Tuesday, 18 November 2025

പതിനഞ്ചുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചതിന് തിരുവനന്തപുരത്ത് മാതാവിനും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി

പതിനഞ്ചുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചതിന് തിരുവനന്തപുരത്ത് മാതാവിനും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി

ഭീകര സംഘടനയായ ISISൽ ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ചതിന് മാതാവിനും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി.2021 നവംബർ ഒന്നിനും 2025 ജൂലൈ 31 നും ഇടയിലുള്ള സംഭവങ്ങൾക്ക് 2025 നവംബർ 14 നാണ് കേസ് എടുത്തത്.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ യു.കെയിൽ താമസിച്ചു വരികയായിരുന്നു.പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവ് ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതിനു ശേഷമാണ് മതപരിവർത്തനം നടത്തിയത്. പിന്നീട് ഇവരുടെ സുഹൃത്തായ വെമ്പായം സ്വദേശിയായ അൻസാർ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു എന്നാണ് കേസ്. ഈ വ്യക്തി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തീവ്രമത നിഷ്ഠകൾ പാലിക്കാനുള്ള ഇയാളുടെ പ്രവർത്തിയിൽ തന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നും കുട്ടി പറയുന്നു. ഇപ്പോൾ മാതാപിതാക്കൾ ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്

തിരികെ യുവതിയും സുഹൃത്തും നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള അനാഥാലയത്തിലാക്കി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട അനാഥാലയ അധികൃതർ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശുപത്രിയിലേക്ക് പോകവെ ആംബുലൻസിന് തീപിടിച്ചു, പിഞ്ചുകുഞ്ഞും ഡോക്ടറും നഴ്സുമടക്കം നാല് മരണം, മൂന്ന് പേർക്ക് പരിക്ക്

ആശുപത്രിയിലേക്ക് പോകവെ ആംബുലൻസിന് തീപിടിച്ചു, പിഞ്ചുകുഞ്ഞും ഡോക്ടറും നഴ്സുമടക്കം നാല് മരണം, മൂന്ന് പേർക്ക് പരിക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുലർച്ചെ 12:45 ഓടെ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ തീപിടുത്തമുണ്ടായി. 

മരിച്ച നാല് പേരിൽ ഡോക്ടറും നഴ്‌സും നവജാത ശിശുവും ഉൾപ്പെടുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും എസ്പി കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ മുത്തശ്ശി ഉൾപ്പെടെയുള്ള കുടുംബം മഹിസാഗറിലെ ലുനാവാഡയിൽ നിന്ന് ചികിത്സയ്ക്കായി മൊദാസയിൽ എത്തിയതായിരുന്നു. കുഞ്ഞിന്റെ അവസ്ഥ വഷളായതിനെത്തുടർന്ന്, കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദീന ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയൽ നാളെയോടെ പൂർത്തിയായേക്കും, സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

മദീന ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയൽ നാളെയോടെ പൂർത്തിയായേക്കും, സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

മദീന: ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെട്ട സൗദി ബസ് അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയായേക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മദീനയിൽ ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച അന്തിമ കണക്കുകൾക്ക് ഔദ്യോഗിക സ്ഥിരീകരണത്തോടെയാണ് വ്യക്തത ലഭിക്കുക.

അന്തിമ മരണസംഖ്യ സംബന്ധിച്ച് പൊതുപ്രവർത്തകർ നൽകുന്ന വിവരം ഇങ്ങനെയാണ്. 45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും, യാത്രയിൽ നിന്ന് പിന്മാറിയbരുടെയും യാത്രാ മധ്യേ ഒപ്പം ചേർന്നവരുടെയും വിവരങ്ങൾ ചേർത്തുള്ള അന്തിമ സ്ഥിരീകരണമാണ് പ്രധാനം. ഇതിന് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ച് മരണസംഖ്യ സംബന്ധിച്ച കണക്കുകൾ പുറത്തു വരണം. മൃതദേഹങ്ങളിലെ തുടർനടപടികൾ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മദീനയിലെ ഹജ്ജ് ഓഫീസിൽ ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ പ്രതിനിധികൾ മദീനയിൽ എത്തും.

