Friday, 5 December 2025

മാപ്പ് പറഞ്ഞ് ഇൻഡിഗോ; റദ്ദാക്കിയ സർവീസിൻ്റെ റീ ഫണ്ട് യാത്രക്കാർക്ക് നൽകും

മാപ്പ് പറഞ്ഞ് ഇൻഡിഗോ; റദ്ദാക്കിയ സർവീസിൻ്റെ റീ ഫണ്ട് യാത്രക്കാർക്ക് നൽകും

സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ വിമാന അധികൃതർ. റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ ലഭിക്കും. കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും തുടർന്നുള്ള യാത്രാസൗകര്യങ്ങളും ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.

രാജ്യവ്യാപകമായി നൂറു കണക്കിന് ഇൻഡിഗോ സർവീസുകളാണ് ഇന്ന് റദ്ദാക്കിയിരുന്നത്. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

അതേസമയം, പൈലറ്റുമാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇൻഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കിയത്. ആഴ്ചയിലെ അവധി ജീവനക്കാര്‍ കൃത്യമായി എടുക്കണമെന്ന് ഉള്‍പ്പെടെയായിരുന്നു നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായതോടെ ഇൻഡിഗോയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു

കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു

തൃശൂർ വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ എത്തി. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിൽ എത്തിയത്.

ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അമ്പതോളം വരുന്ന തമിഴ്നാട് പൊലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പൊലീസ് സംഘവും മലകയറിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

ഇതിനിടെ അഞ്ച് പോലീസുകാർ മലയിൽ ഏറെ നേരം ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്. ഇന്ന് നേരം വെളുക്കുവോളം പൊലീസ് സംഘം ബാലമുരുകനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മഴ പെയ്തതും തിരച്ചിൽ ശ്രമം ദുഷ്കരമാക്കി. ബാലമുരുകൻ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം.

തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം

ദില്ലി: ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രാലയം. ഇന്ന് അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമാകും, വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാല യം വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഇരട്ടിയായിരിക്കുകയാണ് നിലവില്‍. ദില്ലി ലണ്ടൻ എയർ ഇന്ത്യ വിമാന നിരക്ക് 27000 ൽ താഴെയാണ് എന്നാല്‍ ദില്ലിയില്‍ നിന്ന് കൊച്ചിയലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. ദില്ലി തിരുവനന്തപുരം എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് 55,000 വരെ ഉയർന്നിട്ടുണ്ട്. ഇതോടെ വലഞ്ഞിരിക്കുകയാണ് യാത്രക്കാർ.

ഉച്ചവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള എഴുനൂറോളം ഇൻഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാന പ്രതിസന്ധി പാര്‍ലമെന്‍റിനേയും പ്രക്ഷുബ്ധമാക്കി. ഒരു വിമാനക്കമ്പനിക്ക് കുത്തകവകാശം നല്‍കിയതില്‍ ജനം വലിയ വില നല്‍കേണ്ടി വരികയാണെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി കുടുങ്ങിയിരിക്കുന്ന നിരവധി യാത്രക്കാര്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്. ദില്ലി വിമാനത്താവളത്തില്‍ 225 സര്‍വീസുകള്‍ റദ്ദാക്കിയതായുള്ള വിവരമാണ് ആദ്യം പുറത്ത് വന്നത്. പിന്നീടാണ് ഇന്ന് അര്‍ധരാത്രി വരെയുള്ള എല്ലാ ആഭ്യന്ത്ര സര്‍വീസുകളും റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.

