Friday, 21 November 2025

ബിനു പുളിക്കക്കണ്ടവും, മകളും, സഹോദരനും പാലാ നഗരസഭയിൽ സ്ഥാനാർത്ഥികൾ

ബിനു പുളിക്കക്കണ്ടവും, മകളും, സഹോദരനും പാലാ നഗരസഭയിൽ സ്ഥാനാർത്ഥികൾ

 കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാല നഗരസഭയിലേക്ക് മത്സരിക്കാൻ ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥികൾ. കഴിഞ്ഞ തവണ നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച സിപിഎമ്മിന്‍റെ കോട്ടയം പാല കൗൺസിലര്‍ ബിനു പുളിക്കക്കണ്ടവും, സഹോദരനും മകളുമാണ് ഇത്തവണ മൂന്ന് വാര്‍ഡുകളിലായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ബിനുവും സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ ബിനു എന്നിവരാണ് സ്ഥാനാർത്ഥികൾ. സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് ഇവർ മൂന്ന് പേരും മത്സരിക്കുന്നത്.

പതിമൂന്നാം വാർഡായ മുരിക്കുംപുഴയിലാണ് ബിജു മത്സരിക്കുന്നത്. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും, മകൾ ദിയ പതിനഞ്ചാം വാർഡിലും മത്സരിക്കും. നേരത്തെ പതിനഞ്ചാം വാർഡിലായിരുന്നു ബിനു. തനിക്ക് സുപരിചിതമായ വാർഡും ആളുകളുമാണ് ഇവിടെയുള്ളത്. അച്ഛനിൽ അർപ്പിച്ച വിശ്വാസം തനിക്കും ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ദിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലയിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഏക സ്ഥാനാർത്ഥി ബിനുവായിരുന്നു. ആകെ പോൾ ചെയ്തതിന്റെ 90 ശതമാനം വോട്ടും നേടിയായിരുന്നു ബിനുവിന്റെ വിജയം.

എന്നാൽ പിന്നീട് കേരള കോൺഗ്രസ് എമ്മുമായുണ്ടായ പ്രശ്നങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കി. നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു കേരള കോൺഗ്രസുമായും നിരന്തരം ഉടക്കി. തുടർന്ന് സിപിഎം ബിനുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ബിനു സ്വതന്ത്രനായി മൽസരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, രണ്ട് പേർ അറസ്റ്റിൽ

കേരളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, രണ്ട് പേർ അറസ്റ്റിൽ

ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച രണ്ട് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവർ കൈമാറിയത്. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഇഒ സമർപ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പ്രധാന പ്രതിയായ രോഹിത് എം/എസ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി ജോലി ചെയ്യുന്ന ഇൻസുലേറ്ററാണ്. മുമ്പ് നാവിക കപ്പലുകൾ നിർമ്മിക്കുന്ന കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു. 

കേരളത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് നാവികസേനയുമായി ബന്ധപ്പെട്ട കപ്പലുകളുടെ തിരിച്ചറിയൽ നമ്പറുകൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളുടെപട്ടിക രോഹിത് വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി പങ്കുവെച്ചതായും നിയമവിരുദ്ധ ആനുകൂല്യങ്ങൾ നേടിയെടുത്തതായും ഉഡുപ്പി എസ്പി ഹരിറാം ശങ്കർ പറഞ്ഞു. മാൽപെ കപ്പൽശാല യൂണിറ്റിൽ ചേർന്നതിനുശേഷം, കൊച്ചിയിലെ സുഹൃത്തിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്തു. 