നാട്ടിൽ നിന്നുള്ള രേഖകൾ ഉൾപ്പടെ അതിവേഗം പൂർത്തിയാക്കി എത്തിക്കുന്നുണ്ട്. ഫോറൻസിക് സാംപിളുകൾ ഇന്നലെ തന്നെ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. മൃതദേഹം തിരിച്ചറിയുന്ന നടപടി നാളെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാകും ബാക്കി തീരുമാനങ്ങൾ ഉണ്ടാകുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറ‍ിഞ്ഞു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറ‍ിഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല തീർഥാടകർ ജാ​ഗ്രത പാലിക്കുക.

ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലിന്റെ കവറിനും പണം കിട്ടും; വലിച്ചെറിയുന്ന വേറെയും സാധനങ്ങൾക്ക് കാശ് ഇങ്ങോട്ട് കിട്ടും

പാലിന്റെ കവറിനും പണം കിട്ടും; വലിച്ചെറിയുന്ന വേറെയും സാധനങ്ങൾക്ക് കാശ് ഇങ്ങോട്ട് കിട്ടും

കൊല്ലം: വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ഉപേക്ഷിക്കാൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനി ആരംഭിച്ച ഇക്കോ ബാങ്കിൽ ജില്ലയിൽ രണ്ട് മാസത്തിനിടെ സ്വീകരിച്ചത് 3,893 കിലോ മാലിന്യം.

ഇ - മാലിന്യം (ടി വി, ഫ്രിഡ്ജ്, ലാപ്ടോപ്, കംപ്യൂട്ടർ) 7.2 കിലോയും, ബാഗ് /ചെരിപ്പ്/ തെർമോക്കോൾ 8 കിലോയും തുണി 58 കിലോയും നിഷ്ക്രിയ മാലിന്യം (പ്ലാസ്റ്റിക്, ലെതർ ഉത്പന്നങ്ങൾ, സിമന്റ് ചാക്ക്) 3,815 കിലോയും വേർതിരിച്ചെടുത്തത് അഞ്ച് കിലോയുമാണുള്ളത്. ശേഖരിക്കുന്നവരിൽ പുഃനരുപയോഗിക്കാൻ കഴിയുന്ന കാർഡ് ബോർഡ് അടക്കമുള്ള അജൈവമാലിന്യങ്ങൾ ഇക്കോ ബാങ്കിൽ എത്തിച്ചു നൽകുന്നവർക്ക് നിശ്ചിത തുക നൽകും. എന്നാൽ നിഷ്ക്രിയ മാലിന്യങ്ങൾ, ആപത്കര മാലിന്യങ്ങൾ (ട്യൂബ്, സി.എഫ്.എൽ) തുടങ്ങിയവ സംസ്‌കരിക്കാൻ അധികം ചെലവ് വരുമെന്നതിനാൽ മാലിന്യം തരുന്നവരുടെ പക്കൽ നിന്ന് ചെറിയ തുക ഈടാക്കും

വിലവിവര പട്ടിക ശേഖരണം നടക്കുന്ന ഗോഡൗണിൽ പ്രദർശിപ്പിച്ചിരിക്കും. വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണ, ആഘോഷ സ്ഥലങ്ങൾ തുടങ്ങി എവിടെയുമുണ്ടാകുന്ന അജൈവ മാലിന്യവും ഇക്കോ ബാങ്കിൽ നൽകാം. നിലവിൽ ഹരിത കർമ്മ സേനകൾ വഴി എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങളും നഗരസഭകൾ വഴി ഇലക്ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇക്കോ ബാങ്കിന്റെ പ്രവർത്തനം. മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ക്ലീൻ കേരള കമ്പനിയായിരിക്കും.

വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നേരിട്ട് ചന്ദനത്തോപ്പ് ചാത്തിനാംകുളത്തെ ഗോഡൗണിലെത്തിക്കണം

ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യത്തെ ഇക്കോ ബാങ്ക്

തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടെ മാലിന്യം ശേഖരിക്കും

ഞായർ ,പൊതു അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല

ഇവ സ്വീകരിക്കില്ല

ഭക്ഷണാവശിഷ്ടം  മെഡിക്കൽ - സാനിറ്ററി മാലിന്യം  അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ:ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. 

ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. വിവിധ ജില്ലകളിലൂടെ പോകുന്ന മെമു ട്രെയിൻ ആയതിനാൽ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമടക്കം അന്വേഷിക്കും. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശേധനയടക്കം നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി ഓർത്തെടുത്തു പറഞ്ഞാണ് അജി റെക്കോർഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനിൽ ഉണ്ടായിരുന്ന 48 നമ്പറുകൾ ആണ് അജി ഓർത്തു പറഞ്ഞത്. ഒരു മനുഷ്യന് അസാധ്യം എന്ന് കരുതിയിരുന്ന കാര്യമാണ് ഇതിലൂടെ അജി ലോകത്തിനു മുന്നിൽ കാണിച്ചു തന്നത്. വിദേശത്തുള്ള കുട്ടികളുമായി സംവദിക്കുവാനും തന്റെ കഴിവുകളെ അവർക്ക് പകർന്നു നൽകുവാനുമായി പുറപ്പെട്ട ഒരു വിമാനയാത്രക്കിടയിൽ ആണ് തനിക്കു ഗിന്നസ് റെക്കോർഡ് ലഭിച്ച ഔദ്യോഗിക വിവരം അജി അറിഞ്ഞത്.
ക്യാപ്റ്റനും, ക്യാബിൻ ക്രൂ അംഗങ്ങളും സഹ യാത്രികരും ചേർന്ന് ആകാശത്തു വെച്ചാണ് ആദ്യ ആദരവ് നൽകിയത്.ഷാർജയിൽ നടന്ന പുസ്തകോത്സവത്തിൽ വെച്ച് അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌ അജി ഏറ്റു വാങ്ങിയിരുന്നു. ഇരട്ടി മധുരം ആയാണ് അതിനൊപ്പം ഗിന്നസ് ലോക റെക്കോർഡും അജിയിലേക്ക് എത്തിച്ചേർന്നത്.

IQED Learning System ഫൗണ്ടർ കൂടിയായ അജി ഇതിനോടകം 33 പിഎസ്‌സി പരീക്ഷകൾ വിജയിക്കുകയും, 2 തവണ യുപിഎസ്‌സി മെയിൻ പാസ്സാവുകയും, അതോടൊപ്പം തന്നെ ഇന്റലിജൻസ് ബ്യുറോ, ബാങ്ക് പരീക്ഷകളുടെ ഫൈനൽ ലിസ്റ്റിൽ വരുകയും ചെയ്തിട്ടുള്ള അജി വനം വകുപ്പാണ് തിരഞ്ഞെടുത്തത് . വിദ്യാർത്ഥികളുടെ ഗണിത ശാസ്ത്ര കഴിവുകളും ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് അജി. ന്യൂറോ റിസേർച്ചിനായുള്ള വിദേശത്തു നിന്നും ലഭിച്ച വിവിധ ഓഫറുകൾ നിരസിച്ച അജി, ബാംഗ്ലൂർ നിംഹാൻസിനൊപ്പം ചേർന്ന് റിസർച് ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുത്തത്.

30 നമ്പറുകൾ നാല് സെക്കന്റ് കൊണ്ട് ഓർത്തു പറഞ്ഞ പാകിസ്ഥാൻ സ്വദേശിയുടെ ഗിന്നസ് റെക്കോർഡ് ആണ് അജി തകർത്തത്. ലോറി ഡ്രൈവർ ആയ അച്ഛന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മയുടെയും രണ്ടാമത്തെ മകനായ അജി, ചെറുപ്പം മുതൽ തന്നെ ഗണിത ശാസ്ത്ര കഴിവുകൾ വികസിപ്പിക്കാനും ഓർമ്മ ശ്കതി വികസിപ്പിക്കാനുമുള്ള വഴികൾ കണ്ടെത്തിയിരുന്നു. Inteligent Quations Education Design അഥവാ IQED എന്ന ആശയം ഉപയോഗിച്ച് അദ്ദേഹം ലോകത്തിന് ഗണിത ശാസ്ത്ര സംബന്ധിയായ ഒരുപാട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഒട്ടേറെ വർഷത്തെ കഠിനമായ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. സ്‌ക്രീനിൽ തെളിയുന്ന നമ്പറുകൾ നിമിഷങ്ങൾ കൊണ്ട് ഓർത്തെടുത്ത്, അത് മുന്നോട്ടും പിന്നോട്ടും പറയാൻ അജിക്ക് സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന പേരിൽ വ്യാജ വീഡിയോ: ആലപ്പുഴ സ്വദേശി അറസ്റ്റിൽ

വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന പേരിൽ വ്യാജ വീഡിയോ: ആലപ്പുഴ സ്വദേശി അറസ്റ്റിൽ

 വയനാട്: വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച സംഭവത്തിൽ അറസ്റ്റ്. ആലപ്പുഴ സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. വയനാട് സൈബർ സെൽ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഷ്‌കർ എന്ന് പൊലീസ് പറഞ്ഞു.

