Friday, 12 December 2025

പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?

പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?

 പപ്പായ പല ഇനങ്ങൾ കേരളത്തിൽ ലഭ്യമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിജയിച്ച ഇനമാണ് റെഡ് ലേഡി. വിൽപ്പന ലക്ഷ്യമിട്ട് വലിയ രീതിയിൽ കൃഷി ആരംഭിക്കുകയാണെങ്കിൽ റെഡ് ലേഡി തിരഞ്ഞെടുക്കാം. ഒന്നര ഏക്കറിൽ 350 തൈകളോളം നടാം. തൈകൾക്കിടയിലുള്ള അകലം രണ്ടര മീറ്റർ വീതമെങ്കിലും ഉണ്ടാകണം. ഓരോ കുഴിക്കും അര മീറ്റർ ആഴം നിർബന്ധമാണ്.

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ് പപ്പായ തൈകൾ നടാൻ പറ്റിയ സമയം. മഴക്കാലമാകുമ്പോഴേക്കും തൈകൾ വളർന്നിരിക്കണം. നല്ല വെയിലുള്ള സ്ഥലം പപ്പായ നടാനായി തിരഞ്ഞെടുക്കാം. വെള്ളം കെട്ടി നിൽക്കരുത്. മഴക്കാലത്ത് തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞ് ചെടി നശിച്ചുപോകും

മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത മിശ്രിതം ചെടി നടുന്നതിനു മുൻപ് കുഴികളിൽ നിറയ്ക്കണം. വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുന്നതും നല്ലതാണ്. എല്ലാ മാസവും ജൈവവളം നൽകണം. ഏഴു മാസമാകുമ്പോഴേക്കും പപ്പായ കായ്ക്കാൻ തുടങ്ങും. കാറ്റിൽ വീഴാതിരിക്കാൻ താങ്ങു നൽകണം. 1.5 കിലോഗ്രാം മുതൽ 2.5 കിലോഗ്രാം വരെ മൂപ്പ് എത്തിയ ഒരു കായയ്ക്ക് തൂക്കമുണ്ടാകും. ഓരോ ചെടിയിലും മുപ്പതോളം കായ്കൾ വരെ ഉണ്ടാകാറുണ്ട്

ഓരോ തവണ വിളവെടുപ്പിലും 500 കായ്കൾ വരെ വിൽക്കാം. കായ പഴുത്താലും ഒരാഴ്ചയോളം കേടുവരാതെ നിൽക്കും. ഒരു ചെടിയിൽനിന്നു മൂന്നു വർഷം വരെ വിളവെടുക്കാം. ഈ കണക്കിൽ ഒരു ചെടിയിൽ നിന്ന് വർഷത്തിൽ രണ്ടായിരം രൂപയോളം വരുമാനം കിട്ടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ വർഷം അവസാനിക്കും മുൻപേ മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഒ.ടി.ടിയിൽ

ഈ വർഷം അവസാനിക്കും മുൻപേ മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഒ.ടി.ടിയിൽ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി (Mammootty), ഗൗതം വാസുദേവ് ​​മേനോൻ (Gautham Vasudev Menon) ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' (Dominic and the Ladies' Purse) ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്'.

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു ചെറിയ ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽ നിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽ നിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നു. മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോം ചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്നോവയുടെ രഹസ്യം: കിഴിവില്ലാതെയും വൻ വിൽപ്പന!

ഇന്നോവയുടെ രഹസ്യം: കിഴിവില്ലാതെയും വൻ വിൽപ്പന!

