Wednesday, 10 December 2025

'എന്റെ വോട്ട് വേറെയാരോ ചെയ്തു': കൊച്ചിയിൽ പരാതിയുമായി യുവാവ്

'എന്റെ വോട്ട് വേറെയാരോ ചെയ്തു': കൊച്ചിയിൽ പരാതിയുമായി യുവാവ്

എറണാകുളം: കൊച്ചി ന​ഗരസഭയിലും കള്ളവോട്ട് നടന്നതായി ആരോപണം. ന​ഗരസഭയിലെ 27-ാം ഡിവിഷനിൽ യുവാവ് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവ് പരാതിപ്പെടുകയും ചെയ്തു. 27-ാം വാർഡിയെ ജെയ്സൺ എന്ന വോട്ടറായിരുന്നു പോളിങ് ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റോരോ ചെയ്തെന്ന് കണ്ടെത്തിയത്.

'തിരിച്ചറിയൽ രേഖ നൽകിയതിന് പിന്നാലെ വോട്ട് ചെയ്യല്ലേ എന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞത്. ഞാൻ എത്തിയതിന്റെ പത്തോ-പതിനഞ്ചോ വോട്ടിന് മുന്‍പാണ് എന്റെ വോട്ട് ചെയ്തുപോയത്. വോട്ടര്‍സ്ലിപ്പിലും തിരിച്ചറിയല്‍ കാര്‍ഡിലും ഒരേ ഫോട്ടോ തന്നെയായിരുന്നു. എന്നാൽ, വോട്ട് ചെയ്ത ആള്‍ ഇട്ട ഒപ്പ് എന്റേതല്ല. പ്രായമുള്ള ഒരാൾ ചെയ്തുവെന്നാണ് അവർ പറയുന്നത്. ബൂത്തിലിരിക്കുന്ന ഏഴുപേര്‍ക്കും എങ്ങനെ തെറ്റുപറ്റി. അവസാനം പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു.'- ജെയ്സൺ പറഞ്ഞു.

തിരുവനന്തപുരത്തും കള്ളവോട്ട് നടന്നുവെന്ന ആരോപണമുണ്ട്. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നാണ് ബിജെപി നേതാക്കൾ ആരോപിച്ചത്. കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചത്. കള്ളവോട്ട് ആരോപണത്തെ തുടർന്ന് വഞ്ചിയൂരിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സംഘർഷവും നടന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടി: ഇനി ലഭിക്കുക പ്രതിമാസം 3.45 ലക്ഷം

ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടി: ഇനി ലഭിക്കുക പ്രതിമാസം 3.45 ലക്ഷം

ഭുബനേശ്വര്‍: ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം മൂന്നിരട്ടി കൂട്ടി. എംഎല്‍എമാര്‍ക്ക് ഇനിമുതല്‍ പ്രതിമാസം പല ഇനങ്ങളിലായി ശമ്പളം ഉൾപ്പെടെ 3.45 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് 1.11 ലക്ഷമായിരുന്നു. ഒഡീഷ നിയമസഭയില്‍ ശമ്പള വര്‍ധനവിനുളള ബില്‍ ഐക്യകണ്‌ഠേന പാസാക്കി. 2024 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന എംഎല്‍എ ശമ്പളം ഒഡീഷയിലാകും. മുഖ്യമന്ത്രിക്ക് 3.74 ലക്ഷവും മന്ത്രിമാര്‍ക്ക് 3.62 ലക്ഷവുമാണ് ലഭിക്കുക..

