്കവേ ഹർലീൻ ഡിയോൾ റമീൻ ഷമീം കൈപിടിയിലും ഒതുക്കി. മുപ്പത്തിയഞ്ചാം ഓവറിൽ 37 പന്തിൽ നിന്ന് 32 റൺസ് നേടിക്കൊണ്ട് ജെമീമയും മടങ്ങി. പിന്നീട് കളത്തിലെത്തിയ ആർക്കും തന്നെ മികച്ച റൺസിലേക്ക് ഉയരാനായില്ല. എന്നാൽ, റിച്ച ഘോഷ് 20 പന്തിൽ നിന്ന് രണ്ട് സിക്സറുകളും, മൂന്ന് ബൗണ്ടറികളും അടക്കം 35 റൺസ് നേടി പുറത്താകാതെ നിന്നു. പാകിസ്താനായി ഡയാന ബെയ്ഗ് നാല് വിക്കറ്റുകൾ വീഴ്ത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് 'മലയാളം വാനോളം ലാല്‍സലാം' എന്ന് പേര് നൽകിയതിനെ വിമർശിച്ച് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല.ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് പേര് നല്‍കിയതെന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ വിമർശനം. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജയൻ കെ.പി.സി.സിക്ക് കീഴിലുള്ള സംസ്കാര സാഹിതിയിൽ ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ് മരിച്ചത്. കോളേജിൽ ‌ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

25 കോടി അടിച്ചത് തുറവൂർ സ്വദേശിക്ക്

25 കോടി അടിച്ചത് തുറവൂർ സ്വദേശിക്ക്

തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലല്ല. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് 25 കോടി അടിച്ചത്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി.

പെയിന്റ് കടയിലെ ജീവനക്കാരനായ നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാര്‍ജിലിങ് മഴക്കെടുതി; മരണം 23 ആയി

ഡാര്‍ജിലിങ് മഴക്കെടുതി; മരണം 23 ആയി

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര്‍ കുട്ടികളാണ്.ദുരന്തത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി, റോഡുകൾ തകർന്നു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ ഒറ്റപ്പെടുകയും ചെയ്തു.

ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, ജൽപായ്ഗുരി ജില്ലാ ഭരണകൂടങ്ങളും ശേഖരിച്ച റിപ്പോർട്ടുകൾ പ്രകാരം, സർസാലി, ജസ്ബിർഗാവ്, മിരിക് ബസ്തി, ധർ ഗാവ് (മെച്ചി), മിരിക് തടാക പ്രദേശം, ജൽപായ്ഗുരി ജില്ലയിലെ നാഗരകത പ്രദേശം എന്നിവിടങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.സ്ഥിതിഗതികൾ വഷളായതോടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. ഇന്ന് മമത വടക്കൻ ബംഗാൾ സന്ദർശിക്കും.

2015-ൽ ഡാർജിലിംഗിൽ 40-ഓളം പേരുടെ മരണത്തിന് കാരണമായ മണ്ണിടിച്ചിലിന് ശേഷമുള്ള ഏറ്റവും ഭീകരമായ മണ്ണിടിച്ചിൽ എന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച ഈ മണ്ണിടിച്ചിൽ, വൻ നാശനഷ്ടങ്ങളാണ് അവശേഷിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; മ​ല​പ്പു​റ​ത്തെ ആ​റ് വ​യ​സു​കാ​രി​ക്ക് രോ​ഗ​ബാ​ധ

 കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ മ​ലി​ന​മാ​യ​തോ ആ​യ ചൂ​ടു​വെ​ള്ള​ത്തി​ൽ അ​മീ​ബ​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ഈ ​വെ​ള്ളം മൂ​ക്കി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.

നീ​ന്ത​ൽ, വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ക്ക​ൽ, ഓ​സ് ഉ​പ​യോ​ഗി​ച്ച് മൂ​ക്കി​ൽ വെ​ള്ളം ചീ​റ്റി​ക്ക​ൽ തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​ത് സം​ഭ​വി​ക്കാം. മൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന അ​മീ​ബ ത​ല​ച്ചോ​റി​ലെ​ത്തു​ക​യും അ​വി​ടെ വീ​ക്കം ഉ​ണ്ടാ​ക്കു​ക​യും കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകനെ ട്യൂഷന് വിടാന്‍ പേകവെ അപകടം; കാറില്‍ ലോറിയിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

 തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറില്‍ ലോറി വന്നിടിച്ചായിരുന്നു അപകടം. വാഹനത്തില്‍ മീനയും മകന്‍ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടമുണ്ടായത്. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓവര്‍സിയര്‍ ആയിരുന്നു മീന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം
കാര്യക്ഷമം അല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം. പാലിയേക്കരയിൽ ടോൾ പിരിവ് നിലച്ചിട്ട് രണ്ട് മാസം പൂർത്തിയായി. ഇന്ന് വിലക്ക് നീക്കുമെന്ന് ദേശീയപാതയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു.

മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നുമായിരുന്നു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട്. മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ എൻഎച്ച്ഐ പ്രതിരോധിച്ച എങ്കിലും ഫലം കണ്ടില്ല. കരാറുകാരുടെ കണ്ണിലൂടെ മാത്രം വിഷയത്തെ കാണരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്.

