Monday, 15 December 2025

ഷാജി ബേബി ജോൺ നിര്യാതനായി

ഷാജി ബേബി ജോൺ നിര്യാതനായി

കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ (65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ റീത്ത, മക്കൾ ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.

മൃതദേഹം നാളെ (ചൊവ്വാഴ്ച) രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്‌പിറ്റലിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ എത്തിക്കും.

മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിലാണ് സംസ്ക്കാരം. രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് ഷാജി ബേബി ജോൺ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്

ഡല്ലെസ്: ടേക്ക് ഓഫിന് പിന്നാലെ എൻജിനുകളിലൊന്ന് തകർന്നു. എൻജിൻ ഭാഗങ്ങളിലൊന്ന് റൺവേയിലേക്ക് വീണ് തീ പടർന്നു. അമേരിക്കയിൽ യാത്രാ വിമാനത്തിന് എമർജൻസി ലാൻഡിംഗ്. അമേരിക്കയിലെ ഡല്ലെസ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻ വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ എൻജിൻ നഷ്ടമായത്. നഷ്ടമായ എൻജിന്റെ ഭാഗങ്ങളിൽ ചിലത് റൺവേയ്ക്ക് സമീപത്തെ പുല്ലിൽ വീണ് തീ പടരുകയായിരുന്നു. ടോക്കിയോയിലെ ഹാനെഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഈ വിമാനം. ശനിയാഴ്ച ടേക്ക് ഓഫിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. റൺവേയിലേക്ക് എത്തിയ വിമാനത്താവള ജീവനക്കാർ അഗ്നിബാധ നിയന്ത്രിക്കുകയായിരുന്നു. 

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് പവർ കുറയുന്നത് പോലെ തോന്നിയതോടെയാണ് എൻജിൻ നഷ്ടമായത് പൈലറ്റ് ശ്രദ്ധിക്കുന്നത്. യുണൈറ്റഡ് എയർലൈനിന്റെ 803 വിമാനത്തിലാണ് എൻജിൻ തകരാറുണ്ടായത്. ബോയിംഗ് 777 200 ഇ ആർ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 275 യാത്രക്കാരും 15 ക്രൂ അംഗങ്ങളുമാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എമർജൻസി ലാൻഡിംഗിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു ടേക്ക് ഓഫ്. ടേക്ക് ഓഫിന് പിന്നാലെ തന്നെ റൺവേയ്ക്ക് സമീപം തീ പിടിച്ചിരുന്നു. 

16 മണിക്കൂർ യാത്ര ചെയ്യാനുള്ള ഇന്ധനമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിർജീനിയയിൽ 5000 അടിയിൽ നിരവധി തവണ ചുറ്റിക്കറങ്ങി ഇന്ധനം കളഞ്ഞ ശേഷമാണ് 1.30ഓടെ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെ ശനിയാഴ്ചയുള്ള മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരിട്ടി വട്ടക്കയത്താണ് സംഭവം. വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്

ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്

 ഒടുവിൽ ഹോങ്കോങിലെ ജനാധിപത്യ പാർട്ടികൾ ചൈനീസ് ഏകാധപത്യത്തിന്‍റെ ഭീഷണിക്ക് മുന്നിൽ അടിയറ പറഞ്ഞു. ചൈനീസ് സമ്മ‍ർദ്ദത്തെ തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിടാനുള്ള വോട്ടെടുപ്പ് ഞായറാഴ്ട നടന്നു. വോട്ടെടുപ്പിൽ 97 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് പാര്‍ട്ടി പ്രവ‍ർത്തനം അവസാനിപ്പിച്ചു. ഭൂരിപക്ഷം പേരും പിരിച്ച് വിടലിന് അനുകൂലമായി വോട്ട് ചെയ്തെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

