Saturday, 13 December 2025

യുവനടൻ അഖിൽ വിശ്വനാഥ് വീട്ടിൽ മരിച്ച നിലയിൽ

യുവനടൻ അഖിൽ വിശ്വനാഥ് വീട്ടിൽ മരിച്ച നിലയിൽ

 തൃശൂർ: സംസ്ഥാന പുരസ്കാരം നേടിയ യുവനടൻ അഖിൽ വിശ്വനാഥനെ (30) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വിദ്യാർഥിയായിരുന്ന സമയത്ത് സഹോദരൻ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരൻ അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

കോടാലിയിൽ മൊബൈൽ ഷോപ്പിൽ മെക്കാനിക്കായിരുന്നു അഖിൽ. കുറച്ചു നാളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി പി ആർ രമേശിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി പി ആർ രമേശിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി മലയാളിയായ പി ആർ രമേശ് നിയമിതനായി. ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശ്, തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂടുതൽ റോയൽ ആകാനൊരുങ്ങി വന്ദേഭാരത്; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവെ

കൂടുതൽ റോയൽ ആകാനൊരുങ്ങി വന്ദേഭാരത്; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവെ

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമായി 14,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെ 2019ല്‍ വാഗ്ദാനം ചെയ്തത് പോലെ രാജ്യം മുഴുവന്‍ വന്ദേഭാരത് വിന്യസിക്കുന്നതിനായാണ് പുതിയ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി.

അതേസമയം, യാത്രക്കാര്‍ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ അവസാനത്തോടെ ഉണ്ടാകുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ സര്‍വീസ് ഡല്‍ഹിക്കും പട്‌നയിലേക്കുമാകും ഉണ്ടാവുക. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന രാത്രികാല സര്‍വീസാണ് നടത്തുക.

സ്ലീപ്പര്‍ കോച്ചുകള്‍ ആരംഭിക്കുന്നതിനായി പുതിയ കോച്ചുകള്‍ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. 16 കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ ബെമല്‍ ഇന്ത്യന്‍ റെയില്‍വെക്ക് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ ഡല്‍ഹി- പട്‌ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തും.

ആഴ്ച്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. ദീര്‍ഘദൂര റൂട്ടുകളില്‍ സുഖപ്രദമായി രാത്രിയാത്ര ഉറപ്പാക്കുക എന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉദേശം. വന്ദേഭാരത് ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് സ്ലീപ്പര്‍ കൂടി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേവെ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് വര്‍ഷത്തില്‍ മരിച്ചത് 14,526 കുഞ്ഞുങ്ങള്‍, വില്ലനായത് പോഷകാഹാരക്കുറവ്; കണക്കുകളുമായി മഹാരാഷ്ട്ര മന്ത്രി

മൂന്ന് വര്‍ഷത്തില്‍ മരിച്ചത് 14,526 കുഞ്ഞുങ്ങള്‍, വില്ലനായത് പോഷകാഹാരക്കുറവ്; കണക്കുകളുമായി മഹാരാഷ്ട്ര മന്ത്രി

 നാഗ്പൂര്‍: കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവും അത് മൂലമുള്ള മരണങ്ങളും ഇന്നും പ്രതിസന്ധിയായി തുടരുന്നതിന്റെ കണക്കുകളുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പോഷാകാഹാരക്കുറവ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പതിനായിരത്തിലേറെ കുട്ടികള്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ അറിയിച്ചത്.

മുംബൈ, പൂന, നാഗ്പൂര്‍, അമരാവതി അടക്കം എട്ട് ജില്ലകളിലായി 14,526 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ കണക്കുകളാണ് ഇത്. 2022-2023 മുതല്‍ 2024-2025 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഗോത്ര വിഭാഗങ്ങള്‍ കൂടുതലായും അധിവസിക്കുന്ന പല്‍ഗാര്‍ ജില്ലയില്‍ 303 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം അപകടകരമായ അവസ്ഥയിലാണെന്ന കണക്കുകളും മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. 2,663 കുട്ടികള്‍ ഭാഗികമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും കണക്കുകളിലുണ്ട്.

