Saturday, 13 December 2025

പാ​ല​ക്കാ​ട്ട് നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യെ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്ട് നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യെ ക​ണ്ടെ​ത്തി

 പാ​ല​ക്കാ​ട്‌: വാ​ഹ​നം ത​ട​ഞ്ഞ് തോ​ക്ക് ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. ജി​ദ്ദ​യി​ലെ അ​ൽ റ​യാ​ൻ, ജി​ദ്ദ നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും മ​ല​പ്പു​റം കാ​ളി​കാ​വ് പൂ​ങ്ങോ​ട് സ്വ​ദേ​ശി​യു​മാ​യി വി.​പി. മു​ഹ​മ്മ​ദ​ലി​യെ കോ​ത​കു​റി​ശി​യി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മു​ഹ​മ്മ​ദാ​ലി​യെ കോ​ത​കു​റി​ശി​യി​ൽ ഒ​രു വീ​ട്ടി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ ഉ​റ​ങ്ങി​യ സ​മ​യം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ മു​ഹ​മ്മ​ദാ​ലി പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ബി​സി​ന​സ് വൈ​രാ​ഗ്യ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ചാ​ലി​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​റ​ങ്ങോ​ട്ടു​ക​ര കോ​ഴി​ക്കാ​ട്ടി​രി പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കൂ​റ്റ​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​റ​ങ്ങോ​ട്ടു​ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി.

ഇ​ദ്ദേ​ഹ​ത്തി​ന്റെ വാ​ഹ​നം പി​ന്തു​ട​ര്‍​ന്ന് ഇ​ന്നോ​വ കാ​റി​ല്‍ എ​ത്തി​യ സം​ഘം കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി. തു​ട​ര്‍​ന്ന് തോ​ക്കു​ചൂ​ണ്ടി മു​ഹ​മ്മ​ദ​ലി​യെ കാ​റി​ല്‍​നി​ന്ന് ഇ​റ​ക്കി ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ൽ ബ​ല​മാ​യി ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു സം​ഘ​ങ്ങ​ളാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?

ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നതിനായി 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചർ അവതരിപ്പിച്ചു. പ്രധാനമായും 'റീൽസ്' ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താൽപ്പര്യങ്ങൾ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ പുതിയ ഫീച്ചർ 2025 ഡിസംബർ 11-നാണ് ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചത്. നിലവിൽ ഇത് അമേരിക്കയിലാണ് ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ ഇത് ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എന്താണ് 'യുവർ ആൽഗോരിതം' ?

സാധാരണയായി, സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് രഹസ്യമായാണ്. എന്നാൽ, 'യുവർ ആൽഗോരിതം' എന്ന ഫീച്ചർ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ കാണാനും, അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഉപയോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ ഇൻസ്റ്റാഗ്രാം എഐ ഉപയോഗിക്കുന്നു.

ഇൻസ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും 'യൂവർ ആൽഗോരിതം' എന്ന ടാബ് കാണാൻ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താൽപ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതിൽ ഉണ്ടാകും.

ഇത് പ്രവർത്തിക്കുന്നതെങ്ങനെ?

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന പ്രയോജനം ഉള്ളടക്കത്തിന്റെ സുതാര്യതയാണ്. എന്തുകൊണ്ടാണ് ഒരു പ്രത്യേക റീൽ നിങ്ങളുടെ ഫീഡിൽ വന്നതെന്ന് 'യുവർ ആൽഗോരിതം' വ്യക്തമാക്കും. അതുപോലെ തന്നെ, ഇഷ്ടമില്ലാത്ത ഉള്ളടക്കം കാണുമ്പോൾ അത് ഒഴിവാക്കാനുള്ള സംവിധാനവും ഇത് നൽകുന്നു. തങ്ങളുടെ താൽപ്പര്യങ്ങളുടെ ലിസ്റ്റ് ഫോളോവേഴ്‌സുമായി പങ്കുവെക്കാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ താൽപ്പര്യങ്ങളുടെ സംഗ്രഹം സ്ഥിരമല്ല എന്നതാണ്. നിങ്ങൾ പുതിയ കാര്യങ്ങൾ കാണുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുമ്പോൾ ഈ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. അതായത്, ആൽഗോരിതം നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ചലനാത്മകമായി അപ്‌ഡേറ്റ് ചെയ്യപ്പെടും.