വയനാട്ടിൽ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതൊരു എഐ വീഡിയോ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ ഒരു അപകടവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഒരു യുവതിയും കുഞ്ഞും സിപ് ലൈനിൽ കയറുന്നതും കയറിയ ഉടൻ തന്നെ സിപ് ലൈൻ തകർന്ന് ഇരുവരും താഴേക്ക് വീഴുന്നതും സിപ് ലൈൻ ഓപ്പറേറ്റർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്നതുമായ ദൃശ്യങ്ങളാണ് 'വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത്' എന്ന അടിക്കുറിപ്പോടെ പ്രചരിച്ചത്.

വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല വീണ്ടും ഉണർന്ന് വരുന്ന ഘട്ടത്തിലാണ് വ്യാജ പ്രചാരണം നടന്നത്. തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിരിക്കുകയാണ്. എന്തിനാണ് ഇയാൾ ഇത്തരത്തിൽ വ്യാജ വീഡിയോ നിർമിച്ചതെന്ന് വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ  ബിസിനസ് കോൺക്ലേവ് 22ന്

കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ബിസിനസ് കോൺക്ലേവ് 22ന്

തലശേരി: ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലുള്ള മലയാളി ഹോട്ടലുടമകളുടെ കൂട്ടായ്‌മ ലക്ഷ്യം വച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ സിയേഷൻ ഇന്റർനാഷണൽ ബിസിനസ് കോ ൺക്ലേവ് 22 ന് ദുബായിയിൽ നടക്കും. കേരളത്തിൽ നിന്നും 50 ഹോട്ടൽ ഉടമകളും ദുബായിൽ നിന്നും പാരഗൺ സുമേഷ്, ഉവൈസ് മഹ്ഫിൽ, മു നീർ പാനൂർ റസ്റ്റോറൻ്റ തുടങ്ങിയവർ ഉൾപ്പെടെ 200 ഹോട്ടൽ ഉടമകളും കോൺക്ലേവിൽ പങ്കെടുക്കും.

22 ന് ദുബായ് അൽ -നഹ്‌ദ ലാവൻഡർ ഹോട്ടലിലാണ് കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. തലശേരിയിൽ നിന്നും അസോസിയേഷൻ ഭാര വാഹികളായ കെ. അച്ചുതൻ, ജൂബിലി നാസർ, വന്ദന ശശി എന്നിവരാണ് കോൺക്ലേവിൽ പങ്കെ ടുക്കുന്നത്.

22 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന കോൺക്ലേവിൽ ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. ബാലകൃഷ്ണ‌ പൊതുവാൾ, ജനറൽ സെക്രട്ടറി ജി. ജയപാൽ, യുഎസ്എയിൽ നിന്നുള്ള പ്രതിനിധി റെജി കുര്യൻ, അസോസിയേഷൻ അഡ്വൈസർ ബോർഡ് അംഗങ്ങളായ മൊയ്‌തീൻകുട്ടി ഹാജി, സുമേശ് ഗോവിന്ദ്, സംസ്ഥാന കമ്മിറ്റിയംഗം ഉ വൈസ്, ഗ്ലോബൽ ഡയറക്ടർ പോൾ പി.റാഹേൽ എന്നിവർ പങ്കെടുക്കും.

ഹോട്ടൽ രംഗത്തെ അനാരോഗ്യകരമായ മത്സ രങ്ങൾ ഒഴിവാക്കാനും സൗഹൃദത്തിലൂടെ സംഘടനയെ ശക്തിപ്പെടുത്തുകയുമാണ് ദുബായ് കോൺക്ലേവിൻ്റെ ലക്ഷ്യമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയപാൽ രാഷ്ട്രദീപികയാട് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഹോ ട്ടൽ വ്യവസായ രംഗത്തുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തു ടക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയില്‍ 'എഫ് കമ്പനി', ഗുണ്ടാ ഗ്യാങ്ങുകളുടെ പ്രധാന ബിസിനസ് ലഹരിക്കച്ചവടം; വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്