അതേസമയം, നവജാത ശിശുക്കള്‍ക്കിടയിലെ മരണനിരക്കില്‍ വലിയ കുറവ് വരുത്താനായെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു. 'ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (SDG) 2030 പ്രകാരം നവജാതശിശു മരണനിരക്ക് 1,000ത്തില്‍ 12 എന്ന നിലയിലേക്ക് എത്തിക്കണമെന്നായിരുന്നു വിഭാവനം ചെയ്തത്. 2023ല്‍ തന്നെ സംസ്ഥാനത്തെ നവജാത ശിശു മരണനിരക്ക് 11/1000 എന്ന നിലയിലേക്ക് എത്തിച്ചു. സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം(SRS) നടത്തിയ സര്‍വേയില്‍ നിന്നും ഇത് വ്യക്തമായിരിക്കുന്നത്,' പ്രകാശ് അബിത്കര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ രീതിയില്‍ ആരോഗ്യകരമായ അവസ്ഥയില്‍ എത്താനായതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, മുന്‍ വര്‍ഷത്തേക്കാള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ കുറിച്ചുള്ള ആശങ്കകളും മന്ത്രി നിയമസഭയെ അറിയിച്ചു. മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് കൊവിഡ് മരണത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നത്. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 46 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2024ല്‍ ഇതേ കാലയളവില്‍ മരണനിരക്ക് 35 ആയിരുന്നു. എന്നാല്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ 2024നേക്കാള്‍ വലിയ കുറവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. 5,524 ല്‍ നിന്നും 2,782 ലേക്ക് ബാധിതരുടെ എണ്ണം കുറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു'

'ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു'

 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീതി കിട്ടിയില്ലെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നുവെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അപ്പീല്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും കഠിനയത്നം നടത്തിയെന്നും 'നീതിയുടെ വാതില്‍ അടയുന്നില്ല' എന്ന തലക്കെട്ടോട് കൂടിയുള്ള ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ വെറുതെ വിട്ടതിന് കോടതി പറയുന്ന കാരണം എന്തെന്നറിയാന്‍ വിശദമായ വിധിന്യായം പരിശോധിക്കേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ആറ് പ്രതികളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് കോടതി അംഗീകരിച്ചു. അതേസമയം, ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നുവെന്നും ലേഖനത്തില്‍ സൂചിപ്പിച്ചു.

'കേസിന്റെ തുടക്കംമുതല്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു. ഓരോ ഘട്ടത്തിലും അതിജീവിതയുടെ താല്‍പ്പര്യപ്രകാരമാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അപ്പീല്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ദിലീപിനെ വെറുതെ വിട്ടതോടെതന്നെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിക്ക് പൂര്‍ണനീതി ലഭ്യമായിട്ടില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ട്', ലേഖനത്തില്‍ പറയുന്നു.

ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, ഈ കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുക പോലുമില്ലായിരുന്നുവെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനുമാണ് എല്ലാ കേസിലും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ കേസില്‍ ഇനിയും ആ വഴിക്ക് മുന്നേറുമെന്നും ദേശാഭിമാനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷാ വിധി വന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും അദ്ദേഹത്തിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് 1709 പേജുള്ള ശിക്ഷാവിധിയില്‍ കോടതി പറയുന്നത്.

ദിലീപില്‍ നിന്ന് പണം വാങ്ങാന്‍ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ശ്രമിച്ചുവെന്ന് തെളിയിക്കാനായില്ല. ഒമ്പതാം പ്രതിവഴി പണം വാങ്ങാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനായില്ലെന്ന് ശിക്ഷാവിധിയില്‍ പറയുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഗൂഢാലോചനാവാദം പൂര്‍ണമായും തള്ളിയ കോടതി, ദിലീപ് ഉന്നയിച്ച വാദങ്ങളെ ശരിവെച്ചു. കോടതിയെ സംശയമുനയില്‍ നിര്‍ത്തിയായിരുന്നു പ്രോസിക്യൂഷന്റെ നീക്കങ്ങള്‍. ജയിലിലെ പ്രതികളുടെ ഫോണ്‍ ഉപയോഗം തെളിയിക്കാനായില്ല. ജയിലില്‍നിന്ന് പ്രതികള്‍ ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നതും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റയ്ക്ക് നിന്ന് പൊരുതി നേടി; പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം

ഒറ്റയ്ക്ക് നിന്ന് പൊരുതി നേടി; പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം

 കോട്ടയം: നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎം നിരസിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.

