Tuesday, 25 November 2025

തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍; കൊല സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍

തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍; കൊല സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍

തൃശൂര്‍: മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും കാമുകനും പിടിയില്‍. മകള്‍ സന്ധ്യ (45), കാമുകന്‍ നിതിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുണ്ടൂര്‍ സ്വദേശിനി തങ്കമണി (75) കൊല്ലപ്പെട്ടത്.

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ കൊല്ലുകയും രാത്രി മൃതദേഹം പറമ്പിലിടുകയുമായിരുന്നു. തങ്കമണി തലയിടിച്ച് വീണതെന്നായിരുന്നു സന്ധ്യ ആദ്യം പറഞ്ഞത്.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഭര്‍ത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിന്‍ അയല്‍വാസിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഗുരുതര പരിക്ക്, ഭര്‍ത്താവ് ഒളിവിൽ

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഗുരുതര പരിക്ക്, ഭര്‍ത്താവ് ഒളിവിൽ

പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭര്‍ത്താവ്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. 52 വയസുള്ള കുഞ്ഞാത്തമ്മയ്ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുഞ്ഞാലൻ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും മകനും തീരാനോവ്; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും മകനും തീരാനോവ്; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

 മലപ്പുറം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി അഫ്സല്‍ (32) ആണ് മരിച്ചത്. അഫ്‌സൽ ഓടിച്ച പിക്കപ്പ് വാഹനം പെട്രോളുമായി പോയ ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചെറുതുരുത്തി ചുങ്കത്ത് വച്ച് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനത്തിൻ്റെ മുൻവശം തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ അഫ്‌സലിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായ ഭാര്യ ലിയക്കും നാല് വയസുകാരനായ ഏദന്‍ യസാക്കിനും തീരാനോവായി മാറിയിരിക്കുകയാണ് അഫ്‌സലിൻ്റെ അകാല വിയോഗം.

സിമന്റ് മൊത്ത വ്യാപാരിയായിരുന്നു അഫ്‌സൽ. ഈയടുത്താണ് ഇദ്ദേഹം പിക്കപ്പ് ഡ്രൈവർ ജോലിയിലേക്ക് മാറിയത്. കഴിഞ്ഞ ദിവസം ഫർണിച്ചർ ലോഡുമായി തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു ഇദ്ദേഹം. ഭാര്യയെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകേണ്ടതിനാൽ ലോഡിറക്കി നേരത്തെ തന്നെ മടങ്ങി. തിരികെ വരും വഴിയാണ് അപകടമുണ്ടായത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. 

മേപ്പാടം ബ്രദേർസ് ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബിൻ്റെ സജീവ പ്രവർത്തകനായിരുന്നു മരിച്ച അഫ്‌സൽ. നാട്ടുകാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന സാമൂഹ്യപ്രവർത്തകനുമായിരുന്നു. നൗഷാദ് അലി, സുല്‍ഫിക്കര്‍ (ജിസാന്‍) നജീബ് (കുവൈത്ത്), ജാസ്മിന്‍ (ഓടായിക്കല്‍), ലൈല (മരത്താണി), നൂര്‍ജഹാന്‍, ബുഷ്‌റ (മഞ്ചേരി) മുഫീദ (ചമ്പക്കുത്ത്), ജെസ്‌ന എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മേപ്പാടം കോട്ടക്കുന്ന് ഖബര്‍സ്ഥാനില്‍ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് എയർ ഷോയിലെ അപകടം: തേജസ് ജെറ്റ് അപകടത്തിന് പിന്നിലെ കാരണമെന്താണെന്ന് വിദഗ്ധർ കണ്ടെത്തി.

ദുബായ് എയർ ഷോയിലെ അപകടം: തേജസ് ജെറ്റ് അപകടത്തിന് പിന്നിലെ കാരണമെന്താണെന്ന് വിദഗ്ധർ കണ്ടെത്തി.

തേജസ് വിമാനം തകർന്നുവീഴുന്നത് ഇതാദ്യമല്ല; അതിന്റെ അവസാന അപകടം ഒരു വർഷം മുമ്പ് 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്സാൽമീറിനടുത്തായിരുന്നു. ഇന്ത്യൻ നിർമ്മിത എച്ച്എഎൽ തേജസ്, വ്യോമ നെഗറ്റീവ് ജി മാനുവൽ നടത്തുന്നതിനിടെ ഇന്ത്യൻ സമയം വൈകുന്നേരം 3.30 നും 4 നും ഇടയിൽ ഒരു അഗ്നിഗോളത്തിന്റെ രൂപത്തിൽ തകർന്നുവീണു.

