Friday, 5 December 2025

ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ

ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ

ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും കുടുങ്ങിയ അവസ്ഥയാണ്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ തങ്ങളുടെ വിവാഹ സല്‍കാരം വെര്‍ച്വലായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ടെക്കി ദമ്പതികള്‍.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍ സാഗറിന്റെയും സംഗമ ദാസിന്റെയും വിവാഹ സല്‍കാരമാണ് വെര്‍ച്വലായി നടത്തിയത്. നവംബര്‍ 23ന് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇതിന്റെ സല്‍കാര പരിപാടിയാണ് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിന് പിന്നാലെ വെര്‍ച്വലായി നടത്തിയത്.

ഡിസംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നിന്നും ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹുബ്ബള്ളിയിലേക്കും ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ വിമനത്താവളത്തില്‍ കുടുങ്ങി. ഡിസംബര്‍ മൂന്നിന് വിമാനം റദ്ദാക്കി. ഇതേ വഴി തന്നെ യാത്ര ചെയ്യേണ്ടിയിരുന്ന ദമ്പതികളുടെ ബന്ധുക്കളും വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ വിവാഹ വസ്ത്രം ധരിച്ച് വധൂവരന്മാര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സത്കാരത്തില്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയില്‍ പൊലീസിനെ അറിയിക്കുന്നതില്‍ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.

ബി.കോം അവസാന വര്‍ഷത്തിന് പഠിക്കുന്ന അബ്ദുള്‍ റഹിമാന്‍ എന്ന വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതിനും മര്‍ദ്ദനത്തെ തുടര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ്. അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. മുഹമ്മദ് ഷാക്കിര്‍ എന്ന രണ്ടാം വര്‍ഷ ബി. കോം. ഫിനാന്‍സ് വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ വലത് കണ്ണിന് താഴെ എല്ലുകള്‍ പൊട്ടിയ മുഹമ്മദ് ഷാക്കിര്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോളേജ് അധികൃതര്‍ സംഭവം റാഗിംഗ് പരാതിയായി പരിഗണിച്ചില്ലെന്നും സിസിടിവി നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

മുഹമ്മദ് ഷാക്കിറിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധിച്ചു. ബുധാഴ്ച വൈകിട്ട് കോളേജ് വിട്ട നേരം സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയപ്പോള്‍ അബ്ദുള്‍ റഹ്മാര്‍ ചീത്തവിളിച്ചെന്നാണ് മുഹമ്മദ് ഷാക്കിര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് മുഖത്ത് ഇടിച്ചത്. ഇത് മുഖത്ത് ഗുരുതര പരിക്കിന് വഴിവെക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊല്ലം: കാർ യാത്രികനായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ ദേശീയ പാതത്തിൽ ഉമയനല്ലൂരിൽ ദേശീയ പാതക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്. തട്ടാമല സ്വദേശി അൽ അമീനെയാണ് പള്ളിമുക്ക് തേജസ് നഗർ ഞാക്കാട് കിഴക്കതിൽ അലി, തട്ടാമല മണ്ണാങ്കുളം വീട്ടിൽ സൽമാൻ ഫാരിസ് എന്നിവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഓടിച്ചിരുന്ന കാർ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നും പ്രതികളുടെ വാഹനം കടന്നു പോകാൻ വശം നൽകിയില്ലെന്നും ആരോപിച്ചായിരുന്നു തർക്കം. വാക്കുതർക്കം പിന്നീട് കത്തിക്കുത്തിൽ കലാശിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതികളെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. രണ്ടിടത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സംഭവം ദിവസം തന്നെ സൽമാൻ ഫാരിസിനെ അറസ്റ്റ് ചെയ്തു. പിന്നീടാണ് രണ്ടാം പ്രതി അലിയെ പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു, ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണാണ് അപകടമുണ്ടായത്. കരകുളം ഏണിക്കര സ്വദേശിയായ 30 വയസുകാരൻ ആകാശ് മുരളിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ് ആകാശ്. പുലർച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശ്. വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമാണം നടന്നുവരികയാണ്. അതിന് വേണ്ടിയെടുത്ത കുഴിയിലേക്കാണ് ആകാശിന്റെ വാഹനം വീണത്. രാത്രിയിൽ ഈ കുഴി മറച്ചിരുന്നില്ല. അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. മലയാളികൾ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നത്.

ദുബായിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ലാൻഡ് ചെയ്ത വിമാനം ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റി പരിശോധന നടത്തി. യാത്രക്കാരെ ഘട്ടം ഘട്ടമായി പുറത്തെത്തിച്ചാണ് ദേഹപരിശോധന നടത്തിയത്. വിമാനത്തിനകത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെയും ചൊവ്വാഴ്ചയും ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽനിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനമാണ് വ്യാഴാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

കോഡൂര്‍ സ്വദേശി വലിയാട് പിലാത്തോട്ടത്തില്‍ സാലിഹിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയര്‍ പാര്‍ട്സ് ഗോഡൗണ്‍. സ്ഥാപനത്തിലെ കാറിന്റെ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീപടർന്നത്. ഗോഡൗണിലെ തൊഴിലാളികള്‍ സമീപത്ത് വാഹനം പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. തീ വേഗത്തിൽ ആളിക്കത്തി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കടയ്ക്കുള്ളിൽ ശേഖരിച്ച് വെച്ച ടയറുകളടക്കം പാര്‍ട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരു ന്നെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്ത് ഗെയ്ല്‍ വാതക പൈപ്പ്ലൈനുകളും കടന്നുപോകുന്നതിനാല്‍ ഗെയ്ല്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയര്‍ ഓഫീസര്‍ ടി.അനൂപിന്റെ നേതൃത്വത്തി ല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുല്‍ സലീം, ബാബുരാജന്‍ എന്നിവരും നാട്ടുകാരും തീയണക്കാന്‍ നേതൃത്വം നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാജവാര്‍ത്ത തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വ്യാജവാര്‍ത്ത തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വ്യാജ വാര്‍ത്തകളും നിര്‍മ്മിതബുദ്ധിയിലധിഷ്ഠിതമായ ഡീപ്‌ഫേക്ക് വീഡിയോകളും നിയന്ത്രിക്കുന്നതിന് പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാജ വാര്‍ത്തകളും എഐ സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകളും ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. വ്യാജ ഉള്ളടക്കങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇത്തരം സൃഷ്ടികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അത്തരം ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വയനാട് – തമിഴ്നാട് കർണാടക അതിർത്തികളിൽ കർശന പരിശോധന. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടത്തുന്നത്. ടൂറിസ്റ്റ്, ചരക്ക് വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് സംഘം.

തിരച്ചിൽ കർശനമാകാനാണ് ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ കഴിയുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അന്വേഷണ ചുമതല ജി. പൂങ്കുഴലി ഐ.പി.എസിനാണ്. കെ.പി.സി.സി ഡി.ജി.പിക്ക് കൈമാറിയ പരാതിയാണിത്. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. മൊഴി നൽകാമെന്ന് പെൺകുട്ടി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കൂടി സൗകര്യം കണക്കിലെടുത്താവും മൊഴി രേഖപ്പെടുത്തുന്നത്. ഈ കേസന്വേഷിക്കാൻ ജി. പൂങ്കുഴലി ഐ.പി.എസിന് കീഴിൽ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും പണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചനത്തിൽ മുസ്ലീം പുരുഷന്‍ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി

വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും പണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചനത്തിൽ മുസ്ലീം പുരുഷന്‍ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി

വിവാഹ സമയത്ത് വധുവിന്റെ കുടുംബം നല്‍കുന്ന പണവും സ്വര്‍ണ്ണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചന സമയത്ത് മുസ്ലീം പുരുഷന്‍ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി. വിവാഹമോചിതരായ മുസ്ലീം സ്ത്രീകള്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ തിരികെ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണം) നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

മുസ്ലീം വിവാഹത്തില്‍ വധുവിന്റെ അച്ഛന്‍ വരന് നല്‍കുന്ന സമ്മാനങ്ങള്‍ ബന്ധം പിരിഞ്ഞാലും നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള 2024 ജനുവരി 31-ലെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍കെ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്.

