വിവിധ ലോകരാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായും ചൈനയുമായും തീരുവ യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാര ഇടനാഴികളില്‍ പുതിയ സഖ്യത്തിനുള്ള ഒരാശയം കറങ്ങിത്തിരിയുന്നതായി റിപ്പോര്‍ട്ട്. ചൈന, റഷ്യ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 'കോര്‍ 5' അല്ലെങ്കില്‍ 'സി 5' ഫോറം രൂപീകരിക്കാനുള്ള ആലോചനയിലാണ് ട്രംപ് ഭരണകൂടമെന്ന് യുഎസ് മാധ്യമമായ ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരമ്പരാഗത ജി7 ചട്ടക്കൂടിനപ്പുറം ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുമായി അമേരിക്കയുടെ ബന്ധം ശക്തമാക്കുന്നതിനുള്ള ദേശീയ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് ഈ ആശയമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അമേരിക്കന്‍ ഡിജിറ്റല്‍ ന്യൂസ് പേപ്പറായ പൊളിറ്റിക്കോയിലും ഇത്തരമൊരു ആശയം രൂപപ്പെടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആശയം അതിവിദൂര സ്വപ്‌നമാണെങ്കിലും ഞെട്ടിക്കുന്നതല്ലെന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
അതേസമയം, ട്രംപ് ഭരണകൂട ഇടനാഴികളില്‍ ചുറ്റിത്തിരിയുന്ന ആശയം ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.