Friday, 12 December 2025

വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ

വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതിന് മുൻപേ കോടതിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയോട് പറഞ്ഞു.

രണ്ടാം പ്രതി മാർട്ടിൻ‌ തെറ്റ് ചെയ്തിട്ടില്ലാണ് കരഞ്ഞുകൊണ്ട് പറഞ്ഞത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചര വർഷം ജയിലിൽ കിടന്നു. രോഗികളായ മാതാപിതാക്കൾ ഉണ്ട്. ഒരു പെറ്റി കേസ് പോലും മുൻപ് തനിക്കെതിരെ ഉണ്ടായിട്ടില്ല- മാർട്ടിൻ പറഞ്ഞു.

മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞത്- മറ്റ് പ്രതികളുമായി ഒന്നും ആലോചിട്ടില്ല. മനസറിഞ്ഞു ഒന്നും ചെയ്തിട്ടില്ല. ഭാര്യയും രണ്ടുമക്കളും മാത്രമാണുള്ളത്. താൻ മാത്രമാണ് ആശ്രയം. തന്നോടും കുടുംബത്തോടും കോടതിക്ക് കനിവ് തോന്നണം.

നാലാം പ്രതി വിജീഷ്- നാട് തലശേരിയാണ്. കണ്ണൂർ ജയിലിലേക്ക് അയക്കണം.

അഞ്ചാം പ്രതി സലിം- ഒരു തെറ്റും ചെയ്തിട്ടില്ല. ഭാര്യയും ഒരു വയസുള്ള പെൺകുട്ടിയുമുണ്ട്

ആറാം പ്രതി പ്രദീപ് - കോടതിയിൽ കരഞ്ഞു.

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം- ജഡ്ജി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പരിഗണിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർ‌ഗീസ്. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിക്കുള്ളിൽ അച്ചടക്കം പാലിക്കണമെന്നും മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയപ്പ് നൽ‌കി. എറണാകുളം പ്രിൻസിപ്പൽസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി

ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. 

വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. അതേ സമയം കുറ്റിപ്പുറം-ചൂണ്ടല്‍ സംസ്ഥാനപാതയില്‍ കാളാച്ചാല്‍ കാലടിത്തറയില്‍ രണ്ട് കാറു കള്‍ കൂട്ടിയിടിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറും എതിരെ ചങ്ങരംകുളം ഭാഗത്തേക്ക്‌പോകുകയായിരുന്ന കാറുമായാണ് കുട്ടിയിടിച്ചത്. ഇടിയില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. കാറിലെ എയര്‍ഭാഗ് പ്രവര്‍ത്തിച്ചതനാല്‍ യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു

തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു

കാലിഫോര്‍ണിയ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, യുഎസിൽ വിറ്റഴിച്ച ദശലക്ഷക്കണക്കിന് INIU ബ്രാൻഡ് പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു. ബ്രാൻഡിന്‍റെ ഈ പവർ ബാങ്കുകൾ തീപ്പിടുത്തത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC) ഈ പവർ ബാങ്കുകൾ ഉടനടി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ ആമസോണിൽ വിറ്റഴിക്കപ്പെട്ടവയാണ് ഈ പവർ ബാങ്കുകൾ.

അപകട ഭീഷണിയുയര്‍ത്തുന്ന പവര്‍ ബാങ്കുകള്‍ ഇവ

ഏകദേശം 210,000 പവർ ബാങ്കുകൾ ഈ തിരിച്ചുവിളിക്കലിന് വിധേയമാണ്. തീപ്പിടുത്തം, സ്വത്ത് നാശനഷ്‌ടങ്ങൾ, പരിക്കുകൾ എന്നിവയെ തുടർന്നാണ് തിരിച്ചുവിളിക്കൽ. യുഎസ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ തിരിച്ചുവിളിക്കൽ ബാധകമാകൂ. INIU ബിഐ-ബി41 എന്ന പേരിൽ വിൽക്കുന്ന ഈ ഉൽപ്പന്നം ആമസോണിന്‍റെ യുഎസ് വെബ്‌സൈറ്റിൽ മാത്രമായി ലഭ്യമാണ്. ഏകദേശം 18 ഡോളർ (ഏകദേശം 1,600 രൂപ) ആണ് അതിന്‍റെ വില. കറുപ്പ് അല്ലെങ്കിൽ നീല നിറങ്ങളിൽ വിൽക്കപ്പെട്ടവയാണ് തിരിച്ചുവിളിച്ച യൂണിറ്റുകൾ. മുൻവശത്ത് പാവ്-പ്രിന്‍റ് എൽഇഡി ലൈറ്റുള്ള INIU ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പവർ ബാങ്കുകൾ അമിതമായി ചൂടാകുന്നതായി 15 പരാതികളും 11 തീപ്പിടുത്തങ്ങളും ഐഎൻഐയുവിന് ലഭിച്ചു. ഈ സംഭവങ്ങളിൽ മൂന്ന് പേർക്ക് നിസ്സാര പൊള്ളലേറ്റു, അതേസമയം തീപ്പിടുത്തത്തിൽ ഏകദേശം 380,000 ഡോളർ (3.43 കോടി രൂപ) വിലമതിക്കുന്ന സ്വത്ത് നാശനഷ്ടമുണ്ടായി. തിരിച്ചുവിളിച്ച പവർ ബാങ്കുകൾക്ക് 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പരിഗണിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർ‌ഗീസ്. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിക്കുള്ളിൽ അച്ചടക്കം പാലിക്കണമെന്നും മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയപ്പ് നൽ‌കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്തിൽ നിന്ന് ചാടി, പക്ഷെ അബദ്ധം പറ്റി! 15000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിന്റെ ചിറകിൽ കുടുങ്ങി

