Wednesday, 10 December 2025

എഐയ്ക്കായി ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

എഐയ്ക്കായി ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൽ (എഐ) ഇന്ത്യയുടെ  ഭാവി വികസനത്തിനായി രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ (17.5 ബില്യണ്‍ ഡോളര്‍) മെഗാ നിക്ഷേപം പ്രഖ്യാപിച്ച് സോഫ്റ്റ് വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് (Microsoft). യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല (Satya Nadella) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബുധനാഴ്ച വൈകിട്ട് സത്യ നാദെല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനവും അദ്ദേഹം എക്‌സിലൂടെ അറിയിച്ചത്.
"ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ച് പ്രചോദനാത്മകമായി സംസാരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി മൈക്രോസോഫ്റ്റ് 17.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യയുടെ എഐ ഭാവിക്കായുള്ള അടിസ്ഥാനസൗകര്യങ്ങളും നൈപുണ്യവും ശേഷിയും വികസിപ്പിക്കുന്നതിനു വേണ്ടിയാണിത്", സത്യ നാദെല്ല എക്‌സില്‍ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്ത്; വിചാരണ കാത്ത് 1370 കേസുകൾ

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്ത്; വിചാരണ കാത്ത് 1370 കേസുകൾ

തിരുവനന്തപുരം: കേരളത്തിൽ തീർപ്പുകൽപ്പിക്കാത്ത പോക്സോ കേസുകൾ ഏറ്റവും അധികമുള്ളത് തിരുവനന്തപുരത്ത്. ഈ വർഷം ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം 1370 കേസുകളാണ് കെട്ടിക്കിടക്കുന്നത്. രണ്ടാമതുള്ള എറണാകുളത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. എറണാകുളത്ത് 704 കേസുകളാണ് തീർപ്പുകാത്തിരിക്കുന്നത്. പത്തനംതിട്ടയും (131) കാസർകോടുമാണ് (232) ഏറ്റവും കുറവ് കേസുകളുള്ളത്.

കേരളത്തിലാകെ 6522 പോക്സോ കേസുകളുടെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും ബലാത്സംഗ കേസുകളിലും നീതി വേഗത്തിൽ ഉറപ്പാക്കാൻ സംസ്ഥാനത്താകെ 56 ഫാസ്റ്റ് ട്രാക്ക് കോടതികളുണ്ട്. അതിൽ 14 എണ്ണം പോക്സോ കേസുകൾക്ക് മാത്രമാണ്. തിരുവനന്തപുരത്ത് നഗരത്തിലും നെയ്യാറ്റിൻകരയിലും ആറ്റിങ്ങലും വർക്കലയിലും നെടുമങ്ങാടും കാട്ടാക്കടയും പോക്സോ കോടതികളുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അഡിഷണൽ ഡിസ്ട്രിക്റ്റ്, സെഷൻസ് കോടതികളിലും മറ്റ് ജില്ലകളിലെ ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്റ്റ്, സെഷൻസ് കോടതികളിലും പോക്സോ കേസുകൾ പരിഗണിക്കാൻ സംവിധാനമുണ്ട്.

എന്നിട്ടും വിചാരണയ്ക്ക് പല തടസ്സങ്ങളും നേരിടേണ്ടി വരുന്നു. ഫോറൻസിക് ലബോറട്ടറികളിലെ ആൾക്ഷാമം കാരണം നിർണായക ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നു. ഈ തടസ്സം നീക്കാൻ സംസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബുകളിലേക്ക് പുതിയതായി 28 സയന്റിഫിക് ഓഫീസർ തസ്തികകൾ അനുവദിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ

നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ

 ​

നെടുമ്പാശ്ശേരി: നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും ഈ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും എയർ ഇന്ത്യ സാറ്റ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ. സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

