Monday, 24 November 2025

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ കഞ്ചാവ്, അടിപിടി കേസുകളില്‍ പ്രതിയാണ്.

ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശ് ലഹരി കേസുകളിൽ പ്രതിയാണ്. അനിൽകുമാറിന്റെ മകൻ അഭിജിത്താണ് കൊലപ്പെടുത്തിയത്. ആദർശും സുഹൃത്ത് റോബിനും അനിൽകുമാറിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മരിച്ച ആദർശിന് അഭിജിത്ത് പണം നൽകാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നൽകാനുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലാസ്റ്റിക് ഡിസ്‌പോസബിൾ പ്ലേറ്റും ഗ്ലാസും വേണ്ടെന്ന് മാർത്തോമ്മാ സഭ

പ്ലാസ്റ്റിക് ഡിസ്‌പോസബിൾ പ്ലേറ്റും ഗ്ലാസും വേണ്ടെന്ന് മാർത്തോമ്മാ സഭ

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്‌പോസബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് വിലക്കി മാർത്തോമ്മാ സഭ.

വിവാഹ ചടങ്ങുകളിലും മറ്റ് സൽക്കാരങ്ങളിലും ഇത്തരം പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ നിർദേശിക്കുന്നത്. പകരം സ്റ്റീല്‍ പ്ലേറ്റും കപ്പുകളും ഉപയോഗിക്കാനാണ് നിർദേശം.

പരിസ്ഥി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ കൂടി ഊന്നിപറഞ്ഞാണ് സഭ ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കപ്പുകളും പ്ലേറ്റുകളും കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും വിപണിയില്‍ ധാരളം ലഭ്യവുമാണ്.

എന്നാല്‍ ഭരണകൂടം നിരോധനം ശക്തമാക്കാൻ കാത്തുനില്‍ക്കേണ്ട എന്ന മാതൃകാപരമായ സന്ദേശമാണ് മാർത്തോമ്മാ സഭ മുന്നോട്ടു വച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് എന്ന് പഠിപ്പിക്കുകയാണ് സഭ. ഇത് മാത്രമല്ല ക്രിസ്മസ് ആഘോഷങ്ങളിലും പ്ലാസ്റ്റിക് ഒഴിവാക്കണം, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വേണ്ട തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഏല്‍പ്പിക്കണം എന്നും സഭ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാർത്തോമ്മാ സഭാംഗം കൂടിയായ മുൻ മന്ത്രിയും എംഎൽഎയുമായ മാത്യു ടി തോമസ് നേരത്തെ ഇത്തരം വസ്തുക്കളുടെ ഉപയോഗത്തിൻ്റെ അപകടങ്ങൾ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതും മാർത്തോമ്മാ സഭയുടെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും

രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്നലെ എറണാകുളം നഗരത്തിലുള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചിരുന്നത്. മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ അടിമാലി- കല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചു. മൂന്നാര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്ലാര്‍കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട് കിട്ടണമെന്നാണ് ആവശ്യം. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

രണ്ട് ബാഗ്, 76000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് തടഞ്ഞു വെച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. എന്നാൽ ബണ്ടി ചോർ പിടികിട്ടാ പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരണം.

വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 23 November 2025

ഒരുമിച്ച് ഉയരങ്ങൾ കീഴടക്കാൻ KHRA ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ്

ഒരുമിച്ച് ഉയരങ്ങൾ കീഴടക്കാൻ KHRA ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ്

ദുബായിലെ മലയാളി റസ്റ്റോറന്റ് ഉടമകൾ കൈകോർക്കുന്നു. 

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ KHRA ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ദുബായിൽ 22 ന് ലാവെൻഡർ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് UAE മലയാളി ഹോട്ടലേഴ്സിന്റെ മീറ്റിൽ പ്രഖ്യാപനം ഉണ്ടായത്. 

ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലുള്ള മലയാളി ഹോട്ടലുടമകളുടെ കൂട്ടായ്‌മ ലക്ഷ്യം വച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ്  അസോസിയേഷൻ ഇന്റർനാഷണൽ ബിസിനസ് കോ ൺക്ലേവ് 22 ന് ദുബായിയിൽ നടത്താൻ തീരുമാനിക്കുകയും, കേരളത്തിൽ നിന്നും 50 ഹോട്ടൽ ഉടമകളും ദുബായിൽ നിന്നും പാരഗൺ സുമേഷ്, ഉവൈസ് മഹ്ഫിൽ, മുനീർ പാനൂർ റസ്റ്റോറൻ്റ തുടങ്ങിയവർ ഉൾപ്പെടെ ഇരുന്നൂറോളം ഹോട്ടൽ ഉടമകളും കോൺക്ലേവിൽ പങ്കെടുത്തു.

 നവംബർ 22 നായിരുന്നു  ദുബായ് അൽ -നഹ്‌ദ ലാവൻഡർ ഹോട്ടലിൽ കോൺക്ലേവ് സംഘടിപ്പിച്ചത്. 

KHRA ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത്  കേണൽ ഒമർ മുഹമ്മദ് സുബൈർ അൽ മർസുക്കി  ദുബായ് അൽ -നഹ്‌ദ ലാവൻഡർ ഹോട്ടലിൽ, 
ദുബായിലെ മലയാളി ഹോട്ടൽ ഉടമകളും KHRA സംസ്ഥാന പ്രസിഡന്റ്  K. P. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ജനറൽ സെക്രട്ടറി  ജി. ജയപാൽ, KHRA ഉപദേശക സമിതി ചെയർമാൻ മൊയ്തീൻകുട്ടി ഹാജി മറ്റ് സംസ്ഥാന  കമ്മറ്റി അംഗങ്ങളും മീറ്റിൽ പങ്കെടുത്തു.

ഹോട്ടൽ രംഗത്തെ അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കാനും സൗഹൃദത്തിലൂടെ സംഘടനയെ ശക്തിപ്പെടുത്തുകയുമാണ് ദുബായ് ബിസിനസ്‌ കോൺക്ലേവിൻ്റെ ലക്ഷ്യമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയപാൽ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഹോട്ടൽ വ്യവസായ രംഗത്തുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രണ്ട്സ് ഓഫ് ടെക്സാക്സ് ഇന്റർനാഷണൽ ഡയറക്ടർ റെജി കുര്യനും മീറ്റിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 22 November 2025

സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐ സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു

സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐ സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു

കൊച്ചി: സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐയും കൂട്ടാളികളും ചേർന്ന് സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.ബിജുവിനെതിരെയാണ് പരാതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിരപ്പിള്ളിയിൽ പള്ളി ആക്രമിച്ച് കാട്ടാന; വാതിൽ തകർത്ത് അകത്തുകയറി അടുക്കള ഭാഗത്തെ ഗ്രില്ലുകളും ഫർണിച്ചറുകളും നശിപ്പിച്ചു

അതിരപ്പിള്ളിയിൽ പള്ളി ആക്രമിച്ച് കാട്ടാന; വാതിൽ തകർത്ത് അകത്തുകയറി അടുക്കള ഭാഗത്തെ ഗ്രില്ലുകളും ഫർണിച്ചറുകളും നശിപ്പിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന പള്ളി ആക്രമിച്ചു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷൻ ഒന്നിലെ പള്ളി കാട്ടാന തകർക്കുകയായിരുന്നു. സെയിന്റ് സെബാസ്റ്റ്യൻ പള്ളിയാണ് ആക്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കാട്ടാന പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. അടുക്കള ഭാഗത്തെ ഗ്രില്ലുകളും, ഫർണിച്ചറുകളും കാട്ടാന തകർത്തു. ഞായറാഴ്ച മാത്രമാണ് ഇവിടെ തിരുകർമ്മങ്ങൾ നടക്കുന്നത്. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ കെ കുഞ്ഞനാണ് കാലില്‍ കടിയേറ്റത്. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുഞ്ഞന് കടിയേറ്റത്. സ്ഥാനാര്‍ത്ഥിയെ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമായത്.

