Wednesday, 8 October 2025

പഴയ ബാങ്ക് അക്കൗണ്ടുകളിലെ പണം അവകാശികള്‍ക്ക് തിരിച്ചെടുക്കാം; റിസര്‍വ് ബാങ്ക് നടപടി തുടങ്ങി

പഴയ ബാങ്ക് അക്കൗണ്ടുകളിലെ പണം അവകാശികള്‍ക്ക് തിരിച്ചെടുക്കാം; റിസര്‍വ് ബാങ്ക് നടപടി തുടങ്ങി

കൊച്ചി: ഉടമകള്‍ മരിച്ചോ, മറന്നുപോയോ പഴയ ബാങ്ക് അക്കൗണ്ടുകളില്‍ പിൻവലിക്കാതെ കിടക്കുന്ന പണം അവകാശികള്‍ക്ക്‌ കൈമാറാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പരമാവധിപേര്‍ക്ക് തുക തിരിച്ചുകൊടുക്കണമെന്നാണ് ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എല്ലാ ജില്ലകളിലും ബാങ്കുകൾ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പേരില്‍ മൂന്നുമാസത്തെ പ്രചാരണ പരിപാടിയും റിസര്‍വ് ബാങ്ക് ആരംഭിച്ചു.

രണ്ടുമുതല്‍ പത്തുവര്‍ഷംവരെ ഉപയോഗിക്കാത്ത സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ പണം, കാലാവധി കഴിഞ്ഞ് പത്തുവര്‍ഷമായിട്ടും പിന്‍വലിക്കാത്ത സ്ഥിരനിക്ഷേപം എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ജൂണിലെ കണക്കുപ്രകാരം 67,003 കോടി രൂപയാണ് ഇത്തരത്തിൽ വിവിധ ബാങ്കുകളിലായുള്ളത്. ഇതില്‍ 58,330 കോടി പൊതുമേഖലാ ബാങ്കുകളിലാണ്.

വിവിധ ബാങ്കുകളിലായി പല അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളുമുള്ളവര്‍ ചിലത് ഉപയോഗിക്കാതിരിക്കുകയോ മറന്നുപോകുകയോ ചെയ്യുന്നത്, നോമിനി ഇല്ലാതെ മരിച്ചവരുടെ നിക്ഷേപത്തിന്‌ അവകാശമുന്നയിക്കാതിരിക്കൽ, താമസം–ജോലി മാറ്റം, വിദേശത്തേക്ക് കുടിയേറൽ എന്നിവയിലൂടെ ഉപേക്ഷിക്കുകയോ വിലാസം പുതുക്കാതിരിക്കുയോ ചെയ്യല്‍ തുടങ്ങിയ വിവിധ കാരണങ്ങളാലാണ്‌ അവകാശികളില്ലാത്ത നിക്ഷേപം പെരുകിയത്.

ബാങ്കുകള്‍ ഈ തുക റിസര്‍വ് ബാങ്കിലേക്ക്‌ മാറ്റുകയാണ് (ഡിഇഎ ഫണ്ട്‌) ചെയ്യുക. എന്നാല്‍, ബാങ്കിനെ സമീപിച്ച് ഉടമയ്‌ക്കോ നിയമപരമായ അവകാശിക്കോ ഇത് വീണ്ടെടുക്കാം. അവകാശം ഉന്നയിക്കാത്ത നിക്ഷേപങ്ങൾ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് 30 ബാങ്കുകളെ ഉള്‍പ്പെടുത്തിയ ‘ഉദ്ഗം’ (യുഡിജിഎഎം)’ പോർട്ടലും (https://udgam.rbi.org.in) സജ്ജമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിമാചൽപ്രദേശിൽ കനത്ത മഴ; ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 15 മരണം

ഹിമാചൽപ്രദേശിൽ കനത്ത മഴ; ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 15 മരണം

ഷിംല: ഹിമാചല്‍പ്രദേശില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു. ബിലാസ്പൂര്‍ ജില്ലയില്‍ രാത്രിയോടെ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലാണ് അപകടമുണ്ടായത്. മണ്ണും പാറക്കെട്ടുകളും ബസിന് മുകളിലേക്ക് ഇടിഞ്ഞ് വീണതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബിലാസ്പൂരിലെ ഭാലുഘട്ടിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസിന് മുകളിലേക്ക് മലയിടുക്കില്‍ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. നിലവില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബസില്‍ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മരോട്ടന്‍- കലൗള്‍ റൂട്ടില്‍ സഞ്ചരിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ഹിമാചലിന്റെ വിവധ ഭാഗങ്ങളില്‍ പെയ്യുന്നത്. സംസ്ഥാനത്ത് എല്ലാ നദികളും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണുള്ളത്.