പരാതിയുടെ അടിസ്ഥാനത്തിൽ മാൽപെ പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152 പ്രകാരവും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കാർക്കള സബ്ഡിവിഷൻ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ് പ്രതികൾ. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. ഡിസംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; അപകടം ദുബായ് എയർ ഷോയ്ക്കിടെ

ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; അപകടം ദുബായ് എയർ ഷോയ്ക്കിടെ

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂട്ടുകാർക്കൊപ്പം പഠിക്കുകയാണെന്ന് നുണ, അച്ഛൻ അന്വേഷിച്ചെത്തിയപ്പോൾ മറ്റൊരു നുണ; വെള്ളച്ചാട്ടം കാണാൻ പോയ ബിരുദവിദ്യാർത്ഥി ഹൈദരാബാദിൽ അപകടത്തിൽ മരിച്ചു

കൂട്ടുകാർക്കൊപ്പം പഠിക്കുകയാണെന്ന് നുണ, അച്ഛൻ അന്വേഷിച്ചെത്തിയപ്പോൾ മറ്റൊരു നുണ; വെള്ളച്ചാട്ടം കാണാൻ പോയ ബിരുദവിദ്യാർത്ഥി ഹൈദരാബാദിൽ അപകടത്തിൽ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ വെള്ളച്ചാട്ടത്തിനടുത്ത് സെൽഫിയെടുക്കുന്നതിനിടെ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെലങ്കാന മുളുഗു ജില്ലയിലെ വസീദു മണ്ഡലത്തിലെ കൊങ്കള വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. തെലങ്കാന ഉപ്പൽ രാമന്തപൂർ സ്വദേശിയും ബിരുദ വിദ്യാർത്ഥിയുമായ കെ. വെങ്കട നാഗ സായ് മൂർത്തി (18) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഠിക്കുകയാണെന്ന് വീട്ടുകാരോട് നുണ പറഞ്ഞ് വെള്ളച്ചാട്ടം കാണാൻ പോയപ്പോഴാണ് അത്യാഹിതം സംഭവിച്ചത്.

തനിക്കൊപ്പം പഠിക്കാനായി ചില സുഹൃത്തുക്കൾ എത്തിയിട്ടുണ്ടെന്നും തങ്ങൾ പെൻ്റ്ഹൗസിലുണ്ടെന്നുമാണ് വീട്ടുകാരോട് യുവാവ് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഇവരെ കാണാനായി ഇവിടെയെത്തിയ വെങ്കട നാഗ സായ് മൂർത്തിയുടെ പിതാവിന് ആരെയും കാണാനായില്ല. ഇദ്ദേഹം മകനെ ഫോണിൽ വിളിച്ചപ്പോൾ താൻ സുഹൃത്തുക്കൾക്കൊപ്പം ബിർള മന്ദിറിൽ വന്നിരിക്കുകയാണെന്നാണ് മറുപടി പറഞ്ഞത്.

എന്നാൽ പിന്നീട് മകൻ്റെ സുഹൃത്ത് ഇദ്ദേഹത്തെ വിളിച്ച് സത്യം പറഞ്ഞു. വസീഡുവിലെ കൊങ്കള വെള്ളച്ചാട്ടത്തിലേക്ക് ഒരു വിനോദയാത്ര വന്നതാണെന്നും വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ മൂർത്തി അപകടത്തിൽപെട്ട് മുങ്ങിമരിച്ചുവെന്നുമാണ് അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോ​ഗിച്ച മെഷീനുകൾ കണ്ടെത്തി

ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോ​ഗിച്ച മെഷീനുകൾ കണ്ടെത്തി

ദില്ലി: ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോ​ഗിച്ച മെഷീനുകൾ കണ്ടെത്തി. ​ഗ്രൈൻഡിം​ഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാൻ ഇതുപയോ​ഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫ​രീദാബാദിലെ വീട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

അതേസമയം, സ്ഫോടനത്തിന്റെ ആസൂത്രകർക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്​ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എൻഐഎയ്ക്ക് ലഭിച്ച സൂചന. വിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തിട്ടുണ്ട്. ഭീകര സംഘത്തിന് എല്ലാ നിർദേശങ്ങളും സ​​ഹായങ്ങളും നൽകി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുർക്കി അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഇന്ത്യാക്കാരൻ തന്നെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചക്രവാതചുഴി: കേരളത്തിൽ അതിതീവ്ര മഴ തുടരും; 8 ജില്ലകളിൽ യെലോ അലർട്ട്

ചക്രവാതചുഴി: കേരളത്തിൽ അതിതീവ്ര മഴ തുടരും; 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി (upper air cyclonic circulation) സ്ഥിതി ചെയ്യുന്നു. നവംബർ 22-ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം (Low Pressure ) രൂപപ്പെടാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ,പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 21,22,23 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബർ 21 മുതൽ 24 വരെ ഇടിമിന്നലിനും സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി സിഎംഎഫ്ആർഐ

അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി സിഎംഎഫ്ആർഐ

അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം. ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്.

കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല. നീരാളികളെ പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൾ എന്നാണ് ഇവയെ വിളിക്കുന്നത്. സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും പുറമെ രണ്ട് സ്പർശിനികളുമുണ്ടാകാറുണ്ട്.

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ കെ കെ സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ. പുതിയ കൂന്തളിനെ ടനിൻജിയ സൈലാസി എന്ന് നാമകരണം ചെയ്തു. സിഎംഎഫ്ആർഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞൻ ഡോ ഇ ജി സൈലാസിന് ആദരമായാണ് ഈ പേര് നൽകിയത്. ഇന്ത്യയിലെ കണവ ഗവേഷണ രംഗത്ത് മുൻനിരക്കാരനായിരുന്നു ഡോ സൈലാസ്. ഇന്ത്യൻ നീരാളി കൂന്തൾ എന്നാണ്

ആദ്യമായാണ് അറബിക്കടലിൽ നിന്നും ടനിൻജിയ വർഗത്തിലെ നീരാളി കൂന്തളിനെ കണ്ടെത്തുന്നത്. ആദ്യകാഴ്ചയിൽ, ഈ വർഗത്തിലെ ഏകയിനമായ ടനിൻജിയ ഡാനേ ആണെന്നാണ് കരുതിയത്. ഇവ ഏകജാതീയമാണെന്നായിരുന്നു (മോണോടൈപിക്) ഗവേഷകർക്കിടയിൽ ഇതുവരെയുണ്ടായിരുന്ന വിശ്വാസം. എന്നാൽ, ഇവ രണ്ടും തമ്മിൽ ബാഹ്യരൂപത്തിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ ജനിതക-വർഗീകരണ പഠനത്തിലാണ് അറബിക്കടലിൽ നിന്ന് ലഭിച്ചത് പുതിയ ഇനം കൂന്തളാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഡോ.ഗീത ശശികുമാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് 3,500 രൂപ വീതം നല്‍കും. മരണം സംഭവിയ്ക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പേവിഷ ബാധ ഏല്‍ക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആയുഷ്മാന്‍ ഭാരത പദ്ധതിയ്ക്ക് കീഴിലാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. ബെംഗളൂരു മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന മേഖലകളിലാണ് ഇത് നടപ്പാക്കുക. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാധകമല്ല.

നഗര കേന്ദ്രങ്ങളില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. ആറന്മുളയിലെ വീട്ടിലാണ് പരിശോധന. നിര്‍ണായക രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായാണ് ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ നടന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം രഹസ്യമായാണ് അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ.പത്മകുമാര്‍ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ സ്വര്‍ണ്ണപ്പാളി എന്നത് സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളി എന്നെഴുതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇത് വരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ.പത്മകുമാര്‍ എന്ന വിലയിരുത്തലിലാണ് ഇന്നലെ അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നത്.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് പറയുന്നുണ്ട്.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം വിട്ടു നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുന്‍പ് സ്വന്തം കൈപ്പടയില്‍ സ്വര്‍ണ്ണപ്പാളി ചെമ്പു പാളിയെന്നു എഴുതി ചേര്‍ത്തു.ദേവസ്വം യോഗത്തില്‍ സ്വര്‍ണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്.കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദേവസ്വം മാനുവല്‍ ലംഘിക്കുകയും ‘ചെയ്തു. സ്വര്‍ണ്ണം അപഹരിക്കുന്നതിനു ഒത്താശ ചെയ്തു.തിരികെ എത്തിച്ചപ്പോള്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെ സ്വര്‍ണ്ണക്കൊള്ള ഒളിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി; 15 തൊഴിലാളികൾ മരിച്ചു

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി; 15 തൊഴിലാളികൾ മരിച്ചു

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി.15 തൊഴിലാളികൾ മരിച്ചു;നിരവധി പേർക്ക് പരുക്ക്. ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.ഫാക്ടറി മാനേജരെ അറസ്റ്റ് ചെയ്തതായും സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയെ തിരയുന്നതായും പൊലീസ് പറഞ്ഞു.

സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഫാക്ടറിയിൽ തീപിടുത്തമുണ്ടായി, പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി പ്രാദേശിക ഭരണാധികാരി രാജാ ജഹാംഗീർ പറഞ്ഞു.

അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അസ്ലം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അധികാരികളോട് ഉത്തരവിടുകയും ചെയ്തു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് പാകിസ്ഥാനിൽ വ്യാവസായിക അപകടങ്ങൾക്കും ഫാക്ടറി തീപിടുത്തങ്ങൾക്കും പതിവ് കാരണം. 2024 ൽ ഫൈസലാബാദിലെ ഒരു ടെക്സ്റ്റൈൽ മില്ലിൽ സമാനമായ ഒരു ബോയിലർ സ്ഫോടനത്തിൽ ഒരു ഡസൻ തൊഴിലാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ആഴ്ച പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ഒരു പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. പേരൂര്‍ക്കട വഴയില സ്വദേശി സുനില്‍കുമാറിനെയാണ് പാലോട് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്ഷന്‍ ഓഫീസറാണ് സുനില്‍കുമാര്‍.

കൈ ഞരമ്പ് മുറിച്ച നിലയില്‍ ഉച്ചയോടെ ലോഡ്ജിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് സുനില്‍ കുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; പ്രദേശത്ത് കനത്ത പുക

കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; പ്രദേശത്ത് കനത്ത പുക

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകള്‍ക്കാണ് കായലിന് നടുക്ക് വച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ചെയ്യുകയും തീ പടരുകയുമായിരുന്നു. കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന്‍ ബോട്ടുകള്‍ കെട്ടഴിച്ചുവിട്ടു. ആളപായമില്ല

ബോട്ടിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ക്ക് നിസാര പരുക്കേറ്റു. കായലിന്റെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിയാത്തത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി. പ്രദേശത്തെ ഐസ് പ്ലാന്റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്.

ഇരുബോട്ടുകളും പൂര്‍ണമായി കത്തിനശിച്ചുകൊണ്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള തുരുത്തില്‍ നിന്നുകൊണ്ടാണ് ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിച്ചുവരുന്നത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ നിസാര പരുക്കേറ്റത്. ആന്ധ്രാ പ്രദേശ് സ്വദേശികളായ രാജു, അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ എസ്‌ഐആര്‍: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

കേരളത്തിലെ എസ്‌ഐആര്‍: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍(എസ്‌ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹര്‍ജിയിലാണ് നടപടി. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ വേണ്ടി സുപ്രീം കോടതി മാറ്റിവെച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരും സിപിഐ, സിപിഐഎം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹര്‍ജികളാണ് പരിഗണിച്ചത്.

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം പ്രത്യേകമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌ഐആറിന് നിലവില്‍ കോടതി സ്‌റ്റേ നല്‍കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്.
എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനെ ബാധിക്കും. ഉദ്യോഗസ്ഥരെ രണ്ട് ചുമതലകള്‍ക്കുമായി നിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണ നിര്‍വ്വഹണത്തെയും സ്തംംഭിപ്പിക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

നോട്ടീസ് നല്‍കാതെയുള്ള വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിയമ വിരുദ്ധമാണ് എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വാദം. നിയമത്തിന്റെ പിന്‍ബലമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നു. 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത് ആധികാരികതയില്ലാത്ത നടപടിയാണ്. രേഖകള്‍ നല്‍കാത്തവരെ ഒഴിവാക്കാനുള്ള തീരുമാനം ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നുമാണ് മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും സുപ്രീം കോടതിയില്‍ എടുക്കുന്ന നിലപാട്.