ഹോങ്കോങ്ങിലെ ജനാധിപത്യം

1997-ലാണ് ബ്രിട്ടൻ, ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറിക്കൊണ്ട് പിന്മാറുന്നത്. 1994 -ൽ സ്ഥാപിതമായ ഡെമോക്രാറ്റിക് പാർട്ടി ഹോങ്കോങ്ങിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഹോങ്കോങ്ങിലെ ജനാധിപത്യ പരിഷ്കാരങ്ങൾക്കും സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചൈനയെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

എന്നാൽ, 2019 മുതൽ ചൈന ഹോങ്കോങ്ങിന്‍റെ അധികാരത്തിൽ പിടിമുറുക്കാനുള്ള ശ്രമം കർശനമാക്കി. ഇതോടെ ഹോങ്കോങ്ങിലെമ്പാടും ജനകീയ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ ഉയർന്നു. എന്നാൽ അത്തരം പ്രതിഷേധങ്ങളെയെല്ലാം ചൈന മൃഗീയമായി അടിച്ചമ‍ർത്തി. ചൈനീസ് ടാങ്കുകൾ അടക്കമുള്ള സൈനിക വ്യൂഹം പല തവണ ഹോങ്കോങ്ങിന്‍റെ തെരുവുകളിലിറങ്ങി. ഒപ്പം ചില സർക്കാർ സ്പോണ്‍സേഡ് ഗുണ്ടാ സംഘങ്ങളും ഹോങ്കോങ്ങിന്‍റെ ജനാധിപത്യവാദികൾക്കെതിരെ രക്തരൂക്ഷിതമായ കലാപം അഴിച്ച് വിട്ടു.

ചൈനയുടെ ഭീഷണി

97 ശതമാനം പേരും വോട്ട് ചെയ്തതെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടി പിരിച്ച് വിടുകയാണെന്ന് അസാധാരണമായ പൊതുയോഗത്തിന് ശേഷം ചെയർമാൻ ലോ കിൻ ഹെയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ഹോങ്കോങ്ങിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് സഞ്ചരിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും ഈ വർഷങ്ങളിലുടനീളം, ഹോങ്കോങ്ങിന്‍റെയും ജനങ്ങളുടെയും ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യമായി പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.121 വോട്ടുകളിൽ 117 പേരും പിരിച്ചുവിടലിനെ അനുകൂലിച്ചപ്പോൾ 4 പേർ വിട്ടുനിന്നു. ചൈനീസ് ഇടനിലക്കാർ തങ്ങളെ സമീപിച്ച് പാർട്ടി പിരിച്ചുവിടാൻ ആവശ്യപ്പെട്ടതായും അല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അണ്ടര്‍ 19 ഏഷ്യാകപ്പ്: പാകിസ്താനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ തേരോട്ടം

അണ്ടര്‍ 19 ഏഷ്യാകപ്പ്: പാകിസ്താനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ തേരോട്ടം

