Monday, 24 November 2025

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം; പ്രഖ്യാപിച്ച് മോദിയും മെലോനിയും

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം; പ്രഖ്യാപിച്ച് മോദിയും മെലോനിയും

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജോഹന്നാസ്ബര്‍ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യക്കാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്. അതിനായി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇന്ത്യയുടേയും ഇറ്റലിയുടേയും ശ്രമങ്ങള്‍ ഭീകരവാദത്തിനെതിരായ മാനവരാശിയുടെ ആകെ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികളില്‍ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടിയില്‍ രാഷ്ട്രങ്ങള്‍ സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞിരുന്നു. ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നുമാണ് ഉച്ചകോടിയില്‍ രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്രസയിൽ നിന്നും വരുന്നതിനിടെ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ; നാട്ടുകാർ അലറിവിളിച്ചിട്ടും പിടിവിട്ടില്ല, മുഖത്തും കൈകാലുകളിലും പരിക്ക്

മദ്രസയിൽ നിന്നും വരുന്നതിനിടെ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ; നാട്ടുകാർ അലറിവിളിച്ചിട്ടും പിടിവിട്ടില്ല, മുഖത്തും കൈകാലുകളിലും പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നായ പിടിവിടാതെ നിൽക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കല്ലെറിഞ്ഞ് നായയെ വിരട്ടി ഓടിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ കുട്ടിയ്ക്ക് ചികിത്സ നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാനഡയില്‍ പേരക്കുട്ടിയെ കാണാൻ പോയ ഇന്ത്യക്കാരന് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയതിന് ജയില്‍ ശിക്ഷ

കാനഡയില്‍ പേരക്കുട്ടിയെ കാണാൻ പോയ ഇന്ത്യക്കാരന് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയതിന് ജയില്‍ ശിക്ഷ

 താത്കാലിക വിസയിൽ കാനഡയിൽ പേരക്കുട്ടിയെ കാണാൻ പോയ ഇന്ത്യക്കാരന് സ്‌കൂൾ വിദ്യാർഥിനികളെ ശല്യപ്പെടുത്തിയതിന് ജയിൽ ശിക്ഷ ലഭിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ഇയാളെ കാനഡയിൽ നിന്ന് വൈകാതെ നാടുകടത്തും. കാനഡയിലെ സാർണിയയിൽ പ്രവർത്തിക്കുന്ന ഒരു ഹൈസ്‌കൂളിന് പുറത്ത് രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് 51കാരനായ ജഗ്ജിത് സിംഗ് എന്നയാൾക്ക് ശിക്ഷ വിധിച്ചത്. ഇയാളെ നാടുകടത്തുമെന്നും കാനഡയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് വിലക്കിയതായും ദി വിന്നിപെഗ് സൺ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പെരുമാറ്റം അസ്വീകാര്യമാണെന്ന് ജഡ്ജി കണ്ടെത്തി. ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അനുവദിക്കുകയില്ലെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് പ്രാദേശിക കോടതിയിലെ ജഡ്ജി പറഞ്ഞു. ആറ് മാസത്തെ താത്കാലിക വിസയിലാണ് സിംഗ് ജൂലൈയിൽ കാനഡയിൽ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബർ 8നും 11നും ഇടയിൽ സാർണിയയിലെ ഒരു ഹൈസ്‌കൂളിലെ പുകവലിക്കാൻ അനുമതിയുള്ള പ്രദേശത്ത് പല തവണ പ്രവേശിച്ച സിംഗ് അവിടെ വിദ്യാർഥികളായ പെൺകുട്ടികളുടെ സമീപത്തെത്തി അവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുകയും അവരുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് പെൺകുട്ടികളിൽ ഒരാൾ ആദ്യം ഫോട്ടോ എടുക്കാൻ വിസമ്മതിച്ചുവെങ്കിലും പിന്നീട് ഇയാൾ പോകുമെന്ന പ്രതീക്ഷയിൽ ഫോട്ടോ എടുക്കാൻ സമ്മതിച്ചു. എന്നാൽ ഇയാൾ അവരുടെ സ്വകാര്യ ഇടത്തിൽ കടന്നുകയറുകയും രണ്ട് പെൺകുട്ടികൾക്കിടയിൽ ഇരിക്കുകയും ചെയ്തു. വീണ്ടും ചിത്രം എടുക്കാൻ ആംഗ്യം കാണിച്ചു. രണ്ടാമതും ചിത്രമെടുത്ത സേഷം സിംഗ് പെൺകുട്ടികളുടെ ഒരാളുടെ ചുമലിൽ കൈവെച്ചു. പെൺകുട്ടിക്ക് അസ്വസ്ഥത തോന്നിയതിനാൽ അവൾ എഴുന്നേറ്റ് കൈ തള്ളിമാറ്റാൻ ശ്രമിച്ചു.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗ് സെപ്റ്റംബർ 16ന് അറസ്റ്റിലായി. ഇയാൾക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുക്കുകയും ചെയ്തു.താമസിക്കാതെ ഇയാൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഇതേ സംഭവത്തിൽ പുതിയ പരാതിയിൽ വീണ്ടും അറസ്റ്റിലായി. രണ്ടാമതും ജാമ്യം ലഭിച്ചു. കേസിൽ അടുത്തിടെയാണ് വാദം കേട്ടത്. ഒരു വ്യാഖ്യാതാവ് വഴിയും അഭിഭാഷകന്റെ സഹായത്തോടെയും സിംഗ് ലൈംഗിക ഇടപെടൽ നടത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തുകയും ക്രിമിനൽ പീഡനത്തിന് കുറ്റക്കാരനാണെന്ന് സമ്മതിക്കുകയും ചെയ്തു