കൊച്ചിയില്‍ 'എഫ് കമ്പനി', ഗുണ്ടാ ഗ്യാങ്ങുകളുടെ പ്രധാന ബിസിനസ് ലഹരിക്കച്ചവടം; വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്

കൊച്ചി: കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ ഗാങ്ങുകളുടെ പ്രധാന ബിസിനസ് ഇപ്പോൾ ലഹരി കച്ചവടമാണെന്ന് വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്. മുംബൈയിലെ ഡി കമ്പനി പോലെ എഫ് കമ്പനി എന്ന പേരിട്ടാണ് പല സംഘങ്ങൾ ഒരൊറ്റ ഗാങ്ങായി മാറിയത്. ലഹരി കച്ചവടത്തെ എതിർത്തെന്ന പേരിൽ പൊലീസ് ഒത്താശയോടെ കേരളത്തിന് വെളിയിൽവെച്ച് തന്നെ എൻകൗണ്ടറിലൂടെ കൊല്ലാൻ നീക്കം നടന്നെന്നും മരട് അനീഷ് പറഞ്ഞു. ലഹരിക്കച്ചവടമാണ് പ്രധാന വരുമാന മാർഗമെന്നും എഫ് കമ്പനി എന്ന് പേരിട്ടാണ് ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നത്. പൊലീസും ഗുണ്ടകളും ഭായി ഭായി ബന്ധമാണ് എന്നും മരട് അനീഷ്  പറഞ്ഞു

കൂടാതെ എൻകൗണ്ടറിലൂടെ തന്നെ കൊല്ലാൻ നീക്കമുണ്ടെന്നും മരട് അനീഷ് പറയുന്നു. തമിഴ്നാട്ടിലും കർണാടകയിലും നീക്കം നടന്നു. ലഹരിക്കച്ചവടത്തിന് പിന്തുണ നൽകാത്തതിലുളള വൈരാഗ്യമാണ് കാരണം. കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് എൻകൗണ്ടറിന് ചരട് വലിച്ചത്. വിയ്യൂർ ജയിലിൽവെച്ച് തന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിന് പിന്നിലും കൊച്ചിയിലെ ചില പൊലീസുദ്യോഗസ്ഥരാണ് എന്നും അനീഷ് പറഞ്ഞു.

കൊച്ചിയുടെ അധോലോകത്തെ ഏറെക്കാലം നിയന്ത്രിച്ച മരട് അനീഷാണ് ആരും കാണാത്ത നഗരത്തിന്‍റെ ഇപ്പോഴത്തെ പിന്നാമ്പുറത്തെക്കുറിച്ച് തുറന്നു പറയുന്നത്. ഗുണ്ടായിസവും റിയൽ എസ്റ്റേറ്റ് ഇടപാടുകളുമല്ല ക്രിമിനൽ ഗ്യാങ്ങുകളുടെ പ്രധാന വരുമാന മാർഗം. തായ് വാനിൽ നിന്നടക്കം വൻതോതിൽ ലഹരിമരുന്ന് നഗരത്തിലേക്ക് ഒഴുകുകയാണ്. അവയെ നിയന്തിക്കുന്നത് കൊച്ചിയിലെ ഗൂണ്ടാ അധോലോക സംഘമാണെന്നും മരട് അനീഷ് പറയുന്നു. എഫ് കമ്പനി എന്ന് പേരിട്ടാണ് ഇടപാടുകൾ നടത്തുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിയ്യൂർ ജയിലിൽ പ്രതികൾക്ക് മർദ്ദനം; ഉദ്യോഗസ്ഥർക്കെതിരെ പരാതി, ഹാജരാകാൻ നിർദേശിച്ച് എൻഐഎ കോടതി

വിയ്യൂർ ജയിലിൽ പ്രതികൾക്ക് മർദ്ദനം; ഉദ്യോഗസ്ഥർക്കെതിരെ പരാതി, ഹാജരാകാൻ നിർദേശിച്ച് എൻഐഎ കോടതി

 തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് മർദ്ദനമേറ്റതായുള്ള പരാതിയിൽ വിയ്യൂർ, പൂജപ്പുര ജയിൽ സൂപ്രണ്ടുമാരോട് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ എൻഐഎ കോടതി ഉത്തരവ്. പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എൻഐഎ കേസിലെ പ്രതികളായ പിഎം മനോജ്, അസ്‌ഹറുദ്ദീൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനും എൻഐഎ കോടതി ഉത്തരവിട്ടു.