അഞ്ച് കിലോമീറ്റർ ഉള്ള ദുരിത യാത്ര പരിഹരിക്കാൻ എന്തുകൊണ്ടാണ് കേന്ദ്രം ഇടപെടാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സർവീസ് റോഡിൽ അടക്കം മണ്ണിടിയുന്നതാണ് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

 കോട്ടയം : വീണ്ടും ബൈക്ക് അപകടം.വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30-ന് ഇത്തിപ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയില്‍ വണ്ടിയിടിച്ച് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം പോലീസ് നടപടികള്‍ സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.45ഓടെയാണ് ആക്രമണം ഉണ്ടായത്. നേരത്തെ തന്നെ നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു ജോസഫ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം അൽപ്പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: പതിന്നാല് വയസ്സുള്ള വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ (35) ആണ് അറസ്റ്റിലായത്. നൂറനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി പടനിലം വഴിയോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ്. വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് സ്‌നേഹം നടിച്ച് കടത്തിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്നുകാട്ടി രക്ഷിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും ഗർഭിണിയാണെന്നും കണ്ടെത്തിയത്. ഗർഭഛിദ്രം നടത്താൻ പ്രതി പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. നൂറനാട് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്‌പെക്ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനുകുമാർ, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രോഗം സ്ഥിരീകരിച്ചത് 240 പേർക്ക്, കോളറ വ്യാപനം അതിരൂക്ഷം

 ദില്ലി: രാജ്യ തലസ്ഥാനത്ത് കോളറ വ്യാപിക്കുന്നതായി റിപ്പോർട്ട്. വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. മലിന ജലവും ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളിലായി ഡസൻ കണക്കിനാളുകൾ രോഗലക്ഷണങ്ങളുമായി പ്രതിദിനം ചികിത്സ തേടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ പുറത്ത് വന്ന കണക്കുകൾ പ്രകാരം 104 വാർഡുകളിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 240 പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന കണക്കാണിത്. മലിനജലം ഒഴുക്കിവിടാൻ കൃത്യമായ സംവിധാനമില്ലാത്ത ശുദ്ധജല വിതരണം കൃത്യമായി നടക്കാത്ത പ്രദേശങ്ങളിലാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്.

കോളറ വ്യാപനം രൂക്ഷമായതോടെ ദില്ലി മുനിസിപ്പൽ കോർപറേഷൻ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. ജലപരിശോധനയും ശുചീകരണവും നടത്തുന്നുണ്ട്. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. ജലം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്നും കൈകൾ വൃത്തിയായി അടിക്കടി കഴുകണമെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്.

പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ ഓൺലൈൻ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല; സമീപപ്രദേശത്ത് പരിഭ്രാന്തി, തിരച്ചിലിന് ഡ്രോണുകളും

ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് 
സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായി നാല് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണ്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള അരിജ്ഞര്‍ അണ്ണാ മൃഗശാലയിലാണ് ദിവസങ്ങളായി കാണാതായ സിംഹത്തിന് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നത്. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മൂന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടല്ലൂരിലേക്ക് എത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ച്ചയായിരുന്നു ആദ്യമായി തുറന്നുവിട്ടത്. രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോഴേക്കും സിംഹം കൂട്ടിലെത്തും എന്നായിരുന്നു മൃഗശാല അധികൃതരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇതുവരെ സിംഹം തിരികെ കൂട്ടിലേക്ക് തിരികെ വന്നില്ല.

മൃഗശാലയ്ക്കുള്ളിലെ 20 ഹെക്ടര്‍ വരുന്ന സ്വാഭാവിക വനഭൂമിയാണ് സഫാരിക്കായി ഉപയോഗിക്കുന്നത്. ഇവിടേക്ക് തുറന്നുവിടുന്ന മൃഗങ്ങളെ തുറന്ന് ജീപ്പില്‍ സവാരിക്കെത്തുന്ന മനുഷ്യര്‍ക്ക് അടുത്ത് കാണാനാവും. രണ്ട് സിംഹങ്ങളാണ് ഒരു തവണ സഫാരിക്കായി അനുവദിച്ച സ്ഥലത്ത് ഉണ്ടാവുക. നേരത്തെ സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായപ്പോളാണ് ഷേരുവിനെ അവിടേക്ക് തുറന്നുവിട്ടത്. പുതിയ സ്ഥലമായതിനാല്‍ പരിചയക്കുറവ് മൂലമാണ് ഷേരു തിരികെ വരാത്തത് എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് മൃഗങ്ങള്‍ ഒളിച്ചാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയോധികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, ട്രാവലർ നിയന്ത്രണം തെറ്റി മീഡിയനിലിടിച്ച് മറിഞ്ഞു

മംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ട്രാവലർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആലദങ്കടിയിൽ ഒക്ടോബർ നാലിനുണ്ടായ അപകടത്തിൻ്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗത്തിലെത്തിയ ട്രാവലർ, വേഗത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷമാണ് മീഡിയനിൽ തട്ടി മറിഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന്‍ എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.

മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.