വിധി പുറപ്പെടുവിക്കുമ്പോൾ കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ കോടതിമുറിയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. നടപടികൾ കഴിഞ്ഞയുടനെ സിംഗിനെ കസ്റ്റഡയിൽ എടുക്കാൻ എത്തിയതായിരുന്നു അവർ. ഡിസംബർ 30ന് ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് സിംഗ് ആദ്യമേ ബുക്ക് ചെയ്തിരുന്നു. എന്നാൽ, കേസുള്ളതിനാൽ നേരത്തെ പോകാൻ ശ്രമിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

90 വയസ് തികയാൻ ദിവസങ്ങൾ ബാക്കി; നടൻ ധർമേന്ദ്ര വിടവാങ്ങി

90 വയസ് തികയാൻ ദിവസങ്ങൾ ബാക്കി; നടൻ ധർമേന്ദ്ര വിടവാങ്ങി

തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങൾ ശേഷിക്കെ, നടൻ ധർമേന്ദ്ര (Dharmendra) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം. ധർമേന്ദ്ര സിംഗ് ഡിയോൾ എന്ന പേരിൽ ജനിച്ച അദ്ദേഹം തന്റെ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ വ്യാജ മരണവാർത്ത പ്രചരിച്ച വേളയിൽ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. വാർത്താ ഏജൻസിയായ IANS മരണവാർത്ത റിപ്പോർട്ട് ചെയ്തു. സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി.

ധർമേന്ദ്രയുടെ വിയോഗം രാജ്യമെമ്പാടും ദുഃഖത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. ആരാധകർ, സഹപ്രവർത്തകർ, സിനിമാ മേഖലയിലെ താരങ്ങൾ എന്നിവർ അഗാധമായ ഞെട്ടലിലാണ്.

1960-ൽ അരങ്ങേറ്റം കുറിച്ച ധർമേന്ദ്ര വളരെ പെട്ടെന്ന് ഒരു സൂപ്പർസ്റ്റാറായി മാറി. റൊമാന്റിക് നായകൻ മുതൽ കഠിനമായ ആക്ഷൻ രംഗങ്ങൾ വരെയുള്ള വേഷങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ബഹുമുഖ പ്രതിഭയ്ക്ക് പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിന്റെ കരിയറിൽ 300-ലധികം സിനിമകളുണ്ട്, അവയിൽ പലതും ഇന്ന് ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.

കൾട്ട് ക്ലാസിക് ഷോലെയിലെ വീരു, ഫൂൽ ഔർ പത്തർ, സീത ഔർ ഗീത, ചുപ്കെ ചുപ്കെ, ധരം വീർ, പ്രതിഗ്യ എന്നിവയിലെ അവിസ്മരണീയ പ്രകടനങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ കഥാപാത്രങ്ങൾ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും ശക്തമായ സ്‌ക്രീൻ സാന്നിധ്യവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു.

2012ൽ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2024-ൽ പുറത്തിറങ്ങിയ തേരി ബാത്തോം മേം ഐസ ഉൽജാ ജിയ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഷാഹിദിന്റെ മുത്തച്ഛനായി അദ്ദേഹം വേഷമിട്ടു. റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന ബ്ലോക്ക്ബസ്റ്റർ റൊമാന്റിക്-കോമഡി ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. അതിലെ പ്രകടനത്തിന് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. അഗസ്ത്യ നന്ദ അഭിനയിച്ച ഇക്കിസ് എന്ന ചിത്രമായിരിക്കും അദ്ദേഹത്തിന്റെ അവസാന ചിത്രം. അതിൽ അദ്ദേഹം മുത്തച്ഛനായി അഭിനയിക്കുന്നു.