2025 ലെ അവസാന മാസമായ ഡിസംബർ മാസത്തിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ വർഷാവസാന കിഴിവുകൾ പ്രഖ്യാപിച്ചു. തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ ഇന്നോവയ്ക്ക് കമ്പനി ഏറ്റവും കുറഞ്ഞ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കിഴിവുകൾ ഇല്ലെങ്കിലും ആളുകൾ ഈ കാർ വലിയ തോതിൽ വാങ്ങുന്നു. അതുകൊണ്ടാണ് കമ്പനി ഈ മാസം വെറും 15,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിൽ മാത്രമേ ഈ കാറിന്റെ എല്ലാ മോഡലുകളിലും ഈ കിഴിവ് ലഭ്യമാകൂ. ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 18,65,700 രൂപയും ഇന്നോവ ഹൈക്രോസിന്റെ വില 18,05,800 രൂപയും ആണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് എഡിഷനിൽ കറുത്ത മേൽക്കൂരയുള്ള പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഫിനിഷും സൂപ്പർ വൈറ്റ് അല്ലെങ്കിൽ പേൾ വൈറ്റ് എന്നീ രണ്ട് ഷേഡുകളും തിരഞ്ഞെടുക്കാം. ഗ്രിൽ, അലോയ് വീലുകൾ, ഫ്രണ്ട്, റിയർ ബമ്പർ ഗാർണിഷ്, വീൽ ആർച്ച് ക്ലാഡിംഗ്, വിംഗ് മിററുകൾ എന്നിവയ്ക്ക് പുതിയ ഗ്ലോസ് ബ്ലാക്ക് ഫിനിഷും വാഗ്ദാനം ചെയ്യുന്നു. "ഇന്നോവ" എന്ന അക്ഷരങ്ങളുള്ള ഒരു ബോണറ്റ് എംബ്ലവും പിന്നിൽ ഒരു എക്സ്ക്ലൂസീവ് എഡിഷൻ ബാഡ്ജും ടൊയോട്ട ചേർത്തിട്ടുണ്ട്.

ഇന്റീരിയറിൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയ്ക്ക് ഡ്യുവൽ-ടോൺ ഫിനിഷ് നൽകിയിട്ടുണ്ട്. ഉപകരണങ്ങളുടെ കാര്യത്തിൽ, ടൊയോട്ട ഒരു എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, ഒരു ഫുട്‌വെൽ ലാമ്പ് എന്നിവ ചേർത്തിട്ടുണ്ട്. പവർഡ് ഓട്ടോമൻ ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ADAS സ്യൂട്ട് തുടങ്ങിയ സവിശേഷതകൾ എല്ലാം ZX (O) ൽ നിന്ന് നിലനിർത്തിയിരിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്: ആ ഊമക്കത്ത് എറണാകുളത്ത് നിന്ന്; അയച്ചത് കറുത്ത മാസ്‌ക് ധരിച്ച പുരുഷൻ

നടിയെ ആക്രമിച്ച കേസ്: ആ ഊമക്കത്ത് എറണാകുളത്ത് നിന്ന്; അയച്ചത് കറുത്ത മാസ്‌ക് ധരിച്ച പുരുഷൻ

 കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. എറണാകുളത്തെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തുകള്‍ രജിസ്‌ട്രേഡായി അയച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കറുത്ത മാസ്‌ക് ധരിച്ച പുരുഷനാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി. 33 കത്തുകള്‍ ഒരുമിച്ച് കൊണ്ടുവന്ന് രജിസ്‌ട്രേറ്റായി അയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വിഷയത്തില്‍ ഹൈക്കോടതിയും പരിശോധന നടത്തിയേക്കും.

നടിയെ ആക്രമിച്ച കേസിലെ വിധി വരുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്ക് കത്ത് ലഭിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷയ്ക്കും കത്ത് ലഭിച്ചിരുന്നു. അഭിഭാഷകനായ രാം കുമാറിൻ്റെ പേരിലായിരുന്നു ഫ്രം അഡ്രസ്. കേസിലെ വിധി വിവരങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു കത്ത്. നടന്‍ ദിലീപ് അടക്കം നാല് പ്രതികള്‍ കുറ്റവിമുക്തരാകുമെന്നുള്ള വിവരം ഊമക്കത്തില്‍ ഉണ്ടായിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചെന്നും ഊമക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഹണി വര്‍ഗീസിനെ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്. ആയതുകൊണ്ടാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന് കാണിച്ചാണ് കത്ത് അവസാനിപ്പിച്ചിരുന്നത്.

