Friday, 28 November 2025

ചെങ്ങന്നൂരിൽ ബസ് നന്നാക്കുന്നതിനിടെ എഞ്ചിൻ പൊട്ടിത്തെറിച്ച് അപകടം; മെക്കാനിക്കിന് ദാരുണാന്ത്യം

ചെങ്ങന്നൂരിൽ ബസ് നന്നാക്കുന്നതിനിടെ എഞ്ചിൻ പൊട്ടിത്തെറിച്ച് അപകടം; മെക്കാനിക്കിന് ദാരുണാന്ത്യം

പത്തനംതിട്ട: ചെങ്ങന്നൂരില്‍ ബസിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് മെക്കാനിക് മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി കുഞ്ഞുമോന്‍(61) ആണ് മരിച്ചത്. കോളേജ് ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് മെക്കാനിക് മരിച്ചത്. സംഭവത്തില്‍ തിരുവല്ല സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഐഎച്ച്ആര്‍ഡി കോളേജിലെ ബസിന്റെ എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. ബസിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 27 November 2025

വില കൂടിയെന്ന് കരുതി പേടിക്കേണ്ട,​ തക്കാളിക്ക് പകരക്കാരനെത്തി ,​ രുചിയിലും ഗുണത്തിലും കേമൻ

വില കൂടിയെന്ന് കരുതി പേടിക്കേണ്ട,​ തക്കാളിക്ക് പകരക്കാരനെത്തി ,​ രുചിയിലും ഗുണത്തിലും കേമൻ

കോലഞ്ചേരി: വിലയിൽ നാല് സെഞ്ച്വറി അടിച്ചതിന്റെ ഗമയിലാണ് മുരിങ്ങാക്കോൽ,​ 400 രൂപ!. തൊട്ടുപിന്നിൽ പൂർവകാല റെക്കാഡുകൾക്കൊപ്പമെത്താൻ തക്കാളിയും. തക്കാളിക്കാകട്ടെ ചില്ലറ വില കിലോ 100 കടന്നു. സംസ്ഥാനത്ത് സീസൺ കഴിഞ്ഞതോടെയാണ് വില ഇത്രയും കൂടിയത്. രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് തക്കാളിക്ക് കൂടിയത്. ശബരിമല സീസൺ തുടങ്ങിയതോടെ ആവശ്യക്കാർ കൂടുതലാണ്. വില ഇനിയും ഉയരുമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. തമിഴ് നാട്ടിലെ ഉദുമൽപെട്ട് , പൊള്ളാച്ചി, ഒട്ടൻചത്രം, എം.ജി.ആർ മാർക്ക​റ്റുകളിൽ നിന്നാണ് തക്കാളി സംസ്ഥാനത്തേയ്‌ക്കെത്തുന്നത്.

വിലക്കയ​റ്റത്തിൽ വലയുന്നത് ഹോട്ടലുടമകളാണ്. കുറച്ച് നാൾ മുമ്പാണ് ഊണിനടക്കം വില കൂട്ടിയത്. പെട്ടെന്ന് വീണ്ടും കൂട്ടുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. തത്ക്കാലം ഫ്രീയായി നൽകുന്ന സാമ്പാറിന് കാശു വാങ്ങേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഹോട്ടലുടമകൾ പറയുന്നു. വില കൂടി നിൽക്കുന്ന പച്ചക്കറികൾക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകൾ

ചുവന്ന ക്യാപ്‌സിക്കം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്‌സിക്കത്തിനുമുണ്ട്

ക്യാര​റ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നൽകാൻ ക്യാര​റ്റിനും കഴിയും. ക്യാര​റ്റ് അരച്ച് ചേർത്താൽ കറികൾക്ക് കൊഴുപ്പും കിട്ടും. എന്നാൽ തക്കാളിയുടെ അതേ രുചി കിട്ടില്ല

പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ കറിപ്പുളി ചേർത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേർത്ത ശേഷം ചുവന്ന ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞ് ചേർത്താൽ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകൾ.

പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ പകരമായി വയ്ക്കാവുന്ന മ​റ്റൊന്ന് വിനാഗിരിയാണ്

പഴുത്ത കുടംപുളി ചേർത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മ​റ്റ് രീതിയിൽ തക്കാളിക്ക് പകരമാകാൻ പഴുത്ത കുടംപുളിക്ക് കഴിയും

ശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാൻ കാരണം. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും തക്കാളി എത്തിയിരുന്നത്. തമിഴ്‌നാട്ടിൽ വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ നാസിക്കിൽ നിന്നാണ് ചരക്കെത്തുന്നത്. റോഡ് മാർഗമെത്തുമ്പോഴുള്ള ചെലവ് വർദ്ധിച്ചതാണ് വിലക്കയ​റ്റത്തിന് കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അലമാരയിലെ സ്വർണം അടിച്ചുമാറ്റിയ ജോലിക്കാരി കുടുങ്ങി, ആ 'ഒരാൾ' മുറിയിലുള്ളത് ശ്രദ്ധിച്ചില്ല, ഉടമസ്ഥൻ്റെ ബുദ്ധിയിൽ മോഷ്ടാവ് പിടിയിൽ

അലമാരയിലെ സ്വർണം അടിച്ചുമാറ്റിയ ജോലിക്കാരി കുടുങ്ങി, ആ 'ഒരാൾ' മുറിയിലുള്ളത് ശ്രദ്ധിച്ചില്ല, ഉടമസ്ഥൻ്റെ ബുദ്ധിയിൽ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: വീട്ടുജോലിക്ക് നിന്ന സ്ഥലങ്ങളിൽ നിന്നും ആഭരണങ്ങൾ കവർച്ച നടത്തിയ യുവതി അറസ്റ്റിൽ. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി(36)യെ ആണ് പൊലീസ് പിടികൂടിയത്. വീട്ടുടമയുടെ തന്ത്രപരമായ ഇടപെടലിലാണ് ഇവരെ കുടുക്കാനായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റൊരു വീട്ടിൽ നടത്തിയ മോഷണവും ഇവർ സമ്മതിച്ചു. രണ്ട് കേസിലും എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് കരമന എസ്‌.ഐ ശ്രീജിത്ത് പറഞ്ഞു. ഈ മാസം പതിനൊന്നിയിരുന്നു സംഭവം. കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡിൽ അഭിഭാഷക ദമ്പതിമാരായ രാഹുൽ കൃഷ്ണന്‍റെയും ഇന്ദുകലയുടെയും വീട്ടിൽ നിന്നു സ്വർണമോതിരം കാണാതായപ്പോഴാണ് സംശയം തോന്നിയത്. അലമാരകൾ പരിശോധിച്ചപ്പോൾ അഞ്ചുപവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായി. 

വിവരം വീട്ടിൽ ജോലിക്കുണ്ടായിരുന്ന ലക്ഷ്‌മിയോടും പറഞ്ഞെങ്കിലും ഭാവഭേദമൊന്നുമില്ലാതെ പെരുമാറിയതോടെ ഒരു മുൻ കരുതലിനായി മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ടാൽ പെട്ടന്ന് മനസിലാകാത്ത രീതിയിലുള്ള ക്യാമറ രാഹുലിൻ്റെ മൊബൈൽഫോണിലേക്കും വൈഫൈ വഴി ബന്ധിപ്പിച്ചു.ക്യാമറകൾ സ്ഥാപിച്ച വിവരം ലക്ഷ്മി അറിഞ്ഞിരുന്നില്ല. പതിന്നാലിന് പതിവുപോലെ ദമ്പതിമാർ ജോലിക്കുപോയി. വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രം. ഇടയ്ക്ക് മൊബൈൽ പരിശോധിക്കുന്നതിനിടെ ലക്ഷ്മി മുറിക്കുള്ളിൽ കയറി അലമാര തുറന്ന് സ്വർണം മോഷ്ടിക്കുന്നത് രാഹുൽകൃഷ്ണൻ ലൈവായി കണ്ടു. പിന്നാലെ ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തി ചോദിച്ചപ്പോഴും പ്രതി കുറ്റം നിഷേധിച്ചു. ഒടുവിൽ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തപ്പോൾ മോഷണം നടത്തിയത് സമ്മതിക്കുകയായിരുന്നു. എന്നാൽ, ആദ്യത്തെ മോഷണം നടത്തിയത് താനല്ലെന്ന നിലപാടിലായിരുന്നു ഇവർ.ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

