Monday, 15 December 2025

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഹർജി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം മാറ്റിവച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഹർജി പരിഗണിക്കാനാണ് തീരുമാനം.

സർക്കാർ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷമാക്കിയത്. രണ്ടാമത്തെ ബലാത്സംഗ പരാതിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപിയില്‍ തലമുറമാറ്റം വരുന്നു, നിതിൻ നബീൻ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

ബിജെപിയില്‍ തലമുറമാറ്റം വരുന്നു, നിതിൻ നബീൻ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

 ദില്ലി: ബിഹാറിലെ മന്ത്രി നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങില്‍ പങ്കെടുത്തു. നിതിൻ നബീൻ ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്. നബീൻറെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും

പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും

പൊതുമേഖലാ ബാങ്കുകളിലെ നിയമന പരീക്ഷകൾക്കുള്ള സമയപരിധി കർശനമാക്കുന്നതിനും ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് ധനകാര്യ മന്ത്രാലയം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ദേശസാൽകൃത ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവയിലേക്കുള്ള നിയമനങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും മന്ത്രാലയം പറയുന്നു. എസ്‌ബി‌ഐ, എൻ‌ബി, ആർ‌ആർ‌ബി എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് അതത് ബാങ്കുകളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഐ‌ബി‌പി‌എസ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. സാധാരണയായി എൻ‌ബികൾക്കും എസ്‌ബി‌ഐക്കും മുമ്പായി ആർ‌ആർ‌ബികൾക്കുള്ള പരീക്ഷകൾ നടത്തുകയും ഫലങ്ങൾ അതേ ക്രമത്തില്‍ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പുതുതായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആർ‌ആർ‌ബികളിൽ നിന്ന് എൻ‌ബികളിലേക്കും പിന്നീട് എസ്‌ബി‌ഐയിലേക്കും പതിവായി മാറുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് ബാങ്കുകൾക്കുള്ളിൽ ഗണ്യമായ കൊഴിഞ്ഞുപോക്കിന് കാരണമാവുകയും പ്രവർത്തന വെല്ലുവിളികൾ ഉയർത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

ഈ രീതി കണക്കിലെടുത്ത് മുഴുവൻ റിക്രൂട്ട്‌മെന്റ്, ഫലപ്രഖ്യാപന പ്രക്രിയയും പരിശോധിച്ചതായും മൂന്ന് വിഭാഗങ്ങളിലുമുള്ള ബാങ്കുകളിലെയും ഫലങ്ങൾ പുറത്തുവിടുന്നതിന് ഒരു സ്റ്റാൻഡേർഡ്, ലോജിക്കൽ ഓർഡർ രൂപീകരിക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോട് നിർദ്ദേശിച്ചതായും ഡിഎഫ്എസ് പറഞ്ഞു. ഇതിന്‍റെ ഫലമായി ഒരു പുതിയ ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്, അതിനനുസരിച്ച് ആദ്യം എസ്‌ബി‌ഐയ്ക്കും പിന്നീട് എൻ‌ബികൾക്കും ഒടുവിൽ ആർ‌ആർ‌ബികൾക്കും ഫലങ്ങൾ പ്രഖ്യാപിക്കും. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള എല്ലാ ഓഫീസർ ലെവൽ പരീക്ഷകളുടെയും ഫലങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുമെന്നും തുടർന്ന് അതേ ക്രമത്തിൽ ക്ലറിക്കൽ ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർഗോഡ് ക്ഷേത്രോത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി

കാസർഗോഡ് ക്ഷേത്രോത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി

കാസർഗോഡ് ക്ഷേത്ര ഉത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം, പള്ളിക്കര പാലരക്കീഴിൽ ശ്രീ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെ പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് യുവാവിന് അടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഗാ ഡീൽസ് QAR 50,000 Cash Draw വിജയികളെ പ്രഖ്യാപിച്ചു; പുതിയ ക്യാഷ് പ്രൈസ് ക്യാംപെയിൻ തുടങ്ങി