കേസിൽ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിജീവിതയുടെ ഐഡൻ്റിറ്റി രാഹുൽ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
എന്നാൽ രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്ന് രാഹുലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്.ജയശങ്കർ അന്തരിച്ചു

കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്.ജയശങ്കർ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും KUWJ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.ജയശങ്കർ അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലം കേരള കൗമുദി ദിനപത്രത്തിൻെറ തിരുവനന്തപുരം ലേഖകനായിരുന്ന ജയശങ്കർ വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. ജഗതി ഉള്ളൂർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ഭാരവാഹി ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിൽ ഒരാളായ സത്യകാമൻ നായരുടെ മകനാണ് ജയശങ്കർ. സംസ്കാരം ഇന്ന്
വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന്  ആരോപണം

'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച് കാട്ടിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കൊയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ് അന്വേഷണം പോലും വഴിതെറ്റിച്ചെന്നുമാണ് ബിജെപി ആക്ഷേപിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന്രെ പേരിൽ സിപിഎം നേതാക്കൾ കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നും വിവരങ്ങൾ വരും ദിവസങ്ങളിൽ തെളിവു സഹിതം പുറത്ത് വിടുമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കം നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശിയായ അർജുൻ ആണ് അറസ്റ്റിലായത്. ‘സിഎം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച ശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. മ്യൂസിയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് ‘സിഎം വിത്ത് മീ’. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോ​ഗസ്ഥർ ഫോൺകോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘സിഎം വിത്ത് മീ’ പരിപാടി. 

ഈ ടോൾഫ്രീ നമ്പറിലേക്ക് അർജുൻ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ട് കഴിഞ്ഞാൽ അതിന് താഴെ മോശമായി കമന്റ് ചെയ്യുകയും ആ സ്റ്റേഷനിലെ എസ്എച്ച്ഓയെ വിളിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനവും ഗവർണറും സമവായത്തിലെത്തണം, ഇല്ലെങ്കിൽ കോടതി നേരിട്ട് വിസിയെ നിയമിക്കും; താക്കീതുമായി സുപ്രീം കോടതി

സംസ്ഥാനവും ഗവർണറും സമവായത്തിലെത്തണം, ഇല്ലെങ്കിൽ കോടതി നേരിട്ട് വിസിയെ നിയമിക്കും; താക്കീതുമായി സുപ്രീം കോടതി

ന്യൂഡൽഹി: സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനത്തിൽ കർശന നിർദേശവുമായി സുപ്രീം കോടതി. സംസ്ഥാനവും ഗവർണറും തമ്മിൽ സമവായത്തിലെത്തണം. ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് വിസിമാരെ സുപ്രീം കോടതി നേരിട്ട് നിർദേശിക്കുമെന്നും താക്കീത് നൽകി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.ഡിജിറ്റൽ - സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവർ നൽകിയ പട്ടികയിൽ നിന്നുള്ള പേരുകളിലാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്. ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയിൽ ഡോ. ജിൻ ജോസ്, ഡോ. പ്രിയ ചന്ദ്രൻ എന്നിവർക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. ജി ആർ ബിന്ദു, ഡോ. പ്രിയ ചന്ദ്രൻ എന്നിവരുടെ പേരുകൾ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടുത്തി. എന്നാൽ, ഗവർണർ ചൂണ്ടിക്കാട്ടിയത് ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു. ഇതോടെയാണ് തർക്കം മൂർച്ഛിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്കിലെ ഈ കുറവ് നിങ്ങളുടെ ഇഎംഐയെ നേരിട്ട് ബാധിക്കും. 2025 ൽ നേരത്തെ, ആർ‌ബി‌ഐ ഫെബ്രുവരി 2025, ഏപ്രിൽ 2025, ജൂൺ 2025 മാസങ്ങളിൽ റിപ്പോ നിരക്ക് കുറച്ചിരുന്നു. നിങ്ങൾ മുമ്പ് എത്ര ഇഎംഐ അടച്ചിരുന്നുവെന്നും ആർ‌ബി‌ഐയുടെ ഈ തീരുമാനത്തിന് ശേഷം നിങ്ങളുടെ കാർ ലോൺ ഇഎംഐ എത്രയായിരിക്കുമെന്നും പരിശോധിക്കാം. ശ്രദ്ധിക്കുക, ബാങ്ക് മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ മാത്രമായിരിക്കും ഈ കുറവ് ലഭിക്കുക . 