തേജസിന്റെ പൈലറ്റ് അപകടത്തിൽ മരിച്ചതായി ഇന്ത്യൻ വ്യോമസേന (IAF) സ്ഥിരീകരിച്ചു. വിമാനത്താവളത്തിനടുത്തുള്ള ക്രാഷ് സൈറ്റിൽ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് കണ്ടു. തകർന്ന എൽസിഎ തേജസ് തമിഴ്‌നാട്ടിലെ സുലൂരിലെ ഒരു സ്ക്വാഡ്രണിൽ നിന്നുള്ളതാണ്, അത് 2016 മുതൽ സർവീസിലായിരുന്നു.

തകർച്ചയ്ക്കുള്ള സാധ്യതയുള്ള കാരണം

സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ എന്താണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്താൻ കഴിയൂ, നെഗറ്റീവ് ജി മാനിക്യൂറിന്റെ ജൈവശാസ്ത്രപരമായ ഫലമായിരിക്കാം അപകടത്തിന് പിന്നിലെന്ന് വ്യോമയാന വിദഗ്ധർ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നെഗറ്റീവ് ജി മാനിക്യൂർ എന്നത് ഒരു വിമാനം ആകാശത്ത് ഒരു ലൂപ്പ് ചാർട്ട് ചെയ്യുന്ന ഒരു നീക്കത്തെ സൂചിപ്പിക്കുന്നു, അവിടെ പൈലറ്റും വിമാനവും ആകാശത്ത് ഒരു ചെറിയ സമയത്തേക്ക് തലകീഴായി കിടക്കുന്നു. എയറോബാറ്റിക് കുതന്ത്രങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ശക്തികളിൽ കടുത്ത പ്രക്ഷുബ്ധത ഉൾപ്പെടുന്നു.

ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, വിപരീത സ്ഥാനത്ത് തലച്ചോറിലേക്ക് രക്തം ഒഴുകുന്നത് മൂലം പൈലറ്റിന് ബോധം നഷ്ടപ്പെടാൻ കാരണമാകുമെന്ന് വ്യോമയാന വിദഗ്ധർ വിശദീകരിക്കുന്നു. വിമാന സർവീസുകളിൽ നെഗറ്റീവ് ജി ഫോഴ്‌സുകളുടെ ഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനുമായി പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

അപകടത്തെത്തുടർന്ന്, അന്തരിച്ച പൈലറ്റിന്റെ കുടുംബത്തോട് സഹതാപത്തോടെയാണ് നെറ്റിസൺമാർ പ്രതികരിക്കുകയും രാജ്യത്തിനായുള്ള വ്യോമസേനാ ഉദ്യോഗസ്ഥന്റെ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു. നിരവധി വ്യക്തികൾ ഐഎഎഫ് യുദ്ധവിമാനങ്ങളുടെ സാങ്കേതിക ശേഷിയെക്കുറിച്ച് ആശങ്കകൾ പങ്കുവെച്ചു.

തേജസ് അവസാനമായി തകർന്നപ്പോൾ എന്താണ് സംഭവിച്ചത്?

തേജസ് വിമാനം തകർന്നുവീഴുന്നത് ഇതാദ്യമല്ല; 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപം ഒരു വർഷം മുമ്പ് അവസാനമായി തകർന്നുവീണു.

അപകടത്തിന് മുമ്പ് ആ സമയത്ത് പൈലറ്റിന് സുരക്ഷിതമായി പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ, എഞ്ചിൻ പിടുത്തം മൂലമാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്തി, ഇത് യുദ്ധവിമാനത്തിന്റെ എഞ്ചിനിലെ ഓയിൽ പമ്പ് തകരാറിനെ തുടർന്നാണ് വിമാനം ജയ്‌സാൽമീറിലെ ഒരു വിദ്യാർത്ഥി ഹോസ്റ്റലിന് സമീപം തകർന്നുവീണത്.