മെഗാ ഡീൽസ് QAR 50,000 Cash Draw വിജയികളെ പ്രഖ്യാപിച്ചു; പുതിയ ക്യാഷ് പ്രൈസ് ക്യാംപെയിൻ തുടങ്ങി

 മെഗാ ഡീൽസ് ഏറ്റവും പുതിയ QAR 50,000 Cash Prizes draw-യുടെ വിജയികളെ പ്രഖ്യാപിച്ചു. കൂടാതെ പുതിയ QAR 50,000 Cash Prizes ക്യാംപെയിനും അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഡ്രോയിൽ പങ്കെടുക്കാം. ആവേശകരമായ ഈ ഡ്രോയുടെ സവിശേഷത സുതാര്യതയാണ്. ജീവിതംതന്നെ മാറ്റിമറിക്കുന്ന അവസരങ്ങൾ നിങ്ങൾക്കു നേടാനാകും.ഏറ്റവും പുതിയ ഡ്രോയിൽ ഗ്രാൻഡ് വിജിയായത് മുഹമ്മദ് എം. ആണ്. QAR 25,000 ആണ് അദ്ദേഹം നേടിയത്. മുഹമ്മദ് ടി. രണ്ടാമത് എത്തി. സമ്മാനമായി സ്വന്തമാക്കിയത് QAR 10,000. ഇത് കൂടാതെ അഞ്ച് ഭാഗ്യശാലികൾക്ക് QAR 1,000 വീതം നേടാനായി. 20 വിജയികൾക്ക് കൂടെ സമ്മാനമുണ്ട്. QAR 500 വീതമാണ് അവർ നേടിയത്. മൊത്തം QAR 50,000 സമ്മാനമായി നൽകി.

പുതുതായി പ്രഖ്യാപിച്ച QAR 50,000 Prizes ക്യാംപെയിനിൽ ഇന്ന് മുതൽ പങ്കെടുക്കാം. 28 ഡിസംബർ 2025-നാണ് ഇത് അവസാനിക്കുക. ഡ്രോ നടക്കുന്നത് 29 ഡിസംബർ 2025-നാQAR 50,000 ക്യാംപെയിനിന് ഒപ്പം മെഗാ ഡീൽസ് ഇതുവരെയുള്ള ഏറ്റവും വലിയ പ്രൊമോഷനുകളും നടത്തുകയാണ്. മൊത്തം ക്യാഷ് പ്രൈസിൽ QAR 1,325,000 ആണ് സമ്മാനം. ഈ ഡ്രോകളിൽ ഇപ്പോൾ പങ്കെടുക്കാം. ഇതിൽ QAR 1,100,000 മൊത്തം ക്യാഷ് പ്രൈസ് നൽകുന്ന “Be the Millionaire” ഡ്രോ ഉണ്ട്. ഒരു ഭാഗ്യശാലിക്ക് QAR 1,000,000 നേടാനാകും. കൂടാതെ 100 വിജയികൾക്ക് QAR 1,000 വീതം ലഭിക്കും.

മില്യണയർ ഡ്രോയിൽ എളുപ്പം പങ്കെടുക്കാനാകും. തികച്ചും എക്സ്ക്ലൂസീവ് ആയ Millionaire Bundle വാങ്ങിയാൽ മതിയാകും. ഇത് ഫ്രീ ആയി ഡ്രോയിലേക്ക് എൻട്രി നൽകും. പരിമിതമായ 3,000 ബണ്ടിലുകളിൽ നിലവിൽ വെറും 2,500 ഉൽപ്പന്നങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ജീവിതംതന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾക്കായി വേഗം പരിശ്രമിക്കാം.