നേരത്തെയും സ്ഥാനാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ചേര്‍ത്തല 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഹരിതയുടെ താടിയ്ക്കാണ് പരിക്കേറ്റത്. തെരുവുനായയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടുക്കി ബൈസണ്‍വാലിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് കടിയേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീവനാംശം നിശ്ചയിക്കാൻ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ല; കേരള ഹൈക്കോടതി

ജീവനാംശം നിശ്ചയിക്കാൻ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ല; കേരള ഹൈക്കോടതി

കൊച്ചി: വിവാഹ മോചന കേസുകളിലും കുടുംബ തർക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകുന്നതിൽ തട്ടിപ്പ് കാണിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ കർശന നിലപാടുമായി കേരള ഹൈക്കോടതി. ജീവനാംശം കണക്കുകൂട്ടുമ്പോൾ വരുമാനം കുറച്ച് കാണിക്കാൻ വായ്പകളും ഇഎംഐകളും ഇൻഷുറൻസ് അടവുകളും കണക്കിൽ കാണിക്കുന്നതിനെതിരെയാണ് ഹൈക്കോടതി നിർദ്ദേശം. ജീവനാംശം നിശ്ചയിക്കാൻ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവും മറ്റും കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജീവനാംശം നൽകേണ്ട തുക കുറച്ചു കിട്ടാനായി വായ്പയെടുത്തും ഇൻഷുറൻസ് പോളിസി എടുത്തും പിഎഫിൽ തുക കൂട്ടി അടച്ചും കയ്യിൽക്കിട്ടുന്ന ശമ്പളം കുറച്ചു കാണിക്കുന്ന ഭർത്താക്കന്മാരുടെ തന്ത്രം പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് കോടതി വിശദമാക്കിയത്.

ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് തീരുമാനം. കുടുംബ കോടതി തീരുമാനത്തിനെതിരായ കണ്ണൂർ സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വായ്പാ ഇഎംഐയും വരുമാനത്തിൽ നിന്നുള്ള മറ്റ് അടവുകളും പരിഗണിക്കാതെ ജീവനാംശം തീരുമാനിച്ചെന്നായിരുന്നു പരാതിക്കാരൻ കോടതിയെ അറിയിച്ചത്. ഭാര്യയ്ക്ക് മാസം തോറും ആറായിരം രൂപയും കുഞ്ഞിന് 3500 രൂപയും നൽകാനായിരുന്നു കുടുംബ കോടതി വിധി. ഈ തുക നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ നടന്നുപോകാൻ ആവശ്യമായതിലും കുറവാണെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം നൽകാമെന്ന് ധാരണയിലെത്തിയ ശേഷം വായ്പകളുടെ പേരിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും കോടതി വ്യക്തമാക്കി. പങ്കാളിയുമായി തർക്കം വരുന്ന സമയത്ത് കയ്യിലെത്തുന്ന വരുമാന തുക കുറച്ച് കാണിക്കുന്നതിനായി അനാവശ്യമായി ലോൺ എടുക്കുന്നതും ഇൻഷുറൻസ് പോളിസികളെടുക്കുന്നതും പിഎഫിലേക്ക് കൂടുതൽ പണം അടയ്ക്കുന്നതുമായുള്ള സംഭവങ്ങൾ വ‍ർദ്ധിക്കുന്നതായും കോടതി നിരീക്ഷിച്ചു. മൊത്തം വരുമാനത്തെ ആസ്പദമാക്കിയാവണം ജീവനാംശം തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

തൃശൂര്‍: വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രി പരിസരത്ത് ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം. ഷൊർണൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ തൃശ്ശൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് എതിർ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു കയറി. പ്രദേശത്തെ കാൽനടപ്പാതയുടെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാറിടിച്ച് ബൈക്ക് യാത്രക്കാരൻ റോഡരികിലെ കടയ്ക്ക് സമീപത്താണ് തെറിച്ചുവീണത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2025 മോട്ടോവേഴ്‌സിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു

2025 മോട്ടോവേഴ്‌സിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു

2025 ലെ ഇഐസിഎംഎയിൽ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചതിന് ശേഷം, റോയൽ എൻഫീൽഡ് മോട്ടോവേഴ്‌സ് 2025-ൽ ബുള്ളറ്റ് 650 ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മോട്ടോവേഴ്‌സ് 2025 ഇവന്റിൽ ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 അവതരിപ്പിച്ചത്. തലമുറകളായി റൈഡർമാരിൽ പ്രതിധ്വനിച്ചിട്ടുള്ള വളരെ ജനപ്രിയമായ ഒരു പേരാണ് ബുള്ളറ്റ്. ഇരട്ട സിലിണ്ടർ അപ്‌ഗ്രേഡ് അതിന്റെ ഉപഭോക്താക്കൾക്ക് ഒരു ആവേശകരമായ വഴിത്തിരിവാണ്. 2026 ന്റെ തുടക്കത്തിൽ ഇത് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി ഇതുവരെ വില പങ്കിട്ടിട്ടില്ല. റോയൽ എൻഫീൽഡിന്റെ 650 ട്വിൻ കുടുംബത്തിലേക്കുള്ള ഈ കൂട്ടിച്ചേർക്കൽ ആധുനിക പ്രകടനവും ദീർഘദൂര ശേഷിയും ഉപയോഗിച്ച് അതിനെ കൂടുതൽ മെച്ചപ്പെടുത്തും. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണ് ബുള്ളറ്റ്.

ബുള്ളറ്റ് 650 ന് നീളവും താഴ്ന്നതുമായ ഒരു സ്റ്റാൻസുണ്ട്. വീതിയുള്ള സിംഗിൾ-പീസ് 'ബെഞ്ച്' സീറ്റും, സുഖകരമായ റൈഡിംഗ് ട്രയാംഗിളും ബുള്ളറ്റ് പോലെ തോന്നിപ്പിക്കുന്നു. കൈകൊണ്ട് വരച്ച സ്വർണ്ണ പിൻസ്ട്രൈപ്പുകളും ചിറകുള്ള ബാഡ്‍ജിംഗും ടാങ്കിൽ ഉണ്ട്. കാസ്‌ക്വെറ്റ്-സ്റ്റൈൽ ഹെഡ്‌ലാമ്പ് ഹൗസിംഗിൽ വൃത്താകൃതിയിലുള്ള പ്രധാന ലാമ്പുകളും, ഇപ്പോൾ എൽഇഡി ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ച പരിചിതമായ 'ടൈഗർ ഐ' ഇൻഡിക്കേറ്ററുകളും ഉണ്ട്. പിന്നിൽ ഒരു തിളക്കമുള്ള ക്രോം നിറമുള്ള പീഷൂട്ടർ എക്‌സ്‌ഹോസ്റ്റ് ഉണ്ട്.

റോയൽ എൻഫീൽഡിന്റെ മറ്റ് 650 മോഡലുകൾക്കും കരുത്ത് പകരുന്ന ഇൻലൈൻ ട്വിൻ-സിലിണ്ടർ, 647.95 സിസി, ഫോർ-സ്ട്രോക്ക് SOHC എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 7,250 rpm-ൽ പരമാവധി 46.4 bhp പവറും 5,650 rpm-ൽ 52.3 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 6-സ്പീഡ് കോൺസ്റ്റന്റ്-മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ശക്തമായ മിഡ്-റേഞ്ച്, തിരക്കില്ലാത്ത ക്രൂയിസിംഗ് അനുഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബുള്ളറ്റ് 650, ആക്രമണാത്മക ടോപ്പ്-എൻഡ് പവറിനേക്കാൾ സുഗമമായ പ്രതികരണം നൽകും.