ഊമക്കത്ത് ലഭിച്ച വിവരം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയാണ് ആദ്യം രംഗത്തെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കത്ത്. കേസിന്റെ വിധി ചോര്‍ന്നുവെന്നുള്ള ആശങ്ക യശ്വന്ത് ഷേണായി പങ്കുവെച്ചിരുന്നു. എന്നാല്‍ യശ്വന്തിനെ തള്ളുന്ന നിലപാടായിരുന്നു അഭിഭാഷക അസോസിയേഷന്‍ സ്വീകരിച്ചത്. പ്രസിഡന്റ് കത്തച്ചത് തങ്ങളുടെ കത്ത് എക്‌സിക്യൂട്ടീട്ട് കമ്മിറ്റിയുടെ അറിവോടെയല്ലെന്നായിരുന്നു അസോസിയേഷന്‍ വ്യക്തമാക്കിയത്. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും അഭിഭാഷക അസോസിയേഷന്‍ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടംബത്തിനൊപ്പം ശബരിമല ദർശനം നടത്തി റവാഡ ചന്ദ്രശേഖർ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ഡിജിപി

കുടംബത്തിനൊപ്പം ശബരിമല ദർശനം നടത്തി റവാഡ ചന്ദ്രശേഖർ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ഡിജിപി

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ. ദർശനത്തിനായാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് ഡിജിപി എത്തിയത്. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുനുണ്ട്.

എല്ലാവർക്കും സുഖ ദർശനം ഉറപ്പു വരുത്തുന്നുണ്ട്. മണ്ഡല പൂജാ ദിവസത്തിൽ സ്പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായിവുമായി ആലോചിച്ച ശേഷം നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ വിധി വന്ന് പഠിച്ച ശേഷം പ്രതികരിക്കാം. രാഹുൽ കേസ് രണ്ട് അന്വേഷണ സംഘം ഒന്നാക്കിയിട്ടുണ്ട്. ടീമിനെ AlG പൂങ്കുഴലി IPS നയിക്കും. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് 15 വരെ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശമുണ്ട്. അതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതമാണ് ഈ ദിവസങ്ങളിൽ അനുവദിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ

ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ

ശരീരത്തിലെ പ്രധാന അവയങ്ങളിൽ ഒന്നാണ് വൃക്ക. മാലിന്യങ്ങളെ നീക്കം ചെയ്യുകയാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വൃക്കകളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികളും മറ്റു ജീവിത ശൈലികളും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കാം.

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത്

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടാൻ കാരണമാകുന്നു. ഇത് അമിതമായ രക്തസമ്മർദ്ദത്തിലേക്കും നിങ്ങളെ എത്തിക്കും. ഇത് സ്‌ട്രെയിൻ ഉണ്ടാക്കുകയും വൃക്കകൾ തകരാറിലാവാൻ കാരണമാവുകയും ചെയ്യുന്നു. ഒരു പരിധിയിൽ അപ്പുറം ഉപ്പ് കഴിക്കുന്നത് ഒഴിവാക്കാം.

പായ്ക്കറ്റ് ഭക്ഷണങ്ങൾ

പലതരം മായങ്ങളും ചേരുവകളും ചേർത്താണ് പായ്ക്കറ്റ് ഭക്ഷണങ്ങൾ തയാറാക്കുന്നത്. എന്നാൽ അമിതമായി ഇത് കഴിക്കുമ്പോൾ വൃക്കകൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണമാകുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും ഇവ കാരണമായേക്കാം.

വെള്ളം കുടിക്കാതിരിക്കുന്നത്

ശരീരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെള്ളം. വൃക്കകൾക്കും എപ്പോഴും വെള്ളം ആവശ്യമാണ്. ഇത് വൃക്ക രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ആവശ്യത്തിനുള്ള വെള്ളം കുടിച്ചാൽ മാത്രമേ വൃക്കകൾക്ക് മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കുകയുള്ളു.