​പരമ്പരാഗത ഗ്രൗണ്ട് ഹാൻഡ്ലിംഗ് രീതികളിൽ നിന്ന് 'സ്മാർട്ട് ഹാൻഡ്ലിംഗി'ലേക്ക് മേഖല മാറി. എയർപോർട്ട് പ്രവർത്തനങ്ങൾ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നൂതനാശയങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് കഴിയണം. കിയോസ്‌ക് ചെക്കിൻ, ഐ-ബോർഡിംഗ് തുടങ്ങിയ സംവിധാനങ്ങൾ വ്യാപകമാകുന്നതോടെ തൊഴിൽ ഘടനയിലും കാതലായ മാറ്റങ്ങൾ വരും. ​2030-ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 220-ലേക്ക് ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നോയിഡ, നവി മുംബൈ വിമാനത്താവളങ്ങൾ ഇതിന് ഉദാഹരണമാണ്. സിയാൽ മാതൃകയായ 'ഗ്രീൻ എയർപോർട്ട്' സങ്കൽപ്പം ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും സൗരോർജ്ജവും ഉപയോഗിക്കുന്ന സുസ്ഥിര വികസന മാതൃകകളാണ് വരാനിരിക്കുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വമ്പൻ എയർലൈനുകൾ ഊർജ്ജസ്വലരായ യുവതയെയാണ് തേടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏവിയേഷൻ മേഖല ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം വ്യക്തിഗത കഴിവുകളും ഒരു ടീമായി പ്രവർത്തിക്കാനുള്ള മനോഭാവവും നിർണായകമാണെന്ന് അക്കാദമി ഹെഡ് പി.എസ്. ബാബുരാജ് പറഞ്ഞു. അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ സ്വപ്നം സാക്ഷാത്കരിക്കാൻ നിരന്തരം പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ ഏവിയേഷൻ ദിനത്തോട അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചടങ്ങിൽ സി.ഐ.എ.എസ്.എൽ ക്വാളിറ്റി മാനേജർ കെ.പി. തോമസ്, പ്രൊഫസർ ഡോ. ജോമോൻ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു

 പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി. കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. വര്‍ഗീസ് ഫിലിപ്പ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്. 4 പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര്‍ കൊണ്ട് തന്നെ ഫയര്‍ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ സ്വദേശിയായ മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

തൃശൂർ സ്വദേശിയായ മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. തൃശൂർ വെങ്കിടങ്ങ് രായം മരക്കാർ ഹൗസിൽ ഖാലിദിന്റെ മകൻ കാഷിഫ്‌ ആണ് മരിച്ചത്. 42 വയസായിരുന്നു. ദേഹസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ്‌ മരണം. മാതാവ്: ഫൗസിയ. ഭാര്യ: സജന. നടപടിക്രമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ദോഷം; ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ളവർ  സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ പാടില്ലെന്ന് കർശന നിർദേശം, വിലക്കേർപ്പെടുത്തി

കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ദോഷം; ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ളവർ സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ പാടില്ലെന്ന് കർശന നിർദേശം, വിലക്കേർപ്പെടുത്തി

 ന്യൂഡൽഹി: ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ നിന്ന് വിലക്ക്. 16 വയസിന് താഴെയുള്ളവർ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് നിർത്തണമെന്ന് അധികൃതർ അറിയിച്ചു. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ 16 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി ആന്റണി അൽബനീസും ഇക്കാര്യം സ്ഥിരീകരിച്ചു.

കുട്ടികൾ കുട്ടികളായിരിക്കാനുള്ള അവകാശം തിരിച്ചുപിടിക്കുന്നുവെന്നാണ് ആന്റണി അൽബനീസ് പ്രതികരിച്ചത്. മാതാപിതാക്കൾക്ക് സമാധാനം ലഭിക്കാനും ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കഴിഞ്ഞദിവസം രാത്രി മുതൽ കുട്ടികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് സോഷ്യൽമീഡിയ ഉപയോ​ഗം കുറച്ചില്ലെങ്കിൽ മൂന്ന് കോടിയോളം പിഴ അടയ്‌ക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ‘അഭിമാനകരമായ നിമിഷം’ എന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

സോഷ്യൽമീഡിയ ഉപയോ​ഗം കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാർത്ഥന നടത്തി ശബരിമല തീർത്ഥാടകർ

ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാർത്ഥന നടത്തി ശബരിമല തീർത്ഥാടകർ

പാലക്കാട്: ട്രെയിനില്‍ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്ര. വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്

ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.

പടക്കങ്ങൾ, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് റെയിൽവേ നേരത്തെ നിർദേശം നൽകിയിരുന്നു. ഉത്സവസീസൺ ആയതിനാൽ യാത്രക്കാർ സ്വാഭാവികമായി കയ്യിൽ കരുതിയേക്കാവുന്ന സാധനങ്ങളാണ് റെയിൽവേ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നൽകിയത്. അത്യാഹിതങ്ങൾ ഒഴിവാക്കാനാണ് അത്തരമൊരു നിർദേശം റെയിൽവേ നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' (Pharma) ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ വെബ് സീരിസ് 'ഫാർമ' യുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു.

