Friday, 12 December 2025

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു

ജപ്പാനിൽ മദ്യപിച്ച് സൈക്കിളോടിച്ചതിന് 900-ത്തോളം പേരുടെ കാർ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. അടുത്തിടെ നിലവിൽ വന്ന കർശനമായ ട്രാഫിക് നിയമങ്ങൾ പ്രകാരം, മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയുമാണ് രാജ്യത്ത് ലഭിക്കുക.

മദ്യപിച്ച് സൈക്കിളോടിച്ചതിന് പിന്നാലെ ജപ്പാനിൽ ഏകദേശം 900 പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി. കറോടിക്കുമ്പോൾ ഇവർ അപകടം വരുത്താനുള്ള സാധ്യതയുണ്ട് എന്ന് കാണിച്ചാണ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. സൈക്കിൾ യാത്രക്കാർക്ക് കർശനമായ പിഴ ചുമത്തുന്ന ട്രാഫിക് നിയമങ്ങൾ അടുത്തിടെയാണ് ജപ്പാനിൽ നിലവിൽ വന്നത്. പിന്നാലെ, ജനുവരി മുതൽ സെപ്റ്റംബർ വരെ സസ്പെൻഡ് ചെയ്ത കാർ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം പരിശോധിച്ചാൽ അവ കഴിഞ്ഞ വർഷത്തേക്കാൾ കുത്തനെ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പരമാവധി 500,000 യെൻ (3,200 ഡോളർ) പിഴയോ ലഭിക്കും. ബ്രീത്ത് ആൽക്കഹോൾ പരിശോധനയിൽ ലിറ്ററിന് 0.15 മില്ലിഗ്രാമോ അതിൽ കൂടുതലോ കണ്ടെത്തിയാൽ സൈക്കിളോടിച്ചവർക്കെതിരെ പിഴ ചുമത്താമെന്നും ഈ നിയമം പറയുന്നു. പുതിയ നിയമം വരുന്നതിന് മുമ്പ്, മദ്യപിച്ച് സൈക്കിൾ ശരിക്കും ഓടിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് പിഴ അടക്കേണ്ടിയിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി.

സൈക്കിൾ യാത്രക്കാർക്ക് മദ്യം നൽകുന്നവർക്കും, മദ്യപിച്ച് സൈക്കിൾ ഓടിക്കുന്നവർക്ക് സൈക്കിൾ നൽകാൻ തയ്യാറാവുന്നവർക്കും പിഴകൾ ബാധകമായേക്കാം. 2024 നവംബറിനും ഈ വർഷം ജൂണിനും ഇടയിൽ ജപ്പാനിലുടനീളം 4,500 -ലധികം പേർ മദ്യപിച്ച് സൈക്കിൾ ചവിട്ടിയതായിട്ടാണ് പൊലീസ് കണക്കുകൾ പറയുന്നതെന്നാണ് മൈനിച്ചി പത്രം റിപ്പോർട്ട് ചെയ്യുന്നത്.

പകർച്ചവ്യാധിയുടെ സമയത്താണ് സൈക്കിളുകൾക്ക് പ്രിയമേറിയത്. എന്നാൽ, പിന്നാലെ നിയമം വരികയും ചെയ്തു. പക്ഷേ, അപകടങ്ങളും അതുപോലെ കൂടി വരികയാണ്. 2023 -ൽ ജപ്പാനിൽ 72,000 -ത്തിലധികം സൈക്കിൾ അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ എല്ലാ ഗതാഗത അപകടങ്ങളുടെയും 20% -ത്തിലധികമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളെ മുതൽ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ കേന്ദ്രം

നാളെ മുതൽ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ കേന്ദ്രം

ഖത്തറില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. അടുത്ത ആഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ ദിശയില്‍ നിന്ന് 515 നോട്ട് വേഗതയിലായിരിക്കും കാറ്റ് വീശുക.