ബസ് അപകടത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അൻപതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീന്തൽ പരിശീലനത്തിന് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

നീന്തൽ പരിശീലനത്തിന് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

 കൊച്ചി: നീന്തൽ പരിശീലനത്തിന് കുട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മരിച്ചനിലയിൽ. വരാപ്പുഴ ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ-ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് ദുരന്തമുണ്ടായത്.

കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ഗോഡ്‌വിൻ ക്ലാസ് കഴിഞ്ഞ് മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള ഭാഗത്ത് നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച കുട്ടുകാരനും നീന്തൽ വശമില്ലാതിരുന്നതിനാൽ മുങ്ങിത്താഴ്ന്നു.

ബഹളംകേട്ട് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്. ഇതിനിടെ താഴ്ന്നുപോയ ഗോഡ് വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീം രണ്ടുമണിക്കൂർ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരി: ഗിഫ്റ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

 കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടക വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നും കുട്ടി പൊലീസിന് മൊഴിനൽകി. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺസുഹൃത്തിന്റെ പിതാവിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണാലി ഹൈവേയിലെ ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ

മണാലി ഹൈവേയിലെ ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ

ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്‍റെ ഗർഡറുകൾക്കും തൂണുകൾക്കും കേട് പാട് സംഭവിച്ചു. ഇതോടെ പാണ്ടോ-തക്കോലി ഹൈവേയിലൂടെയുള്ള യാത്ര ഭയം നിറഞ്ഞതായി. പിന്നാലെ മണൽ ചാക്കുകളിൽ താങ്ങി നിർത്തിയ ഫ്ലൈ ഓവറിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചാര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കുളു, മണാലി തുടങ്ങിയ ഹിമാചൽപ്രദേശിന്‍റെ വടക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിലാണ് ഈ അപകടക്കെണി നിലനില്‍ക്കുന്നത്.

മൺസൂൺ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്. അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും, മേഘസ്ഫോടനങ്ങളും ശക്തമായ മണ്ണിടിച്ചിലിന് കാരണമായി. പിന്നാലെ പാണ്ടോ-തക്കോലി ഹൈവേയുടെ ഒരു ഭാഗത്തുള്ള കുന്ന് ഇടിഞ്ഞ് ഫ്ലൈഓവറിന്‍റെ ഗർഡറുകളിലേക്കും തൂണുകളിലേക്കും വീഴുകയായിരുന്നു. ഇതോടെ ഗർഡറുകൾ പലതിനും ആഘാതമുണ്ടാവുകയും അപകട സാധ്യത കൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താത്കാലിക പരിഹാരമെന്ന നിലയില്‍ ഹൈവേ അധികൃതർ മണല്‍ ചാക്കുകൾ നിറച്ച് ഫ്ലൈഓവറിന്‍റെ തൂണുകൾക്ക് താത്ക്കാലിക താങ്ങ് നല്‍കിയത്. എന്നാല്‍, ഈ കാഴ്ച അതുവഴി പോകുന്ന യാത്രക്കാരെ ഭയപ്പെടുത്തുന്നെന്ന് സമൂഹ മാധ്യമ ഉപയോക്കാക്കൾ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു

പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു

 തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 90,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്

അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷമാണ് 2025 ഒക്ടോബർ 8ന് 4000 ഡോളർ മറികടന്നത്. രാജ്യാന്തര സ്വർണവില ഇന്ന് 4015 ഡോളറാണ്.

ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് ഒരു ലക്ഷം രൂപ അടുപ്പിച്ച് നൽകേണ്ടിവരും.