ദുബായ് എയർ ഷോയിൽ തേജസ് എംകെ1 യുദ്ധവിമാനത്തിന് എണ്ണ ചോർച്ചയുണ്ടായെന്ന വൈറൽ അവകാശവാദങ്ങൾ സർക്കാർ തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ അപകടം സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഒരു അന്വേഷണ കോടതി രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎഎഫ് പ്രസ്താവനയിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി ജ്യേഷ്ഠൻ വെട്ടിക്കൊന്നു

മലപ്പുറത്ത് ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി ജ്യേഷ്ഠൻ വെട്ടിക്കൊന്നു

മലപ്പുറം: ഉറങ്ങിക്കിടന്ന അനുജനെ കുത്തിക്കൊന്ന് ജ്യേഷ്ഠൻ. മഞ്ചേരി പൂക്കോട്ടൂരിലാണ് സംഭവം. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ അമീർ മരണപ്പെട്ടു.

കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം ജുനൈദ് ഇരുചക്രവാഹനത്തിൽ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അർധരാത്രിയിൽ വീണ്ടും പാകിസ്ഥാൻ്റെ വ്യോമാക്രമണം; ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് അഫ്‌ഗാനിസ്ഥാൻ

അർധരാത്രിയിൽ വീണ്ടും പാകിസ്ഥാൻ്റെ വ്യോമാക്രമണം; ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് അഫ്‌ഗാനിസ്ഥാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ സർക്കാർ വക്താവ്. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.

താലിബാൻ 2021 ൽ ഭരണ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ ശത്രുത വർധിച്ചത്. 2022 ന് ശേഷം ഇത് ഏറ്റുമുട്ടലുകളിലേക്ക് കടന്നു. കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ പല തവണ സമാധാന ചർച്ചകൾ നടന്നെങ്കിലും എല്ലാ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ തുടരുന്നത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ എന്ന സംഘടനയ്ക്ക് പണവും ആയുധങ്ങളും നൽകി പാകിസ്ഥാനിൽ താലിബാൻ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇത്. എന്നാൽ പാകിസ്ഥാൻ്റെ ആരോപണങ്ങൾ അഫ്‌ഗാനിസ്ഥാൻ തള്ളുന്നു.

ടിടിപിയോ താലിബാൻ സർക്കാരോ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖ അംഗീകരിക്കുന്നില്ല. ഇതാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നതിൻ്റെ പ്രധാന കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോംവർക്ക് ചെയ്തില്ല; നാലുവയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ

ഹോംവർക്ക് ചെയ്തില്ല; നാലുവയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ

റായ്പൂർ: ഛത്തിസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ. സംസ്ഥാനത്തെ സുരാജ്പൂരിലുള്ള നാരായൺപൂർ ഗ്രാമത്തിലാണ് രണ്ട് വനിതാ അധ്യാപകർ വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയത്. കുട്ടിയുടെ വസ്ത്രം ഊരിമാറ്റിയശേഷം കയറുകൊണ്ട് കെട്ടി സ്‌കൂൾ ക്യാമ്പസിനുള്ളിലെ മരത്തിൽ കെട്ടിതൂക്കിയിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

സ്‌കൂളിന് സമീപമുള്ള മറ്റൊരു കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. മരത്തിൽ നിസഹായനായി തൂങ്ങിക്കിടന്ന വിദ്യാർത്ഥി തന്നെ താഴെയിറക്കാൻ അധ്യാപകരോട് അപേക്ഷിച്ചിട്ടും ഇരുവരും ദയയില്ലാതെ കുട്ടിയെ നോക്കി സമീപം തന്നെ നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളാണ് ഹൻസ് വാഹിനി വിദ്യാ മന്ദിർ. തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ വിദ്യാർഥി ക്ലാസിലെത്തി. കാജൽ സാഹു എന്ന അധ്യാപിക കുട്ടികളുടെ ഹോംവർക്ക് പരിശോധിക്കുമ്പോഴാണ് ഒരു കുട്ടി മാത്രം അത് ചെയ്തില്ലെന്ന് ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കിയ ശേഷമായിരുന്നു ശിക്ഷ.