വിമാനത്തിൽ നിന്ന് ചാടി, പക്ഷെ അബദ്ധം പറ്റി! 15000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിന്റെ ചിറകിൽ കുടുങ്ങി

ഓസ്‌ട്രേലിയയിൽ സ്കൈഡൈവിംഗിനിടെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ ട്രാഫിക് സെക്യൂരിറ്റി ബ്യൂറോ (ATSB) പുറത്തുവിട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ കെയിൻസിനടുത്ത് വെച്ച് നടന്ന അഭ്യാസപ്രകടനത്തിനിടെയാണ് സംഭവം. അന്വേഷണങ്ങൾക്കൊടുവിൽ ഇപ്പോഴാണ് വീഡിയോ അടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 15,000 അടി ഉയരത്തിൽ 16 പേർ ചേർന്ന് നടത്താനിരുന്ന ഫോർമേഷൻ ചാട്ടത്തിനായുള്ള തയ്യാറെടുപ്പിനിടെ, വിമാനത്തിൽ നിന്ന് പുറത്തുവരാൻ ശ്രമിച്ച ആദ്യ സ്കൈഡൈവറുടെ റിസർവ് പാരാച്യൂട്ട് വിമാനത്തിന്റെ വിങ് ഫ്ലാപ്പിൽ കുടുങ്ങി അത് തുറക്കുകയായിരുന്നു. ഇതോടെ ചാടിയ ആൾ പിന്നിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ പാരാച്യൂട്ട് വിമാനത്തിന്റെ വാൽ ഭാഗത്ത് ചുറ്റിപ്പോവുകയും ചെയ്തു.

അപ്രതീക്ഷിതമായി തുറന്ന പാരാച്യൂട്ട്

വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ആദ്യത്തെ സ്കൈഡൈവറുടെ റിസർവ് പാരാച്യൂട്ട് അപ്രതീക്ഷിതമായി തുറന്നു. വിമാനത്തിൻ്റെ വിങ് ഫ്ലാപ്പിൽ കൈപ്പിടി കുടുങ്ങിയതാണ് ഇതിന് കാരണമായത്. ഇതോടെ ചാട്ടക്കാരൻ പിന്നിലേക്ക് തെറിച്ചുപോവുകയും പാരാച്യൂട്ട് വിമാനത്തിൻ്റെ  ചിറകിൽ ചുറ്റിപ്പോവുകയും ചെയ്തു. ഈ ആഘാതത്തിൽ, ചാടാൻ ഒരുങ്ങുകയായിരുന്ന ക്യാമറാ ഓപ്പറേറ്റർ ഫ്രീഫാളിലേക്ക് വീഴുകയും ചെയ്തു. സ്കൈഡൈവറുടെ കാലുകൾ വിമാനത്തിൽ ശക്തമായി ഇടിച്ചിരുന്നു.

ഹുക്ക് കത്തി തുണയായി

വലിയ ഉയരത്തിൽ വിമാനത്തിൻ്റെ  ചിറകിൽ തൂങ്ങിക്കിടന്ന സ്കൈഡൈവർ, കൈവശമുണ്ടായിരുന്ന ഹുക്ക് കത്തി ഉപയോഗിച്ച് റിസർവ് പാരാച്യൂട്ടിന്റെ കയറുകൾ മുറിച്ചുമാറ്റി. തുടർന്ന് പ്രധാന പാരാച്യൂട്ട് തുറന്ന് അദ്ദേഹം സുരക്ഷിതമായി നിലത്തിറങ്ങി. നിയമപരമായി നിർബന്ധമില്ലെങ്കിലും ഹുക്ക് കത്തി കൈവശം വെക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്ന് എ.ടി.എസ്.ബി.യുടെ മുഖ്യ കമ്മീഷണർ ആംഗസ് മിച്ചൽ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ വിമാനത്തിന്റെ വാലുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് പൈലറ്റ് 'മേഡേ' (Mayday) അപകട സിഗ്നൽ നൽകിയെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല.
കൊല്ലം വിജിലൻസ് കോടതി എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ദേവസ്വം ബോർഡിന് കൂട്ടത്തരവാദിത്വം ആണെന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം.