ശനിയാഴ്ച വടക്കുകിഴക്ക് ദിശയില്‍ നിന്നുള്ള കാറ്റിന്റെ വേഗത 515 നോട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുളള സമയത്ത് ഇത് 30 നോട്ട് വരെ ശക്തിയാര്‍ജിക്കും. 21 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി വരെയായിരിക്കും രാജ്യത്തെ താപനില. കാലാവസ്ഥയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫ് റെയിൽവെ, ​ഗതാ​ഗത പദ്ധതി എന്നിവ വേ​ഗത്തിലാക്കണം; നിർദ്ദേശം നൽകി കുവൈത്ത് മന്ത്രിസഭ

ഗൾഫ് റെയിൽവെ, ​ഗതാ​ഗത പദ്ധതി എന്നിവ വേ​ഗത്തിലാക്കണം; നിർദ്ദേശം നൽകി കുവൈത്ത് മന്ത്രിസഭ

ഗള്‍ഫ് റെയില്‍വേ, അതിവേഗ ഗതാഗത പദ്ധതികള്‍ എന്നിവ നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ പൊതുമരാമത്ത് മന്ത്രാലയത്തിന് കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശം. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതി വേഗത്തിലാക്കാന്‍ രാജ്യം പ്രതിജ്ഞാബന്ധമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. 2030 ഓടെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രക്തസമ്മർദ്ദം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

രക്തസമ്മർദ്ദം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ഒരുകാരണവും ഇല്ലാതെ എപ്പോഴും ദേഷ്യം വരുന്നവരാണോ നിങ്ങൾ? എന്നാൽ അതിനുപിന്നിൽ ശരിക്കുമൊരു കാരണമുണ്ട്. രക്തസമ്മർദ്ദം കൂടുന്നതുകൊണ്ടാണ് ഇത്തരത്തിൽ ദേഷ്യം അനുഭവപ്പെടുന്നത്. ഇതിനെ ഹൈപ്പർടെൻഷൻ എന്നും വിളിക്കാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത്തരക്കാർ പലപ്പോഴും മരുന്നുകളേയാണ് ആശ്രയിക്കുന്നത്. എന്നാൽ മരുന്നുകൾക്ക് മാത്രമല്ല ഈ ഭക്ഷണ സാധനങ്ങൾക്കും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും. ഇവ കഴിച്ചാൽ മതി.

1.വെളുത്തുള്ളി
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സൂപ്പ്, സാലഡ് എന്നിവയിൽ ചേർത്ത് കഴിക്കുന്നതാണ് ഉചിതം.

2. ഇഞ്ചി
രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കേടുവരാത്ത ഇഞ്ചി ചായയിൽ പോടിച്ചോ കറിയിൽ ചേർത്തോ കഴിക്കാവുന്നതാണ്.

3. മഞ്ഞൾ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

4. കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ധം നിയന്ത്രിക്കാനും ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ചായയിലിട്ടും കുടിക്കാൻ സാധിക്കും. ഇത് കൊളെസ്റ്ററോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

5. ബേസിൽ

ബേസിലിൽ യൂജിനോൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സാലഡ്, സാൻഡ്‌വിച്ച് എന്നിവയിൽ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.

6. ഏലയ്ക്ക

ഏലയ്ക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചായ, സൂപ്പ്, പലഹാരങ്ങൾ എന്നിവയിലൊക്കെ ചേർത്ത് ഏലയ്ക്ക കഴിക്കാവുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരിൽ മാത്രമേ 'വടിവാൾ' ഉള്ളൂവെന്ന് പ്രതി സലീം; പൊട്ടിക്കരഞ്ഞും ദയയാചിച്ചും കോടതിയിൽ പ്രതികള്‍

പേരിൽ മാത്രമേ 'വടിവാൾ' ഉള്ളൂവെന്ന് പ്രതി സലീം; പൊട്ടിക്കരഞ്ഞും ദയയാചിച്ചും കോടതിയിൽ പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെയും ശിക്ഷാവാദം പൂർത്തിയായി. 11 മണിക്ക് കോടതി ചേർന്നപ്പോൾ കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30 ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കി. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. നടിയെ ആക്രമിച്ച കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ തുടങ്ങിയത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

പ്രതികൾ പറഞ്ഞത്

ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു ഒന്നാം പ്രതി പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കൾ അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലിൽ കഴിഞ്ഞെന്നും ഒരു പെറ്റിഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ തലശ്ശേരി ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു.