അണ്ടര്‍ 19 ഏഷ്യകപ്പില്‍ പാകിസ്താനുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 90 റണ്‍സിനാണ് ഇന്ത്യന്‍ കുട്ടികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 46.1 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തപ്പോള്‍ ഈ സ്‌കോറിനെ പിന്തുടര്‍ന്ന പാക് കുട്ടികള്‍ക്ക് 41.2 ഓവറില്‍ പത്ത് വിക്കറ്റും നഷ്ടപ്പെടുത്തി 150 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. പാകിസ്താന്‍ താരങ്ങള്‍ ശരിക്കും ഇന്ത്യന്‍ ബൗളിങിന്റെ തീവ്രതയറിഞ്ഞ മത്സരമായിരുന്നു അത്. ഇന്ത്യയുടെ കനിഷ്‌ക് ചൗഹാനും ദീപേഷ് ദേവേന്ദ്രനും മൂന്ന് വീതം വിക്കറ്റ് എടുത്തപ്പോള്‍ കിഷന്‍കുമാര്‍ സിങ് രണ്ട് വിക്കറ്റാണ് പുഴുതത്. 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 85 റണ്‍സ് എടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജ്ജ് വര്‍ഗീസ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 38 ഉം കനിഷ്‌ക് ചൗഹാന്‍ 46 ഉം റണ്‍സ് എടുത്തു. എന്നാല്‍ കൗമാര താരം വൈഭവ് സൂര്യവംശിക്ക് പ്രതീക്ഷിച്ച ഫോമിലെത്താന്‍ ആയില്ല. അഞ്ച് റണ്‍സില്‍ അദ്ദേഹം പുറത്തായി. പക്ഷേ ആറ് റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വൈഭവ് വീഴ്ത്തി. പാകിസ്താന്‍ നിരയിലേക്ക് വന്നാല്‍ രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറികളുമടക്കം 83 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്ത ഹുസൈഫ അഹ്‌സാന്‍ ആണ് പാക് ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് 34 പന്തുകളില്‍ നിന്നായി 23 റണ്‍സ് എടുത്ത് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് സയ്യാം, അബ്ദുല്‍ ശുഭ്ഹാന്‍, രണ്ട് വിക്കറ്റ് എടുത്ത നികബ് ഷഫീഖ് എന്നിവരാണ് ബൗളിങ് നിരയില്‍ കേമന്‍മാര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു.

ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിൽ ഓസ്ട്രേലിയൻ ഭരണകൂടത്തെ വിമർശിച്ച് ഇസ്രയേൽ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്ട്രേലിയൻ ഭരണകൂടം മുന്നറിയിപ്പുകൾ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തൽ.

അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം എന്ന അക്രമിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. നവീദ് അക്രം പാകിസ്താന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രത്തിന് 24 വയസ് മാത്രമാണ് പ്രായം. ഇതിനിടെ നിരായുധനായ വ്യക്തി തോക്കുധാരിയെ ആക്രമിച്ച് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പൾസർ സുനിയെ വിളിച്ച ശ്രീലക്ഷ്മി ആര്?’ നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി കോടതി

‘പൾസർ സുനിയെ വിളിച്ച ശ്രീലക്ഷ്മി ആര്?’ നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരെന്ന ചോദ്യവുമായി കോടതി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും കോളും വന്നിരുന്നു. നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇവരെ കേസിൽ സാക്ഷിയാക്കുകയോ ഫോണിൻ്റെ വിശദാംശങ്ങൾ ഹാജരാക്കുകയോ ചെയ്തില്ലെന്ന് കോടതി വിധി പകർപ്പിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷൻ പറയുന്നുണ്ട്. അവരിലേക്ക് എന്തുകൊണ്ട് അന്വേഷണം പോയില്ലെന്ന് കോടതി ചോദിച്ചു. ഒരു മാഡം ക്വട്ടേഷൻ തന്നു എന്ന് മൊഴിയുള്ള സ്ഥിതിക്ക് ഇവരെക്കുറിച്ച്‌ അന്വേഷിക്കാത്തതിൽ കോടതി സംശയം പ്രകടിപ്പിച്ചു. അതേസമയം കേസിലെ വിചാരണ കോടതി വിധിക്കെതിരെ ഉടൻ സർക്കാർ അപ്പീൽ നൽകും. നിയമവിദഗ്ദരുമായി ചർച്ചകൾ തുടങ്ങി. പത്ത് ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

അതേസമയം ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി പറഞ്ഞു. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

 റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും മിന്നൽ പ്രളയത്തിലേക്ക് നയിച്ചേക്കാവുന്ന മിതമായതോ കനത്തതോ ആയ ഇടിമിന്നലോടു കൂടിയ മഴ, ആലിപ്പഴ വർഷം, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴ സാധ്യതയുള്ള പ്രധാന പ്രവിശ്യകൾ