20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബിനുവിനെ സിപിഐഎം പുറത്താക്കിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിനുവിന്റെ സഹോദരന്‍ ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ

തിരുവനന്തപുരം: ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പുകൾക്ക് ഒടുവിൽ ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാനത്ത് തുടക്കമായത് കഴിഞ്ഞ ദിവസമാണ്. 30-ാമത് ചലത്രോത്സവം എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തന്നെ ഒരു കൂട്ടം മികച്ച സിനിമകളും മേളയിൽ സ്ക്രീൻ ചെയ്യും. എല്ലാവർഷവും മണിക്കൂറുകളോളം ക്യൂ നിന്നിട്ടും പലർക്കും സിനിമ കാണാൻ പറ്റാത്ത അവസ്ഥകളുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ ഡെലി​ഗേറ്റുകളും ഭാരവാ​ഹികളും തമ്മിൽ തർക്കവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വർഷം അണ്‍ റിസര്‍വ്ഡ് കൂപ്പണ്‍ അവതരിപ്പിച്ച് ഇതിനൊരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.

എല്ലാ വര്‍ഷവും ഐഎഫ്എഫ്കെയിൽ റിവർഡ് സീറ്റുകളുണ്ടാകാറുണ്ട്. ബാക്കിയുള്ളവയ്ക്കാണ് ഡെലി​ഗേറ്റുകൾ ക്യൂ നിൽക്കുന്നത്. മണിക്കൂറുകളോളം നീണ്ട വലിയൊരുനിര തന്നെ പല തീയറ്ററുകൾക്ക് മുന്നിലും കാണാം. എന്നാല്‍ അൺ റിസർവ്ഡ് കൂപ്പൺ ഉള്ളതുകൊണ്ട് ഇതിന്‍റെ ആവശ്യമില്ല. മേള നടക്കുന്ന എല്ലാ തിയറ്ററുകളിലും കൂപ്പണ്‍ ലഭ്യമാണ്. കൂപ്പണിൽ തിയറ്ററിന്റെ പേര്, ഷോ ടൈം എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ കൂപ്പൺ ലഭിക്കുന്നവർ മാത്രം ക്യൂ നിന്നാൽ മതിയാകും. ബാക്കിയുള്ളവർക്ക് സമയം ലാഭിക്കാനും മറ്റ് സിനിമകൾക്ക് പോകാനും ഇതിലൂടെ സാധിക്കും. ഇതാദ്യമായാണ് ഐഎഫ്എഫ്കെയിൽ അൺ റിസർവ്ഡ് കൂപ്പൺ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം, ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്ന് ഒരുപിടി മികച്ച സിനിമളാണ് പ്രദർശനത്തിന് എത്തുന്നത്. ഹോമേജ് വിഭാ​ഗത്തിൽ മലയാളത്തിലെ 'നിർമാല്യം' മുതലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. മൊത്തം 72 സിനിമകളിന്ന് തിയറ്ററുകളിൽ എത്തും. 2025 കാനിൽ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ വൈകിട്ട് 6 ന് ശ്രീ പദ്മനാഭ തിയറ്ററൽ പ്രദർശിപ്പിക്കും. ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ സിനിമകളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു

ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മദ്യലഹരിയിൽ ആശുപത്രിയിലെത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ജിത്തുവിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കത്തിലായി. തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളറട പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഒരാഴ്ച മുന്‍പും സമാനമായ രീതിയില്‍ ഡോക്ടര്‍ മദ്യപിച്ചെത്തി രാത്രി ചികിത്സയ്ക്ക് എത്തിയ രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും പറയുന്നു. രക്തം പരിശോധിച്ചതിന്‍റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും തുടർനടപടികൾ ഇതിന് ശേഷമേയുണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. രക്തത്തിലെ മദ്യത്തിന്‍റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കാണ് പാലക്കാട് നഗരസഭയിൽ മുന്നേറ്റം. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊര്‍ണൂര്‍ നഗരസഭയിൽ 20 വാര്‍ഡുകളിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. എട്ടു വാർഡുകള്‍ എൽഡിഎഫും കോൺഗ്രസ് മൂന്നു സീറ്റുകളും നേടി 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു

ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു

 നിയന്ത്രിത ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ശാന്തി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക, സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ദില്ലി: നിയന്ത്രണങ്ങളുള്ള ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ബില്ലിന് വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നത്. പ്ലാന്റ് ഓപ്പറേറ്റർമാരെ സംരക്ഷിക്കുന്നതിനും ഉപകരണ വിതരണക്കാരുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുമായി സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യും. ഇന്ത്യൻ ന്യൂക്ലിയർ ഇൻഷുറൻസ് പൂളിനു കീഴിൽ ഓപ്പറേറ്റർ ഇൻഷുറൻസ് ഓരോ സംഭവത്തിനും 1,500 കോടി രൂപയായി മാറ്റാനും സസ്റ്റൈനബിള്‍ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബിൽ നിർദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നൂതന റിയാക്ടറുകൾ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ആണവ മേഖലയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കമാണിതെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. 49% വരെ വിദേശ നേരിട്ടുള്ള നിക്ഷേപം അനുവദിക്കാനും പ്രത്യേക ന്യൂക്ലിയർ ട്രൈബ്യൂണൽ ഉൾപ്പെടെ ആണവോർജ്ജത്തിനായി ഏകീകൃത നിയമ ചട്ടക്കൂട് സൃഷ്ടിക്കാനും ബിൽ നിർദ്ദേശിക്കുന്നു. സ്വകാര്യ നിക്ഷേപം സർക്കാർ മേൽനോട്ടത്തിൽ വ്യക്തമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുമെന്നും അതേസമയം ആണവോർജ്ജ വകുപ്പ് ആണവ വസ്തുക്കളുടെ ഉത്പാദനം, ഘനജലം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളിൽ നിയന്ത്രണം നിലനിർത്തുമെന്നും പറയുന്നു.

ആണവോർജ മേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്ന് കൊടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണ വികസനത്തിനായി 20,000 കോടി രൂപയുടെ ആണവോർജ്ജ ദൗത്യവും 2033 ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ച് എസ്എംആറുകൾ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളികൾക്ക് തുറന്നുകൊടുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.

ഡിഎഇയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് നിലവിലെ ഏക ഓപ്പറേറ്റർ. 24 വാണിജ്യ റിയാക്ടറുകളും ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിപ്പിക്കുന്നു. ആണവോർജ്ജ ശൃംഖലയിലെ ദീർഘകാല ആശങ്കകൾ പരിഹരിക്കുക എന്നതാണ് ശാന്തി ബിൽ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വർദ്ധിച്ചുവരുന്ന ആഭ്യന്തര ഊർജ്ജ ആവശ്യകത, ഡാറ്റാ സെന്ററുകളുടെ വളർച്ച, ഇന്ത്യയുടെ 2070 ലെ നെറ്റ്-സീറോ ലക്ഷ്യം എന്നിവ മുൻനിർത്തിയാണ് നീക്കം. രണ്ട് ദശകങ്ങൾക്കുള്ളിൽ ആണവ ശേഷി പത്തിരട്ടിയായി വർദ്ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂരിൽ  യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്

തൃശ്ശൂരിൽ യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ തൃശ്ശൂരിൽ യുഡിഎഫ് തിരിച്ചുവരുന്നതിൻ്റെ പ്രതീതി. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. കോർപറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിൻ്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയിൽ മൂന്നാമതാണ് എൽഡിഎഫ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 12 December 2025

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ നിയമിച്ചത്.

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

അതേസമയം, ബെംഗളൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ 50 ഓളം സർവീസുകൾ ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി; നോട്ടീസ് അയച്ചു

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി; നോട്ടീസ് അയച്ചു

 ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസുകളിലെ മദ്രാസ് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ അസ്വാഭാവികമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. കേസ് ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതി മറുപടി തേടി. ജസ്റ്റിസുമാരായ കെ ജെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ട്, നമുക്ക് അത് നോക്കാം' എന്ന് പറഞ്ഞ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷിചേർത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ നേരത്തെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് നൽകിയ ഹർജി പരിഗണിക്കവെ ചെന്നൈ ബെഞ്ചിൽനിന്നുള്ള ഉത്തരവിലെ അനൗചിത്യം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയും ഉത്തരവ് പുറപ്പെടുവിച്ച രീതിയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എസ്‌ഐടി അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതെന്നും കരൂർ മധുര ബെഞ്ചിന്റെ അധികാര പരിധിയിൽ വരുമ്പോൾ ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വേളയിലായിരുന്നു സുപ്രീം കോടതിയുടെ ഈ വിമർശനങ്ങൾ.

സെപ്തംബർ 27നായിരുന്നു തമിഴ്‌നാട്ടിലെ കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ തിക്കിലുംതിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.