ഒരു മുസ്ലീം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമമെന്നും ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനിര്‍മാണം നടന്നത്.

ഇതുപ്രകാരം വിവാഹത്തിന് മുമ്പോ വിവാഹ സമയത്തോ അതിനുശേഷമോ മുസ്ലീം സ്ത്രീയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സുഹത്തുക്കളോ നല്‍കുന്ന എല്ലാ സ്വത്തുക്കളിലും സ്ത്രീക്ക് നിയമപരമായി അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വിവാഹ സമയത്ത് ഭര്‍ത്താവ് നല്‍കുന്ന മഹര്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളിലും സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോഴും പുരുഷാധിപത്യപരമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സമത്വം ഉറപ്പാക്കുന്നുണ്ടെന്നും അത് പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ഈ ലക്ഷ്യത്തിനായി കോടതികള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യായവാദം സ്ഥാപിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ ഭർത്താവിന്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ

യുഎഇയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ ഭർത്താവിന്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ

തിരൂർ: യുഎഇയിൽനിന്ന്‌ നാട്ടിൽ വോട്ടുചെയ്യാനെത്തിയ ഭർത്താവിൻ്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ പതിച്ചത് കൗതുകമായി. യുഎഇയിൽ പച്ചക്കറിക്കട നടത്തുന്ന ഇസ്ഹാഖാണ് ഭാര്യയുടെ പോസ്റ്ററൊട്ടിച്ച പെട്ടിയുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് ഇസ്ഹാഖിന്റെ ഭാര്യ പറമ്പത്ത് ഖമറുന്നിസ.

ഇസ്ഹാഖിന്റെ ആതവനാട്ടുള്ള സുഹൃത്ത് ഖമറുന്നിസയുടെ പോസ്റ്റർ യുഎഇയിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ഹാഖ് നാട്ടിൽ വോട്ടുചെയ്യാനായി വരുന്നതറിഞ്ഞ യുഎഇയിലെ സുഹൃത്തുക്കൾ അദ്ദേഹം അറിയാതെ തന്നെ ലഗ്ഗേജ് പെട്ടിയിൽ ഈ പോസ്റ്റർ പതിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇസ്ഹാഖ് ഈ കാഴ്ച കാണുന്നത്. അങ്ങനെ ഭാര്യയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിച്ച പെട്ടിയുമായിട്ടാണ് ഇസ്ഹാഖ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പുറത്തുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി; അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി; അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അന്വേഷണ ചുമതല എസ് പി ജി പൂങ്കുഴലി ഐപിഎസിന്. ഡിവൈഎസ്പി സജീവന് തന്നെയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക അന്വേഷണ സംഘത്തിലെ ബാക്കി അംഗങ്ങളും തുടരും. അതിജീവിതയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. അതിജീവിതയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ മൊഴിയെടുക്കും. ഇതിനായി നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിക്കുന്ന പക്ഷം പരാതിക്കാരിയുടെ മൊഴിയെടുക്കും.

അതേസമയം, രാഹുലിന്റെ വിഷയത്തില്‍ രാജ്യത്തെ ഒരു പാര്‍ട്ടി എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പ്രതികരിച്ചു. ആദ്യം പരാതിക്കാരി ആര് എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. മൂന്ന് തരത്തിലുള്ള പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്തു. ആദ്യത്തെ നടപടി മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു. കോടതി വിധി വന്നയുടന്‍ കെപിസിസി പ്രസിഡന്റ് തീരുമാനമെടുത്തു.