കണ്ടൻ്റ് ക്രിയേറ്റർമാരെ ഇത് ബാധിക്കുമോ?

ഈ മാറ്റം കണ്ടൻ്റ് ക്രിയേറ്റർമാരെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പരോക്ഷമായി സ്വാധീനിച്ചേക്കാം. ഉപയോക്താക്കൾക്ക് ഇപ്പോൾ തങ്ങൾക്ക് കൂടുതൽ വേണ്ടതും കുറവ് വേണ്ടതുമായ വിഷയങ്ങൾ കൃത്യമായി തെരഞ്ഞെടുക്കാൻ സാധിക്കുന്നതുകൊണ്ട്, തങ്ങളുടെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്താനായി, ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ട്രെൻഡുകളും ക്രിയേറ്റർമാർ കൂടുതൽ ശ്രദ്ധിക്കാൻ നിർബന്ധിതരാകും.

ഇൻസ്റ്റാഗ്രാമിന്റെ പ്രധാന എഐ-യുടെ പ്രവർത്തനത്തിൽ ഇത് വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. വാച്ച് ടൈം, ലൈക്കുകൾ, ഷെയറുകൾ തുടങ്ങിയ പ്രവർത്തന രീതികളെ വിശകലനം ചെയ്യുന്ന രീതി അതേപടി തുടരും. എന്നാൽ, ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ മാനുവലായി വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സാധിക്കും എന്നൊരു സൗകര്യമാണ് അധികമായി ലഭിക്കുന്നത്.

നിലവിൽ റീൽസ് ഫീച്ചറിൽ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയിൽ എക്സ്പ്ലോർ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനും സ്വാധീനിക്കാനും പൊതുസമൂഹത്തിന് വർധിച്ചുവരുന്ന താൽപര്യത്തിന് മറുപടിയായാണ് ഈ സുപ്രധാന ഫീച്ചറിനെ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാല നഗരസഭയിലെ വൈറൽ സ്ഥാനാര്‍ത്ഥി! ഓഫ് റോഡ് ജീപ്പ് ഡ്രൈവർ, അധ്യാപിക റിയ ചീരാംകുഴിക്ക് മുന്നിൽ ക്ലിയര്‍ ട്രാക്ക്, മിന്നും ജയം

പാല നഗരസഭയിലെ വൈറൽ സ്ഥാനാര്‍ത്ഥി! ഓഫ് റോഡ് ജീപ്പ് ഡ്രൈവർ, അധ്യാപിക റിയ ചീരാംകുഴിക്ക് മുന്നിൽ ക്ലിയര്‍ ട്രാക്ക്, മിന്നും ജയം

 കോട്ടയം: സാഹസിക റൈഡിംഗിൻ്റെ ലോകത്ത് സജീവ സാന്നിധ്യമായ ഓഫ് റോഡ് ജീപ്പ് ഡ്രൈവർ, അധ്യാപിക റിയ ചീരാംകുഴിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ഓഫ് റോഡ് ട്രാക്കിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഈ 'ലേഡി റൈഡർ' പാലാ നഗരസഭയിലെ കൗൺസിലർ പദവിയിലാണ് ഇനി വളയം പിടിക്കുക. പാലാ നഗരസഭ കവീകുന്ന് എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിയ, കേരള കോൺഗ്രസ് (എം) വിഭാഗം സ്ഥാനാർത്ഥിയായ ഷിന്നി തോമസിനെയാണ് പരാജയപ്പെടുത്തിയത്. റിയ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. റിയക്ക് ആകെ 320 വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ഷിനി തോമസ് മുകാല 223 വോട്ടുകളും നേടി.