മറ്റൊരു പ്രധാനപ്പെട്ട പ്രൊമോഷൻ QAR 175,000 നൽകുന്ന Cash Bonanza ആണ്. Bags Bundle വാങ്ങുന്നവർക്ക് ഫ്രീയായി ഇതിൽ എൻട്രി ലഭിക്കും. ഓട്ടോമാറ്റിക് എൻട്രിയിലൂടെ ഒന്നിലധികം ക്യാഷ് ഡ്രോകളിൽ പങ്കെടുക്കാം, ഒരു വിജയിക്ക് QAR 100,000 ലഭിക്കും. അഞ്ച് വിജയികൾക്ക് QAR 10,000 വീതം ലഭിക്കും. അമ്പത് വിജയികൾക്ക് QAR 500 വീതം നേടാം. മൊത്തം 2,000 ഉൽപ്പന്നങ്ങളിൽ നിലവിൽ 1,400 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഈ പരിമിതകാല അവസരം ഇപ്പോൾതന്നെ പ്രയോജനപ്പെടുത്താംണ്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഡ്രോയിലേക്കുള്ള ഫ്രീ എൻട്രി ലഭിക്കും.

മെഗാ ഡീൽസ് വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ നേരിട്ടോ പങ്കെടുക്കാം. My Q Trading showroom എത്തിയാൽ നേരിട്ടു പങ്കെടുക്കാം. ബാങ്ക് കാർഡുകൾ ഇല്ലാത്ത ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത Lulu, Al-Meera, and Safari Mall ലൊക്കേഷനുകളിൽ വാരാന്ത്യങ്ങളിൽ എത്താം. വാലറ്റ് ടോപ് അപ്പുകൾ 24 മണിക്കൂറും City Hyper ശാഖകളിലും പങ്കാളികളായ ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. ഇവയുടെ പട്ടിക മെഗാ ഡീൽസ് വെബ്സൈറ്റിൽ കാണാം.

എല്ലാ മെഗാ ഡീൽസ് ഡ്രോകളും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്. ഇത് സുതാര്യത ഉറപ്പാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.megadeals.qa സന്ദർശിക്കാം അല്ലെങ്കിൽ Mega Deals App ഡൗൺലോഡ് ചെയ്യാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പൊലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു.

തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും അട്ടിമറി വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു, കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ഞങ്ങളോട് ആവശ്യപ്പെട്ടു,” ഒരു രക്ഷിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കെട്ടിടം ബോംബ് വയ്ക്കുമെന്ന് സ്കൂൾ പ്രിൻസിപ്പലിന്റെ ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് സ്കൂളിലുണ്ടായിരുന്ന എസിപി നോർത്ത് സഞ്ജയ് കുമാർ പറഞ്ഞു. വിവരം ലഭിച്ചയുടനെ പോലീസ് സ്കൂൾ പരിസരത്ത് പരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ആന്റി-സാബോട്ടേജ് സംഘവും പരിസരത്ത് പരിശോധന നടത്തി, പക്ഷേ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും സഞ്ജയ് കുമാർ പറഞ്ഞു.

സമാനമായ ബോംബ് ഭീഷണി ലഭിച്ച മറ്റ് സ്കൂളുകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബർ പോലീസ് സംഘങ്ങൾ മെയിലിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 12 ന് അമൃത്സറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു, അത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ

പാലക്കാട് : അനധികൃതമായി നിർമ്മിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലത്ത് ഒരാൾ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 70കാരൻ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് സന്നിധാനത്ത്, മണ്ഡല പൂജ 27ന്, സമയക്രമവും പ്രധാന സ്ഥലങ്ങളും അറിയാം

ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് സന്നിധാനത്ത്, മണ്ഡല പൂജ 27ന്, സമയക്രമവും പ്രധാന സ്ഥലങ്ങളും അറിയാം

പമ്പ: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും, സമയവും ക്രമത്തില്‍ :

ഡിസംബര്‍ 23: രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം (ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം. 9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്‍. 10ന് കോഴഞ്ചേരി ടൗണ്‍. 10.10ന് കോഴഞ്ചേരി ശ്രീ മുരുകാ കാണിക്ക മണ്ഡപം, 10.20ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍. 10.30ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂര്‍ ഇടത്താവളം. 11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍. 12.30ന് ഇലന്തൂര്‍ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്‍. 2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം. 2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാല്‍. രാത്രി 7ന് ഊപ്പമണ്‍ ജംഗ്ഷന്‍. രാത്രി 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).

ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂര്‍ ജംഗ്ഷന്‍. 10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം). ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷന്‍. 4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45ന് കോന്നി ടൗണ്‍. രാത്രി 8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം (പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം). പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിൽ കനത്ത പുകമഞ്ഞ്, കാഴ്ചപരിധി പൂജ്യം; താറുമാറായി റോഡ്, വ്യോമ ഗതാഗതം

ദില്ലിയിൽ കനത്ത പുകമഞ്ഞ്, കാഴ്ചപരിധി പൂജ്യം; താറുമാറായി റോഡ്, വ്യോമ ഗതാഗതം

 ദില്ലി: ദില്ലിയിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ദില്ലിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്. ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ദില്ലിയിൽ പുകമഞ്ഞ് ശക്തമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു. 

ഇതിനിടെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക. പാർലമെന്റിലും വിഷയം പ്രതിപക്ഷം ഉയർത്തി. കോൺഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും മാണിക്കം ടാഗോറും വായുമലിനീകരണത്തെ പറ്റി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും എന്നാണ് പ്രതിപക്ഷ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2026-ലേക്ക് കടക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇതാ 5 വഴികള്‍

2026-ലേക്ക് കടക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇതാ 5 വഴികള്‍

2025-നോട് വിടപറഞ്ഞ് 2026-നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാം. പുതുവര്‍ഷത്തില്‍ ജിമ്മില്‍ പോകണം, ആഹാരരീതി മാറ്റണം തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കാന്‍ പലരും തിരക്കുകൂട്ടുന്നുണ്ടാകും. എന്നാല്‍ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ഭദ്രതയുമെന്ന് എത്രപേര്‍ ചിന്തിക്കാറുണ്ട്?

ശാരീരികവും മാനസികവും സാമ്പത്തികവുമായ ആരോഗ്യം ഒത്തുചേരുമ്പോഴാണ് ജീവിതം സുരക്ഷിതമാകുന്നത്. സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ സമ്മര്‍ദ്ദമില്ലാതെ ജീവിതശൈലി മെച്ചപ്പെടുത്താനും ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിക്കും. 2026-ല്‍ നിങ്ങളുടെ സാമ്പത്തിക നില, പ്രത്യേകിച്ച് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍ നോക്കാം:

1. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാം: രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ അറിയുന്നതും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം. എല്ലാ ക്രെഡിറ്റ് ബ്യൂറോകളും വര്‍ഷത്തില്‍ ഒരു സൗജന്യ റിപ്പോര്‍ട്ട് നിയമാനുസൃതം നല്‍കുന്നുണ്ട്. പല ബാങ്കുകളും തങ്ങളുടെ ഇടപാടുകാര്‍ക്ക് ഈ സേവനം സൗജന്യമായി നല്‍കാറുണ്ട്.

2. കൃത്യമായ നിരീക്ഷണം: വായ്പകളോ ക്രെഡിറ്റ് കാര്‍ഡോ കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം പോരാ, മാസാമാസമോ അല്ലെങ്കില്‍ മൂന്ന് മാസം കൂടുമ്പോഴോ സ്‌കോര്‍ പരിശോധിക്കണം. തിരിച്ചടവുകള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനും രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കും.

