നാഗ്പൂര്‍: കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവും അത് മൂലമുള്ള മരണങ്ങളും ഇന്നും പ്രതിസന്ധിയായി തുടരുന്നതിന്റെ കണക്കുകളുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പോഷാകാഹാരക്കുറവ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പതിനായിരത്തിലേറെ കുട്ടികള്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ അറിയിച്ചത്.
മുംബൈ, പൂന, നാഗ്പൂര്‍, അമരാവതി അടക്കം എട്ട് ജില്ലകളിലായി 14,526 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ കണക്കുകളാണ് ഇത്. 2022-2023 മുതല്‍ 2024-2025 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഗോത്ര വിഭാഗങ്ങള്‍ കൂടുതലായും അധിവസിക്കുന്ന പല്‍ഗാര്‍ ജില്ലയില്‍ 303 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം അപകടകരമായ അവസ്ഥയിലാണെന്ന കണക്കുകളും മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. 2,663 കുട്ടികള്‍ ഭാഗികമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും കണക്കുകളിലുണ്ട്.
അതേസമയം, നവജാത ശിശുക്കള്‍ക്കിടയിലെ മരണനിരക്കില്‍ വലിയ കുറവ് വരുത്താനായെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു. 'ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (SDG) 2030 പ്രകാരം നവജാതശിശു മരണനിരക്ക് 1,000ത്തില്‍ 12 എന്ന നിലയിലേക്ക് എത്തിക്കണമെന്നായിരുന്നു വിഭാവനം ചെയ്തത്. 2023ല്‍ തന്നെ സംസ്ഥാനത്തെ നവജാത ശിശു മരണനിരക്ക് 11/1000 എന്ന നിലയിലേക്ക് എത്തിച്ചു. സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം(SRS) നടത്തിയ സര്‍വേയില്‍ നിന്നും ഇത് വ്യക്തമായിരിക്കുന്നത്,' പ്രകാശ് അബിത്കര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ രീതിയില്‍ ആരോഗ്യകരമായ അവസ്ഥയില്‍ എത്താനായതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, മുന്‍ വര്‍ഷത്തേക്കാള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ കുറിച്ചുള്ള ആശങ്കകളും മന്ത്രി നിയമസഭയെ അറിയിച്ചു. മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് കൊവിഡ് മരണത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നത്. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 46 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2024ല്‍ ഇതേ കാലയളവില്‍ മരണനിരക്ക് 35 ആയിരുന്നു. എന്നാല്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ 2024നേക്കാള്‍ വലിയ കുറവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. 5,524 ല്‍ നിന്നും 2,782 ലേക്ക് ബാധിതരുടെ എണ്ണം കുറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.