Friday, 5 December 2025

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ലക്നൗ: മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. വാരണാസിയിൽ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഉത്തർപ്രദേശ് സർക്കാർ തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളെ അവരുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’ യോ​ഗി ആദിത്യനാഥ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ കഴിയും. പഠനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. യുവ വിദ്യാർത്ഥികളിൽ ഭാഷാപരമായ അവബോധം വളർത്തിയെടുക്കുന്നതിലൂടെ സാംസ്കാരിക ഐക്യം ശക്തിപ്പെടുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം വളരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിന്റെ പ്രതീകമായി കാശി തമിഴ് സംഗമം ഉയർന്നുവന്നിട്ടുണ്ടെന്ന് യോ​ഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശും തമിഴ്‌നാടും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച യുപി മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും രാമേശ്വരം, മധുര, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിക്കാനെത്തുന്നുണ്ടെന്നും ഇവിടങ്ങളിലേയ്ക്ക് പ്രത്യേക യാത്രാ പാക്കേജുകൾ ടൂറിസം വകുപ്പ് അവതരിപ്പിക്കുമെന്നും അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്

ഡൊണാൾഡ് ട്രംപ് വിസാ നിയന്ത്രണങ്ങൾക്ക് പുതിയൊരു പരിശോധന കൂടി ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഡിസംബർ 15 മുതല്‍ എല്ലാ H-1B, H-4 വിസ അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്നാണ് യുഎസ് സർക്കാറിന്‍റെ പുതിയ ഉത്തരവ്. സ്ക്രീനിംഗ് പ്രക്രിയയെ സഹായിക്കുന്നതിന് അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ "പൊതു" ക്രമീകരണത്തിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.

പദവി മാത്രം, അവകാശമല്ല

എച്ച്-1ബി വിസ അപേക്ഷകർക്കും അവരുടെ എച്ച്-4 ആശ്രിതർക്കും വേണ്ടിയുള്ള വെറ്റിംഗ് പ്രക്രിയയ്ക്കുള്ള നടപടികൾ കർശനമാക്കിയാണ് പുതിയ ഉത്തരവ്. എല്ലാത്തരം വിസാ അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ നിർബന്ധിതയും സ്ക്രീനിംഗിന് വിധേയമാക്കണമെന്ന് യുഎസ് സർക്കാർ ആവശ്യപ്പെടുന്നു. യുഎസ് വിസ "ഒരു അവകാശമല്ല, ഒരു പദവിയാണ്" എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുതിയ ഉത്തരവിലും ഊന്നിപ്പറഞ്ഞു.

ഓരോ വിസ വിധിനിർണ്ണയവും ഒരു ദേശീയ സുരക്ഷാ തീരുമാനമാണെന്നും പ്രവേശനക്ഷമതയും സാധ്യതയുള്ള അപകട സാധ്യതകളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ലഭ്യമായ എല്ലാ വിവരങ്ങളെയും ആശ്രയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിസ ലഭിച്ച് എത്തുന്നവർ അമേരിക്കക്കാരെ ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണിതെന്നും ഉത്തരവിൽ പറയുന്നു. യുഎസിനോ വെള്ളക്കാര്‍ക്കോ എതിരെയുള്ള സമൂഹ മാധ്യമ പരാമ‍ർശങ്ങൾ ഇനി വിസ നഷ്ടപ്പെടാൻ കാരണമായേക്കാം. പുതിയ ഉത്തരവ് യുഎസിലെ ഏറ്റവും കൂടുതൽ എച്ച് 1ബി വിസ ഉടമകളുള്ള ഇന്ത്യൻ പ്രവസികളെ ആശങ്കപ്പെടുത്തി. അതേസമയം യുഎസ് വിസ അപേക്ഷകരുടെ സൂക്ഷ്മപരിശോധന ആതിഥേയ രാജ്യത്തിന്‍റെ പ്രത്യേകാവകാശം ആണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ദില്ലി: ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും മോദി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.

ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് പുടിൻ വിശേഷിപ്പിച്ചു. ഇന്ത്യയിൽ നൽകി ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിൻ ചർച്ചകൾ ഫലപ്രദമായെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു. കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത് സാംസ്കാരികമായ പരസ്പര സഹകരണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്

ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്

 സന്നിധാനം: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പൊലീസ്, സിആർപിഎഫ് - ആർഎഎഫ്, എൻഡിആർഎഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ ചേർന്ന് സന്നിധാനത്ത് സംയുക്ത റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ, താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD), ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുമെന്നും സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

പതിനെട്ടാം പടി വഴിയുള്ള തീർത്ഥാടനം സാധാരണ പോലെ നടക്കും. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണ്ണമായി പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് അയ്യപ്പഭക്തരും, ഉദ്യോഗസ്ഥരും, തൊഴിലാളികളും പൂർണ്ണമായി സഹകരിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ അഭ്യർത്ഥിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് എടുത്ത് കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഭക്തർ ദർശനത്തിന് എത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്കുളളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ

ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ

ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും കുടുങ്ങിയ അവസ്ഥയാണ്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ തങ്ങളുടെ വിവാഹ സല്‍കാരം വെര്‍ച്വലായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ടെക്കി ദമ്പതികള്‍.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍ സാഗറിന്റെയും സംഗമ ദാസിന്റെയും വിവാഹ സല്‍കാരമാണ് വെര്‍ച്വലായി നടത്തിയത്. നവംബര്‍ 23ന് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇതിന്റെ സല്‍കാര പരിപാടിയാണ് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിന് പിന്നാലെ വെര്‍ച്വലായി നടത്തിയത്.

ഡിസംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നിന്നും ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹുബ്ബള്ളിയിലേക്കും ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ വിമനത്താവളത്തില്‍ കുടുങ്ങി. ഡിസംബര്‍ മൂന്നിന് വിമാനം റദ്ദാക്കി. ഇതേ വഴി തന്നെ യാത്ര ചെയ്യേണ്ടിയിരുന്ന ദമ്പതികളുടെ ബന്ധുക്കളും വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ വിവാഹ വസ്ത്രം ധരിച്ച് വധൂവരന്മാര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സത്കാരത്തില്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയില്‍ പൊലീസിനെ അറിയിക്കുന്നതില്‍ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.

ബി.കോം അവസാന വര്‍ഷത്തിന് പഠിക്കുന്ന അബ്ദുള്‍ റഹിമാന്‍ എന്ന വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതിനും മര്‍ദ്ദനത്തെ തുടര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ്. അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. മുഹമ്മദ് ഷാക്കിര്‍ എന്ന രണ്ടാം വര്‍ഷ ബി. കോം. ഫിനാന്‍സ് വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ വലത് കണ്ണിന് താഴെ എല്ലുകള്‍ പൊട്ടിയ മുഹമ്മദ് ഷാക്കിര്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോളേജ് അധികൃതര്‍ സംഭവം റാഗിംഗ് പരാതിയായി പരിഗണിച്ചില്ലെന്നും സിസിടിവി നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

മുഹമ്മദ് ഷാക്കിറിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധിച്ചു. ബുധാഴ്ച വൈകിട്ട് കോളേജ് വിട്ട നേരം സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയപ്പോള്‍ അബ്ദുള്‍ റഹ്മാര്‍ ചീത്തവിളിച്ചെന്നാണ് മുഹമ്മദ് ഷാക്കിര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് മുഖത്ത് ഇടിച്ചത്. ഇത് മുഖത്ത് ഗുരുതര പരിക്കിന് വഴിവെക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊല്ലം: കാർ യാത്രികനായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ ദേശീയ പാതത്തിൽ ഉമയനല്ലൂരിൽ ദേശീയ പാതക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്. തട്ടാമല സ്വദേശി അൽ അമീനെയാണ് പള്ളിമുക്ക് തേജസ് നഗർ ഞാക്കാട് കിഴക്കതിൽ അലി, തട്ടാമല മണ്ണാങ്കുളം വീട്ടിൽ സൽമാൻ ഫാരിസ് എന്നിവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഓടിച്ചിരുന്ന കാർ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നും പ്രതികളുടെ വാഹനം കടന്നു പോകാൻ വശം നൽകിയില്ലെന്നും ആരോപിച്ചായിരുന്നു തർക്കം. വാക്കുതർക്കം പിന്നീട് കത്തിക്കുത്തിൽ കലാശിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതികളെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. രണ്ടിടത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സംഭവം ദിവസം തന്നെ സൽമാൻ ഫാരിസിനെ അറസ്റ്റ് ചെയ്തു. പിന്നീടാണ് രണ്ടാം പ്രതി അലിയെ പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു, ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണാണ് അപകടമുണ്ടായത്. കരകുളം ഏണിക്കര സ്വദേശിയായ 30 വയസുകാരൻ ആകാശ് മുരളിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ് ആകാശ്. പുലർച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശ്. വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമാണം നടന്നുവരികയാണ്. അതിന് വേണ്ടിയെടുത്ത കുഴിയിലേക്കാണ് ആകാശിന്റെ വാഹനം വീണത്. രാത്രിയിൽ ഈ കുഴി മറച്ചിരുന്നില്ല. അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. മലയാളികൾ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നത്.

ദുബായിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ലാൻഡ് ചെയ്ത വിമാനം ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റി പരിശോധന നടത്തി. യാത്രക്കാരെ ഘട്ടം ഘട്ടമായി പുറത്തെത്തിച്ചാണ് ദേഹപരിശോധന നടത്തിയത്. വിമാനത്തിനകത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെയും ചൊവ്വാഴ്ചയും ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽനിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനമാണ് വ്യാഴാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

കോഡൂര്‍ സ്വദേശി വലിയാട് പിലാത്തോട്ടത്തില്‍ സാലിഹിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയര്‍ പാര്‍ട്സ് ഗോഡൗണ്‍. സ്ഥാപനത്തിലെ കാറിന്റെ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീപടർന്നത്. ഗോഡൗണിലെ തൊഴിലാളികള്‍ സമീപത്ത് വാഹനം പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. തീ വേഗത്തിൽ ആളിക്കത്തി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കടയ്ക്കുള്ളിൽ ശേഖരിച്ച് വെച്ച ടയറുകളടക്കം പാര്‍ട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരു ന്നെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്ത് ഗെയ്ല്‍ വാതക പൈപ്പ്ലൈനുകളും കടന്നുപോകുന്നതിനാല്‍ ഗെയ്ല്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയര്‍ ഓഫീസര്‍ ടി.അനൂപിന്റെ നേതൃത്വത്തി ല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുല്‍ സലീം, ബാബുരാജന്‍ എന്നിവരും നാട്ടുകാരും തീയണക്കാന്‍ നേതൃത്വം നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാജവാര്‍ത്ത തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വ്യാജവാര്‍ത്ത തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വ്യാജ വാര്‍ത്തകളും നിര്‍മ്മിതബുദ്ധിയിലധിഷ്ഠിതമായ ഡീപ്‌ഫേക്ക് വീഡിയോകളും നിയന്ത്രിക്കുന്നതിന് പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാജ വാര്‍ത്തകളും എഐ സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകളും ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. വ്യാജ ഉള്ളടക്കങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇത്തരം സൃഷ്ടികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അത്തരം ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വയനാട് – തമിഴ്നാട് കർണാടക അതിർത്തികളിൽ കർശന പരിശോധന. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടത്തുന്നത്. ടൂറിസ്റ്റ്, ചരക്ക് വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് സംഘം.

തിരച്ചിൽ കർശനമാകാനാണ് ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ കഴിയുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അന്വേഷണ ചുമതല ജി. പൂങ്കുഴലി ഐ.പി.എസിനാണ്. കെ.പി.സി.സി ഡി.ജി.പിക്ക് കൈമാറിയ പരാതിയാണിത്. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. മൊഴി നൽകാമെന്ന് പെൺകുട്ടി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കൂടി സൗകര്യം കണക്കിലെടുത്താവും മൊഴി രേഖപ്പെടുത്തുന്നത്. ഈ കേസന്വേഷിക്കാൻ ജി. പൂങ്കുഴലി ഐ.പി.എസിന് കീഴിൽ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.