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കാനുളള വ്യവസ്ഥകള്‍ക്കൊപ്പം സിറ്റിംഗ് എംഎല്‍എ മരണപ്പെട്ടാല്‍ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനുളള വ്യവസ്ഥയും ബില്ലിലുണ്ട്. ഒരു എംഎല്‍എയ്ക്ക് 90,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

മണ്ഡലം/സെക്രട്ടറേറിയല്‍ അലവന്‍സായി 75,000 രൂപ, കണ്‍വെയന്‍സ് അലവന്‍സായി 50,000 രൂപ, പുസ്തകങ്ങള്‍, ജേണലുകള്‍, ആനുകാലികങ്ങള്‍ എന്നിവയ്ക്കായി 10,000 രൂപ, വൈദ്യുതി, യാത്ര അലവന്‍സായി 20,000 രൂപ, മെഡിക്കല്‍ അലവന്‍സായി 35,000 രൂപ, ടെലിഫോണ്‍ അലവന്‍സായി 15,000 എന്നിങ്ങനെയാണ് ലഭിക്കുക.വിരമിച്ച എംഎല്‍എയ്ക്ക് 1.17 ലക്ഷം രൂപ പെന്‍ഷനും ലഭിക്കും. 80,000 രൂപ പെന്‍ഷന്‍, 25,000 രൂപ മെഡിക്കല്‍ അലവന്‍സ്, 12,500 രൂപ യാത്ര അലവന്‍സ് എന്നിവയുള്‍പ്പെടെയാണ് 1.17 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയുടെ എണ്ണ ഇതര കയറ്റുമതിയിൽ വൻവർദ്ധനവ്; 2031-ഓടെ വൻനേട്ടം ലക്ഷ്യം

യുഎഇയുടെ എണ്ണ ഇതര കയറ്റുമതിയിൽ വൻവർദ്ധനവ്; 2031-ഓടെ വൻനേട്ടം ലക്ഷ്യം

യുഎഇയുടെ എണ്ണ ഇതര കയറ്റുമതി ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളില്‍ 57,900 കോടി ഡോളറായി വര്‍ദ്ധിച്ചു. 2019 നെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധനവാണിതെന്ന് വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക പുരോഗതിക്കും അഭിവൃദ്ധിക്കും വ്യാപാരം നട്ടെല്ലാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബി ആഗോള തലസ്ഥാനമായി വളര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2031-ഓടെ എണ്ണ ഇതര വ്യാപാരം നാല് ട്രില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളില്‍ എണ്ണ ഇതര വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധിച്ച് 2.7 ട്രില്യണ്‍ ഡോളറിലെത്തി. എണ്ണ ഇതര കയറ്റുമതിയില്‍ 80,000 കോടി ഡോളറാണ് രാജ്യം ലക്ഷ്യമിടുന്നത്. കയറ്റുമതി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി സംയുക്ത വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുകയും വ്യാപാര തടസങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ ഇനി തന്തൂരി ചിക്കൻ വേണ്ട!

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ ഇനി തന്തൂരി ചിക്കൻ വേണ്ട!

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ തന്തൂര്‍ വിഭവങ്ങള്‍ക്കായി തീ കത്തിക്കുന്നതിന് വിലക്ക്. ഹോട്ടലുകളില്‍ വിറകും കരിയും കത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ ഭൂരിഭാഗം തന്തൂരി വിഭവങ്ങളും വിറകും കരിയും ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. അതിനാലാണ് തന്തൂരി നിയന്ത്രിക്കുന്നതെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.

ഡല്‍ഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയില്‍-വ്യോമ ഗതാഗതത്തെ അടക്കം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കാനും തീരുമാനമുണ്ടായിരുന്നു. അത്യാവശ്യമല്ലാത്ത കെട്ടിടനിര്‍മാണ- ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം. ഇലക്ട്രിക് വാഹനങ്ങള്‍, സിഎന്‍ജി വാഹനങ്ങള്‍, ബിഎസ്6 വാഹനങ്ങള്‍ മാത്രമെ തലസ്ഥനത്ത് ഓടാന്‍ അനുവദിക്കുകയുള്ളു. പൊതുഗതാഗതങ്ങള്‍ക്കടക്കം സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; 4 പേർക്ക് പരുക്ക്

പാലക്കാട് നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; 4 പേർക്ക് പരുക്ക്

പാലക്കാട് കൊടക്കാട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറിയാണ് അപകടം നടന്നത്. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയോധികനെ ബന്ധുക്കള്‍ മര്‍ദിച്ച് കൊന്നതായി പരാതി