ഈ മാസം 18 വരെ പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡി​ഗോ പ്രതിസന്ധി: കടുത്ത നടപടിയുമായി ഡിജിസിഎ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫിസർമാരെ പുറത്താക്കി

ഇൻഡി​ഗോ പ്രതിസന്ധി: കടുത്ത നടപടിയുമായി ഡിജിസിഎ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫിസർമാരെ പുറത്താക്കി

ദില്ലി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡിജിസിഎ നീക്കം ചെയ്തു. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നിൽ ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്സ് ഹാജരാകണമെന്നാണ് നിർദേശം. രാജ്യവ്യാപക സർവീസ് പ്രതിസന്ധിയെ സംബന്ധിച്ച വിശദീകരണം തേടുന്നതിനായാണ് നടപടി. ഇന്നലെയും ഇൻഡി​ഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. സർവീസ്

പ്രതിസന്ധി മനപ്പൂർവം ഇൻഡി​ഗോ സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ സർവീസുകൾ വെട്ടിക്കുറച്ച് മറ്റു കമ്പനികൾക്ക് കൈമാറുന്നതുൾപ്പടെയുള്ള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. വിമാന യാത്ര നിരക്കുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്പിലിന്റെ പ്രമേയമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഉയർന്ന വിമാന നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. കേരളത്തിൽ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജോൺ ബ്രിട്ടാസിൻറെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആറിനെക്കുറിച്ചുള്ള ചർച്ച രാജ്യസഭയിൽ തിങ്കളാഴ്ച തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും

 തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 51വർഷം കഠിനതടവും 125000 രൂപ പിഴയും വിധിച്ച് കോടതി. കാട്ടാക്കട കുളത്തുമ്മൽ പുതിയവിള പുല്ലുവിളകം ഹൗസിൽ കിച്ചു എന്ന ആരോമൽ (27) നെതിരെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അതിജീവിതന് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 13 മാസം അധികം കഠിനതടവു അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2018 ഡിസംബറിലായിരുന്നു സംഭവം. കുടുംബ സുഹൃത്ത് ആയിരുന്ന പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ പ്രതി ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മൂന്നുവർഷത്തോളം ഇത് ആവർത്തിച്ചു.

പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മാവൻ ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിലും കാട്ടാക്കട പൊലീസിലും പരാതി നൽകിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ചോദ്യത്തിൽ കുട്ടി എല്ലാ വിവരങ്ങളും വിശദമായി പറയുകയും ഇത് പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. കേസിൽ അസി. സബ് ഇൻസ്പെക്ടർ സെൽവി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അന്നത്തെ കാട്ടാക്കട ഇൻസ്പെക്ടർ കിരൺ.ടി.ആറാണ് കുറ്റപത്രം സമർപ്പിച്ചത്.കേസിൽ 30 സാക്ഷികളും 51 രേഖകളും 5 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സറണ്ടർ ചെയ്ത പാസ്പോർട്ട് തിരികെ വേണം’; കോടതിയിൽ അപേക്ഷ നൽകി ദിലീപ്

‘സറണ്ടർ ചെയ്ത പാസ്പോർട്ട് തിരികെ വേണം’; കോടതിയിൽ അപേക്ഷ നൽകി ദിലീപ്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. ഇത് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രതിയായിരുന്നു ദിലീപ്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്.

നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടാകും. കോടതിയുടെ ലിസ്റ്റിലുള്ള കേസുകൾ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും പ്രതികളുടെ ശിക്ഷാവിധി പുറപ്പെടുവിക്കുക. കോടതിയുടെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇരു ഭാ​ഗങ്ങളുടെയും വാദം പൂർത്തിയായിക്കഴിഞ്ഞായിരിക്കും ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.

20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ തെളിഞ്ഞത്. ശിക്ഷയിൽ പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേൾക്കും. ഇതിനു ശേഷം ആകും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ തൊഴില്‍ നിയമം വരുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?

പുതിയ തൊഴില്‍ നിയമം വരുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?

15,000 രൂപ എന്ന അടിസ്ഥാന വേതന പരിധിയ്ക്ക് മുകളിലുള്ള പിഎഫ് പങ്കാളിത്തം നിര്‍ബന്ധിതമല്ല ഓപ്ഷണലാണെന്നും മന്ത്രാലയം

പുതിയ തൊഴില്‍ നിയമങ്ങള്‍ (New Labour Codes) നടപ്പാക്കുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു പല ജീവനക്കാരും. എന്നാല്‍ ഈ ആശങ്കകള്‍ക്ക് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം.