വറുത്ത ഭക്ഷണങ്ങൾവറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. എപ്പോഴും എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പൊണ്ണത്തടി ഉണ്ടാവാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തേയും കൂട്ടാറുണ്ട്. അതിനാൽ തന്നെ എപ്പോഴും പുറത്ത് നിന്നും ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

അമിതമായി പഞ്ചസാര കഴിക്കുന്നത്

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ പൊണ്ണത്തടി ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് രക്തസമ്മർദ്ദവും പ്രമേഹവും കൂടാൻ കാരണമാകുന്നു. അതിലൂടെ വൃക്കകളുടെ ആരോഗ്യം തകരാറിലാവാനും സാധ്യതയുണ്ട്. അതിനാൽ തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അവള്‍ക്കൊപ്പം', അതിജീവിതയ്ക്ക് പിന്തുണ; ഐഎഫ്എഫ്‌കെയിലും ഹാഷ്ടാഗ്

'അവള്‍ക്കൊപ്പം', അതിജീവിതയ്ക്ക് പിന്തുണ; ഐഎഫ്എഫ്‌കെയിലും ഹാഷ്ടാഗ്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലും അതിജീവിതയ്ക്ക് പിന്തുണ. ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ഐക്യദാര്‍ഢ്യം. '#അവള്‍ക്കൊപ്പം' എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. 'അവള്‍ക്കൊപ്പം' ഹാഷ് ടാഗ് ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കണമെന്ന ആവശ്യം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല. പിന്നാലെയാണ് ഐക്യദാര്‍ഢ്യവുമായി ഡെലിഗേറ്റുകള്‍ തന്നെ എത്തിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിലും വനിതാ കൂട്ടായ്മകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പ് ഇന്നാണ് ആരംഭിക്കുന്നത്. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പലസ്തീന്‍ അംബാസിഡര്‍ അബ്ദുളള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവരാണ് വിശിഷ്ടാതിഥികള്‍. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷനിന് സമ്മാനിക്കും.

ഉദ്ഘാടനത്തിന് ശേഷം പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീന്‍ 36' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുളള 206 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 12-ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള 19-നാണ് അവസാനിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് മുടങ്ങിയത് ഉടമയെ അറിയിച്ചതിന്, നോട്ടക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കന്യാകുമാരി സ്വദേശി സാലമനെയാണ് ടാപ്പിംഗ് തൊഴിലാളി ആയിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശ് തീകൊളുത്തി കൊന്നത്. പത്തനംതിട്ട ജില്ലാ കോടതിയാണ് ഏഴു വ‌ർഷത്തിന് ശേഷം കേസിൽ ശിക്ഷവിധിച്ചത്. 

2017 ഓഗസ്റ്റ് 14 ന് പത്തനംതിട്ട വടശ്ശേരിക്കര കോടമലയിലാണ് കേസിന് ആസ്പദമായ സംഭവം. ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ ക്യത്യമായി ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു. ഇതിന്‍റെ വൈരാഗ്യത്തിൽ സാലമൻ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, സാലമന്‍റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ സ്വന്തം നാടായ കാട്ടാക്കടയ്ക്ക് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രിയമായ അന്വേഷണമാണ് പ്രതിക്ക് ജീവപര്യന്തം തടവ് ലഭിക്കാൻ ഇടയാക്കിയത്. സാലമനെ കൊലപ്പെടുത്തിയ ശേഷവും മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായി. പിഴതുകയായ വിധിച്ച മൂന്ന് ലക്ഷം രൂപയിൽ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്‍റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് ക്രൂരമർദനം, ആക്രമണം നടത്തിയത് മദ്യലഹരിയില്‍; രണ്ടുപേര്‍ പിടിയില്‍

വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് ക്രൂരമർദനം, ആക്രമണം നടത്തിയത് മദ്യലഹരിയില്‍; രണ്ടുപേര്‍ പിടിയില്‍

 തിരുവനന്തപുരം: വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ ആക്രമണം. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേർ പിടിയിലായിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പേട്ട സ്വദേശിയായ 60 കാരൻ റോയ്ക്കാണ് തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റത്. ചിറയിൻകീഴ് സ്വദേശിയായ നിധിൻ (30) പൂന്തുറ സ്വദേശി ജോയ് (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. മദ്യലഹരിയിലായിരുന്നു പ്രതികളുടെ ആക്രമണം. ബിയർ കുപ്പി കൊണ്ട് പലതവണ പ്രതികൾ റോയിയുടെ തലയിൽ അടിക്കുകയായിരുന്നു. പ്രതികൾ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്ത് വന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; മണ്ഡല പൂജയ്‌ക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; മണ്ഡല പൂജയ്‌ക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. 45,875 പേരാണ് 12 മണി വരെ ദർശനം നടത്തിയത്. ഒരു മണിക്കൂറിൽ 3,875 പേർ പതിനെട്ടാംപടി ചവിട്ടി. മരക്കൂട്ടം മുതൽ വലിയ തിരക്കാണ് രാവിലെ ഉണ്ടായത്. തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.
ഇന്നലെ മാത്രം ദർശനം നടത്തിയത് 92,041 ഭക്തരാണ്.ദർശനത്തിനായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിലെത്തി.ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ മലയിറങ്ങും.

അതേസമയം ശബരിമല മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്.
ഡിസംബർ 26 ന് 30,000 പേർക്കും, ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും.
സ്പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ്. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ

ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ

 ഡിസംബറിൽ ബിഗ് ടിക്കറ്റ് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഗ് ടിക്കറ്റിന്റെ സീരീസ് 281 ഡ്രോയിൽ പത്ത് വിജയികൾ 100,000 ദിർഹംവീതം നേടി. വിജയികളിൽ രണ്ടു പേർ മലയാളികളാണ്.

അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നഴ്സായ ടിന്റു ജെസ്മോൻ ആണ് ഒരു വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിന്റു ബിഗ് ടിക്കറ്റിന്റെ ഭാഗമായത്. സമ്മാനത്തുക എല്ലാവർക്കും ഒപ്പം പങ്കുവെക്കുമെന്ന് ടിന്റു പറഞ്ഞു.

ദുബായിൽ അക്കൗണ്ടന്റായ സനിൽ കുമാറാണ് മറ്റൊരു മലയാളി വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് സനിൽ കുമാർ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക പങ്കുവെക്കുമെന്ന് സനിൽ പറയുന്നു. ഇതിന് മുൻപ് 2024-ലും അദ്ദേഹം ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിട്ടുണ്ട്.

രാജസ്ഥാനിൽ നിന്നുള്ള രാകേഷ് കുമാർ കൊഡവാനിയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി. ദുബായിലാണ് രാകേഷ് താമസിക്കുന്നത്. സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ദുബായിൽ നിന്നുള്ള മുഹമ്മദ് നസീറും വിജയിയായി.

ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, കാനഡ, ചൈന, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

ഡിസംബറിൽ ബിഗ് ടിക്കറ്റ് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 3-നാണ് ലൈവ് ഡ്രോ. അതേദിവസം സമാശ്വാസ സമ്മാനമായി അഞ്ച് ഭാഗ്യശാലികൾക്ക് 50,000 ദിർഹംവീതം ലഭിക്കും.

ഡിസംബറിൽ ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും. അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 100,000 ദിർഹംവീതം നേടാം. ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിൽ രാവിലെ 11-നാണ് തത്സമയ ഇ-ഡ്രോ.

