Thursday, 20 November 2025

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും. ഒപി, തിയറി ക്ലാസുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം. ഔദ്യോഗിക ചർച്ചകളും ബഹിഷ്കരിക്കും

ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, മറ്റ് സ്ഥിതിവിവര കണക്കുകളും കൈമാറില്ല. ശമ്പള പരിഷ്കരണ കുടിശിക നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെയും അനുകൂലമായ തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഒപി ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിച്ചത്.

ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെന്നതിനാൽ സമരം തുടരാൻ കെജിഎംസിടിഎ തീരുമാനിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചു. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത്. വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

സേലത്ത് നിന്നും വീണ്ടും പ്രചരണം ആരംഭിക്കാനാണ് ടിവികെയുടെ പദ്ധതി. കരൂര്‍ ദുരന്തത്തിന് പിന്നാലെ എല്ലാ പ്രചരണ പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ വിജയ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം വിജയ്‌യെയും പ്രവര്‍ത്തകരെയും സാരമായി ബാധിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വിജയ് മോചിതനായിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ വിജയ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിക്ക് പിന്നാലെ ഈയടുത്ത് ചെന്നൈയില്‍ നടന്ന ടിവികെയുടെ പ്രത്യേക ജനറല്‍ കമ്മിറ്റിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയുള്ള തന്റെ വിമര്‍ശനം തുടരുമെന്നും തന്റെ രാഷ്ട്രീയ യാത്ര കൂടുതല്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും വിജയ് പറഞ്ഞിരുന്നു. ഈ യോഗത്തിനിടെയാണ് സേലത്ത് നിന്നുള്ള ചില നേതാക്കള്‍ അവിടെ നിന്നും വിജയ് വീണ്ടും പ്രചരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിജയ് അംഗീകരിക്കുകയാണ് ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു അപകടം. പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിഗ്നല്‍ തെറ്റിച്ചെത്തിയ വാഹനമിടിച്ച് മായപ്പളളം സ്വദേശി രമേശാണ് മരിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം തമിഴ്‌നാട്ടില്‍ വെച്ച് വാളയാര്‍ പൊലീസാണ് പിടികൂടിയത്. പെയിന്റിംഗ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുളള നീക്കമുണ്ടെന്നാണ് വിവരം. പത്മകുമാറിന്റെ കാലത്തുള്‍പ്പെടെ നടന്ന സ്വര്‍ണക്കൊളളയുടെ വിവരങ്ങള്‍ നിര്‍ണായകമാണ്.

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുളളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകുന്നതെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ മുരാരി ബാബു മുതൽ എൻ വാസു വരെയുളള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിൽ പറയുന്നതെന്നും സൂചനയുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 19 November 2025

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി പരാമർശം. തമിഴ്നാട്ടിലെ പരമ്പരാഗത കാർഷിക രീതി ഏറെ പ്രിയപ്പെട്ടതാണ്. എൻജിനീയറിങും പിഎച്ച്ഡിയും കഴിഞ്ഞവർ കൃഷി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഓർഗാനിക് ഫാമിങിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം കൃഷികൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കണം.

മൾട്ടിപ്പിൾ ഫാമിങ് രീതി കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും മിക്സിങ് കൃഷി രീതി കാണാൻ സാധിക്കും. ചെറിയ സ്ഥലത്ത് വലിയ രീതിയിൽ കൃഷി നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പിഎം-കിസാൻ പദ്ധതിയുടെ 21-ാം ഗഡു പുറത്തിറക്കി. രാജ്യത്തുടനീളമുള്ള ഒമ്പത് കോടി കർഷകരെ സഹായിക്കുന്നതിനായി 18,000 കോടിയിലധികം രൂപ അനുവദിച്ചു. കാർഷിക കയറ്റുമതി ഇരട്ടിയായി, കാർഷിക രീതികൾ നവീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി കർഷകർക്ക് 10 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീർത്ഥാടകൻ്റെ 8 പവൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ശബരിമല തീർത്ഥാടകൻ്റെ 8 പവൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിശ്രമിക്കുന്നതിനിടെ ശബരിമല തീർത്ഥാടകൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീർത്ഥാടകൻ വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് 8 പവൻ്റെ സ്വര്‍ണ മാല മോഷ്ടിക്കപ്പെട്ടത്. ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്ടാവ് പൊട്ടിച്ചത്. ഇന്ന് പുലർച്ചെയാണ് കോട്ടയ്ക്കകത്തെ പാർക്കിംഗ് ഏരിയയിൽ നിന്നും ബംഗളൂരു സ്വദേശിയുടെ മാല പൊട്ടിച്ചെടുത്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

ബംഗല്ലൂരു സ്വദേശി പരശുറാം യാലുക്കറും സുഹൃത്തുക്കളും ശബരിമല ദർശനം കഴിഞ്ഞ് രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്. പുലർച്ചെ കോട്ടയ്ക്കകത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലെത്തി. രാവിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാനായിരുന്നു സംഘം അവിടെ കിടന്നത്. കാറിന്‍റെ ഒരു വാതിൽ തുറന്നു വെച്ചാണ് എല്ലാവരും വിശ്രമിച്ചത്. പുലർച്ചെ നാല് മണിയ്ക്കാണ് കാറിനുള്ളിൽ വിശ്രമിക്കുകായിരുന്ന പരശുറാമിൻ്റെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടിയത്. മോഷണം നടത്തുമ്പോൾ മറ്റ് ചിലർ വാഹനത്തിനടുത്തുകൂടി പോകുന്നുണ്ട്. മോഷണത്തിന് മുമ്പ് തന്ത്രപരമായി വാഹനത്തിനടത്ത് നിന്നും ചുറ്റും വീക്ഷിച്ച ശേഷമാണ് മാലയും പൊട്ടിച്ച് ഓടിയത്. കാറിലുള്ളവർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ

വയനാട് അട്ടമലയിൽ ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. കാണാതായ യുവതി 8 മാസം ഗർഭിണിയാണ്. ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂർ വനമാണ്. അവിടെയാണ് പ്രധാനമായും വനംവകുപ്പും പൊലീസും പട്ടികവർഗ്ഗ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്.

സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു. വനമേഖലയിലെ ഗുഹകളിലും മറ്റും ഇവർ താമസിക്കാറുണ്ട്.പണിയ വിഭാഗത്തിൽ ഉൾപ്പെട്ട ഇവർ പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ടാണ് യുവതിയുടെ മൂന്ന് കുഞ്ഞുങ്ങളെ ഹോസ്റ്റലിലേക്ക് മാറ്റിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ്‌ കൊലവിളിയാണെന്നാണ് പരാതി. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹവും രംഗത്ത് വന്നു. 2009ൽ ടീന ജോസിനെ പുറത്താക്കിയതാണെന്ന് വിശദീകരണം.

മുഖ്യമന്ത്രി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മറുപടിയായി ടീന ജോസ് കുറിച്ചത് ഇങ്ങനെയായിരുന്നു- “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.”

ഈ കമൻ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കടൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ. നിലവിൽ, കമൻ്റ് പോസ്റ്റ് ചെയ്ത അക്കൗണ്ട് യഥാർത്ഥത്തിൽ ടീന ജോസിൻ്റേത് തന്നെയാണോ, മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം കൊലവിളി വിവാദമായതിന് പിന്നാലെ, ടീന ജോസിനെ തള്ളിപ്പറഞ്ഞ് സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി. തങ്ങൾക്ക് ടീന ജോസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി. 2009ൽ തന്നെ കാനോനിക നിയമങ്ങൾക്കനുസൃതമായി ടീന ജോസിന്റെ സന്യാസിനി അംഗത്വം റദ്ദാക്കിയതാണെന്നും സന്യാസ വസ്ത്രം ധരിക്കാൻ ഇവർക്ക് അനുവാദമില്ലെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെങ്കോട്ട സ്ഫോടനം: ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിൽ, അൽ ഫലാ സർവകലാശാലയിലെ 10 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

ചെങ്കോട്ട സ്ഫോടനം: ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിൽ, അൽ ഫലാ സർവകലാശാലയിലെ 10 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൻ്റെ മുഖ്യ ആസൂത്രണം നടന്ന കേന്ദ്രമായി അന്വേഷണ സംഘം കരുതുന്ന ഹൈദരാബാദിലെ അൽ ഫലാ സർവകലാശാലയിൽ നിന്ന് പത്ത് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ കശ്മീരികളെന്നാണ് വിവരം. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജമ്മു കശ്മീർ-ഹരിയാന പൊലീസ് സേനകൾ അൽ ഫലാ സർവകലാശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ളവരാകാം ഇവരെന്ന് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷ്-ഇമൊഹമ്മദിന് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയിക്കുന്നുണ്ട്.

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ സ്ഫോടനത്തിന് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പണം സമാഹരിച്ചതായും ഇതിനായി സദപേ എന്ന ആപ്പ് അടക്കം ഉപയോഗിച്ചിരുന്നതായും സംശയം ബലപ്പെട്ടു. കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഡോ.ഷാഹിന സയീദിന് മാഡം സർജൻ എന്നും വിളിപ്പേരുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. ഇവരാണ് ചെങ്കോട്ട സ്ഫോടനത്തിൻ്റെ ഫണ്ട് സമാഹരണത്തിൻ്റെ ചുമതല വഹിച്ചതെന്നും കരുതുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ അവയവക്കടത്ത് കേസ്: അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ 2 ആഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്ത് എന്‍ഐഎ കോടതി

ഇറാൻ അവയവക്കടത്ത് കേസ്: അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ 2 ആഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്ത് എന്‍ഐഎ കോടതി

കൊച്ചി: ഇറാന്‍ അവയക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്‍ഐഎ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. റാക്കറ്റിന്‍റെ ഇരകളായ കൂടുതല്‍ പേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.ഇറാനിലെ ടെഹ്റാന്‍ കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ മധു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കാൻ സുപ്രീംകോടതി നിർദേശം.ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സ്കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറി രാജ്യ തലസ്ഥാനത്തെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

ഡൽഹിയുടെ പലയിടത്തും വായുഗുണനിലവാര സൂചിക 400 ന് മുകളിലായാണ് തുടരുന്നത്. ഇതുവരെ മലിനീകരണത്തോത് കുറയ്ക്കാനുള്ള ഇടപെടലുകൾ ഫലം കണ്ടില്ല. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിൽ( 436) ആണ്. നഗരത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്. ഡൽഹി സർക്കാരിന്റെയും മുനിസിപ്പൽ കോർപ്പറേഷൻറെയും ജീവനക്കാർക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം നിർദേശിച്ചിരുന്നു. വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, നവംബർ 15 മുതൽ ഫെബ്രുവരി 15 വരെ മൂന്നുമാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് നിന്ന് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് നിന്ന് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhaler-ന്റെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

വ്യാജമരുന്ന് ശൃംഖലയില്‍ മരുന്നുകള്‍ വാങ്ങി വില്‍പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍, പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Med World ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊര്‍ജിതമായി നടത്തി അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്‍മ്മാതാവില്‍ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്‍ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയില്‍, മതിയായ രേഖകള്‍ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്‍ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്‌സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ മഞ്ചേരി കോടതിയിൽനിന്നും പത്തുവർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാൾ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.