പേരിൽ മാത്രമേ വടിവാൾ ഉള്ളൂവെന്ന് അഞ്ചാം പ്രതി വടിവാൾ സലിമിന്റെ (എച്ച് സലീം) അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പോലീസ് ആണ് വടിവാൾ എന്നു പേരിട്ടതെന്നും അഭിഭാഷകൻ പറഞ്ഞു. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. നേരത്തേ വാദത്തിനിടെ സലിം കോടതിമുറിയിൽ തലകറങ്ങി വീണിരുന്നു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ കരഞ്ഞുകൊണ്ട് പറഞ്ഞത്.ക്കേസിൽ പോലും പ്രതിയല്ലെന്നും ശിക്ഷാവിധിയിൽ ഇളവ് വേണമെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു.

വാദപ്രതിവാദം

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ്റെ വാദത്തിന് മറുപടിയായി വിചാരണ കോടതി ചൂണ്ടിക്കാട്ടി.

കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിലാണ് ചോദ്യമെന്നും ക്രിമിനൽ ഗൂഢാലോചനയിലെ ശിക്ഷയിലല്ല ചോദ്യമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജീവപര്യന്തം നൽകിയില്ലെങ്കിൽ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വർഷമാണ് (കുറഞ്ഞ ശിക്ഷ) നൽകുന്നതെങ്കിലും കാരണം ശിക്ഷാവിധിയിൽ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നത് എന്നും കോടതി ചൂണ്ടിക്കാണിച്ചു. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സം​ഗമാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി പറഞ്ഞു. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.നടിയെ ആപ്രോസിക്യൂഷൻ വാദത്തിന് ശേഷം പ്രതിഭാഗം വാദവും വാദമുഖങ്ങൾ അവതരിപ്പിച്ചു. അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് മാനസാന്തരത്തിന് അവസരമൊരുക്കണമെന്നും പ്രതിഭാഗം വാദിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാൻ ആകൂവെന്നായിരുന്നു പൾസ‍ർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു വിചാരണ കോടതിയുടെ ഇതിനോടുള്ള പ്രതികരണം. സ്ത്രീയുടെ അന്തസ്സും അഭിമാനവും പ്രധാനം അല്ലെ എന്നും കോടതി ചോദിച്ചു. പ്രതിഭാ​ഗത്തിൻ്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.

സുനിയുടെ അമ്മ രോഗിയെന്നും അമ്മയുടെ അസുഖം പരിഗണിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു. രണ്ടാം പ്രതി മാർട്ടിൻ്റെ അഭിഭാഷകൻ ഓൺലൈനായാണ് വാ​ദത്തിന് ഹാജരായത്. ഏറ്റവും കുറഞ്ഞ ശിക്ഷ തൻ്റെ കക്ഷിക്ക് നൽകണമെന്നായിരുന്നു മാ‍ർ‌ട്ടിൻ്റെ അഭിഭാഷകൻ വാദിച്ചത്. കൂട്ടബലാത്സം​ഗ കുറ്റം ബാധകമല്ലെന്നും മാ‍‍ർ‌ട്ടിൻ ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലെന്നും മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചു. ഇന്ന് തന്നെ ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കുടുംബ പ്രാബ്ധങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മൂന്നാം പ്രതി അഭിഭാഷകൻ്റെ വാദം. ഒന്നര സെൻ്റ് സ്ഥലത്താണ് കടുംബം താമസിക്കുന്നതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും മണികണ്ഠൻ്റെ അഭിഭാഷകൻ വാദിച്ചു. ഒരു പെറ്റികേസിൽ പോലും മണികണ്ഠൻ പ്രതിയല്ലെന്നും റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്ക്കണമെന്നും മണികണ്ഠൻ്റെ വക്കീൽ ആഭ്യർത്ഥിച്ചു.

കേസ് തുടങ്ങിയപ്പോൾ മുതൽ ഓരോരുത്തരും സ്വാർത്ഥ താൽപ്പര്യത്തിനായി ഓരോന്ന് ചെയ്തു അത് ഇനിയും ആവർത്തിക്കരുതെന്നും പ്രതിഭാ​ഗം വാദത്തിനിടെ കോടതി മുന്നറിയിപ്പ് നൽകി. അഭിപ്രായം പറയാൻ താൽപര്യമുള്ളവർ വിധിന്യായം വായിക്കണമെന്നും ‌പ്രതിഭാഗം വാദം ഉന്നയിക്കുന്നതിൽ പ്രൊസിക്യൂഷൻ ആശങ്കപ്പെടേണ്ടെന്നും പ്രതിഭാ​ഗം വാദത്തിനിടെ കോടതിയുടെ പരാമർശം ഉണ്ടായി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ശിക്ഷാവിധി ഉണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ

യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ

അബുദാബി: പുതുവർഷം പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. ജനുവരി 1ന് പുതുവർഷ ദിനത്തിൽ സർക്കാർ മേഖലയിൽ അവധിയായിരിക്കും. രാജ്യമെങ്ങും വമ്പൻ പുതുവത്സരാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്.