വയോധികനെ ബന്ധുക്കള്‍ മര്‍ദിച്ച് കൊന്നതായി പരാതി

തിരുവനന്തപുരം: ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് വയോധികന്‍ മരിച്ചതായി പരാതി. തിരുവനന്തപുരം ചെമ്പൂരാണ് സംഭവം. ചെമ്പൂര്‍ ഒറ്റശേഖരമംഗം സ്വദേശി സത്യരാജ് (60) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മര്‍ദനമുണ്ടായത്. സഹോദരന്റെ വീട്ടില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെടുന്നതിനിടെയായിരുന്നു ആക്രമണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാറ്റൂരില്‍ 19കാരി മരിച്ച നിലയില്‍

മലയാറ്റൂരില്‍ 19കാരി മരിച്ച നിലയില്‍

കൊച്ചി: മലയാറ്റൂരില്‍ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ ആണ് മരിച്ചത്. സെബിയൂര്‍ റോഡിലെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ

'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ

കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോമലയാളത്തിലെ ശ്രദ്ധേയമായ വെബ് സീരീസ് കേരള ക്രൈം ഫയൽസ് മൂന്നാം സീസൺ ആരംഭിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്ന മൂന്നാം സീസൺ സംവിധാനം ചെയ്യുന്നത് അഹമ്മദ് കബീർ തന്നെയാണ്. മൂന്നാം സീസണിന്റെ പ്രോമോ വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ തന്നെയാണ് ആദ്യ രണ്ട് സീസണുകളും സംവിധാനം ചെയ്തത്. ആഷിഖ് ഐമർ ആയിരുന്നു ആദ്യ സീസണ് തിരക്കഥയൊരുക്കിയിരുന്നത്. അതേസമയം ബാഹുൽ രമേശ് ആയിരുന്നു രണ്ടാം സീസണ് തിരക്കഥയൊരുക്കിയത്. അജു വർഗീസ്, ലാൽ, അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവരും മൂന്നാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 8 December 2025

വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ കുടുങ്ങിയത് അസോസിയേഷന്റെ ഇടപെടൽ മൂലം

വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ കുടുങ്ങിയത് അസോസിയേഷന്റെ ഇടപെടൽ മൂലം

ഈരാറ്റുപേട്ട : ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് പിണ്ണാക്കനാട് ഹോട്ടലിൽ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ. കിടങ്ങൂർ സൗത്ത് മംഗലത്തും കുഴി വീട്ടിൽ എം എ രതീഷി (39) നെയാണ് തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. അസോസിയേഷനിൽ മെമ്പറായ ഹോട്ടലിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തിരിച്ചറിഞ് കൃത്യസമയത്ത് വിഷയത്തിൽ ഇടപെട്ട ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുമാണ് പ്രതിയെ കുടുക്കാൻ തിടനാട് പൊലീസിന് സഹായകരമായി പ്രവർത്തിച്ചത്. 

ഡിസംബർ അഞ്ചിന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പിണ്ണാക്കനാട് കീർത്തി ഹോട്ടൽ ഉടമ ജയനെ ഫോണിൽ വിളിച്ച് ഫുഡ് സേഫ്റ്റി ഓഫീസർ എന്ന പരിചയപ്പെടുത്തിയ യുവാവ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നുപേർക്ക് തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യപ്രശ്നം നേരിട്ടതായും , ഈ ഭക്ഷണസാമ്പളികൾ പരിശോധിക്കുന്നതിലേക്കായി മുപ്പതിനായിരം രൂപ ഫീസ് ആയി അടക്കണമെന്നുമായിരുന്നു ഭീഷണി. ഈ പണം ഗൂഗിൾ പേ ആയോ , അല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്ന ആളുടെ കൈവശമോ കൊടുത്തു വിടണമെന്നും തട്ടിപ്പുകാരൻ ഹോട്ടൽ ഉടമയോട് നിർദ്ദേശിച്ചിരുന്നു. 

