Wednesday, 8 October 2025

പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു

SHARE


 തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 90,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്

അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷമാണ് 2025 ഒക്ടോബർ 8ന് 4000 ഡോളർ മറികടന്നത്. രാജ്യാന്തര സ്വർണവില ഇന്ന് 4015 ഡോളറാണ്.

ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് ഒരു ലക്ഷം രൂപ അടുപ്പിച്ച് നൽകേണ്ടിവരും.

യുഎസിന്റെ സാമ്പത്തിമേഖലയിൽ പ്രതിസന്ധി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതാണ് വിലയിലും പ്രതിഫലിക്കുന്നത്. ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വെറും 2,500 ഡോളറായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോൾ 4,000ന് അടുത്തെത്തി നിൽക്കുന്നത്.

2025ൽ ഇതുവരെ പവന് കൂടിയത് 33,440 രൂപ. ഗ്രാമിന് ഗ്രാമിന് 4,180 രൂപയും. സ്വർണം ആഭരണമായി വാങ്ങുമ്പോഴുള്ള സാമ്പത്തികബാധ്യത ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. 3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. പണിക്കൂലി 3 മുതൽ ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 35% വരെയൊക്കെയാകാം. പിന്നെ ഹോൾമാർക്ക് ചാർജുമുണ്ട്. അത് 53.10 രൂപയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.