Wednesday, 19 November 2025

കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 കാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 കാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 21 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഒൻപത് വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. വടകര എംഎസിടി കോടതി അദാലത്തിലാണ് കേസ് തീർപ്പാക്കി ഇൻഷുറൻസ് കമ്പനിക്ക് ഈ ഉത്തരവ് നൽകിയത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.

2024 ഫെബ്രുവരിയിലാണ് വടകര ചോറോട് വച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ മുത്തശ്ശി മരിക്കുകയും ദൃഷാന കോമയിലാവുകയുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദൃഷാനയുടെ മാതാപിതാക്കൾ കുട്ടിയുടെ തുടർചികിത്സയ്ക്ക് പണം കണ്ടെത്താൻ കടുത്ത പ്രയാസം നേരിട്ടിരുന്നു.

കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷവും മാസങ്ങളായി കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ നിർണായകമായത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. സംഭവം നടന്ന് ഏകദേശം പത്ത് മാസത്തിനു ശേഷമാണ് പ്രതിയായ പുറമേരി സ്വദേശി ഷെജീലിനെ പോലീസ് കണ്ടെത്തിയത്. വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാളെ പോലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. തുടർച്ചയായ നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് വടകര എംസിസി കോടതി കേസ് തീർപ്പാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ

കർണാടകയിൽ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ

ബെം​ഗളൂരു: മലയാളി വിദ്യാർത്ഥികളുമായെത്തിയ പഠനയാത്ര സംഘം അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബെം​ഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളാണ് ഇവർ. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഹാസനിലെ അറയ്ക്കൽ​ഗു‍‍ഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർ​ഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരുടെയും പരിക്ക് ​ഗുരുതരമല്ല. സംഭവം നടന്നയുടൻ തന്നെ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽ​ഗു‍‍ഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം മടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസംതികയാതെ പ്രസവിച്ച കുഞ്ഞുമായി പോയ ആംബുലൻസിന് തീപിടിച്ചു:കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേർ വെന്തുമരിച്ചു

മാസംതികയാതെ പ്രസവിച്ച കുഞ്ഞുമായി പോയ ആംബുലൻസിന് തീപിടിച്ചു:കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേർ വെന്തുമരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഇന്നലെ മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. അപകടത്തില്‍ ഒരുദിവസം മാത്രം പ്രായമുളള ആണ്‍കുഞ്ഞും പിതാവും ഡോക്ടറും നഴ്‌സും മരിച്ചു. മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മഹിസാഗര്‍ ജില്ലയിലെ ലുനാവാഡയിലുളള സ്വകാര്യ ആശുപത്രിയിലേക്കാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് എത്തിക്കാനായി അഹമ്മദാബാദിലെ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്‌സും ഉള്‍പ്പെടുന്ന ആംബുലന്‍സ് അയച്ചത്. തുടര്‍ന്ന് കുഞ്ഞുമായി പിതാവും രണ്ട് ബന്ധുക്കളും ആംബുലന്‍സില്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. എന്നാല്‍ മൊദാസയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു. തീ വളരെ പെട്ടെന്ന് ആളിപ്പടര്‍ന്നു. അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുന്നതിന് മുന്‍പേ തന്നെ കുഞ്ഞും പിതാവും ഡോക്ടറും നഴ്‌സും വെന്തുമരിച്ചു.

ജിഗ്നേഷ് മോച്ചി (38) എന്നാണ് മരിച്ച പിതാവിന്റെ പേര്. രാജ് കിരണ്‍ സാന്ഥിലാല്‍ റെന്റിയ എന്ന ഡോക്ടര്‍, ഭൂരി മനാത്ത് എന്ന നഴ്‌സ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പൊളളലേറ്റിരുന്നു. ഡ്രൈവറുടെ ക്യാബിനില്‍ ഇരുന്ന ജിഗ്നേഷിന്റെ ബന്ധുക്കള്‍ക്കാണ് ഗുരുതരമായി പൊളളലേറ്റത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ ജയിലില്‍ മരിച്ചത് 94ഓളം പലസ്തീനികള്‍

രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ ജയിലില്‍ മരിച്ചത് 94ഓളം പലസ്തീനികള്‍