റിയാദ്, ഖസീം, ഹൈൽ, മദീന, മക്ക, അൽ-ബാഹ, അസീർ, ജസാൻ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സൗദി പച്ച പുതയ്ക്കുന്നു

അതേസമയം പൂർണ്ണമായ ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയിൽ പച്ചപ്പ് അണിഞ്ഞ രാജ്യത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടിരുന്നു. സൗദിയുടെ വടക്കുള്ള അൽ-നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ, മണൽക്കുന്നുകളെ മനോഹരമായ രൂപങ്ങളാക്കി മാറ്റുകയും നീരുറവകളും തടാകങ്ങളും രൂപപ്പെടുകയും ചെയ്തു. മരുഭൂമിയും ക്യാമ്പിംഗ് പ്രേമികളും ഇപ്പോൾ അൽ-നഫൂദിലേക്ക് ഒഴുകിയെത്തുന്നുണ്ട്.സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശത്തും മഴ പുതുജീവൻ നൽകി. വടക്കൻ അതിർത്തി പ്രവിശ്യയിലെ വാദി അറാർ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളിൽ വെള്ളം നിറയുകയും ചെയ്തു. അറാർ നഗരത്തിലെ മരുഭൂമികൾ ട്രെക്കിംഗ് ചെയ്യുന്നവർക്കും പ്രകൃതി സ്നേഹികൾക്കും ഇഷ്ടപ്പെട്ട സ്ഥലമായി മാറി. തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീറിലും സമീപ പ്രവിശ്യകളിലും മലമുകളിലെ മഞ്ഞും അബ്ഹ നഗരവും മനോഹരമായ ശൈത്യകാല ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം

ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം

ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പൊലീസോ ചൈൽഡ് ലൈനോ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു.

ഡിസംബർ 11 ന് വ്യാഴാഴ്ച ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്. ഡെസ്‌കിന്റെ മുകളില്‍ കൈവെച്ചിട്ട് കുറെ തവണ അടിച്ചെന്ന് മകന്‍ പറഞ്ഞതായി പിതാവ് പറഞ്ഞു.സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു.

സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അതേസമയം സ്‌കൂള്‍ മാനേജ്‌മെന്റ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മഞ്ജു വാര്യർ

'ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യർ. കോടതിയോട് ആദരവുണ്ടെന്നും എന്നാൽ ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല എന്നും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെറും 50 മീറ്റർ അകലെയാണ് വീട്. എന്നാലും മുത്തച്ഛൻ, കൂട്ടിക്കൊണ്ട് പോകാൻ എപ്പോഴുമെത്തും'; വൈറലായി യുവതിയുടെ കുറിപ്പ്

വെറും 50 മീറ്റർ അകലെയാണ് വീട്. എന്നാലും മുത്തച്ഛൻ, കൂട്ടിക്കൊണ്ട് പോകാൻ എപ്പോഴുമെത്തും'; വൈറലായി യുവതിയുടെ കുറിപ്പ്

 അച്ഛനും അമ്മയ്ക്കും ഒരുപടി മുകളിലായിരിക്കും മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും തങ്ങളുടെ പേരകുട്ടികളോടുള്ള ഇഷ്ടം. വീടൊന്ന് ഉണരുന്നത് പേരക്കുട്ടികൾ വരുമ്പോഴാണെന്നാണ് അവരുടെ പക്ഷം. എന്നാൽ ഇന്ന് അത്തരം ഊഷ്മളമായ സ്നേഹം അനുഭവിക്കാൻ എല്ലാ കുട്ടികൾക്കും ഭാഗ്യമില്ല. കാരണം, അവരിൽ പലരുടെയും മുത്തച്ഛന്മാരും മുത്തശ്ശിമാരും വൃദ്ധസദനങ്ങളിലാണെന്നത് തന്നെ. എന്നാല്‍, തനിക്കിപ്പോഴും അത്തരം ഭാഗ്യാനുഭവങ്ങളുണ്ടെന്ന് ഒരു യുവതി തന്‍റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചപ്പോൾ, അവൾക്ക് സ്നേഹോഷ്മളമായ കുറിപ്പുകളാണ് ലഭിച്ചത്.