പ്രോവിഡന്റ് ഫണ്ടില്‍ (പിഎഫ്) വരുന്ന കിഴിവ് നിയമപരമായി നിശ്ചയിച്ചിട്ടുള്ള വേതന പരിധിയില്‍ ആണെങ്കില്‍ ജീവനക്കാര്‍ക്ക് കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് വരില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 15,000 രൂപ എന്ന അടിസ്ഥാന വേതന പരിധിയ്ക്ക് മുകളിലുള്ള പിഎഫ് പങ്കാളിത്തം നിര്‍ബന്ധിതമല്ല ഓപ്ഷണലാണെന്നും മന്ത്രാലയം വിശദമാക്കി. അതയാത്, നിയമപരമായ പരിധിക്കപ്പുറം അധിക പിഎഫ് വിഹിതം നല്‍കാന്‍ ജീവനക്കാരനെ നിര്‍ബന്ധിക്കാന്‍ കമ്പനിക്ക് കഴിയില്ല. ഇത് സ്വമേധയ എടുക്കേണ്ട തീരുമാനമാണ്.പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ മൊത്തം ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നിശ്ചയിക്കുന്നതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയുമോ എന്നായിരുന്നു പലരുടെയും ആശങ്ക. എന്നാല്‍ പിഎഫില്‍ അടയ്ക്കുന്ന തുക നിയമപരമായി നിശ്ചയിച്ചിട്ടുള്ള 15,000 രൂപ എന്ന വേതന പരിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അടിസ്ഥാന ശമ്പളം ഇതിനു മുകളില്‍ വന്നാലും അതിന്റെ അടിസ്ഥാനത്തില്‍ പിഎഫ് പങ്കാളിത്തം ഉയര്‍ത്തണമെന്നത് നിര്‍ബന്ധിത നിര്‍ദേശമായി പറയുന്നില്ല.

നവംബര്‍ 21-നാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ തൊഴില്‍ സംസ്‌കാരത്തില്‍ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണങ്ങളില്‍ ഒന്നാണിത്. 'വേതനം' എന്നതിന്റെ നിര്‍വചനത്തില്‍ വരുത്തിയ ഏകീകൃത മാറ്റമാണ് പ്രധാനപ്പെട്ട പരിഷ്‌കരണങ്ങളില്‍ ഒന്ന്. പുതിയ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇഎസ്‌ഐ തുടങ്ങിയ നിയമപരമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ഈ സ്റ്റാന്‍ഡേര്‍ഡ് നിര്‍വചനത്തെ അടിസ്ഥാനമാക്കി കണക്കാക്കും. ഇതനുസരിച്ച് കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ സിടിസി ഘടനകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്.

ശമ്പള വിഭജനത്തിന്റെ ഉദാഹരണം നോക്കാം

നിങ്ങളുടെ മൊത്തം ശമ്പളം 60,000 രൂപ ആണെങ്കില്‍

ബേസിക് + ഡിഎ = 20,000

അലവന്‍സ് = 40,000

തൊഴില്‍ നിയമങ്ങള്‍ക്ക് മുമ്പ്

പിഎഫ് കണക്കാക്കുന്നത് 15,000 രൂപ എന്ന നിയമപരമായ അടിസ്ഥാന വേതന പരിധിയെ അടിസ്ഥാനമാക്കിയാണ്

പിഎഫിലെ കമ്പനി വിഹിതം (15000ന്റെ 12 ശതമാനം) = 1,800

ജീവനക്കാരന്‍ അടയ്‌ക്കേണ്ട പിഎഫ് വിഹിതം = (15000ന്റെ 12 ശതമാനം) = 1,800

കൈയ്യില്‍ കിട്ടുന്ന ശമ്പളം = 56,400

പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാകുമ്പോള്‍ വരുന്ന ശമ്പള വിഭജനം 

(ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സ് വരുന്നതിനാല്‍ വേതനം കണക്കാക്കുന്നതിനായി മാത്രം 10,000 രൂപ ശമ്പളത്തില്‍ ചേര്‍ക്കുന്നു)

അതായത്,

അടിസ്ഥാനശമ്പളം = 30,000

എന്നാല്‍ പിഎഫ് ഇവിടെയും കണക്കാക്കുന്നത് 15,000 രൂപ എന്ന നിയമപരമായ വേതന പരിധിയുടെ അടിസ്ഥാനത്തിലാണ്.