യുഎസിന്റെ സാമ്പത്തിമേഖലയിൽ പ്രതിസന്ധി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതാണ് വിലയിലും പ്രതിഫലിക്കുന്നത്. ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വെറും 2,500 ഡോളറായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോൾ 4,000ന് അടുത്തെത്തി നിൽക്കുന്നത്.

2025ൽ ഇതുവരെ പവന് കൂടിയത് 33,440 രൂപ. ഗ്രാമിന് ഗ്രാമിന് 4,180 രൂപയും. സ്വർണം ആഭരണമായി വാങ്ങുമ്പോഴുള്ള സാമ്പത്തികബാധ്യത ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. 3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. പണിക്കൂലി 3 മുതൽ ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 35% വരെയൊക്കെയാകാം. പിന്നെ ഹോൾമാർക്ക് ചാർജുമുണ്ട്. അത് 53.10 രൂപയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ

പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ

പാലക്കാട്: ഇത്ര ഗതികെട്ട മോഷ്ടാവ് ഈ ഭൂമിയിലുണ്ടോ?. ബൈക്ക് മോഷണം പോയെന്ന് ഉടമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങി വരുമ്പോൾ കണ്ടത് മോഷണം പോയ ബൈക്കോടിച്ച് പോകുന്ന മോഷ്ടാവിനെ. പിന്നെ ഓടിച്ചിട്ട് പിടികൂടി ഉടമ. മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്.

കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ബൈക്ക് മോഷണം പോയതായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതി നൽകി പുറത്തിറങ്ങിയപ്പോൾ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തൻ്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാപ്പോഴാണ് രാധാകൃഷ്ണൻ്റെ ബൈക്ക് മോഷണം പോയത്. തുടർന്ന് രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ ബൈക്കുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

രാധാകൃഷ്ണൻ പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. പൊലീസെത്തി പിടികൂടിയ പ്രതി രാജേന്ദ്രന് മേൽ ബിഎൻഎസ് 306, 3(5) തുടങ്ങിയ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തിരിക്കുകയാണ്. മദ്യലഹരിയിലാണ് രാജേന്ദ്രൻ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷ്ടിക്കാൻ സഹായിച്ച മറ്റൊരാൾക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന

 കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും  വീടുകളിലടക്കം കേരളത്തിലും തമിഴ്നാട്ടിലുമായി 17 ഇടങ്ങളിൽ‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.  ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. ‌മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചാക്കലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടെയും മറ്റ് ചില വാഹന ഉടമകളുടെയും ഓട്ടോ വർക്ക്‌ഷോപ്പുകളുടെയും വ്യാപാരികളുടെയും എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമായി 17 സ്ഥലങ്ങളിലാണ് പരിശോധന.

ലാൻഡ് ക്രൂയിസർ, ഡിഫെൻഡർ, മസെരാട്ടി തുടങ്ങിയ ആഡംബര കാറുകൾ ഇന്ത്യ-ഭൂട്ടാൻ, നേപ്പാൾ വഴികളിലൂടെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ ഡി അധികൃതർ പറഞ്ഞു.

കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഒരു സംഘം ഇന്ത്യൻ ആർമി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തട്ടിപ്പിലൂടെയുള്ള ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ കടത്തിയത്.  ഈ വാഹനങ്ങൾ പിന്നീട് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നരായ വ്യക്തികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുമ മരുന്ന് സിറപ്പ് മരണം; മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു; 9 കുട്ടികൾ വെന്റിലേറ്ററിൽ

ചുമ മരുന്ന് സിറപ്പ് മരണം; മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു; 9 കുട്ടികൾ വെന്റിലേറ്ററിൽ

ചുമ മരുന്ന് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ കൂടി മരിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. വൃക്ക തകരാറിലായതാണ് മരണകാരണം. മധ്യപ്രദേശിൽ ചുമ മരുന്ന് മരണങ്ങൾ 20 ആയി. 9 കുട്ടികളാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നത്. കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ചുമ മരുന്ന് സിറപ്പുകൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന തുടരുന്നു.