ഫോൺ കോൾ വന്ന ഉടൻതന്നെ ജയൻ ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഭാരവാഹിയുമായ എൻ പ്രതീഷിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് വിവരം പറഞ്ഞപ്പോഴാണ് ഇത്തരത്തിൽ ഫുഡ് സേഫ്റ്റി ഓഫീസിൽ നിന്നും ആരും ബന്ധപ്പെടില്ലെന്നും ഗൂഗിൾ പേയായി പണം ആവശ്യപ്പെടുകയുമില്ല  എന്ന വിവരം വ്യക്തമായത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇവർ വിവരം തിടനാട് പോലീസ് സംഘത്തെ അറിയിച്ചു. ജയൻ പണം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ഒരു ടാക്സി ഡ്രൈവർ കടയിൽ എത്തി. ഇയാളെ തടഞ്ഞുവെച്ച് ഹോട്ടൽ ഉടമ പോലീസിന് കൈമാറുകയായിരുന്നു. 

തുടർന്ന് തിടനാട് പോലീസ് ടാക്സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തു നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ പൂർണ്ണരൂപം വെളിവായത്. കേസിലെ പ്രതിയായ രതീഷ് സ്ഥിരമായി ഹോട്ടൽ, റസ്റ്റോറന്റ്  ബേക്കറി ഉടമകളെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ ഭീഷണിപ്പെടുത്തുന്ന ആളുകളിൽ നിന്നും പണം വാങ്ങാനാണ് ടാക്സി ഡ്രൈവറെ ഉപയോഗിച്ചിരുന്നത്. ഡോക്ടർ ആണെന്നാണ് ഇയാൾ എല്ലാവരെയും പരിചയപ്പെടുത്തിയിരുന്നതും. നേഴ്സിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച പ്രതി ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തി പലസ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പും നടത്തിയിട്ടുണ്ട്. 

തൊടുപുഴയിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ താമസ സ്ഥലത്ത് എത്തിയ പാലാ ഡിവൈഎസ്പി കെ സദൻ്റെ നേതൃത്വത്തിൽ തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫി , എ എസ് ഐ മനോജ് , സിവിൽ പോലീസ് ഓഫീസർമാരായ റാഷ്ലി , ശ്രീജിത്ത് എന്നിവർ അടങ്ങുന്ന തിടനാട് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 7 December 2025

കോട്ടയത്ത്‌ ഈരാറ്റുപേട്ടയിൽ വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ അറസ്റ്റിൽ

കോട്ടയത്ത്‌ ഈരാറ്റുപേട്ടയിൽ വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ അറസ്റ്റിൽ

 കോട്ടയം : രണ്ടു വർഷങ്ങളായി  കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നും ഫുഡ്‌ സേഫ്റ്റി ഇൻസ്‌പെക്ടർ ചമഞ്ഞ്  പണം തട്ടിയ ആളാണ് പോലീസ് പിടിയിലായത്. വ്യാജ ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥനായി തട്ടിപ്പ് നടത്തുന്ന ഡോക്ടർ അഭിനവ് എന്ന വ്യാജ പേരിൽ  അറിയപ്പെട്ടിരുന്ന രതീഷ്   ഇന്നലെ രാത്രി ഈരാറ്റുപേട്ട യിൽ നിന്നും അറസ്റ്റിലായി.  ഇപ്പോൾ തിടനാട് സ്റ്റേഷൻനിൽ ഇദ്ദേഹവും സഹായം ഉണ്ട്. നാളെ കോടതിയിൽ ഹാജരാക്കും.