പിതാവ് ബിനോയിൽ നിന്ന് പകർന്നു കിട്ടിയതാണ് റിയക്ക് ജീപ്പ് റേസിങ്ങിനോടുള്ള കമ്പം. എട്ടാം ക്ലാസ് മുതൽ ഡ്രൈവിംഗ് പരിശീലനം നടത്തിയ റിയ 18-ാം വയസ്സിൽ ലൈസൻസ് എടുത്തു. 22-ാം വയസ്സിൽ ഹെവി ലൈസൻസ് എടുത്തതോടെ ഹെവി വാഹനങ്ങൾ ഓടിക്കാനും തുടങ്ങി. ജീപ്പ് റേസ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായ റിയ, റേസിംഗ് രംഗത്ത് വൈറൽ താരമായി മാറിയ റിയ, ഇപ്പോൾ പാലായുടെ മണ്ണിൽനിന്ന് രാഷ്ട്രീയ പോരാട്ടത്തിലും വിജയം നേടിയിരിക്കുകയാണ്. പിതാവിന്റെ അനിയൻ പാലാ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവശ്യമവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ അതൊരു അവസരമായി തോന്നിയെന്നും അങ്ങനായാണ് തെരഞ്ഞെടുപ്പിലെത്തിയതെന്നും ആയിരുന്നു റിയ പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിലെ മോശം കാലാവസ്ഥാ മൂലം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ട ചില വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിട്ടേക്കാം എന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും എയർലൈൻ സ്ഥിരീകരിച്ചു.

എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ എല്ലാ അപ്‌ഡേറ്റുകളും ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്ന് എയർലൈൻ വിശദീകരിച്ചു. എയർലൈൻ്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാണ് ഈ തടസ്സങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത് എയർവേയ്‌സ് യാത്രക്കാരുടെ സഹകരണത്തിനും മനസ്സിലാക്കലിനും നന്ദി അറിയിച്ചു.

കൂടുതൽ സഹായം ആവശ്യമുള്ള യാത്രക്കാർ കുവൈത്തിനുള്ളിൽ നിന്ന് 171 എന്ന നമ്പറിലോ, രാജ്യത്തിന് പുറത്തുനിന്ന് +965 24345555 (എക്സ്റ്റൻഷൻ 171) എന്ന നമ്പറിലോ കസ്റ്റമർ സർവീസ് സെൻ്ററുമായി ബന്ധപ്പെടണമെന്ന് കമ്പനി നിർദ്ദേശിച്ചു. കൂടാതെ, +965 1802050 എന്ന വാട്ട്‌സ്ആപ്പ് സേവനം വഴിയും യാത്രക്കാർക്ക് അന്വേഷണങ്ങൾക്കായി ബന്ധപ്പെടാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ;

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ;

 റിസർവ് ബാങ്ക് ഈ വർഷം റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുംമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചു. പുതുക്കിയ എഫ്‌ഡി നിരക്കുകൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്.

കുറച്ച നിരക്കുകൾ

രണ്ട് വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിലുള്ള എഫ്‌ഡി പലിശ നിരക്ക് എസ്ബിഐ 5 ബേസിസ് പോയിന്റുകൾ കുറച്ചിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് ഇത് 6.45% ൽ നിന്ന് 6.40% ആയും മുതിർന്ന പൗരന്മാർക്ക് ഇത് 6.95% ൽ നിന്ന് 6.90% ആയും കുറച്ചു.

എസ്ബിഐ അമൃത് വൃഷ്ടി

444 ദിവസത്തെ കാലാവധിയുള്ള എസ്ബിഐയുടെ അമൃത് വൃഷ്ടി നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കും ഡിസംബർ 15 മുതൽ 6.60% ൽ നിന്ന് 6.45% ആയി കുറയും. മുതിർന്ന പൗരന്മാർക്ക്, അമൃത് വൃഷ്ടി പലിശ നിരക്ക് 7.10 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായി കുറഞ്ഞു, അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്കുള്ള പലിശ 7.20% ൽ നിന്ന് 7.05% ആയി കുറ‍ഞ്ഞിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 10 ബി‌പി‌എസിന്റെ അധിക ആനുകൂല്യം സൂപ്പർ സീനിയർ സിറ്റിസൺസിന് ലഭിക്കും എന്നാണ് എസ്‌ബി‌ഐ വെബ്‌സൈറ്റ് പറയുന്നത്.

വായ്പ പലിശ നിരക്കുകളും എസ്ബിഐ കുറച്ചിട്ടുണ്ട്. വായ്പാ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇത് നിലവിലുള്ളവർക്കും വായ്പക്കാർക്കും പുതിയ വായ്പക്കാർക്കും ​ഗുണം ചെയ്യും. നിരക്കിൽ കുറവ് വരുത്തിയതോടെ, എസ്‌ബി‌ഐയുടെ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് നിരക്ക് (ഇബി‌എൽ‌ആർ) 25 ബേസിസ് പോയിന്റ് കുറഞ്ഞ് 7.90 ശതമാനമായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ്, യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ്, യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

തിരുവനന്തപുരം: മൂന്നാം എൽഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന. കാസർകോ‍ട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ​ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത രം​ഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 372 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 63 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്. കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യുഡിഎഫ് തിരിച്ചുവന്നു. ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത നേട്ടമാണ്. തിരുവനന്തപുര കോർപ്പറേഷൻ വിജയത്തിനരികെയെത്തി. പാലക്കാട് ന​ഗരസഭ നിലനിർത്തുകയും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്തു. 27 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു.

അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. ഭരണനേട്ടങ്ങളിൽ ഊന്നിയായിരുന്നു പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കേന്ദ്രബിന്ദു. പെൻഷൻ വർധിപ്പിച്ചതും സ്ത്രീ സുരക്ഷ പെൻഷൻ പ്രഖ്യാപിച്ചതും പ്രചാരണായുധമായി ഉപയോ​ഗിച്ചു. പുറമെ, യുഡിഎഫിലെ രാഹുൽ മാങ്കൂട്ടം വിവാദം തുടങ്ങിയവയും നേട്ടമാകുമെന്ന് കരുതി. എന്നാൽ, ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലിൽ നിന്നാണ് അപ്രതീക്ഷിതമായ തകർച്ച നേരിട്ടതെന്നതും ശ്രദ്ധേയം. അതേസമയം, ശബരിമല, ഭരണപരാജയം എന്നിവ മുൻനിർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കി. രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല സ്വർണപ്പാളി വിവാദമുപയോ​ഗിച്ച് പ്രതിരോധിച്ചത് ഫലം കണ്ടുവെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.

അപ്രതീക്ഷിതമായിരുന്നു ബിജെപി മുന്നേറ്റം. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിലും വലിയ നേട്ടമാണ് കൊയ്തത്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും നിരവധി പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകളിൽ സാന്നിധ്യമുറപ്പിക്കാനും വോട്ട് വർധിപ്പിക്കാനും സാധിച്ചു. കൊല്ലം കോർപ്പറേഷൻ, ആലപ്പുഴ ജില്ല എന്നിവിടങ്ങളിലെ ബിജെപിയുടെ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപീകരിക്കാൻ സാധിക്കുന്നവയാണെന്ന് ഫലം തെളിയിക്കുന്നു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് പരിഗണനയില്ല,എത്ര പണം നൽകിയാലും അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല; സ്നേഹ ശ്രീകുമാർ

ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് പരിഗണനയില്ല,എത്ര പണം നൽകിയാലും അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല; സ്നേഹ ശ്രീകുമാർ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് നടി സ്‌നേഹ ശ്രീകുമാർ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമായിരുന്നു എന്നും അഞ്ച് ലക്ഷമല്ല, അഞ്ച് കോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്‌നേഹ പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്‌നേഹ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 'പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവര്‍ക്കു ഭാര്യയുണ്ട് മക്കളുണ്ട്. കഷ്ട്ടം? അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വർഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ?' സ്‌നേഹ ശ്രീകുമാര്‍ ചോദിച്ചു.

'അതിനേക്കാള്‍ വലുതാണോ ഇത്രയും ക്രിമിനലുകള്‍ ആയ 6പേരുടെ പ്രായവും കുടുംബവും??? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതില്‍ പൂര്‍ണമായും നീതി കിട്ടിയെന്നു എങ്ങിനെ പറയാന്‍ സാധിക്കും? പ്രതികള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാന്‍ മാത്രമല്ലെ നമുക്ക് പറ്റു… ?? 5ലക്ഷം അല്ല കോടികള്‍ കൊടുത്താലും അവള്‍ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ക്ക് പകരം ആകില്ല.. കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവര്‍ക്കു കിട്ടേണ്ടത് ആയിരുന്നു..' സ്‌നേഹ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതികള്‍ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല വാര്‍ഡിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി; ടോസിലൂടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം

ശബരിമല വാര്‍ഡിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി; ടോസിലൂടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം

പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് ടോസിലൂടെ വിജയം. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് അപ്രതീക്ഷിത വിജയം നേടിയത്. ഇവിടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ്  വിജയിയെ തെരഞ്ഞെടുത്തത്. ടോസിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പിഎസ് ഉത്തമനു കോണ്‍ഗ്രസിന്‍റെ അമ്പിളി സുജസിനും 268 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എൽഡിഎഫിന്‍റെ വിജയം. സിറ്റിങ് വാര്‍ഡായ ശബരിമലയിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി രാജേഷിന് 232 വോട്ടുകളാണ് നേടാനായത്. റാന്നി പെരുനാട് പഞ്ചായത്തിൽ എട്ടു സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യു.ഡി.എഫ് നാലു സീറ്റിലും എൻഡിഎ രണ്ടു സീറ്റിലുമാണ് വിജയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്

പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്

പത്തനംതിട്ട: പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പന്തയ വെച്ച പ്രകാരം മീശവടിച്ച് എൽഡിഎഫ് പ്രവർത്തകൻ. എൽഡിഎഫ് ജയിക്കുമെന്ന് പറഞ്ഞ് പന്തയം വെച്ച ബാബു വർ​ഗീസ് വാക്കുപാലിച്ചു. മീശ വടിക്കലും ഒരു കുപ്പിയും ആയിരുന്നു പന്തയം. യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ലെന്നും എൽഡിഎഫിന്റെ മികച്ച ഭരണമായിരുന്നുവെന്നും ബാബു പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ വരാത്തതിന്റെ ശാപമോ! അലമ്പായി മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'

കേരളത്തിൽ വരാത്തതിന്റെ ശാപമോ! അലമ്പായി മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസ ലയണൽ മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'ൽ പ്രതിഷേധവുമായി ആരാധകർ.ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി കൊൽക്കത്തിയിൽ നടത്തിയ പരിപാടിയാണ് ആരാധകരുടെ പ്രതിഷേധമുണ്ടായത്.കാത്തിരിപ്പിനൊടുവിൽ മെസിയെ ഒരു നോക്ക് കാണാനെത്തിയ പതിനായിരക്കണക്കിന് ആരാധകർക്ക് അദ്ദേഹത്തെ കാണാനാനായില്ല. ഇതോടെ രോഷാകുലരായ ആരാധകർ വേദിയിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ന്റെ ഭാഗമായാണ് മെസി കൊല്‍ക്കൊത്തയിലെത്തിയത്. മെസിയെ കാണാനായി 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. 5,000 മുതൽ 45,000 രൂപ വരെ ടിക്കറ്റിന് ചിലവാക്കിയിട്ട് മെസിയെ കാണാനാകാതെ മടങ്ങേണ്ടി വന്നതോടെ ആരാധകർ രോഷാകുലരാകുകയായിരുന്നു. രാവിലെ 11:15നാണ് മെസി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ മെസി സ്റ്റേഡിയം വിട്ടു. സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലൂടെ നടന്ന് മെസി ആരാധകരെ കാണുമെന്ന് പഞ്ഞിരുന്നെങ്കലും അതൊന്നും ഉണ്ടായില്ല.

രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. വലിയ ഒത്തുചേരലുകളിലെ പരിപാടികളുടെ ആസൂത്രണത്തെയും ജനക്കൂട്ടത്തിന്റെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ പലരും പങ്കുവച്ചു.പരിപാടിയുടെ സംഘാടനം തികഞ്ഞ പരാജയമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. അതേസമയം പരിപാടിക്കിടെയുണ്ടായ മോശം മാനേജ്മെന്റിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞു. ലയണൽ മെസ്സിയോടും എല്ലാ കായിക പ്രേമികളോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും മമത പറഞ്ഞു.ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്. ഹൈദരാബാദിലാണ് മെസിയുടെ അടുത്ത പര്യടനം. മുംബൈ, ഡൽഹി എന്നിവിടങ്ങളും താരം സന്ദർശക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ

കൽകാജി: കോടതിയിൽ നിന്ന് ഒഴിപ്പിക്കാനായി പൊലീസും ഉദ്യോഗസ്ഥരുമെത്തിയപ്പോൾ കണ്ടെത്തിയത് വീട്ടുകാരുടെ മൃതദേഹങ്ങൾ. ദില്ലിയിലെ കൽകാജിയിൽ വെള്ളിയാഴ്ചയാണ് സംഭവം. തെക്ക് കിഴക്കൻ ദില്ലിയിൽ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയപ്പോഴാണ് സംഭവം. 52 വയസുകാരിയായ അമ്മയും 27ഉം 32ഉം പ്രായമുള്ള ആൺമക്കളുമാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ലീഗൽ ഓഫീസറും പൊലീസ് ഉദ്യോഗസ്ഥരും കൽകാജിയിലുള്ള വീട്ടിലേക്ക് എത്തിയത്. വാടകക്കാരും ഉടമയും തമ്മിലുള്ള തർക്കത്തേ തുടർന്നായിരുന്നു പൊലീസ് സംഘം ഒഴിപ്പിക്കൽ നടപടിക്കായി എത്തിയത്. വാടക വീട്ടിൽ താമസിച്ചിരുന്നവർ രണ്ട് വർഷത്തോളമായി വാടക നൽകുന്നില്ലെന്ന ഒഴിപ്പിക്കണമെന്നായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം. പൊലീസ് സംഘമെത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് ഉദ്യോഗസ്ഥർ വീടുതുറന്നത്. വീടിനകത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വാടകക്കാരെ കണ്ടെത്തിയത്. അനുരാധ കപൂർ, ആശിഷ് കപൂർ, ചൈതന്യ കപൂർ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് അതിജീവിക്കാനാവാതെ വന്നതാണ് കടുത്ത നടപടിയിലേക്ക് എത്തിച്ചതെന്നാണ് മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കുന്നത്.

ഭർത്താവിന്റെ മരണത്തിന് പിന്നാലെയുണ്ടായ കടക്കെണിയിൽ വലഞ്ഞ് അമ്മയും മക്കളും

കഴിഞ്ഞ വർഷമാണ് 52കാരിയുടെ ഭർത്താവ് മരണപ്പെട്ടത്. ഇവരുടെ രണ്ട് മക്കൾക്കും ജോലിയുണ്ടായിരുന്നില്ല. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭർത്താവ് വലിയ കടക്കെണിയാണ് കുടുംബത്തിന് ഉണ്ടാക്കി വച്ചിരുന്നത്. 2023 ഡിസംബറിലാണ് ഈ വീടിന്റെ മൂന്നാമത്തെ നില കുടുംബം വാടകയ്ക്ക് എടുത്തത്. എന്നാൽ ഇവർ വാടക നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം ഭർത്താവ് കൂടി മരിച്ചതിന് പിന്നാലെയാണ് വീട്ടുടമ വീട് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കടുത്ത വിഷാദത്തിലൂടെ കടന്ന് പോയ കുടുംബത്തിലെ യുവാക്കൾ കഴിഞ്ഞ മാസം ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 40000 രൂപ മാസ വാടകയ്ക്കാണ് കുടുംബം ഇവിടെ താമസിച്ചിരുന്നത്. സ്ഥിരമായി വാടക മുടങ്ങുകയും വാടകക്കാരുമായി തർക്കം പതിവാകുകയും ചെയ്തതോടെയാണ് വീട്ടുടമ കോടതിയെ സമീപിച്ചത്. മൃതദേഹങ്ങൾ പൊലീസ് മോർച്ചറിയിലേക്ക് മാറ്റി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

1000 കിലോമീറ്റര്‍ പിന്നിടാന്‍ എട്ട് മണിക്കൂര്‍; രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേഭാരത് ട്രാക്കിലേക്ക്

1000 കിലോമീറ്റര്‍ പിന്നിടാന്‍ എട്ട് മണിക്കൂര്‍; രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേഭാരത് ട്രാക്കിലേക്ക്

പകല്‍ യാത്രകള്‍ക്ക് ചെയര്‍-കാര്‍ സീറ്റിംഗ് ഉള്ള സാധാരണ വന്ദേഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്ലീപ്പര്‍ ട്രെയിന്‍ രാത്രി യാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്

നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യത്തെ സ്ലീപ്പര്‍ ട്രെയിന്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു. പകല്‍ മാത്രം ഓടുന്ന ട്രെയിനല്ല, മറിച്ച് ബീഹാറിലെ പാറ്റ്‌നയെയും ന്യൂഡല്‍ഹിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു രാത്രികാല യാത്രയാണ് തയ്യാറെടുക്കുന്നത്. 16 കോച്ചുകളുള്ള ഈ ട്രെയിന്‍ വെറും എട്ട് മണിക്കൂറിനുള്ളില്‍ ഏകദേശം 1000 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക.

