രോഗ പ്രതിരോധത്തേക്കാൾ രോഗ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നമ്മുടെ ജീവിത രീതിയിൽ ചികിത്സാ ചെലവ് വളരെ വലുതാണ്.
കേരളത്തിന്റെ ആരോഗ്യമേഖല മാതൃകാപരമായ പൊതുജനാരോഗ്യ ശ്രദ്ധയിലും പുരോഗതിയിലും എന്നും മികവ് പുലർത്തുന്നുണ്ട്. പൊതുമേഖ ലയും സ്വകാര്യ മേഖലയും ഈ രംഗത്ത് അവിസ്മരണീയമായ ചരിത്രത്തിന് ഭാഗ ഭാക്കാവുകയും ചെയ്‌തിട്ടുണ്ട്. ആരോഗ്യ രക്ഷാപ്രവർത്തനം ഒരു ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ ഏറ്റെടുത്തു നടത്തിയ മിഷനറികളും മറ്റ് സന്നദ്ധ സംഘടനകളും സംരംഭകരുമൊക്കെ ഈ മേഖലയുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ചു എന്നത് പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളും അധികരിക്കുന്ന ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങളും മേഖലയുടെ കാലാനുസൃത പുരോഗതിയുടെ ആവശ്യകത പതിന്മടങ്ങ് വർദ്ധിപിച്ചിരിക്കുന്നു. ഈ സവിശേഷ സാഹചര്യത്തി ലാണ് ആരോഗ്യരംഗത്തെ വിദേശ നിക്ഷേപം കൂടുതൽ ശ്രദ്ധയോടെ ചർച്ച ചെയ്യപ്പെടുന്നത്.
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ഇന്ന് വിദേശ നിക്ഷേപം കൂടുതലായി എത്തുന്നുണ്ട്. 2024 ജനുവരിയിൽ യുഎ സ് ആസ്ഥാനമായുള്ള ആഗോള നിക്ഷേ പക സ്ഥാപനം കെ കെ ആർ സംസ്ഥാനത്തെ ബേബി മെമ്മോറിയൽ ഹോസ്‌പി റ്റൽസിൽ 2,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി 70 ശതമാനം ഓഹ രിയും സ്വന്തമാക്കിയിട്ടുണ്ട്. 2023 ൽ യു എസ് നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ പിന്തുണയിലാണ് ക്വാളിറ്റി കെയർ ഇന്ത്യ 'കിംസ്' ഹെൽത്തിൽ 400 മില്യൺ ഡോളർ നിക്ഷേപിച്ചത്. മറ്റൊരു പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിലും സമാനമായ നിക്ഷേപം വന്നിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നു വെന്നാണ് തെളിയുന്നത്. ഉയർന്ന ആ യൂർ ദൈർഘ്യം, വളരുന്ന ആരോഗ്യ സുരക്ഷാ പ്രശ്നങ്ങൾ, ചികിത്സാ ചെലവി നേരിടാൻ കഴിവുള്ളവരുടെ വർധന ഇതൊക്കെ രാജ്യത്തെ ഏറ്റവും അനുയോജ്യ നിക്ഷേപ സ്ഥലമായി സംസ്ഥാനത്തെ മാറ്റിയിട്ടുണ്ട്.
രോഗ പ്രതിരോധത്തേക്കാൾ രോഗ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നമ്മു ടെ ജീവിതരീതിയിൽ ചികിത്സാ ചെലവ് വളരെ വലുതാണ്. ഏറ്റവും പുതിയ കണ ക്കുകളിൽ കേരളത്തിലെ ഒരു കുടുംബ ത്തിന്റെ ആരോഗ്യ ചികിത്സാ ചെലവ് ഗ്രാമ ങ്ങളിൽ 8,665 രൂപയും നഗരങ്ങളിൽ 10,341 രൂപയുമാണ്. ഇതാവട്ടെ ദേശീയ ശരാശരിയിലും ഇരട്ടിയാണ്. വിദേശ കമ്പനി കൾ കേരളത്തിലെ സ്വകാര്യ ആശുപത്രി കളിൽ നിക്ഷേപം നടത്തുമ്പോൾ ഇവിടെ ചികിത്സാ ചെലവ് വർദ്ധിക്കുകയും സാധാരണ ജനങ്ങളുടെ ചികിത്സാ സാധ്യതകൾ കുറയുകയും ചെയ്യും എന്ന ആശ ങ്കയാണ് പങ്ക് വയ്ക്ക പങ്ക് വയ്ക്കപ്പെടുന്നത്. ഇതിൽ കഴമ്പില്ലാതില്ല എന്ന് ആരോഗ്യരംഗത്ത് നിന്നു തന്നെ അഭിപ്രായം വരുന്നുണ്ട്.
എന്നാൽ, ആരോഗ്യ രംഗത്ത് വലിയ തോതിൽ നിക്ഷേപം വരുന്നത് നൂതന ചികിത്സാ സൗകര്യങ്ങളും ആധുനിക ചികിത്സാരീതികളും ഇവിടെ എത്താൻ
സാഹചര്യം ഒരുക്കുമെന്നും അഭിപ്രായ മുണ്ട്. ഇൻഷുറൻസ് പദ്ധതികൾ പരമാ വധി പ്രയോജനപ്പെടുത്തിക്കൊണ്ട് ചികിത്സയെ ജനകീയമാക്കി മാറ്റുകയാണ് വേ ണ്ടത് എന്ന അഭിപ്രായവും ഉണ്ട്. മെഡിക്കൽ ടൂറിസം പോലെയുള്ള സാധ്യതക ളും പ്രയോജനപ്പെടുത്താൻ നമുക്ക് സാ ധിക്കണം എന്ന നിലയിലും ചിന്ത ഉയരുന്നുണ്ട്. മറ്റ് പല മേഖലകളിലും വിദേശ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടു ത്തുന്ന കാലത്ത് വ്യക്തമായ നയരൂപീ കരണം വഴി നിയന്ത്രണം ഉണ്ടാകണം. സാധാരണ ജനങ്ങളുടെ ജീവിതത്തോട് നീതി പുലർത്തുന്ന വിധം ചികിത്സാസാ ധ്യതകൾ ഉറപ്പാക്കിക്കൊണ്ട് നിക്ഷേപം നടത്താൻ അവസരം ഒരുക്കുകയാവും അഭികാമ്യം എന്നു തന്നെയാണ് കരുതുന്നത്. ആരോഗ്യ മേഖലയുടെ കാലാനുസൃത പുരോഗതിയും വളർച്ചയും കൈവരിക്കാൻ അധിക നിക്ഷേപം അനിവാര്യമാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.