എങ്കിലും അദ്ദേഹം വരും

ബെംഗളൂരു സ്വദേശിയായ മേധയാണ് തനിന്‍റെ കുടുംബത്തിലെ സ്നേഹ നിമിഷങ്ങൾ പങ്കുവച്ചത്. വീട്ടിൽ നിന്നും വളരെ അകലെയാണ് കുടുംബ വീട്. അങ്ങോട്ട് പോകുന്നെന്ന് അറിയിച്ചാൽ, പിന്നെ തന്നെ കാത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിൽ വന്ന് നില്‍ക്കും. അതും ബസ് സ്റ്റോപ്പിൽ നിന്നും വെറും 50 മീറ്റർ മാത്രമേ ബസ് സ്റ്റോപ്പിലേക്ക് ഉള്ളൂവെന്നും അറിയുക. കുടുംബവീട്ടിലേക്കുള്ള അത്തരമൊരു യാത്രയുടെ വീഡിയോയും മേധ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.

കർണ്ണാടകയുടെ ഉൾഗ്രാമത്തിലാണ് മേധയുടെ വീട്. ബസിൽ അങ്ങോട്ടുള്ള യാത്രയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ബസ് സ്റ്റോപ്പിലേക്ക് ബസ് എത്തുമ്പോഴേക്കും അവിടേയ്ക്ക് നടന്നുവരുന്ന മുത്തച്ഛനെ കാണാം. പിന്നാലെ മേധയുടെ ബാഗുമായി അദ്ദേഹം മുന്നേ നടക്കുന്നു. വീടിന് അടുത്തെത്തുമ്പോൾ ഗേറ്റിന് അടുത്തായി ഇരുവരെയും കാത്ത് നിൽക്കുന്ന മുത്തശ്ശി അവളെ സ്നേഹത്തോടെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നതും വീഡിയോയിൽ കാണാം. "വീട് 50 മീറ്റർ മാത്രം അകലെയാണ്, എന്നിട്ടും എന്‍റെ മുത്തച്ഛൻ എല്ലായ്‌പ്പോഴും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നു" വീഡിയോ പങ്കുവച്ച് കൊണ്ട് അവളെഴുതി.

ഞങ്ങൾക്ക് മിസ് ചെയ്യുന്നു

വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. ഒരു കോടി പത്ത് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ തങ്ങളെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയെന്ന് നിരവധി പേരെഴുതി. തങ്ങളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും ഓർമ്മവന്നെന്ന് മറ്റ് ചിലർ കുറിച്ചു. വാക്കിലൂടെയല്ല അവർ നോട്ടത്തിലും പ്രവ‍ർത്തിയിൽ പോലും സ്നേഹിക്കുന്നെന്ന് മറ്റ് ചിലരെഴുതി. ഇത് കൊച്ചുമോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരു വെറും വീഡിയോ അല്ലെന്നും ശുദ്ധമായ സ്നേഹമാണെന്നുമായിരുന്നു ഒരു കുറിപ്പ്. ഇത്രയും സ്നേഹം അനുഭവിക്കാൻ നിങ്ങൾ ഭാഗ്യവതിയാണെന്ന് ചിലരെഴുതി. നിരവധി പേര് തങ്ങളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും മിസ് ചെയ്യുന്നെന്ന് കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിൽ ഓടിച്ചുകൊണ്ടിരുന്ന ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ഓടിച്ചിരുന്ന ബാബു ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഈ ബസിലെ യാത്രക്കാരെ കണ്ടക്ടർ മറ്റൊരു ബസിൽ കയറ്റിവിട്ടു. ഇതിനി പിന്നാലെ നടത്തിയ തെരച്ചിലിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.