ജറുസലേം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ കസ്റ്റഡിയില്‍ മരിച്ചത് തൊണ്ണൂറ്റിനാലോളം പലസ്തീനികളെന്ന് ഇസ്രയേല്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതില്‍ തടവുകാരും ബന്ദികളും ഉള്‍പ്പെടുമെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രയേല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ ആക്രമണം നടന്ന 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പത്തുവര്‍ഷത്തിന് മുമ്പ് ഇസ്രയേല്‍ കസ്റ്റഡിയില്‍ മരണമടഞ്ഞത് 30ഓളം പലസ്തീനികളാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിയമാനുസൃതമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് പറയുന്നത്. ഇസ്രയേല്‍ ജയിലുകളില്‍ വ്യവസ്ഥാപിതമായ കൊലപാതകങ്ങളും മറച്ചുവെക്കലുകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. മറ്റുള്ളവരുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസിന്റെ പ്രതികരണം.

നിയമാനുസൃതമായാണ് എല്ലാ ജയില്‍പുള്ളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ആരോഗ്യ സംരക്ഷണം, വൃത്തി, മതിയായ മറ്റ് ജീവിത സാഹചര്യങ്ങള്‍ എന്നിവ കൃത്യമായി സ്റ്റാഫുകള്‍ നടപ്പാക്കുന്നുണ്ടെന്നും ഇസ്രയേല്‍ ജയില്‍ അധികൃതര്‍ ബിബിസിയോട് പ്രതികരിച്ചു. മതിയായ കുറ്റങ്ങളൊന്നും ചുമത്താതെ ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും നിരവധി പേരെ ഇസ്രയേല്‍ തടവിലാക്കിയിരുന്നു. സുരക്ഷാ തടവുകാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തടവിലാക്കപ്പെട്ട പലസ്തീനികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രയേല്‍ ആരോപിക്കുന്നു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടപെടലടക്കം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. മാത്രമല്ല കസ്റ്റഡിയിലുള്ള പലസ്തീനികളെ കുറിച്ചുള്ള വിവരങ്ങള്‍ റെഡ് ക്രോസിന് അടക്കം നല്‍കുന്ന നടപടിയും ഇസ്രയേല്‍ അധികൃതര്‍ അവസാനിപ്പിച്ചിട്ടുണ്ട്.

ബന്ദികളായവര്‍ നല്‍കിയ സാക്ഷിമൊഴി, ഇവരുടെ ബന്ധുക്കളും അഭിഭാഷകരും നല്‍കിയ പ്രസ്താവന, മറ്റ് മനുഷ്യാവകാശ സംഘടനകളുടെ രേഖകള്‍, ചില ആളുകളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ രണ്ടുവര്‍ഷത്തിനിടയില്‍ മരിച്ച 52 പേര്‍ സൈനിക ജയിലില്‍ കഴിഞ്ഞിരുന്നവരാണ്. ബാക്കി 42 പേര്‍ ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസിന് കീഴിലുള്ള സിവിലിയന്‍ ജയിലിലാണ് മരിച്ചത്. ശാരീരികമായി ഉണ്ടായ അതിക്രമം, ചികിത്സ നിഷേധിക്കല്‍ എന്നിവയോ ഇതുരണ്ടുമോ ആണ് തടവുകാരുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഗാസിയിലെ തെയ്മാന്‍ സൈനിക ജയിലിലാണ് ഏറ്റവും കൂടുതല്‍ പലസ്തീനികള്‍ മരണമടഞ്ഞത്. ഇവിടെ മരിച്ചവരുടെ എണ്ണം 29ാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു

ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി.

സ്കൂൾ ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് പോകുമ്പോൾ ബസിന്റെ മുൻ വശത്തെ ടയറിനടിയിൽ അകപ്പെടുകയായിരുന്നു. ടയർ കുട്ടിയുടെ ദേഹത്തൂടെ കയറി ഇറങ്ങി. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചപ്പോഴാണ് ഡ്രൈവർ കുട്ടി ടയറിനടിയിൽപ്പെട്ട കാര്യം അറിയുന്നത്. ഉടൻ തന്നെ വാഹനം നിർത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം

ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. ബിജെപി സ്ഥാനാര്‍ത്ഥി ടിന്റു ജി വിജയന്റെ വീടിന് നേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാന്‍ ശ്രമിച്ചത്. തീ കത്തിച്ച് ജനലിലൂടെ ഉള്ളിലേക്ക് ഇടാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുഴഞ്ഞുവീണു; ഓട്ടോ ഡ്രൈവർ മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുഴഞ്ഞുവീണു; ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി കുഴഞ്ഞുവീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം നേമം കോലിയക്കോടാണ് സംഭവം. എസ്‌റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത് കുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചായിരുന്നു സ്ത്രീക്ക് സാരമായി പരിക്കേറ്റത്. ഈ സമയം സജിത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹം സ്ത്രീയെ ഓട്ടോയില്‍ കയറ്റി. സജിയെന്ന ആളും ഒപ്പം കയറി.

കിള്ളിപ്പാലത്തിന് സമീപമെത്തിയപ്പോള്‍ തലചുറ്റല്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സജിത്ത് കുമാര്‍ ഓട്ടോറിക്ഷ നിര്‍ത്തി. തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. സജിത്ത് കുമാറിനെ ആബുംലന്‍സില്‍ ജനറല്‍ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ മരക്കരി കത്തിച്ചു; കർണാടക ബലഗാവിയിൽ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ മരക്കരി കത്തിച്ചു; കർണാടക ബലഗാവിയിൽ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബലഗാവിയിൽ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു. തണുപ്പ് അകറ്റാൻ ഇവർ മുറിയിൽ മരക്കരി കത്തിച്ചിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമൻനഗർ സ്വദേശികളായ റിഹാൻ, മൊഹീൻ, സർഫാസ് എന്നിവരാണ് മരിച്ചത്. മരക്കരിയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 18 November 2025

രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹൈദരാബാദ്: സംവിധായകൻ എസ്.എസ്. രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന. ഹനുമാനെക്കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് സംഘടന രാജമൗലിക്കെതിരെ രം​ഗത്തെത്തിയത്. തെലങ്കാന രംഗറെഡ്ഡിയിലെ സരൂര്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. തെലുങ്കുതാരം മഹേഷ് ബാബു നായകനും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുമെത്തുന്ന 'വാരാണസി'യുടെ ടൈറ്റില്‍ ലോഞ്ചിൽ രാജമൗലി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു. 

പരാതിയിന്മേല്‍ സരൂര്‍നഗര്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന 'ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി'ലാണ് രാജമൗലി പരാമര്‍ശം നടത്തിയത്. 'ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല' എന്ന പരാമർശമാണ് വിവാ​ദത്തിലായത്. രാജമൗലിയുടെ 'വാരണാസി' എന്ന ചിത്രം അവസാന ഘട്ടത്തിലാണ്. 2027ലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി: വൈറ്റിലയിലെ ഒരു ബാറിൽ മാരകായുധങ്ങളുമായി അതിക്രമം നടത്തുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയടക്കം മൂന്ന് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരാണ് പിടിയിലായത്.

അക്രമത്തിന് ഉപയോഗിച്ച വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കുകയായിരുന്ന അഞ്ചംഗ സംഘം അവിടെയെത്തിയ മറ്റൊരു വ്യക്തിയുമായി തർക്കത്തിലേർപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ ബാർ ജീവനക്കാരുമായി സംഘം വാക്കേറ്റമുണ്ടാക്കി.

തർക്കത്തിനൊടുവിൽ പുറത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും അൽപ്പസമയത്തിനകം വടിവാളുമായി തിരികെയെത്തി ആക്രമണം ആരംഭിക്കുകയായിരുന്നു. കാറിൽ നിന്ന് സംഘം വടിവാളെടുത്ത് ബാറിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിൽ ബാർ ജീവനക്കാർക്ക് മർദനമേറ്റു. ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണയോളം പ്രതികൾ മടങ്ങി വന്ന് ആക്രമണം ആവർത്തിച്ചെന്ന് ബാർ ഉടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ സംഘർഷത്തിനിടെ യുവതിയുടെ കൈക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അക്രമികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫീസ് 10 ഇരട്ടി വരെ കൂട്ടി കേന്ദ്ര സർക്കാർ; വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് പുതിയ നിയമം

ഫീസ് 10 ഇരട്ടി വരെ കൂട്ടി കേന്ദ്ര സർക്കാർ; വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് പുതിയ നിയമം

ദില്ലി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാൾ 10 ഇരട്ടി വരെ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള പ്രായപരിധി 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് സർക്കാർ മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഫീസ് വർധിപ്പിച്ചിട്ടുള്ളത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. വാഹനം പഴകുംതോറും ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഇനി ഈടാക്കുക.