ബോളിവുഡ് നടൻ രജത് കപൂർ രണ്ടര ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന 'ഫാർമ' ഡിസംബർ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാള ചിത്രം 'അഗ്നിസാക്ഷി'യിലൂടെ നടി ശോഭനയുടെ നായകനായി അദ്ദേഹം മുൻപ് അഭിനയിച്ചിരുന്നു. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ, Moviee Mill - ൻ്റ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത്.

കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മെഡിക്കൽ ഡ്രാമ ചിത്രത്തിൽ ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുകെയില്‍ എംപോക്‌സ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

യുകെയില്‍ എംപോക്‌സ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

വസൂരിയുമായി (സ്‌മോള്‍പോക്‌സ്) ബന്ധപ്പെട്ട ഒരു അണുബാധയാണ് എംപോക്‌സ്. പനി, ശരീര വേദന, ചര്‍മ്മത്തില്‍ മുറിവുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍
യുകെയില്‍ എംപോക്‌സ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിമങ്കിപോക്‌സ് (Monkey Pox) അഥവാ കുരങ്ങുപനി എന്നറിയപ്പെടുന്ന എംപോക്‌സ് (Mpox) വൈറസിന്റെ പുതിയ വകഭേദം യുകെയിലെ ആരോഗ്യ വിദഗ്ദ്ധര്‍ കണ്ടെത്തി. ഏഷ്യയിലേക്ക് അടുത്തിടെ യാത്ര ചെയ്ത ഒരാളിലാണ് പുതിയ ഇനം എംപോക്‌സ് വൈറസ് കണ്ടെത്തിയതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു.
ഇത്തരം വൈറസുകളുടെ പരിണാമം സാധാരണമാണെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതുവഴി എംപോക്‌സ് വൈറസിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും യുകെഎച്ച്എസ്എയില്‍ ലൈംഗികമായി പകരുന്ന അണുബാധകളെ കുറിച്ച് പഠിക്കുന്ന  വിഭാഗത്തിന്റെ തലവനായ ഡോ. കാതി സിങ്ക പറഞ്ഞു. വാക്‌സിനേഷന്‍ നടപടികള്‍ക്കായി യോഗ്യരായ ഗ്രൂപ്പുകളോട് മുന്നോട്ടുവരാനും ആരോഗ്യ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
വസൂരിയുമായി (സ്‌മോള്‍പോക്‌സ്) ബന്ധപ്പെട്ട ഒരു അണുബാധയാണ് എംപോക്‌സ്. പനി, ശരീരവേദന, ചര്‍മ്മത്തില്‍ മുറിവുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍, ലൈംഗികത പോലുള്ള അടുത്ത ശാരീരിക സമ്പര്‍ക്കം വഴിയാണ് ഈ വൈറസ് പകരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് മാരകമായേക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മ​ല​പ്പു​റ​ത്തെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റ​ത്തെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ചി​യാ​നൂ​ര്‍ ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ജീ​റാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്.

ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് സ​ജീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ മു​മ്പ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ സ​ലീം എ​ന്ന് പേ​രു​ള്ള കൂ​ട്ടു​പ്ര​തി​യെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സി​ഐ ഷൈ​ന്‍ പ​റ​ഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാ സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. (conflit in cinema associations about reinstate dileep)

സിനിമാ താരങ്ങളുടേയും നിര്‍മാതാക്കളുടേയും മറ്റും സംഘടനകളില്‍ വളരെ സ്വാധീനമുള്ള അംഗമായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായ പശ്ചാത്തലത്തില്‍ പുറത്തുനിന്നുള്‍പ്പെടെ ശക്തമായ സമ്മര്‍ദമുണ്ടായ ഘട്ടത്തിലാണ് ദിലീപിനെ നീക്കം ചെയ്തിരുന്നത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ തിടിക്കപ്പെട്ട് ദിലീപിനെ തിരിച്ചെടുക്കുന്നതിനാണ് ഒരു വിഭാഗത്തിന് അതൃപ്തി.

ബി ഉണ്ണികൃഷ്ണനെതിരെ ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലടെ പരസ്യമായാണ് ഭാഗ്യലക്ഷ്മി രാജിപ്രഖ്യാപിച്ചത്. പ്രതിയുടെ പണമാണ് അയാളെ രക്ഷിച്ചതെന്ന ബോധ്യം പൊതുസമൂഹത്തിനുള്ളപ്പോള്‍ അയാള്‍ കൂടി ഭാഗമാകുന്ന സംഘടനയില്‍ തുടരുന്നത് തന്നോട് തന്നെ ചെയ്യുന്ന തെറ്റാണെന്ന ബോധ്യത്തിലാണ് രാജി എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉള്ളി കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം;  23വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ദമ്പതികൾ