പഞ്ചാബിലും കോൾഡ്രിഫ് കഫ് സിറപ്പിന് നിരോധനം ഏർപ്പെടുത്തി. ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ കേരളത്തിലും കൂടുതൽ നിയന്ത്രണങ്ങളുണ്ട്. ഗുജറാത്തിലെ റെഡ്നെക്സ് കമ്പനിയുടെ ‘റെസ്പി ഫ്രഷ് ‘ മരുന്നിന്റെ വിൽപ്പന വിലക്കി. രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികൾ മരിച്ചതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തി. ആരോഗ്യമന്ത്രിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അവഗണിച്ചു. ചെറിയ കുറ്റങ്ങൾക്ക് പോലും വീട് ഇടിച്ചു നിരത്തുന്നവർ ഈ കുറ്റത്തിന് ആരോഗ്യമന്ത്രിയുടെ വീട് ഇടിച്ച് നിരത്തണമെന്നാണ് ഉമാങ് സിംഗർ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 7 October 2025

ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി

ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി

ഓൺലൈൻ ഗെയിമിലൂടെയുണ്ടായ കടം വീട്ടാൻ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ അമ്മ പിടികൂടിയ 20 വയസ്സുകാരനായ മകൻ 45കാരിയായ അമ്മയെ കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ നിഖിൽ യാദവ് എന്ന ഗോലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന്, വീട്ടിൽ അജ്ഞാതർ നടത്തിയ കവർച്ചക്കിടെ തനിക്കും അമ്മയ്ക്കും ആക്രമണമേറ്റുവെന്ന് അവകാശപ്പെട്ട് നിഖിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

ലഖ്‌നൗവിലെ പിജിഐ പോലീസ് സ്റ്റേഷൻ, സർവൈലൻസ് സെൽ, സൗത്ത് സോൺ ക്രൈം ടീം എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു.

കല്ലി ഏരിയയിലെ താമസക്കാരനായ നിഖിലിന് ഓൺലൈൻ ഗെയിമുകളോട്, പ്രത്യേകിച്ച് ഏവിയേറ്റർ എന്ന വാതുവെപ്പ് ഗെയിമിനോട്, ഗുരുതരമായ ആസക്തിയുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലൂടെ ഇയാൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുൽഖർ സൽമാന്റെ വാഹനം വിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതി

ദുൽഖർ സൽമാന്റെ വാഹനം വിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതി

കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ (Dulquer Salmaan) വാഹനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കസ്റ്റംസിനോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹനം താൽക്കാലികമായി വിട്ടുകൊടുക്കുന്നതിന് 1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110 A പ്രകാരമുള്ള രേഖകളുമായി ദുൽഖറിനോട് കസ്റ്റംസിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കസ്റ്റംസ് തീരുമാനമെടുക്കണം.

കസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണം.

വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന ആഡംബര കാറുകൾക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ നടപടിയുടെ ഭാഗമായാണ് 'ഓപ്പറേഷൻ നുംഖോർ' (Operation Numkhor) എന്ന് പേരിട്ടിരിക്കുന്ന കസ്റ്റംസ് റെയ്ഡ് നടക്കുകയും, ദുൽഖർ സൽമാന്റെ കാർ പിടിച്ചെടുക്കുകയും ചെയ്തത്. എന്നിരുന്നാലും, തന്റെ വാഹനം പിടിച്ചെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ പ്രത്യേക കാരണങ്ങൾ കൈമാറിയിട്ടില്ലെന്നും നടനെതിരെയുള്ള ആരോപണങ്ങൾ എന്താണെന്ന് വ്യക്തമാക്കാതെ 'ന്യായമായ ആശങ്കകൾ' മാത്രമാണ് പരാമർശിച്ചിട്ടുള്ളതെന്നുമുള്ള ദുൽഖർ സൽമാന്റെ വാദം കോടതി ശ്രദ്ധിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം: മോഹൻലാലിനെ ആദരിച്ച് കരസേന

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം: മോഹൻലാലിനെ ആദരിച്ച് കരസേന

 ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സൈന്യത്തിനായി ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

1500ലധികം കലാകാരന്മാര്‍, സുരേഷ് ​ഗോപിയുടെ ഒരൊന്നൊന്നര ഫൈറ്റ്; ഒറ്റക്കൊമ്പൻ അണിയറയിൽ

1500ലധികം കലാകാരന്മാര്‍, സുരേഷ് ​ഗോപിയുടെ ഒരൊന്നൊന്നര ഫൈറ്റ്; ഒറ്റക്കൊമ്പൻ അണിയറയിൽ