കമ്പനിയുടെ പിഎഫ് വിഹിതം = 1,800

ജീവനക്കാരന്റെ പിഎഫ് പങ്കാളിത്തം = 1,800

കൈയ്യില്‍ കിട്ടുന്ന ശമ്പളം = 56,400 ( മുമ്പുള്ളതു തന്നെ)

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോഗ്യ രംഗത്തെ വിദേശ നിക്ഷേപം രക്ഷയോ ശിക്ഷയോ ?

ആരോഗ്യ രംഗത്തെ വിദേശ നിക്ഷേപം രക്ഷയോ ശിക്ഷയോ ?

രോഗ പ്രതിരോധത്തേക്കാൾ രോഗ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നമ്മുടെ ജീവിത രീതിയിൽ ചികിത്സാ ചെലവ് വളരെ വലുതാണ്.

കേരളത്തിന്റെ ആരോഗ്യമേഖല മാതൃകാപരമായ പൊതുജനാരോഗ്യ ശ്രദ്ധയിലും പുരോഗതിയിലും എന്നും മികവ് പുലർത്തുന്നുണ്ട്. പൊതുമേഖ ലയും സ്വകാര്യ മേഖലയും ഈ രംഗത്ത് അവിസ്മരണീയമായ ചരിത്രത്തിന് ഭാഗ ഭാക്കാവുകയും ചെയ്‌തിട്ടുണ്ട്. ആരോഗ്യ രക്ഷാപ്രവർത്തനം ഒരു ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ ഏറ്റെടുത്തു നടത്തിയ മിഷനറികളും മറ്റ് സന്നദ്ധ സംഘടനകളും സംരംഭകരുമൊക്കെ ഈ മേഖലയുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ചു എന്നത് പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളും അധികരിക്കുന്ന ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങളും മേഖലയുടെ കാലാനുസൃത പുരോഗതിയുടെ ആവശ്യകത പതിന്മടങ്ങ് വർദ്ധിപിച്ചിരിക്കുന്നു. ഈ സവിശേഷ സാഹചര്യത്തി ലാണ് ആരോഗ്യരംഗത്തെ വിദേശ നിക്ഷേപം കൂടുതൽ ശ്രദ്ധയോടെ ചർച്ച ചെയ്യപ്പെടുന്നത്.

കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ഇന്ന് വിദേശ നിക്ഷേപം കൂടുതലായി എത്തുന്നുണ്ട്. 2024 ജനുവരിയിൽ യുഎ സ് ആസ്ഥാനമായുള്ള ആഗോള നിക്ഷേ പക സ്ഥാപനം കെ കെ ആർ സംസ്ഥാനത്തെ ബേബി മെമ്മോറിയൽ ഹോസ്‌പി റ്റൽസിൽ 2,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി 70 ശതമാനം ഓഹ രിയും സ്വന്തമാക്കിയിട്ടുണ്ട്. 2023 ൽ യു എസ് നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ പിന്തുണയിലാണ് ക്വാളിറ്റി കെയർ ഇന്ത്യ 'കിംസ്' ഹെൽത്തിൽ 400 മില്യൺ ഡോളർ നിക്ഷേപിച്ചത്. മറ്റൊരു പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിലും സമാനമായ നിക്ഷേപം വന്നിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നു വെന്നാണ് തെളിയുന്നത്. ഉയർന്ന ആ യൂർ ദൈർഘ്യം, വളരുന്ന ആരോഗ്യ സുരക്ഷാ പ്രശ്നങ്ങൾ, ചികിത്സാ ചെലവി നേരിടാൻ കഴിവുള്ളവരുടെ വർധന ഇതൊക്കെ രാജ്യത്തെ ഏറ്റവും അനുയോജ്യ നിക്ഷേപ സ്ഥലമായി സംസ്ഥാനത്തെ മാറ്റിയിട്ടുണ്ട്.

രോഗ പ്രതിരോധത്തേക്കാൾ രോഗ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നമ്മു ടെ ജീവിതരീതിയിൽ ചികിത്സാ ചെലവ് വളരെ വലുതാണ്. ഏറ്റവും പുതിയ കണ ക്കുകളിൽ കേരളത്തിലെ ഒരു കുടുംബ ത്തിന്റെ ആരോഗ്യ ചികിത്സാ ചെലവ് ഗ്രാമ ങ്ങളിൽ 8,665 രൂപയും നഗരങ്ങളിൽ 10,341 രൂപയുമാണ്. ഇതാവട്ടെ ദേശീയ ശരാശരിയിലും ഇരട്ടിയാണ്. വിദേശ കമ്പനി കൾ കേരളത്തിലെ സ്വകാര്യ ആശുപത്രി കളിൽ നിക്ഷേപം നടത്തുമ്പോൾ ഇവിടെ ചികിത്സാ ചെലവ് വർദ്ധിക്കുകയും സാധാരണ ജനങ്ങളുടെ ചികിത്സാ സാധ്യതകൾ കുറയുകയും ചെയ്യും എന്ന ആശ ങ്കയാണ് പങ്ക് വയ്ക്ക പങ്ക് വയ്ക്കപ്പെടുന്നത്. ഇതിൽ കഴമ്പില്ലാതില്ല എന്ന് ആരോഗ്യരംഗത്ത് നിന്നു തന്നെ അഭിപ്രായം വരുന്നുണ്ട്.