വാഹനത്തിന്‍റെ പ്രായത്തെയും തരത്തെയും അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഫീസ്, 15 വർഷത്തിലധികം പഴക്കമുള്ള മിക്ക വാഹനങ്ങൾക്കും ബാധകമായിരുന്ന പഴയ ഫീസ് ഘടനയ്ക്ക് പകരമാകും. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിട്ടുള്ളത്. 20 വർഷത്തിലധികം പഴക്കമുള്ള ഒരു ട്രക്കിനോ ബസിനോ ഇനി ഫിറ്റ്‌നസ് ടെസ്റ്റിനായി 25,000 രൂപ നൽകേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ പ്രായപരിധിയിലുള്ള മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങൾ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നൽകണം. 20 വർഷത്തിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് (LMV) ഇനി 15,000 രൂപ നൽകണം. മുച്ചക്ര വാഹനങ്ങൾക്ക് 7,000 രൂപയാണ് നിരക്ക്. 20 വർഷത്തിലധികം പഴക്കമുള്ള ടു-വീലറുകൾക്ക് ഫീസ് 600 രൂപയിൽ നിന്ന് 2,000 രൂപ ആയി ഉയർന്നു.

15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾക്കുള്ള ഫീസും സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ റൂൾ 81 പ്രകാരം, ഫിറ്റ്‌നസ് ടെസ്റ്റുകൾക്കായി മോട്ടോർസൈക്കിളുകൾക്ക് 400 രൂപ നൽകണം. എൽഎംവികൾക്ക് 600 രൂപ നൽകണം. മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 1,000 രൂപ നൽകണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് ദിവസം മുൻപ് കാണാതായ 7 വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ

രണ്ട് ദിവസം മുൻപ് കാണാതായ 7 വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ

മധുര: തമിഴ്നാട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കാണാതായ 7 വയസുകാരൻ മരിച്ച നിലയിൽ. പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായി രണ്ടാം ദിവസമാണ് മൃതദേഹം ലഭിക്കുന്നത്. ഒളിച്ചു കളിക്കുന്നതിനിടെ കുട്ടി എസ് യു വി വാഹനത്തിനുള്ളിൽ കുടുങ്ങി പുറത്തിറങ്ങാൻ കഴിയാതെ മരിച്ചതായിരിക്കാമെന്ന് പൊലീസ് പറയുന്നു. ഷൺമുഖവേലൻ എന്ന 7 വയസുകാരനായ കുട്ടിയാണ് മരിച്ചത്. മുത്തശ്ശിയെ കാണാൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു കുട്ടി. എന്നാൽ തിരക്കിനിടയിൽ കുട്ടിയെ കാണാതായി. അപ്പോൾ തന്നെ ഒരുപാട് തിരഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ പരിശോധന നടത്തിയിരുന്നില്ല. കളിക്കുന്നതിനിടെ കുട്ടി തന്നെ എസ്‌യുവിയിൽ കയറി അബദ്ധത്തിൽ ലോക്ക് ആയിപ്പോയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ക്ഷേത്രത്തിന് ചുറ്റും ഉച്ചത്തിൽ പാട്ട് വച്ചിരുന്നതിനാലും, മറ്റു ബഹളം കാരണവും കുട്ടി സഹായത്തിനായി ഒച്ചയുണ്ടാക്കിയാൽ പോലും ആരും കേട്ടിട്ടുണ്ടാകില്ലെന്നും പൊലീസിന്റെ നിഗമനം. പ്രദേശത്തെ ഒരു ഡോക്ടറുടേതാണ് എസ് യു വി കാർ. പ്രാഥമിക അന്വേഷണത്തിന് ശേഷം ദുരൂഹത ഉണ്ടാകാനുള്ള മറ്റ് സാധ്യതകൾ പൊലീസ് തള്ളിക്കളയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതായും പൊലീസ് കൂട്ടിച്ചേ‌‍ർത്തു.