20 മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി

20 മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി

ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 55 ആയി. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന റിപ്പോർട്ട്. കെട്ടിടത്തിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നതിൽ ഇപ്പോഴു അവ്യക്തത നിലനിൽക്കുകയാണ്. തീപിടുത്തമുണ്ടായി 20 മണിക്കൂറുകൾ പിന്നിടുമ്പോഴും എട്ട് ടവറുകളിൽ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.

മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. ഇന്നലെ ഉച്ചയ്ക്ക് 02: 50നാണ് ഫ്ലാറ്റുകളിൽ തീ പിടിത്തമുണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസക്കാരായി ഉള്ളത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്; കുട്ടിയുടെ മുഖത്ത് പരിക്ക്

പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്; കുട്ടിയുടെ മുഖത്ത് പരിക്ക്

പാലക്കാട്: തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. നായക്കൂട്ടം കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യക്ക് അയച്ച മെസേജ് തുമ്പായി ; ബാങ്കിലടയ്ക്കാനുള്ള പണവുമായി മുങ്ങിയ ബാർ മാനേജർ പിടിയിൽ

ഭാര്യക്ക് അയച്ച മെസേജ് തുമ്പായി ; ബാങ്കിലടയ്ക്കാനുള്ള പണവുമായി മുങ്ങിയ ബാർ മാനേജർ പിടിയിൽ

പണവുമായി മുങ്ങിയ ബാർ മാനേജററെ പിടികൂടി. കോട്ടയം കുമരകം അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ ബാർ മാനേജർ തിരുവനന്തപുരം വർക്കല സ്വദേശി വൈശാഖനെയാണ് പിടികൂടിയത്. ഒറ്റപ്പാലത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വൈക്കം പൊലീസ് കേസ് അന്വേഷിക്കുന്നത്.

നാലുദിവസം മുൻപാണ് ഇയാൾ നാഗമ്പടത്തുള്ള യൂണിയൻ ബാങ്കിൽ നിക്ഷേപിക്കാൻ നൽകിയ പണവുമായാണ് മുങ്ങിയത്. ഒൻപത് ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് നാട്ടുവിട്ടത്.

പണമടയ്ക്കാൻ പോയശേഷം ഏറെനേരമായിട്ടും ഇയാളെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വിളിച്ചപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. യാതൊരു വിവരവും ലഭിക്കാത്ത വന്നതോടെയാണ് ബാറുടമ വൈക്കം പൊലീസിൽ പരാതി നൽകിയത്.

വൈശാഖൻ മറ്റൊരു ഫോണിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് പേടിക്കേണ്ടതില്ലെന്ന് കാണിച്ച് രാത്രിയോടെ വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. വർക്കല സ്വദേശിയായ ഇയാളുടെ മൊബൈൽ ലൊക്കേഷൻ വർക്കലയിൽ കാണിച്ചിരുന്നു. എന്നാൽ പിന്നീട് അവിടെ നിന്നും ഇയാൾ മുങ്ങുകയായിരുന്നു. ഒറ്റപ്പാലത്ത് നിന്ന് പിടികൂടിയ ഇയാളെ ഇന്ന് രാത്രി തന്നെ വൈക്കത്ത് എത്തിക്കാനാണ് സാധ്യത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്.

അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്രയിലും ഗുജറാത്തിലും 2,781 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

മഹാരാഷ്ട്രയിലും ഗുജറാത്തിലും 2,781 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

മഹാരാഷ്ട്രയിലും ഗുജറാത്തിലും റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2,781 കോടി രൂപയുടെ രണ്ട് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) ആണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഏകദേശം 224 കിലോമീറ്റര്‍ കൂടി നിലവിലുള്ള റെയില്‍വേ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. ഇരു സംസ്ഥാനങ്ങളിലെയും ശേഷി, മൊബിലിറ്റി, സേവന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ പദ്ധതിയില്‍ ഗുജറാത്തിലെ 141 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേവഭൂമി ദ്വാരക (ഓഖ)-കനാലസ് പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ പദ്ധതി മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിനും കര്‍ജത്തിനും ഇടയില്‍ 32 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 3-ഉം 4-ഉം പാതകള്‍ നിര്‍മ്മിക്കുന്നതാണ്. മേഖലയില്‍ തിരക്ക് കുറയ്ക്കുന്നതിനും യാത്രാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ട്രാക്ക് നവീകരണ പദ്ധതികള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് സിസിഇഎയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; ചുഴലി കാറ്റിന് സാധ്യത, കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; ചുഴലി കാറ്റിന് സാധ്യത, കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലി കാറ്റിന് സാധ്യത. ഡിറ്റ് വാ ചുഴലിക്കാറ്റായി മാറും. 48 മണിക്കൂറിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട് – പുതുച്ചേരി,തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാൻ സാധ്യത. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് ജാഗ്രത നിർദേശം നൽകി. കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി

ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ 9 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 9 പേര്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഓരോ സീസണിലും ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. രണ്ട് മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന സീസണിനിടെ കുറഞ്ഞത് 150 പേരിലെങ്കിലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

ഇതില്‍ ശരാശരി 40-42 സംഭവങ്ങള്‍ മരണത്തില്‍ കലാശിക്കാറുമുണ്ട്. വ്യക്തികള്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലായി കണ്ടുവരുന്നത്.

എന്നാല്‍ മരണസംഖ്യയുടെ ഇരട്ടിയിലധികം ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കാറുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ആദ്യ എട്ട് ദിവസത്തിനുള്ളില്‍ 8 ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങി മരണവുമാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്കൂളിലെ രണ്ട് കുട്ടികളെയാണ് പ്രായതട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വീണ്ടും പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാൽ കായിക മേളയിൽ നിന്ന് സ്കൂളിലെ വിലക്കാൻ സാധ്യത.

സ്കൂൾ ഓളിമ്പിക്സിൽ വിജയിച്ച കുട്ടികൾക്ക് ദേശീയ മീറ്റിൽ പങ്കെടുക്കാൻ കഴിയും. ഇതിനായി സംസ്ഥന മീറ്റിൽ വിജയിച്ചവരുടെ ആദാർ വിവരങ്ങൾ ദേശീയ പോർട്ടലിൽ അപ്ലോഡ് ചെയ്തപ്പോഴാണ് വീണ്ടും പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആദാർ ഉപയോഗിച്ചായിരുന്നു തിരുനാവായ നാവാ മുകുന്ദ സ്കൂളിലെ സബ് ജൂനിയർ വിഭാഗത്തിൽ മെഡൽ നേടിയ രണ്ടു വിദ്യാർത്ഥികളും സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മത്സരിച്ച് വിജയിച്ചത്. ഇതോടെ ദേശീയ മീറ്റ് ടീമിൽ നിന്നും ഇരുവരെയും ഒഴിവാക്കി.

രണ്ട് കുട്ടികളും സ്കൂൾ മീറ്റിന് മുന്നോടിയായ ഉത്തർപ്രദേശിൽ നിന്ന് സ്കൂളിൽ അഡ്മിഷൻ നേടിയതാണെന്നും കണ്ടെത്തി. പ്രായത്തട്ടിപ്പിന് കൂട്ടുനിന്ന നാവാ മുകുന്ദ സ്കൂളിനെ കായിക മേളയിൽ നിന്ന് വിലക്കാനാണ് ആലോചന. നേരത്തെ നാവാമുകുന്ദ സ്കൂളിലെ ഒരു വിദ്യാർത്ഥിയെയും പുല്ലൂരാംപാറ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയെയും പ്രായത്തട്ടിപ്പ് വിവാദത്തിൽ വിലക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടിയുമായി അമേരിക്ക; അഫ്‌ഗാനിൽ നിന്നുള്ള ഒറ്റ കുടിയേറ്റ അപേക്ഷകളും പരിഗണിക്കില്ല