കരയുകയും അലറിവിളിക്കുകയും ചെയ്യുന്ന കുട്ടിയെ ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ഡിഎസ് ലാക്ര സ്‌കൂളിലെത്തി അന്വേഷണം നടത്തി. സ്‌കൂൾ മാനേജ്‌മെന്റ് തെറ്റ് അംഗീകരിച്ചിട്ടുണ്ട്. കുട്ടി സുരക്ഷിതനാണ്. അധ്യാപകർക്ക് മാത്രമല്ല ഇത്തരം ശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന സ്‌കൂളിന് നേരെയും നടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാലംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് അപ്പനും അമ്മയ്ക്കും പരുക്ക്

നാലംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് അപ്പനും അമ്മയ്ക്കും പരുക്ക്

പാലക്കാട് : പാലക്കുഴിയിൽ വെള്ളച്ചാട്ടവും മിനി ഡാമും കാണാനെത്തിയ നാലംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് അപ്പനും അമ്മയ്ക്കും പരുക്ക് ' മക്കൾ രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.പാലക്കുഴ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന മിനി ജലവൈദ്യുത പദ്ധതിക്കായുള്ള  ഡാമും തൊട്ടടുത്തുള്ള തിണ്ടില്ലം വെള്ളച്ചാട്ടവും കണ്ട് മടങ്ങുകയായിരുന്നു കാരപ്പാടം സ്വദേശികളായ കുടുംബം. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണമെന്നറിയുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം:തയാറാക്കുന്നതിലും വിതരണത്തിലും വീഴ്‌ച,സ്‌ഥാപനം പൂട്ടിക്കാമെന്ന് ആരോഗ്യ ഡയറക്‌ടർ

ഭക്ഷണം:തയാറാക്കുന്നതിലും വിതരണത്തിലും വീഴ്‌ച,സ്‌ഥാപനം പൂട്ടിക്കാമെന്ന് ആരോഗ്യ ഡയറക്‌ടർ

തിരുവനന്തപുരം • ഭക്ഷണം തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ച കണ്ടാൽ ആരോഗ്യ പ്രവർത്തകർ സ്‌ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ ഡയറക്ടറുടെ ഉത്തരവ്.

അനുവദനീയമല്ലാത്ത രാസവ സ്തുക്കളുടെ സാന്നിധ്യം, കൈകാര്യം ചെയ്യുന്നവരുടെ  വ്യത്തിയില്ലായ്‌മ, മെഡിക്കൽ സർട്ടി : ഫിക്കറ്റോ സ്‌ഥാപന ലൈസൻ സോ ഇല്ലാതിരിക്കുക എന്നീ സാഹചര്യങ്ങളിലാണ് നടപടി എടു ക്കേണ്ടത്

സാംപിൾ പരിശോധിക്കേണ്ടി ണറേറ്റിലെ ഉദ്യോഗസ്ഥരുടെ സേവനം തേടാം. സാംപിൾ വന്നാൽ ഭക്ഷ്യസുരക്ഷാ കമ്മിഷ ശേഖരിക്കും മുൻപ് ഭക്ഷണസാ ധനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചാൽ സ്‌ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാം. പൊതു ജനാരോഗ്യ പ്രശ്ന‌ങ്ങളുണ്ടാകാ തെ സൂക്ഷിക്കേണ്ട സാഹചര്യമു ണ്ടായാൽ പഴകിയ ഭക്ഷണപ ദാർഥങ്ങൾ നശിപ്പിക്കാം

പിടിച്ചെടുക്കുന്ന ഭക്ഷണം പ്രദർശിപ്പിക്കരുത്

പിടിച്ചെടുക്കുന്ന ഭക്ഷണ-പാനീയങ്ങൾ പ്രദർശിപ്പിക്കാനോ : മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കാനോ പാടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഉത്തരവിട്ടു. മോശം ഭക്ഷണമാണു കേരളത്തിൽ ലഭിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുന്നതു വിനോദസഞ്ചാരമേഖലയെ ഉൾപ്പെടെ ദോഷകരമായി ബാധിക്കുമെന്നു ഹോട്ടൽ ഉടമകളുടെ പരാതിയെ തുടർന്ന് ഭക്ഷണ ഉൽപാദന വിതരണ മേഖലയുടെ  സംഘടനയായ KHRA  വകുപ്പ് മന്ത്രിമാർക്കും വിവിധ ഡിപ്പാർട്ട്മെന്റ്കൾക്കും പരാതികൾ അയച്ചിരുന്നു. സംഘടനയുടെ ശക്തമായ നിലപാടിൽ ബന്ധപ്പെട്ട വകുപ്പുകൾ അയവ് വരുത്തി എന്ന് വേണം മനസ്സിലാക്കാൻ.