 ഡോക്ടർ അഭിനവ് എന്ന വിളിപ്പേരിൽ കൊടുങ്ങൂർ സ്വദേശിയായ രതീഷ് ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ആറുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പല ഹോട്ടലുകളിലും ബേക്കറികളിലും പലചരക്ക് കടകളിലും തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുന്ന രതീഷ് പലപ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ മെമ്പർ ആയ  പിണ്ണാക്കനാട് സ്വദേശിയിൽ നിന്ന്‌ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. KHRA മെമ്പറായ  വ്യക്തി യൂണിറ്റ് ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ടത് മൂലം ഇവരുടെ തട്ടിപ്പ് തിരിച്ചറിയുകയും  KHRA ജില്ലാ പ്രസിഡന്റ് കെ. കെ. ഫിലിപ്പ് കുട്ടി, മുൻ  പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്  നാസർ, സെക്രട്ടറി ഡയസ് എന്നിവരുടെ സംയോജിത ഇടപെടൽ മൂലം പണം നഷ്ടപ്പെടാതെ, സഹായിയായ ഡ്രൈവർ ആദ്യം കുടുക്കാൻ പോലീസിന് സഹായകമായി.

പല പ്രാവിശ്യം ജയിൽ ശിക്ഷ അനുഭവിച്ച ഈ വ്യക്തിക്ക് ജാമ്യം കിട്ടിയാൽ സമാന രീതിയിൽ തട്ടിപ്പ് നടത്താൻ സാധ്യതയുള്ളതിനാൽ ഈ കേസിന് ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ  കൊടുക്കണമെന്ന്  KHRA സംസ്ഥാന ജില്ലാ നേതാക്കൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 6 December 2025

ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി, പിഴ ചുമത്താൻ ആലോചന

ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി, പിഴ ചുമത്താൻ ആലോചന

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ക്യാൻസലേഷൻ റീഫണ്ട്‌ നേരിട്ട് അക്കൗണ്ടുകളിൽ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചന.

പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് ഈടാക്കാൻ ആക്കുന്നത് പരമാവധി 7500 രൂപ. 500-1000കിലോമീറ്റർ ദൂരത്തിനു പരമാവധി 12000 രൂപ. 1000- 1500 കിലോമീറ്റർ വരെ പരമാവധി 15000 രൂപ എന്നിവയാണ് നിരക്ക്. നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്പനികൾക്ക് ഈടാക്കാൻ ആകില്ല. ബിസിനസ്സ് ക്ലാസ്സ്‌, ഉഡാൻ സർവീസുകൾക്ക് പരിധി ബാധകമല്ല.

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ വ്യോമയാന മന്ത്രാലയം ഇടപെട്ടു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് ആവശ്യം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി വധുവും കാമുകനും

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി വധുവും കാമുകനും

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി 23-കാരിയും 25-കാരനായ കാമുകനും. ഉത്തര്‍പ്രദേശിലെ ചന്ദോഖ ഗ്രാമത്തിലാണ് സംഭവം നടന്നത്. 62 വയസ്സുള്ള ചന്ദ്രാവതിയാണ് വെടിയേറ്റ് മരിച്ചത്.

നവംബര്‍ 18-നാണ് റൂബി എന്ന പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന റൂബിക്ക് ഈ വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അങ്ങനെ റൂബിയും കാമുകനായ രവി ശങ്കറും ചേര്‍ന്ന് അവളുടെ മുത്തശ്ശിയെ കൊലപ്പെടുത്തി വിവാഹം വൈകിപ്പിക്കാന്‍ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. പിന്നീട് ഒളിച്ചോടാനായിരുന്നു ഇരുവരുടെയും പദ്ധതി.

നവംബര്‍ 11-നാണ് ചന്ദ്രാവതി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായി അലിഗഢ് സര്‍ക്കിള്‍ ഓഫീസര്‍ ശിവം സിംഗ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

 തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അംഗമായ പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ലൈംഗിക അതിക്രമക്കേസില്‍ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. 23 കാരിയായ യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്‍ക്കെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടിയത്.

ആദ്യകേസിൽ അറസ്റ്റ് തടഞ്ഞുള്ള ഹര്‍ജി ഡിസംബര്‍ 15 നാണ് വീണ്ടും പരിഗണിക്കുക. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില്‍ ഫെനി നൈനാനും പ്രതിയാണ്.