ജനുവരി 1നാണ് സർക്കാർ മേഖലയ്ക്ക് അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ജനുവരി 2 വർക്ക് ഫ്രം ഹോം ആയിരിക്കും. പുതുവർഷ ദിനത്തോടനുബന്ധിച്ച് ഗംഭീര വെടിക്കെട്ടും ആഘോഷങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. റാസ് അൽ ഖൈമയിൽ 2300ലധികം ഡ്രോണുകൾ ഉപയോഗിച്ച് 15 മിനിട്ടിലധികം നീളുന്ന ഗിന്നസ് പ്രകടനമാണ് ഉദ്ദേശിക്കുന്നത്.

തീരമുടനീളം വെടിക്കെട്ടും ഡ്രോൺ ഷോയും കൊണ്ട് നിറയും. ദുബൈയിലും വെടിക്കെട്ട്, ഡ്രോൺ ഷോ, ബീച്ച് പാർട്ടികൾ, എന്നിവ നടക്കും. ഗ്ലോബൽ വില്ലേജ്, അറ്റ്ലാൻഡിസ് ദി പാം, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും. അബുദാബിയിൽ ശൈഖ് സായിദ് ഫെസ്റ്റിവലിൽ വൻ ആഘോഷങ്ങൾ നടക്കും. അൽ വത്‍ബയിൽ 62 മിനുട്ട് നീളുന്ന വെടിക്കെട്ട് നടക്കും. ലോകത്തെ ഏറ്റവും വലിയ ഡ്രോൺ പെർഫോമൻസ് നടക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ ഓഫര്‍; ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ 'കോര്‍ 5' ഗ്രൂപ്പ്

ട്രംപിന്റെ ഓഫര്‍; ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ 'കോര്‍ 5' ഗ്രൂപ്പ്

വിവിധ ലോകരാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായും ചൈനയുമായും തീരുവ യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാര ഇടനാഴികളില്‍ പുതിയ സഖ്യത്തിനുള്ള ഒരാശയം കറങ്ങിത്തിരിയുന്നതായി റിപ്പോര്‍ട്ട്. ചൈന, റഷ്യ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 'കോര്‍ 5' അല്ലെങ്കില്‍ 'സി 5' ഫോറം രൂപീകരിക്കാനുള്ള ആലോചനയിലാണ് ട്രംപ് ഭരണകൂടമെന്ന് യുഎസ് മാധ്യമമായ ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരമ്പരാഗത ജി7 ചട്ടക്കൂടിനപ്പുറം ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുമായി അമേരിക്കയുടെ ബന്ധം ശക്തമാക്കുന്നതിനുള്ള ദേശീയ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് ഈ ആശയമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അമേരിക്കന്‍ ഡിജിറ്റല്‍ ന്യൂസ് പേപ്പറായ പൊളിറ്റിക്കോയിലും ഇത്തരമൊരു ആശയം രൂപപ്പെടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആശയം അതിവിദൂര സ്വപ്‌നമാണെങ്കിലും ഞെട്ടിക്കുന്നതല്ലെന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

അതേസമയം, ട്രംപ് ഭരണകൂട ഇടനാഴികളില്‍ ചുറ്റിത്തിരിയുന്ന ആശയം ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം; 20 പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം; 20 പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസ് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടത്തില്‍പ്പെട്ടത്. തുളസിപകലു ഗ്രാമത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു. തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

കുത്തനെ വളവുകളുളള ഭാഗത്ത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമെന്ന് ചിന്‍ടുരു സി ഐ ഗോപാലകൃഷ്ണ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി. കാസർകോട് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എയുപി സ്‌കൂളില്‍ കഴഞ്ഞ ദിവസമായിരുന്നു സംഭവം.ഇവിടെ പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണിനെതിരെയാണ് പരാതി.