എന്നാൽ, ആരോഗ്യ രംഗത്ത് വലിയ തോതിൽ നിക്ഷേപം വരുന്നത് നൂതന ചികിത്സാ സൗകര്യങ്ങളും ആധുനിക ചികിത്സാരീതികളും ഇവിടെ എത്താൻ
സാഹചര്യം ഒരുക്കുമെന്നും അഭിപ്രായ മുണ്ട്. ഇൻഷുറൻസ് പദ്ധതികൾ പരമാ വധി പ്രയോജനപ്പെടുത്തിക്കൊണ്ട് ചികിത്സയെ ജനകീയമാക്കി മാറ്റുകയാണ് വേ ണ്ടത് എന്ന അഭിപ്രായവും ഉണ്ട്. മെഡിക്കൽ ടൂറിസം പോലെയുള്ള സാധ്യതക ളും പ്രയോജനപ്പെടുത്താൻ നമുക്ക് സാ ധിക്കണം എന്ന നിലയിലും ചിന്ത ഉയരുന്നുണ്ട്. മറ്റ് പല മേഖലകളിലും വിദേശ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടു ത്തുന്ന കാലത്ത് വ്യക്തമായ നയരൂപീ കരണം വഴി നിയന്ത്രണം ഉണ്ടാകണം. സാധാരണ ജനങ്ങളുടെ ജീവിതത്തോട് നീതി പുലർത്തുന്ന വിധം ചികിത്സാസാ ധ്യതകൾ ഉറപ്പാക്കിക്കൊണ്ട് നിക്ഷേപം നടത്താൻ അവസരം ഒരുക്കുകയാവും അഭികാമ്യം എന്നു തന്നെയാണ് കരുതുന്നത്. ആരോഗ്യ മേഖലയുടെ കാലാനുസൃത പുരോഗതിയും വളർച്ചയും കൈവരിക്കാൻ അധിക നിക്ഷേപം അനിവാര്യമാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?

മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?

മെസ്സിയുടെ ഇന്ത്യാ സന്ദർശനവും അതുമായി ബന്ധപ്പെട്ട വലിയ വാർത്തകളും പല മാധ്യമങ്ങളിലും നിറഞ്ഞുനിന്നെങ്കിലും, അദ്ദേഹത്തെ ഇവിടെയെത്തിച്ച ഈ വലിയ ഫുട്ബോൾ പ്രചാരണ മുന്നേറ്റത്തിന് പിന്നിലാരെന്ന് പൊതുജനങ്ങൾക്ക് അത്രയേറെ അറിയുന്ന ഒന്നല്ല.

ലയണൽ മെസ്സി, ഡീഗോ മറഡോണ, പെലെ, എമി മാർട്ടിനെസ്, റൊണാൾഡീഞ്ഞോ തുടങ്ങി ഒട്ടേറെ പേർ. ഇത് നിങ്ങളുടെ ഫാന്റസി ഇലവനിലെ ലൈനപ്പ് അല്ല, മറിച്ച് സതാദ്രു ദത്ത എന്ന സംരംഭകൻ ഇന്ത്യയിലെത്തിച്ച ചില ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരുകളാണ്.

ലയണൽ മെസ്സി ഡിസംബർ 13ന് പുലർച്ചെ ഒന്നരയോടെ ഇന്ത്യയിലേക്ക് എത്തുകയാണ്. 2011 ലെ കൊൽക്കത്ത സന്ദർശനത്തിന് ശേഷമുള്ള തിരിച്ചുവരവ് രാജ്യം കണ്ട ഏറ്റവും വലിയ ഫുട്ബോൾ നിമിഷങ്ങളിലൊന്നാവുകയാണ്. "എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്" എന്ന പേരിൽ ബ്രാൻഡ് ചെയ്ത G.O.A.T. ഇന്ത്യാ ടൂർ 2025, ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായി നാല് പ്രധാന നഗരങ്ങളിലൂടെ ഈ ഫുട്ബോൾ ഇതിഹാസത്തെ കൊണ്ടുപോകും. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മൾട്ടി-സിറ്റി ഫാൻ ഇവന്റാണിത്.