സുരേഷ് ​ഗോപിയുടെ ഒരു സിനിമ വരുന്നു. ഈ തലക്കെട്ട് കണ്ടാൽ തന്നെ സിനിമാ പ്രേക്ഷകർക്കൊരു ആവേശമാണ്. മാസ് ഡയലോ​ഗും സ്ക്രീൻ പ്രെസൻസുമെല്ലാം കൊണ്ട് സുരേഷ് ​ഗോപി അങ്ങനെ ബി​ഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കും. അതു കാണാൻ തന്നെ സിനിമാ പ്രേമികൾക്ക് നല്ലൊരു ചേലാണ്. അത്തരത്തിലൊരു സിനിമയ്ക്കായി കഴിഞ്ഞ കുറച്ചു നാളായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. മറ്റൊന്നുമല്ല ഒറ്റക്കൊമ്പൻ ആണ് ആ ചിത്രം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രമായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.

ഈ അവസരത്തിൽ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. പാലയിലാണ് നിലവിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഇവിടെ വച്ചൊരു മാസ് ഫൈറ്റുണ്ടാകുമെന്നാണ് താരത്തിന്റെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണി മുതൽ പിറ്റേദിവസം അഞ്ച് മണി വരെ, 1500ലധികം കലാകാരന്മാരുമായിട്ടായിരുന്നു ഷൂട്ടിം​ഗ് പുരോ​ഗമിച്ചതെന്ന് സുരേഷ് ​ഗോപി പറയുന്നുണ്ട്. ഇതിഹാസ കഥയെന്നാണ് ഒറ്റക്കൊമ്പനെ സുരേഷ് ​ഗോപി വിശേഷിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാ​മ്പ​ത്തി​ക ത​ർ​ക്കം; കാ​സ​ർ​ഗോ​ട്ട് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കി

സാ​മ്പ​ത്തി​ക ത​ർ​ക്കം; കാ​സ​ർ​ഗോ​ട്ട് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ കുത്തുകയായിരുന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ, 113 -ാം ജന്മദിനം ആഘോഷിച്ച് നെറ്റോ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ, 113 -ാം ജന്മദിനം ആഘോഷിച്ച് നെറ്റോ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് ജോവോ മരിന്യോ നെറ്റോ. ഒക്ടോബർ 5 -ന് അദ്ദേഹം തന്റെ 113 -ാം ജന്മദിനം ആഘോഷിച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്. പ്രായത്തിന്റെ പേരിൽ ലോക റെക്കോർഡ് നേടിയ നെറ്റോയുടെ പിറന്നാൾ ആഘോഷത്തിന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. നെറ്റോയുടെ ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ മുഹൂർത്തങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയും കുടുംബാം​ഗങ്ങളേയും കാണാം.

1912 -ൽ മാരാൻഗ്വാപെയിലാണ് ബ്രസീലിയൻ സ്വദേശിയായ നെറ്റോ ജനിച്ചത്, ആ വർഷം ജനിച്ചവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനും അദ്ദേഹമാണ്. നെറ്റോയ്ക്ക് ലോക റെക്കോർഡ് സമ്മാനിക്കുമ്പോൾ അദ്ദേഹത്തിന് 112 വർഷവും 52 ദിവസവുമായിരുന്നു പ്രായം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസിയെ കാത്ത് ഫുട്ബോൾ ആരാധക‌ർ; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

മെസിയെ കാത്ത് ഫുട്ബോൾ ആരാധക‌ർ; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

കൊച്ചി:മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നതയോഗം ചേർന്നു. കായിക മന്ത്രി വി അബ്ദുറഹിമാന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി അടക്കം യോഗത്തിൽ പങ്കെടുത്തു.

സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കും.ഫാൻ മീറ്റിന്റെ സാധ്യതകളും യോഗം ചർച്ച ചെയ്തു. വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മെസ്സിയുടെ സന്ദർശനം ഏകോപിക്കാൻ ഐഎഎസ് ഓഫീസർക്ക് ചുമതല നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോ​ഗിച്ചു. ജില്ലാതലത്തിൽ ഏകോപന ചുമതല കളക്ടർക്ക് നൽകി.