 2025 ഒക്ടോബർ 13 മുതൽ ഏറ്റവും കുറഞ്ഞ കാർ ലോൺ ഇഎംഐ 8.75 ശതമാനമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ, റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവു വരുത്തിയ ശേഷം, കാർ ലോൺ ഇഎംഐ 8.50 ശതമാനം ആയിരിക്കാനാണ് സാധ്യത. പുതിയതും പഴയതുമായ നിരക്കുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ പുതിയ കാർ ലോൺ ഇഎംഐ ഏകേദശം എത്രയാകുമെന്ന് കണക്കാക്കാം. 

10 ലക്ഷം രൂപയുടെ വായ്പയ്ക്ക് എത്ര ഇഎംഐ (പഴയതും പുതിയതും)?

ഒരാൾ 10 ലക്ഷം രൂപ വിലമതിക്കുന്ന കാറിന് അഞ്ച് വർഷത്തെ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, 8.75 ശതമാനം പലിശ നിരക്കിൽ പ്രതിമാസം 20,673 രൂപ ആയിരുന്നു ഇഎംഐ. ഇപ്പോൾ, പുതിയ 8.50 ശതമാനം പലിശ നിരക്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ 20,517 ആകാനാണ് സാധ്യത. അതായത് 10 ലക്ഷം രൂപ വിലമതിക്കുന്ന വായ്പയ്ക്ക് നിങ്ങൾ ഇപ്പോൾ പ്രതിമാസം 120 രൂപ കുറവ് നൽകിയാൽ മതിയാകും.

15 ലക്ഷം രൂപയുടെ (പഴയതും പുതിയതും) വായ്പയുടെ ഇഎംഐ എത്രയാണ്?

15 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാറിന് അഞ്ച് വർഷത്തെ വായ്പയാണെങ്കിൽ, 8.75 ശതമാനം പലിശ നിരക്കിൽ പ്രതിമാസം 30,956 ആയിരുന്നു ഇഎംഐ. ഇപ്പോൾ, പുതിയ 8.50 ശതമാനം പലിശ നിരക്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ 30,775 രൂപ ആകാനാണ് സാധ്യത. അതായത് ഇത്രയും തുക വായ്പയ്ക്ക് നിങ്ങൾ ഇപ്പോൾ ഓരോ മാസവും 181 രൂപ കുറവ് നൽകിയാൽ മതിയാകും.

20 ലക്ഷം രൂപയുടെ വായ്പയുടെ (പഴയതും പുതിയതും) ഇഎംഐ എത്ര കുറഞ്ഞു?

20 ലക്ഷം രൂപ വിലയുള്ള ഒരു കാറിന് 5 വർഷത്തെ വായ്പയാണെങ്കിൽ, 8.75 ശതമാനം പഴയ പലിശ നിരക്കിൽ പ്രതിമാസം 41,274 രൂപ ഇഎംഐ ആകുമായിരുന്നു. ഇപ്പോൾ, പുതിയ 8.50 ശതമാനം പലിശ നിരക്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ 41,033 രൂപ ആകാനാണ് സാധ്യത. അതായത് 20 ലക്ഷം രൂപ വായ്പയ്ക്ക് നിങ്ങൾ ഇപ്പോൾ പ്രതിമാസം 241 രൂപ കുറവ് നൽകിയാൽ മതിയാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ

തൃശൂർ: ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്തല്ലൂർ ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് (59) ആണ് അറസ്റ്റിലായത്. 2021 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവം. ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി പിസി ബിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സന്തോഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പൊതുമുതൽ നശിപ്പിച്ച കേസ്സിലും സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തിലൂടെ ജാഥ നടത്തിയ കേസ്സിലും അടക്കം മൂന്ന് ക്രമിനൽ കേസിലെ പ്രതിയാണ്. വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ഷൈജു എൻബി, സബ് ഇൻസ്പെക്ടർമാരായ വിനീത്, സുബിൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ പ്രദീപ് സിആർ, എഎസ്ഐ. ലിജു ഇയ്യാനി, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്

ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്

ദില്ലി: ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അടുത്തിടെ രൂപീകരിച്ച ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തിൽ 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്. ഇവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇനി ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവൻ മസൂദ് അസ്ഹർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

റിക്രൂട്ട്മെൻ്റ് തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ 5,000-ത്തിലധികം സ്ത്രീകൾ ചേർന്നു എന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് മസൂദ് അസ്ഹർ തൻ്റെ പോസ്റ്റിൽ പറയുന്നു. "ജില്ലാ യൂണിറ്റുകൾ രൂപീകരിക്കും, എല്ലാ ജില്ലകൾക്കും ഒരു മുൻതസിമ ഉണ്ടാകും, ജോലികൾ വിതരണം ചെയ്യപ്പെടും. കുറഞ്ഞ സമയം കൊണ്ട് 5,000 അംഗങ്ങൾ," അസ്ഹർ കുറിച്ചു. ഒക്‌ടോബർ 8-നാണ് ജെയ്ഷ് ആസ്ഥാനമായ മർകസ് ഉസ്മാൻ-ഒ-അലിയിൽ വെച്ച് ജമാഅത്ത് ഉൽ മോമിനാത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് ഡ്രൈവ് ആരംഭിച്ചത്. പാകിസ്ഥാനിലെ ബഹാവൽപൂർ, മുൾട്ടാൻ, സിയാൽകോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ലി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും റിക്രൂട്ട് ചെയ്തത്.

മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉൽ മോമിനാത്തിന് നേതൃത്വം നൽകുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട യുസഫ് അസ്ഹറിൻ്റെ ഭാര്യയാണ് സാദിയ. പുൽവാമ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായിരുന്ന ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫീറയാണ് ഈ വനിതാ വിഭാഗത്തിലെ മറ്റൊരു പ്രധാന മുഖം. സ്ത്രീകൾക്ക് ഓൺലൈൻ വഴിയാണ് പരിശീലനം നൽകുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഓരോരുത്തരും 500 രൂപ ഫീസ് നൽകണം. ഐഎസ്, ഹമാസ്, എൽ.ടി.ടി.ഇ. എന്നിവയുടെ മാതൃകയിൽ ഫിദായീൻ ആക്രമണങ്ങൾ നടത്താൻ വനിതാ സ്ക്വാഡുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ

ദോഹ: സമാധാനത്തിനായി ഖത്തർ നടത്തുന്ന നയതന്ത്ര പ്രവർത്തനങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി). ബുധനാഴ്ച ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 46-ാം ഉച്ചകോടിയുടെ സമാപനത്തിലാണ് ഖത്തറിനെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.

ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഖത്തർ നടത്തിയ ഇടപെടൽ ഉച്ചകോടി പ്രത്യേകം പ്രശംസിച്ചു. ഖത്തർ, ഈജിപ്ത്, തുർക്കി, അമേരിക്ക എന്നിവർ ചേർന്ന് ഒപ്പുവെച്ച ഗാസ കരാർ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ചുവടുവെയ്പ്പാണെന്നും ജിസിസി വിലയിരുത്തി. ചർച്ചകൾ പൂർത്തിയാക്കുന്നതിലും കരാർ ഉറപ്പിക്കുന്നതിലും അതുവഴി പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാന പ്രക്രിയയ്ക്ക് വഴിയൊരുക്കുന്നതിന് ഖത്തറിന്റെ സംഭാവനയെ കൗൺസിൽ പ്രശംസിച്ചു.

കോംഗോയിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ നവംബർ 15 ന് ഖത്തറിൽ ഒപ്പുവെച്ച ദോഹ സമാധാന കരാറിനെ ഉച്ചകോടി അഭിനന്ദിച്ചു. സംഘർഷങ്ങളിലും സംഘർഷാനന്തര സാഹചര്യങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ സമർപ്പിച്ച പ്രമേയം ഈ വർഷം ഒക്ടോബർ 7 ന് മനുഷ്യാവകാശ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചതിനെ ജിസിസി സുപ്രീം കൗൺസിൽ സ്വാഗതം ചെയ്തു.