കടകളിലെ പരിശോധന  തുടരണമെന്ന് തന്നെയാണ് അസോസിയേഷനും ആവശ്യപ്പെടുന്നത്, എന്നാൽ പരിശോധന  പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ ആയിരിക്കണമെന്ന് മാത്രം. അശാസ്ത്രീയമായ പരിശോധനകൾക്കെതിരെയാണ് സംഘടന പലപ്പോഴും പരാതികൾ നൽകിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളെയും മന്ത്രിമാരെയും  രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാ‍ർ ജലവിഭവ വകുപ്പിൻ്റെ സോഷ്യൽ മീഡിയ പേജിൽ ഹിറ്റ്ലറും മുസ്സോളിനിയും; അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് വിശദീകരണം

ബിഹാ‍ർ ജലവിഭവ വകുപ്പിൻ്റെ സോഷ്യൽ മീഡിയ പേജിൽ ഹിറ്റ്ലറും മുസ്സോളിനിയും; അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് വിശദീകരണം

പട്ന: ബിഹാർ സർക്കാരിൻ്റെ ജലവിഭവ വകുപ്പിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട അഡോൾഫ് ഹിറ്റ്ലറെയും ബെനിറ്റോ മുസ്സോളിനിയെയും പ്രകീർത്തിക്കുന്ന പോസ്റ്റ് വിവാദത്തിൽ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് പോസ്റ്റ് ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് വൈറലായത്. ഇതിനെ തുടർന്ന് ഒമ്പത് മാസത്തോളം ജലവിഭവ വകുപ്പിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ ഉണ്ടായിരുന്ന ഈ പോസ്റ്റ് തിങ്കളാഴ്ച നീക്കം ചെയ്തു.

ഇറ്റലിയിലെ ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന മുസ്സോളിനിയുടെയും ജർമ്മൻ ഫാസിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെയും ചിത്രങ്ങൾ പങ്കുവെയ്ക്കുന്ന പോസ്റ്റിൽ "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് രാഷ്ട്രീയക്കാർ ഒരുമിച്ച് നിൽക്കുന്നു, അവരുടെ പ്രത്യയശാസ്ത്രം മികച്ചതായിരുന്നു എന്നും കുറിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായയോടൊപ്പം ഈ 6 ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്

ചായയോടൊപ്പം ഈ 6 ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്

ചായ പ്രസിദ്ധമല്ലാത്ത നാടുണ്ടോ?ഒരു കപ്പ് ചായ കുടിക്കുമ്പോള്‍ കിട്ടുന്ന ഉന്മേഷം വേറെ ഏത് പാനിയത്തിന് നല്‍കാന്‍ കഴിയും. എന്നാല്‍ രാവിലെയും വൈകുന്നേരവും ഇടനേരങ്ങളിലുമെല്ലാം ആസ്വദിച്ച് കുടിക്കുന്ന ചായയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചായയുടെ യഥാര്‍ഥ രുചിയേയും പോഷകമൂല്യത്തേയും ഒക്കെ ബാധിക്കുകയും ആന്റീ ഓക്‌സിഡന്റ് ആഗീരണം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ചായയോടൊപ്പം കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണങ്ങള്‍ ലഭിക്കാതെപോകുകയും ചെയ്യും. ചായകുടിക്കുമ്പോള്‍ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