ധർമേന്ദ്രയ്ക്ക് ഭാര്യമാരായ പ്രകാശ് കൗർ, നടി ഹേമ മാലിനി എന്നിവരിൽ നിന്നും നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജേത, ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവർ മക്കളായുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിലയന്‍സ് ഫൗണ്ടേഷന്‍ സാരഥി നിത അംബാനിക്ക് 'ഗ്ലോബല്‍ പീസ് ഓണര്‍'

റിലയന്‍സ് ഫൗണ്ടേഷന്‍ സാരഥി നിത അംബാനിക്ക് 'ഗ്ലോബല്‍ പീസ് ഓണര്‍'

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിത എം അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.

വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ കാലത്തെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തത് കണക്കിലെടുത്താണ് നിത അംബാനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രതീക്ഷ, അനുകമ്പ, എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള പുരോഗതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിത അംബാനിയുടെ പരിശ്രമങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നത് കൂടി കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈസാമിപുരത്തിനടുത്താണ് അപകടം നടന്നത്.

തെങ്കാശിയില്‍ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവില്‍പട്ടിയില്‍ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഡോക്ടർമാർ പറയുന്നു.

മഴയും റോഡിലെ തടസ്സങ്ങളും കാരണം പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ പ്രധാനപ്പെട്ട റോഡുകൾ തകർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവിലയിൽ ഇടിവ്..

സ്വർണവിലയിൽ ഇടിവ്..

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 520 രൂപ താഴ്ന്ന് 91,760 രൂപയിലെത്തി. ഗ്രാമിന് 65 രൂപ ഇടിഞ്ഞ് 11,470 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് ഔൺസിന് 35 ഡോളർ ഇടിഞ്ഞ് 4,044 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 93000 രൂപയ്ക്ക് പുറത്ത് നൽകണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; പ്രതി പ്രബീഷിന് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; പ്രതി പ്രബീഷിന് വധശിക്ഷ

കുട്ടനാട്: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായിരുന്ന അനിതയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കായലിൽ തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികൾ കായലിൽ തള്ളിയത്. കാമുകൻ പ്രബീഷും പെൺസുഹൃത്ത് രജനിയും കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റ ഇടി, ട്രാൻസ്ഫോർമറിന്റെ തറയടക്കം തകർന്നു, നഷ്ടം ഏഴര ലക്ഷം, ഇരുട്ടിലായി മേപ്പയ്യൂർ

ഒറ്റ ഇടി, ട്രാൻസ്ഫോർമറിന്റെ തറയടക്കം തകർന്നു, നഷ്ടം ഏഴര ലക്ഷം, ഇരുട്ടിലായി മേപ്പയ്യൂർ

കോഴിക്കോട്: കാറിടിച്ച് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. കോഴിക്കോട് മേപ്പയ്യൂരിലാണ് അപകടമുണ്ടായത്. നെല്ല്യാടി ഭാഗത്തുനിന്ന് മേപ്പയ്യൂര്‍ ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറും തറയും തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് മേപ്പയ്യൂര്‍ ടൗണില്‍ വൈദ്യുതി മുടങ്ങി. സബ് എഞ്ചിനിയര്‍ സിജുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരും കരാര്‍ ജീവനക്കാരും ചേര്‍ന്ന് ഏറെ നേരം നീണ്ട ശ്രമത്തിനൊടുവില്‍ വൈദ്യുതി പുനസ്ഥാപിച്ചു. തകര്‍ന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഉടന്‍ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞ് മരണം, തിരുവല്ലയിൽ 47കാരനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം

തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞ് മരണം, തിരുവല്ലയിൽ 47കാരനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം

തിരുവല്ല: തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ആണ് പുളിക്കീഴ് പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്ന കണ്ടത്തൽ വന്നതോടെയാണ് സംഭവം കൊലപാതകം എന്ന് എഫ്ഐആറിൽ മാറ്റം വരുത്തിയത്. ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യയോഗത്തില്‍ ഡിഎംകെയെയും സ്റ്റാലിനേയും കടന്നാക്രമിച്ച് വിജയ്‌

കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യയോഗത്തില്‍ ഡിഎംകെയെയും സ്റ്റാലിനേയും കടന്നാക്രമിച്ച് വിജയ്‌

സെപ്റ്റംബറില്‍ തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ടിവികെ നേതാവും നടനുമായ വിജയ് ഞായറാഴ്ച പ്രചാരണ വേദിയിലേക്ക് ആദ്യമായി തിരികെ എത്തി. തന്റെ പ്രസംഗത്തില്‍ ഡിഎംകെയെ അദ്ദേഹം കടന്നാക്രമിച്ചു. കൂടുതല്‍ മൂര്‍ച്ചയേറിയ സന്ദേശവും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം എന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ കരൂര്‍ ദുരന്തത്തെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ ഒന്നും സംസാരിച്ചില്ല.