'പരാതി ഉണ്ടായിരുന്നിട്ടും സിപിഐഎം ചിലരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പാര്‍ട്ടി അംഗമല്ലാത്ത ഒരാള്‍ എങ്ങനെ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കും. റിക്ടര്‍ സ്‌കെയിലില്‍ ഏഴിന് മുകളില്‍ തീവ്രതയുള്ളത് മാത്രമെ സിപിഐഎം എടുക്കുകയുള്ളൂ. പരാതികള്‍ സിപിഐഎം പോലീസിന് കൈമാറിയില്ല. പേരില്ലാത്ത ഒരു പരാതി വന്നപ്പോള്‍ പോലും കോണ്‍ഗ്രസ് ആ പരാതി ഡിജിപിക്ക് കൈമാറി. തീവ്രത അളക്കുന്ന മെഷീന്‍ എകെജി സെന്റര്‍ ഉണ്ടാക്കിവിടുന്നുണ്ടോ. അങ്ങനെയാണെങ്കില്‍ എകെജി സെന്റര്‍ ഫാക്ടറി ആക്കണം', അബിന്‍ വര്‍ക്കി പറഞ്ഞു.

'പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് എന്തുകൊണ്ട് പുറത്താക്കുന്നില്ല. സിപിഐഎം ഞങ്ങള്‍ക്ക് ധാര്‍മികതയുടെ ക്ലാസ് എടുക്കാന്‍ വരേണ്ട. രാഹുല്‍ മാങ്കൂട്ടത്തിലിനെ കേരള പൊലീസിന് വേണമെങ്കില്‍ നിമിഷനേരം കൊണ്ട് അറസ്റ്റ് ചെയ്യാം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ വിഷയം നീട്ടിക്കൊണ്ട് പോകണം, അതാണ് ലക്ഷ്യം. ഉന്നതരിലേക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം പോകണം എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കടകംപള്ളിയിലേക്ക് അന്വേഷണം പോകണം എന്നാണ് കോടതി പരോക്ഷമായി പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിന്റേത് എപ്പോഴും സ്ത്രീപക്ഷ നിലപാടാണ്. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ ഒളിവില്‍ കഴിയുന്നത് സ്വാഭാവികമാണ്. പൊലീസ് ഡ്രാമ കളിക്കുന്നു. കേരളത്തിലെ പൊലീസ് കഴിവ് കെട്ട പൊലീസ് ആണോ? രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ വിധിപ്രസ്താവം വന്നതിനുശേഷം ആയിരിക്കാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കുക.' അബിൻ വർക്കി പറഞ്ഞു.

തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ആളായിരുന്നു, ഭരണപക്ഷത്തെ ഏറ്റവും കൂടുതൽ പ്രതിരോധിച്ച ചെറുപ്പക്കാരൻ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ, എന്നിട്ടും പക്വമായ ആയ തീരുമാനം പാർട്ടി എടുത്തുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും അബിൻ വർക്കി പരാമർശിച്ചു. സർക്കാരിനെ പോലെ വെറും വാക്ക് താൻ പറയില്ല. ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കുമെന്ന് സർക്കാർ പറഞ്ഞു. ഒന്നര വർഷമായിട്ടും നിർമ്മാണം പൂർത്തിയായില്ലെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്​ഗഡ്, ​ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.

ഇന്ന് മാത്രം എഴുനൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്. ദില്ലിയിൽ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള 32 സർവീസുകളും ബെംഗളൂരുവിൽ നിന്നുള്ള 102 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 31 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയിൽ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാർക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നൽകാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തിൽ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാർക്ക് വെല്ലുവിളിയാണ്. ഇൻഡിഗോയുടെ കുത്തകവത്കരണമാണ് സ്ഥിതി മോശമാക്കിയതെന്നും സാധാരണക്കാരാണ് ഇതിന് വില നൽകേണ്ടി വരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പൈലറ്റ്മാരുടെ സമയക്രമത്തിൽ ഡിജിസിഎ നിർബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇൻഡിഗോ ആവർത്തിക്കുന്നു. വേഗത്തിൽ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.