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടിയുമായി അമേരിക്ക; അഫ്‌ഗാനിൽ നിന്നുള്ള ഒറ്റ കുടിയേറ്റ അപേക്ഷകളും പരിഗണിക്കില്ല

 വാഷിങ്ടൺ ഡിസി: വാഷിങ്ടൺ ഡിസിയിൽ നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ അഫ്ഗാനിൽ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് നിർത്തിവച്ചതായി യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമ്മിഗ്രേഷൻ സർവീസ്. അനിശ്ചിതകാലത്തേക്ക് അപേക്ഷകളിൽ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കൻ ഏജൻസി വ്യക്തമാക്കിയത്. ആഭ്യന്തര സുരക്ഷയും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയുടെ രാജ്യം പ്രാധാന്യം നൽകുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

താലിബാൻ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനിൽ നിന്നെത്തിയ കുടിയേറ്റക്കാർക്ക് കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഭീകരാക്രമണമെന്ന് പറഞ്ഞു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. വെറുപ്പിന്റെയും, ഭീകരതയുടെയും പ്രവൃത്തി എന്നാണ് ട്രംപ് ഇതിനെ വിമർശിച്ചത്.

അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ എന്ന 29 കാരനണ് പ്രതി. 2021 ൽ അമേരിക്കയിലേക്ക് കുടിയേറിയ ശേഷം ഇവിടെ ജീവിക്കുകയായിരുന്നു. അഫ്ഗാൻ പൗരന്മാർക്കുള്ള അഭയ അപേക്ഷകൾ ഒന്നിലധികം നിയമ നിർവ്വഹണ വൃത്തങ്ങൾ പറയുന്നു. വെടിവയ്പിനിടെ വെടിയേറ്റ ഇയാൾ നിലവിൽ കർശന സുരക്ഷയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16-കാരി സർക്കാർ ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; 23 കാരൻ അറസ്റ്റിൽ; 6 പേർക്കെതിരെ കേസ്

16-കാരി സർക്കാർ ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; 23 കാരൻ അറസ്റ്റിൽ; 6 പേർക്കെതിരെ കേസ്

കർണാടക: കൊപ്പൽ ജില്ലയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകു‍ഞ്ഞിനു ജന്മം നൽകി. ശ്രീ ഡി. ദേവരാജ് അർസ് പ്രീ-മെട്രിക് ഗേൾസ് ഹോസ്റ്റലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത കുക്കനൂർ പോലീസ് ഹനുമഗൗഡ എന്ന 23 കാരനെ അറസ്റ്റ് ചെയ്തു. കൂടാതെ ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആറുപേർക്കെതിരെ ചുമതലയിൽ വീഴ്ച വരുത്തിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും കേസെടുത്തിട്ടുണ്ട്.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്തസ്വാമി നൽകിയ എഫ്.ഐ.ആർ. പ്രകാരം, കോപ്പൽ ജില്ലാ ആശുപത്രിയിലെ സഖി-1 സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യമുന ബെസ്റ്ററാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 5.30-ഓടെയാണ് പെൺകുട്ടി പ്രസവിച്ചതെന്നും അമ്മയെയും കുഞ്ഞിനെയും വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ശിശു സംരക്ഷണ ഓഫീസർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ഹനുമഗൗഡ വിവാഹവാഗ്ദാനം നൽകി താനുമായി ബന്ധം സ്ഥാപിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. ഈ വർഷം ഏപ്രിൽ മുതൽ ഇയാൾ പലതവണ തന്നെ ബലാത്സംഗം ചെയ്തു എന്നും പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും പ്രതി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മുഖ്യപ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 64(2)(m), 65(1) വകുപ്പുകളും, പോക്‌സോ നിയമത്തിലെ 4, 6, 21(2) വകുപ്പുകളും, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 33, 34 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.