സനൂപ് മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയുമായ അനസൂയ ഇന്‍സ്‌പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇൻസ്പെക്ടറെത്തി പ്രിസൈഡിങ് ഓഫിസറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറിവന്ന ആളോട് ആരാണെന്ന് തിരക്കിയപ്പോൾ പൊലീസ് എന്നായിരുന്നു മറുപടി പറഞ്ഞതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് പൊലീസുകാരൻ തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ

ദുബൈ: കറന്‍റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ, ക്യാഷ് ക്രെഡിറ്റ് സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് മേഖലയിൽ നിന്നുള്ള പ്രതികരണങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങൾ. പണമിടപാടുകളിലെ തടസ്സങ്ങൾ നീക്കാനും വേഗത കൂട്ടാനും, ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യം നൽകാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണങ്ങൾ.

 വായ്പയെടുത്തവർക്ക് 10 കോടി രൂപയോ അതിലധികമോ സാമ്പത്തിക ബാധ്യത (എക്സ്പോഷർ) ഉള്ള സാഹചര്യത്തിൽ കറന്‍റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ബാങ്കുകളുടെ എണ്ണം മുൻപത്തെ നിയമം നിയന്ത്രിച്ചിരുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാക്കുന്നു എന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് ആർബിഐ നിയമങ്ങൾ ലഘൂകരിച്ചു.

വായ്പയെടുത്തയാളുടെ മൊത്തം ബാധ്യതയുടെ 10 ശതമാനത്തിൽ അധികം വായ്പ നൽകുന്ന ഏതൊരു ബാങ്കിനും കറന്റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും. ഈ പരിധി ഒരു ബാങ്കും പാലിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ എക്‌സ്‌പോഷർ നൽകുന്ന രണ്ട് ബാങ്കുകൾക്ക് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം. യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ ഒന്നിലധികം ക്രെഡിറ്റ് ലൈനുകൾ കൈകാര്യം ചെയ്യുന്നവർക്ക്, ഇത് ഫണ്ടുകളുടെ ഒഴുക്ക് ലളിതമാക്കാനും പണമിടപാടുകളിലെ കാലതാമസം കുറയ്ക്കാനും സഹായിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. വഖഫ് സംരക്ഷണ വേദിയുടെ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി. മുനമ്പം ഭൂമിയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് വ്യക്തമാക്കിയ കോടതി ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നും വ്യക്തമാക്കി. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദേശം.

മുനമ്പം ഭൂമി സംബന്ധിച്ച വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയില്‍ ആയതിനാല്‍ ഹൈക്കോടതിക്ക് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഭൂമി തർക്കത്തില്‍ കമ്മീഷനെ നിയമിക്കാനാവുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുന്നിലുണ്ടായിരുന്ന പരിഗണന വിഷയമെന്നും വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടി.

അതേസമയം, ഉമീദ് പോർട്ടലിന്‍റെ കാലാവധി നീട്ടുന്നതിനായി കേരള വഖഫ് ബോർഡ് അടിയന്തരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അത് അനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും ഉത്തർപ്രദേശിലും ആറ് മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും രണ്ട് മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്. എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി ആറ് മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായി പരാതി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായി പരാതി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാല്‍: മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്‌പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്‌പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

പിന്നാലെ കാങ്‌പോക്പി ജില്ലാ അധികാരികളോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത വര്‍ഷം ജനുവരി നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഫാല്‍ സ്വദേശിയായ അസം റോഷന്‍ സിങ്ങാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഹൈവേകളില്‍ തുടരുന്ന യാത്രാ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മെയ്തി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ അറിയിച്ചിട്ടുണ്ട്. കുകി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ യാത്ര തടയുന്നുണ്ടെന്നും മെയ്തി ഓര്‍ഗനൈസേഷനുകള്‍ പറയുന്നു. താഴ്‌വാരത്തുള്ള എയര്‍പ്പോട്ടിലേക്കുള്ള റോഡ് തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ തെറ്റായ വിവരം പ്രചരിപ്പിക്കുകയുമാണെന്നും മെയ്തി ഓര്‍ഗനൈസേഷനുകള്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ജീവനൊടുക്കിയത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്. ഇയാൾ ആലപ്പുഴ സ്വദേശിയാണ്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.