മെസ്സിയുടെ ഇന്ത്യാ സന്ദർശനവും അതുമായി ബന്ധപ്പെട്ട വലിയ വാർത്തകളും പല മാധ്യമങ്ങളിലും നിറഞ്ഞുനിന്നെങ്കിലും, അദ്ദേഹത്തെ ഇവിടെയെത്തിച്ച ഈ വലിയ ഫുട്ബോൾ പ്രചാരണ മുന്നേറ്റത്തിന് പിന്നിലാരെന്ന് പൊതുജനങ്ങൾക്ക് അത്രയേറെ അറിയുന്ന ഒന്നല്ല.

ബ്രസീലിയൻ ലോകകപ്പ് ചാമ്പ്യൻ പെലെയുടെ 2015ലെ ഇന്ത്യാ സന്ദർശനത്തോടെ ആരംഭിച്ച ഈ മുന്നേറ്റം, അക്കാലത്ത് ആർക്കും വിഭാവനം ചെയ്യാൻ കഴിയാതിരുന്നതിനേക്കാൾ വലിയ ഒന്നായി ഇപ്പോൾ വളർന്നിരിക്കുന്നു. ഈ മുന്നേറ്റത്തിന് പിന്നിൽ ഒറ്റയാൾ പ്രയത്നവുമായി നിൽക്കുന്നത് സതാദ്രു ദത്ത എന്ന വ്യക്തിയാണ്.

ആരാണ് സതദ്രു ദത്ത?

സുധീർ കർമാകർ, സിസിർ ഘോഷ് തുടങ്ങിയ ഇന്ത്യയുടെ സ്വന്തം ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ ഹൂഗ്ലി പട്ടണത്തിൽ ജനിച്ച ദത്തയുടെ പേരിൽ റൊണാൾഡീഞ്ഞോ, കഫു, മറഡോണ, മെസ്സി, എമി മാർട്ടിനെസ് എന്നിവരെ ഇന്ത്യയിൽ എത്തിച്ചതിന്റെ ക്രെഡിറ്റുണ്ട്.

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് എംബിഎ നേടിയ ശേഷം, എൽ & എഫ്എസ്, എച്ച്എസ്ബിസി തുടങ്ങിയ സ്ഥാപനങ്ങളിൽ കോർപ്പറേറ്റ് രംഗത്ത് കുറച്ചുകാലം പ്രവർത്തിച്ച ശേഷമാണ് ദത്ത സ്പോർട്സ് പ്രൊമോട്ടറും സാമൂഹ്യ പ്രവർത്തകനുമായി തന്റെ യാത്ര തുടങ്ങുന്നത്.

2011-ൽ 'എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്' സ്ഥാപിച്ചു. സ്പോർട്സ് മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്‌മന്റ്, സാമൂഹിക വിഷയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഈ കമ്പനിയുടെ പ്രവർത്തനം. ആഗോള അത്‌ലറ്റുകൾക്ക് എങ്ങനെ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിലും കായിക മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിലും പങ്കുവഹിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.

‌ഗാംഗുലി മുതൽ പെലെ വരെ: ദത്തയുടെ യാത്ര‌

ഫുട്ബോളിലേക്ക് തിരിയുന്നതിനും ഫുട്ബോൾ പ്രമുഖരുടെ വ്യക്തിഗത ടൂറുകൾ സംഘടിപ്പിക്കുന്നതിനും മുമ്പ്, ദത്തയ്ക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. മറഡോണയെയോ പെലെയെയോ കണ്ടതിനേക്കാൾ കൂടുതൽ അദ്ദേഹത്തെ വിറപ്പിച്ച ഒരു കായിക വിഗ്രഹത്തെ കണ്ടുമുട്ടുന്നതായിരുന്നു ആ വെല്ലുവിളി. ഈ വിഗ്രഹം പിന്നീട് എ സതാദ്രു ദത്ത ഇനിഷ്യേറ്റീവിന്റെ ഭാവിക്കായി ഒരു താങ്ങും തണലുമായി മാറി.

ഈ വിഗ്രഹം ബംഗാളിന്റെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആയിരുന്നു. ഈ സംരംഭം നടത്തുന്ന കായിക പ്രോത്സാഹന, വിപണന പ്രവർത്തനങ്ങൾക്ക് ഗാംഗുലി ഒരു പ്രധാന പിന്തുണ നൽകിയിട്ടുണ്ട്.

പെലെയെ കൊൽക്കത്തയിൽ എത്തിക്കുന്നതിൽ ഗാംഗുലി പ്രധാന പങ്ക് വഹിച്ചു, അവിടെ വെച്ച് ഫുട്ബോൾ താരത്തെ കണ്ടുമുട്ടിയത് പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.

സാമൂഹ്യക്ഷേമ സംരംഭങ്ങളിലും ഇരുവരും സഹകരിച്ചിട്ടുണ്ട്. കോവിഡ്-19 പാൻഡെമിക് സമയത്ത് ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി 'എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്' സൗരവ് ഗാംഗുലി ഫൗണ്ടേഷനുമായി സഹകരിച്ചു.