കഴിഞ്ഞമാസം 13നാണ് പ്രതികൾക്ക് മർദ്ദനമേറ്റത്. സെല്ലിൽ കയറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ജയിൽ വാർഡനായ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. മർദ്ദനത്തിന് പിന്നാലെ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിക്കുകയായിരുന്നു.

2022​ലെ​ ​കോ​യ​മ്പ​ത്തൂ​ർ​ ​കാ​ർ​ ​സ്‌​ഫോ​ട​ന​ക്കേ​സി​ലും,​ 2019​ലെ​ ​ശ്രീ​ല​ങ്ക​ ​ഈ​സ്റ്റ​ർ​ ​ബോം​ബാ​ക്ര​മ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ലും​ ​പ്ര​തി​യാ​ണ് ​അ​സ​റു​ദ്ദീ​ൻ.​ 2019​ൽ​ ​എ​ൻഐഎ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ഐസി​സ് ​ബ​ന്ധം,​ ​തീ​വ്ര​വാ​ദ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കേ​സും​ ​ചു​മ​ത്തി​യി​രു​ന്നു.​ ​ആ​ഷി​ഖ് ​എ​ന്ന​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​മാ​വോ​യി​സ്റ്റ് ​മ​നോ​ജി​നെ​ 2024​ ​ജൂ​ലാ​യി​ലാ​ണ് ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ 10​ ​യു.​എ.​പി.​എ​ ​കേ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 16​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണ്.​ ​മാ​വോ​യി​സ്റ്റ് ​ക​ബ​നി​ ​ദ​ള​ത്തി​ലെ​ ​സ​ജീ​വ​ ​അം​ഗ​മാ​യി​രു​ന്നു​ ​മ​നോ​ജ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ ഓണർഷിപ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ

കേരളത്തിൽ ഓണർഷിപ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ

വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുകയും ഉപഭോക്തൃ സംതൃപ്തി ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കിയ ഇന്ത്യ നവംബർ 15–23 വരെ ദക്ഷിണേന്ത്യയിലുടനീളം ഓണർഷിപ് സർവീസ് ക്യാമ്പ് നടത്തും. 19 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിലായി 9 ദിവസത്തെ ക്യാമ്പ് കേരളത്തിലും കിയ ഇന്ത്യ ആരംഭിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓണർഷിപ് സർവീസ് ക്യാമ്പിൽ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ കോംപ്ലിമെന്ററി സേവനങ്ങളും ആനുകൂല്യങ്ങളും ഉപഭോക്തൃ ഇടപെടൽ പ്രവർത്തനങ്ങളും നൽകുന്നു. 36-പോയിന്റ് സമഗ്രമായ കോംപ്ലിമെന്ററി വാഹന ഹെൽത്ത് പരിശോധന, കാർ കെയർ സർവീസ് -ൽ 20% ഡിസ്കൗണ്ട്, സൗജന്യ കാർ ഇവാല്യൂഷൻ, കിയ ജനുവിന് അക്‌സെസറീസിൽ 10% വരെ കിഴിവ്, കോംപ്ലിമെന്ററി കാർ ടോപ് വാഷ് എന്നിവ ഉൾപ്പെട്ട എക്സ്ക്ലൂസീവ് ഓഫറുകൾ, കിയയുടെ ആധുനിക സാങ്കേതികവിദ്യകൾ, ഉത്തരവാദിത്ത ഡ്രൈവിംഗ്, അടിസ്ഥാന പരിപാലന രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ സെഷൻ, ഉപഭോക്താക്കൾക്ക് യൂസ്ഡ് കാർ വാല്യൂഷൻ സേവനങ്ങളും ആകർഷകമായ വെഹിക്കിൾ എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയ സേവനങ്ങൾ കിയ ഉടമകൾക്ക് ലഭ്യമാകും.

ഇത്തരത്തിലുള്ള തുടർച്ചയായ പ്രയത്നങ്ങളിലൂടെ കിയ ഇന്ത്യ തങ്ങളുടെ വിൽപ്പനാനന്തര അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് സ്ഥിരമായി പ്രീമിയവും വിശ്വസ്‌തവുമായ ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി ദക്ഷിണേന്ത്യയിലുടനീളം 122 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ ഓണർഷിപ് സർവീസ് ക്യാമ്പ് നടക്കും.