ഡിസംബർ 1-നും 24-നും ഇടയ്ക്ക് ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ദി ബിഗ് വിൻ മത്സരത്തിലേക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ജനുവരി 3-ന് നടക്കുന്ന ലൈവ് ഡ്രോ കാണാം. കൂടാതെ 50,000 മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം. ജനുവരി ഒന്നിന് മത്സരാർത്ഥികളുടെ പേരുകൾ പുറത്തുവിടും.

ഡ്രീം കാർ സീരീസിൽ ജനുവരി 3-ന് ബി.എം.ഡബ്ല്യു 430ഐ ആണ് നൽകുന്നത്. ഫെബ്രുവരി 3-ന് ബി.എം.ഡബ്ല്യു എക്സ്5 നൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വിജയ് മുഖ്യമന്ത്രി, പിന്തുണയ്ക്കുന്നവരുമായി സഖ്യമുണ്ടാക്കാം'; പ്രമേയമിറക്കി ടിവികെ

'വിജയ് മുഖ്യമന്ത്രി, പിന്തുണയ്ക്കുന്നവരുമായി സഖ്യമുണ്ടാക്കാം'; പ്രമേയമിറക്കി ടിവികെ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രമേയമിറക്കി. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വിജയ്‌യുടെ നേതൃത്വത്തെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളെ സഖ്യത്തിന് വേണ്ടിയും ടിവികെ ക്ഷണിച്ചിട്ടുണ്ട്. സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ അന്തിമ തീരുമാനവും എടുക്കാന്‍ വിജയ്‌യ്ക്ക്‌ മുഴുവന്‍ അധികാരമുണ്ടായിരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ഡിഎംകെ സര്‍ക്കാരിനെ താഴെ ഇറക്കി പുതിയ തമിഴ്‌നാടിനെ നിര്‍മിക്കുമെന്നാണ് ടിവികെയുടെ അവകാശവാദം. ടിവികെയുടെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍മാരും ജില്ലാ സെക്രട്ടറിമാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് നാല് പ്രമേയങ്ങള്‍ പാസാക്കിയത്. തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക കമ്മിറ്റിയെയും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ചുമതലകളും വിജയ് തന്നെ തീരുമാനിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

'ഇരുട്ടിന്റെ കാലഘട്ടത്തില്‍ നിന്നും തമിഴ്‌നാടിനെ രക്ഷിച്ച് ജനങ്ങള്‍ക്ക് ക്ഷേമമുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഈ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ എല്ലാ ചുമതലകളും വിജയ് തീരുമാനിക്കും', പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചു. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കനത്ത പ്രചാരണം നടത്താനാണ് ടിവികെയുടെ തീരുമാനം. യോഗത്തില്‍ ഏകകണ്ഠമായാണ് പ്രമേയങ്ങള്‍ പാസാക്കിയത്.

അതേസമയം വിജയ് നടത്തുന്ന സംസ്ഥാന പര്യടനം തുടരും. 16ന് ഈ റോഡ് പൊതുയോഗം നടത്താനാണ് ടിവികെയുടെ നീക്കം. എന്നാല്‍ ഇതിനിടെ 27 വര്‍ഷത്തോളം വിജയ്‌യുടെ പിആര്‍ഒ ആയിരുന്ന പി ടി സെല്‍വകുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി. വിജയ്‌യുടെ ഏകാധിപത്യമാണ് ടിവികെയിലെന്നും പിതാവ് എസ് എ ചന്ദ്രശേഖറിന് പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെല്‍വകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ദില്ലി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 3500 ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും 300 സാക്ഷിമൊഴികളും മറ്റു ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്നതായാണ് സൂചന. സുബീൻ ഗാർഗിന്റെ മരണം കൊലപാതകം എന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകി ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. സുബീൻ ഗാർഗിന്റെ മാനേജറും പരിപാടി സംഘാടകനും ബന്ധുവും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് കുറ്റപത്രം എന്നാണ് വിവരം. ഗായകന്റെ മരണം നടന്ന് മൂന്നു മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 