ഉള്ളി കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; 23വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ദമ്പതികൾ

അടുക്കളയിൽ നിന്നും ആരംഭിച്ച ഒരു തർക്കും ഒടുവിൽ 23 വർഷത്തെ ദാമ്പത്യ ജീവിതം തന്നെ അവസാനിക്കാൻ കാരണമായിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് കുടുംബകോടതിയാണ് ദമ്പതികൾക്ക് വിവാഹമോചനം നൽകി ആദ്യ വിധി പുറപ്പെടുവിച്ചത്. ഈ വിധി ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണിപ്പോൾ. ദമ്പതികളിൽ ഭാര്യയ്ക്ക് ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉൾപ്പെടുത്താൻ താത്പര്യമില്ലായിരുന്നു.

നീണ്ടകാലമായി ഈ വിഷയത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ തർക്കം നിലനിന്നിരുന്നു. എന്നാൽ തന്റെ ഭക്ഷണരീതിയല്ല പ്രശ്‌നങ്ങൾക്ക് കാരണമെന്നും താൻ ഒരു പ്രത്യേക വിശ്വാസത്തിലേക്ക് മാറിയാതാണെന്നായിരുന്നു ഭാര്യയുടെ വാദം. ഈ വിഭാഗത്തിലുള്ളവർ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കുന്നവരല്ല. 2002ലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹമോചനത്തിന് പിന്നാലെ ലഭിക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ദമ്പതികളിലെ യുവതി ഇതിനിടയിൽ ആശങ്ക ഉയർത്തിയിരുന്നു, ഇക്കാര്യത്തിനും ഹൈക്കോടതി തീർപ്പുണ്ടാക്കി.വിവാഹത്തിന് ശേഷം ഭർത്താവിന്റെ അമ്മ ഇവർക്കായി ഉള്ളിയോ വെളുത്തുള്ളിയോ ചേർക്കാത്ത ഭക്ഷണം പ്രത്യേകമായി ഉണ്ടാക്കി നൽകുമായിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ നിരന്തരമായി ഭർത്താവുമായുള്ള പ്രശ്‌നത്തെ തുടർന്ന് ഇവർ 2007ൽ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയി. അഹമ്മദാബാദിലെ മഹിള പൊലീസ് സ്റ്റേഷനിൽ ഭർത്താവാണ് ഭാര്യയുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആദ്യം പരാതി നൽകിയത്.

തുടർന്ന് 2013ല്‍ അഹമ്മദാബാദ് കുടുംബകോടതിയിൽ ഇയാൾ വിവാഹമോചന ഹർജി ഫയൽ ചെയ്തു. 2024 മെയിൽ വിവാഹമോചനം അനുവദിച്ച് അഹമ്മദാബാദ് കുടുംബ കോടതി ഉത്തരവിറക്കി. കുടുംബകോടതിയുടെ നിർദേശമുണ്ടായിട്ടും കഴിഞ്ഞ 18 മാസമായി ഇവർക്ക് ലഭിക്കേണ്ട തുക മുന്‍ ഭർത്താവ് തന്നില്ലെന്നാണ് ഹൈക്കോടതി വാദത്തിനിടയിൽ യുവതി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ വ്യക്തമായ നടപടികൾ സ്വീകരിച്ച് പണം യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ‌ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം

രാഹുൽ‌ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എംഎൽഎക്ക്  രണ്ടാം ബലാത്സംഗ കേസിലും മുൻകൂർ ജാമ്യം. തിരുവനന്തപുരം വഞ്ചിയൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് മുൻകൂർ‌ ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം അനുവദിച്ചുകൊണ്ട് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി  ഇന്നത്തേക്ക് മാറ്റിയിരുന്നു.  ഡിസംബർ 3 ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഇമെയിൽ വഴി ലഭിച്ച 23 കാരിയുടെ പരാതി, ഡിജിപിക്ക് കൈമാറിയതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് എംഎൽഎയ്‌ക്കെതിരെ രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 65 (ബലാത്സംഗം) പ്രകാരമാണ് കേസെടുത്തത്.  എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ വെച്ച് മലയാളിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. മാങ്കൂട്ടത്തിൽ തന്നെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നൽകിയ പരാതിയിൽ നേമം പോലീസ് രാഹുലിനെതിരെ നവംബർ 28ന് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രണ്ട് ബലാത്സംഗ കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാഴ്ചയോളമായി ഒളിവിലാണ്. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നവംബർ 28 മുതൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.