പെലെ, മറഡോണ, റൊണാൾഡീഞ്ഞോ

കായിക പ്രേമിയായ ദത്ത കുറച്ചുകാലമായി ലയണൽ മെസ്സിയെ ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചുവരികയായിരുന്നു. റൊണാൾഡീഞ്ഞോയുടെയും എമി മാർട്ടിനെസിന്റെയും സന്ദർശനം ഉൾപ്പെടെ, മുൻ ടൂറുകളിൽ നിന്ന് ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ആഗോള ഫുട്ബോൾ താരങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്.

ബാർസിലോണയിലെ മെസ്സിയുടെ ആദ്യകാലത്തെ ഉപദേശകനും സുഹൃത്തുമായിരുന്ന റൊണാൾഡീഞ്ഞോയും ഈ വർഷം ആദ്യം കൊൽക്കത്ത സന്ദർശിച്ചിരുന്നു. 2022 ലോകകപ്പ് വിജയത്തിന് ശേഷം ലോകകപ്പ് ഉയർത്തുന്ന മെസ്സിയുടെ 75 അടി ഉയരമുള്ള പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. ദുർഗാ പൂജയുടെ ഭാഗമായിട്ടായിരുന്നു ഇത്.

ഗോൾഡൻ ഗ്ലൗസ് ജേതാവും ലോകകപ്പ് ചാമ്പ്യനുമായ എമി മാർട്ടിനെസും മുമ്പ് സതാദ്രു ദത്ത സംരംഭത്തിലൂടെ ഇന്ത്യ സന്ദർശിക്കുകയും മെസ്സിയെ ഇന്ത്യയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരുടെയും സന്ദർശനത്തിന് ശേഷം ദത്ത, ഫുട്ബോൾ ഇതിഹാസങ്ങളോട് തനിക്കായി ഒരു നല്ല വാക്ക് പറയാൻ അഭ്യർത്ഥിച്ചിരുന്നു.

മെസ്സിയുമായി അടുത്ത ബന്ധമുള്ള രണ്ട് പേരുടെ നല്ല അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ ടീമിനെ ബോധ്യപ്പെടുത്തുന്നതിൽ പ്രധാന ഘടകമായിരുന്നു. സതാദ്രു ദത്ത പിന്നീട് 2025 ഫെബ്രുവരിയിൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ് മെസ്സിയുമായും തുടർന്ന് മെസ്സിയുമായും കൂടിക്കാഴ്ച നടത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ

ഇന്ത്യ, ചൈന, ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെ പുതിയ തീരുവ ചുമത്തി മെക്സിക്കോ. ഓട്ടോമൊബൈൽസ്, ഓട്ടോ പാർട്സ്, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ 1,400-ലധികം ഉൽപ്പന്നങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് മെക്സിക്കോ കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കിയ പുതിയി തീരുവ നടപടി. 2026 ജനുവരി 1 മുതലാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരുന്നത്. മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്തതിനാൽ ഇന്ത്യയെ തീരുമാനം നേരിട്ട് ബാധിക്കും.

ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമാണ് താരിഫ് പാക്കേജ് ലക്ഷ്യമിടുന്നതെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ സർക്കാർ പറയുന്നു. പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ ചെലവിലുള്ള ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നൽകിയത്.

മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം സെപ്റ്റംബറിലാണ് ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചത്. ചൈനയിൽ നിന്നും ആഭ്യന്തര ബിസിനസ് ഗ്രൂപ്പുകളിൽ നിന്നും എതിർപ്പ് നേരിട്ടെങ്കിലും ഒടുവിൽ 281 വോട്ടുകൾക്ക് നിയമം പാർലമെന്റ് പാസാക്കുകയായിരുന്നു.

യുഎസ് തീരുവ ഭീഷണി മറികടക്കാൻ മെക്സിക്കോയെ ഒരു കയറ്റുമതി കേന്ദ്രമായി ഏഷ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.ഇത് തടയാൻ അമേരിക്ക മെക്സിക്കോയിൽ സമ്മർദം ചെലുത്തിയെന്നും താരിഫ് പരിഷ്കരണം അമേരിക്കയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും വിദഗ്ധർ പറയുന്നു.ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ മെക്സിക്കോയിൽ തങ്ങളുടെ ഉൽപ്പാദനം വികസിപ്പിക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരുവ പരിഷ്കരണം തിരുത്തമെന്ന് ചൈന മെക്സിക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മെക്സിക്കോയുടെ വ്യാപാര നടപടികളെക്കുറിച്ച് ബീജിംഗ് അന്വേഷണവും ആരംഭിച്ചു.