തുറസ്സായ സ്ഥലം ഒഴിവാക്കി കാഞ്ചീപുരത്തെ ഒരു സ്വകാര്യ കോളേജിലെ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം സാംസാരിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ഡിഎംകെയുടെ സ്ഥാപകനായ സി.എന്‍. അണ്ണാദുരൈയുടെ തത്വങ്ങള്‍ ഉപേക്ഷിച്ച് അതിന്റെ പ്രത്യയശാസ്ത്രം കൊള്ളയടിച്ചതായി അദ്ദേഹം ആരോപിച്ചു.

കരൂര്‍ ദുരന്തത്തിന് ശേഷം ജാഗ്രത നിലനിൽക്കുന്നതിനാൽ കൃത്യമായി ആസൂത്രണം ചെയ്ത ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ടിവികെ യോഗം സംഘടിപ്പിച്ചത്. ''അവര്‍ കള്ളം പറഞ്ഞ് നമ്മളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു, അധികാരം പിടിച്ചെടുത്തു. ഇപ്പോള്‍ നല്ലത് ചെയ്യുന്നത് പോലെ അഭിനയിക്കുന്നു. വലിയ നാടകം കളിക്കുന്നു. നമുക്ക് അവരെ എങ്ങനെ ഒഴിവാക്കാനാകും. നമ്മള്‍ അവരെ വെറുതെ വിടില്ല, അവരെ ചോദ്യം ചെയ്യും,'' വിജയ് പറഞ്ഞു

ദ്രാവിഡര്‍ കഴകത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ഡിഎംകെയ്ക്ക് ജന്മം നല്‍കിയ പ്രിയപ്പെട്ട അണ്ണാദുരൈയുടെ ജന്മസ്ഥലമാണ് കാഞ്ചീപുരം എന്ന് അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു. എംജിആര്‍ തന്റെ പാര്‍ട്ടി സ്ഥാപിച്ചപ്പോള്‍ പാര്‍ട്ടി പതാകയില്‍ അണ്ണയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അണ്ണ സ്ഥാപിച്ച പാര്‍ട്ടി നിയന്തിക്കുന്നവര്‍ക്ക് തങ്ങളുടെ തെറ്റുകളെക്കുറിച്ച് എന്തറിയാം? എന്നാല്‍ ജനങ്ങള്‍ക്ക് അതറിയാം'', വിജയ് പറഞ്ഞു.

ഡിഎംകെയുമായുള്ള മത്സരം വ്യക്തിപരമല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ''അവര്‍ക്ക് നമ്മളോട് പകയുണ്ടാകാം. എന്നാല്‍ നമ്മള്‍ അവരെ വെറുക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു. ''നമ്മള്‍ നമ്മുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത് പറണ്ടൂരിലാണ്. അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടി. ഒരു ദുരന്തത്തിന് ശേഷം നമ്മള്‍ വീണ്ടും കാഞ്ചീപുരത്ത് തുടങ്ങുകയാണ്, വിജയ് വ്യക്തമാക്കി.

നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തെ എതിര്‍ക്കുകയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് വിജയ് കഴിഞ്ഞവര്‍ഷം പറണ്ടൂരിലാണ് തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയ്ക്ക് പ്രത്യയശാസ്ത്രപരമായി എന്തെങ്കിലും അടിത്തറയുണ്ടോയെന്ന് ഡിഎംകെ നേതാക്കള്‍ അടുത്തിടെ പരസ്യമായി ചോദിച്ചിരുന്നു. ഇതിലൂന്നിയാണ് വിജയ് ഞായറാഴ്ച കാഞ്ചീപുരത്ത് പ്രസംഗിച്ചത്. ''ഒരു കിലോഗ്രാം പ്രത്യയശാസ്ത്രത്തിന് എത്ര വിലയുണ്ടെന്ന് ചോദിച്ച പാര്‍ട്ടി നമുക്ക് പ്രത്യയശാസ്ത്രമുണ്ടോയെന്ന് ചോദിക്കുകയാണ്. ഡിഎംകെയ്ക്ക് തത്ത്വങ്ങള്‍ കൊള്ളയായി മാറിയിരിക്കുകയാണ്,'' വിജയ് ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം; വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു

പാകിസ്താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം; വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു

പാകിസ്താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. ഭീകരവാദികൾ സൈനികാസ്ഥാനത്തിനകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.

രണ്ട് ചാവേർ ആക്രമണമാണ് നടന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് അക്രമികളെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി പെഷവാർ പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിൽ നാല് പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. പ്ര​ദേശം സൈന്യവും പൊലീസും വളഞ്ഞിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.