പാലുല്‍പ്പന്നങ്ങള്‍

പാല് ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്. എന്നാല്‍ പാല്‍ ഉല്‍പ്പന്നങ്ങളായ ചീസ്, തൈര്, ക്രീം തുടങ്ങിയവയ്‌ക്കൊപ്പം ചായ കുടിക്കുന്നത് ചായയുടെരുചിയേയും പോഷകാരോഗ്യ ആഗീരണത്തേയും ബാധിക്കും. ചായയില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുകും ഉപാപചയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആന്റീഓക്‌സിഡന്റുകളായ ' കാറ്റെച്ചിനുകള്‍' അടങ്ങിയിട്ടുണ്ട്. ഈ കാറ്റച്ചിനുകളെ സ്വാധീനിക്കുന്ന പ്രോട്ടീനുകള്‍ പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചായയുടെ ആന്റീഓക്‌സിഡന്റ് ശക്തി കുറയ്ക്കുന്നു.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയുള്‍പ്പടെയുള്ള സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചായയ്‌ക്കൊപ്പം സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് വിറ്റാമിന്‍ സിയും ടാടാനിനുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം ചായയ്ക്ക് കയ്പ്പുള്ളതോ ചവര്‍പ്പുള്ളതോ ആയ രുചിക്ക് ഉണ്ടാകാന്‍ കാരണമാകും. ഈ പഴങ്ങളൊക്കെ ചായയോടൊപ്പം കഴിച്ചാല്‍ ആമാശയത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എരിവിന് കാരണമായ സംയുക്തമായ കാപ്‌സൈസിന്‍, ചായയിലെ ടാനിനുകളുമായി ചേര്‍ന്ന് ഗ്യാസ് പ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളായ പച്ചക്കറികള്‍, പയറ് വര്‍ഗ്ഗങ്ങള്‍, എന്നിവ ദഹനത്തിനും പോഷകം ലഭിക്കാനും സഹായിക്കും. എന്നാല്‍ ഇവ ചായയ്‌ക്കൊപ്പം കഴിച്ചാല്‍ ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗീരണം ചെയ്യപ്പെടുകയില്ല. കാരണം പ്രകൃതിദത്ത സംയുക്തങ്ങളായ കാല്‍സ്യം , മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യധാതുക്കളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഓക്‌സലേറ്റുകള്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങളോടൊപ്പം ചായ കുടിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. ചായയിലെ ടാനിനുകളും ഓക്‌സലേറ്റുകളും ചീര, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നോണ്‍ -ഹീം അയണിന്റെ ആഗീരണം തടയുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പേശികള്‍ നന്നാക്കിയെടുക്കല്‍, പ്രതിരോധശേഷി എന്നിവയ്ക്ക് പ്രോട്ടീനുകള്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് ആന്റിഓക്‌സിഡന്റുകളുടെ ആഗീരണം തടസ്സപ്പെടുത്തിയേക്കാം. മാംസം, മുട്ട, ടോഫു പോലെയുള്ള സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസുകള്‍ ചായയുടെ സംയുക്തങ്ങളുമായി കലരുമ്പോള്‍ അവയുടെ ഫലപ്രാപ്തി കുറയുന്നു. മാത്രമല്ല ചായയുടെ യഥാര്‍ഥ രുചി കുറയ്ക്കുകയും ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനം: വ്യാപിച്ച് കരിമേഘം; ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിക്കും

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനം: വ്യാപിച്ച് കരിമേഘം; ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിക്കും

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്.

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, ദുബായ് സര്‍വീസുകള്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് റദ്ദാക്കി. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ മണിക്കൂറുകളായി വലഞ്ഞു. ദില്ലി , ജയ്പൂര്‍, അഹമ്മദാബാദ്, നെടുമ്പാശേരി, കോഴിക്കോട് അടക്കമുള്ള വിമാനത്താവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിറന്നാളിന് മുമ്പ് ആഡംബര ബൈക്ക് വാങ്ങി നല്‍കാനായി യുവാവിന്‍റെ ആക്രമണം; പിതാവിന്റെ അടിയേറ്റ മകന്‍ മരിച്ചു

പിറന്നാളിന് മുമ്പ് ആഡംബര ബൈക്ക് വാങ്ങി നല്‍കാനായി യുവാവിന്‍റെ ആക്രമണം; പിതാവിന്റെ അടിയേറ്റ മകന്‍ മരിച്ചു

തിരുവനന്തപുരം: ആഡംബര ബെെക്ക് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് പിതാവുമായുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. കമ്പിപ്പാരക്കൊണ്ട് പിതാവിന്റെ അടിയേറ്റ 28 കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. ആഡംബര ബൈക്ക് വാങ്ങുന്നതിനായി 50 ലക്ഷം രൂപയാണ് ഹൃദ്ദിഖ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണം സഹികെട്ടതോടെ വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒക്ടോബര്‍ 9 ന് വഞ്ചിയൂരിലെ വീട്ടിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃദ്ദിഖ് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. വിനയാനന്ദ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഹൃദ്ദിഖിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 ന് ജന്മദിനത്തിന് മുന്‍പ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകള്‍ കൂടി വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. ഹൃദ്ദിഖ് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.