ദൂര്‍ഘദൂര യാത്രയില്‍ ആധുനികവും സുഖകരവും വേഗതയേറിയതുമായ ഒരു ബദലാണ് യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പട്‌നയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ രാത്രി യാത്ര നടത്തുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാകും.

ആധുനിക സൗകര്യങ്ങള്‍

പകല്‍ യാത്രകള്‍ക്ക് ചെയര്‍-കാര്‍ സീറ്റിംഗ് ഉള്ള സാധാരണ വന്ദേഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്ലീപ്പര്‍ ട്രെയിന്‍ രാത്രി യാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ആധുനിക ഇന്റീരിയറുകള്‍, ദീര്‍ഘദൂര യാത്രകളില്‍ സുഖസൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തത സൗകര്യങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഓട്ടോ സെന്‍സിംഗ് വാതിലുകള്‍, ടച്ച്-ഫ്രീ ഫിറ്റിംഗുകളുള്ള ബയോ ഡൈജസ്റ്റര്‍ ടോയ്‌ലറ്റുകള്‍, പാഡിംഗുള്ള മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബെര്‍ത്തുകള്‍, സോഫ്റ്റ് ലൈറ്റിംഗ് എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. ഈ സൗകര്യങ്ങള്‍ ഒരു ട്രെയിനിനേക്കാള്‍ ഉപരിയായി ഒരു ഹോട്ടല്‍ പോലെ തോന്നിപ്പിക്കുന്നു.

മികച്ച സുരക്ഷയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒരുക്കിയിരിക്കുന്നത്. അപകടങ്ങളെ പ്രതിരോധിക്കുന്ന കോച്ചുകള്‍, ആന്റി-കൊളിഷന്‍ സംവിധാനം, സിസിടിവി, അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രാസമയം, ഷെഡ്യൂള്‍

പാറ്റ്‌നയെയും ഡല്‍ഹിയെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ ആറു ദിവസമാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക.

ആകെ 16 കോച്ചുകളാണ് ട്രെയിനിനുള്ളത്. ഇതില്‍ നൂറുകണക്കിന് ബെര്‍ത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന തുക ഈടാക്കുമെന്നാണ് കരുതുന്നത്.

പാറ്റ്‌നയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്ലീപ്പര്‍ വന്ദേഭാരത് ഒരു വലിയ മാറ്റമാണ് ഉണ്ടാക്കുക. രാത്രി യാത്രയിലെ സമയം ലാഭിക്കാന്‍ കഴിയും. സുഖസൗകര്യങ്ങളും വേഗതയും പരിഗണിക്കുമ്പോള്‍ സാധാരണയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ബസുകള്‍ക്കും ശക്തമായ ഒരു ബദലായി ഇത് മാറും. വൃത്തിയുള്ളതും വേഗതയേറിയതും ക്ഷീണം കുറഞ്ഞഥുമായ യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു.

ഒരു റേക്ക് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. രണ്ടാമത്തെ ട്രെയിന്‍ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്‍റെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടായേക്കും. പുതുവര്‍ഷത്തിന് മുമ്പ് ഇത് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു? 300 പേജുകളില്‍ വിശദീകരിച്ച് കോടതി

ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു? 300 പേജുകളില്‍ വിശദീകരിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്നാണ് ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ പറയുന്നു.

1711 പേജുകളുള്ള വിധിന്യായത്തിൽ 300 പേജുകളിൽ എന്തുകൊണ്ട് ദിലീപിനെ വെറുതെവിട്ടുവെന്ന് വിശദീകരിക്കുന്നു. പ്രോസിക്യൂഷന്‍റെ വീഴ്ചകളെ കോടതി കടുത്ത ഭാഷയിൽ വിമര്‍ശിക്കുന്നുണ്ട്. ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമര്‍പ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണ്. 'മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍' എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്‍റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുണ്ട്. എന്നാല്‍, അത് ഗൂഢാലോചന നടത്താനാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതി പറയുന്നത്. ദിലീപിന്റെ പല സെറ്റുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. എന്നാല്‍, ഒന്നാം പ്രതിയും ഒരു ചലച്ചിത്ര പ്രവ‍ർത്തകനാണ്. അതുകൊണ്ട് സെറ്റിൽ കണ്ടു എന്നുള്ളതും ഗൂഢാലോചന നടത്തി എന്നുള്ളതും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.