3. നിക്ഷേപവും വായ്പയും തമ്മിലുള്ള സന്തുലിതാവസ്ഥ: വലിയ ആവശ്യങ്ങള്‍ക്ക് കൈയിലുള്ള പണം മുഴുവന്‍ ചെലവാക്കുന്നതിന് പകരം വായ്പകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും ബുദ്ധിപരമായ നീക്കമാണ്. കൈയിലുള്ള പണം ലാഭം തരുന്ന പദ്ധതികളില്‍ നിക്ഷേപിക്കാം. എന്നാല്‍ വായ്പയുടെ പലിശയും നിക്ഷേപത്തില്‍ നിന്നുള്ള ലാഭവും താരതമ്യം ചെയ്ത് ലാഭകരമാണെങ്കില്‍ മാത്രം ഈ രീതി തിരഞ്ഞെടുക്കുക.

4. തിരിച്ചടവ് മുടങ്ങരുത്: ലോണ്‍ ഇഎംഐകള്‍ ഓട്ടോ-പേവഴി കൃത്യമായി അടയ്ക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 'മിനിമം എമൗണ്ട്' എങ്കിലും കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രദ്ധിക്കണം. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയെയും സ്‌കോറിനെയും ദോഷകരമായി ബാധിക്കും.

5. ബാധ്യതകള്‍ വരുമാനത്തിന് ഒതുങ്ങണം: വായ്പകള്‍ ആസ്തിയുണ്ടാക്കാന്‍ സഹായിക്കുമെങ്കിലും അതൊരു ബാധ്യത കൂടിയാണെന്ന് ഓര്‍ക്കുക. വരുമാനത്തിന് അനുസരിച്ചുള്ള ഇഎംഐ മാത്രമേ പാടുള്ളൂ. ഭാവിയില്‍ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അമിത വായ്പകള്‍ എടുക്കാതിരിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കിടെ നടി അയച്ചിരുന്ന സന്ദേശങ്ങള്‍ കണ്ടപ്പോഴെ തോന്നി അവള്‍ക്ക് നീതി കിട്ടില്ലെന്ന്: ദീദി ദാമോദരന്‍

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കിടെ നടി അയച്ചിരുന്ന സന്ദേശങ്ങള്‍ കണ്ടപ്പോഴെ തോന്നി അവള്‍ക്ക് നീതി കിട്ടില്ലെന്ന്: ദീദി ദാമോദരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങുമ്പോള്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ

സർക്കാർ അപ്പീലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അവിടെയും നീതി കിട്ടുന്നില്ലെങ്കില്‍, വീണ്ടും അതിന് മുകളിലുള്ള കോടതിയിലേയ്ക്ക് പോകും. വ്യക്തിപരമായി പറഞ്ഞാല്‍ എന്നെ പോലെ ഒരാള്‍ക്ക് ഇതൊരു ആദ്യത്തെ കേസല്ല. ഇത്തരം കേസുകളില്‍ ഇതിന് മുമ്പ് നടന്നിട്ടുള്ളതും ഇങ്ങനെ തന്നെയാണ്. ഈ കേസിലുള്ള വ്യത്യാസം എന്നത് സൂര്യനെല്ലി കേസിന്‍റെ സമയത്ത് നമ്മുക്ക് വാട്സപ്പ് ഗ്രൂപ്പുകളില്ല, ഫേസ് ബുക്കില്ല. പക്ഷേ അപ്പോഴും സ്ത്രീകളൊക്കെ ഒന്നിച്ചു കൂടുകയും, ക്രൗഡ് ഫണ്ടിംഗ് ചെയ്യുകയും, കേസ് സുപ്രീം കോടതി വരെ കൊണ്ടുപോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലം മാറിയതിന്‍റെ വ്യത്യാസങ്ങളുണ്ട്. പിന്നെ ഇന്ന് കുറച്ചുകൂടി ആളുകള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകുന്നുണ്ട്. ഇതില്‍ അന്യായമുണ്ടെന്നും ഒരു സ്ത്രീക്കെതിരെ ഇങ്ങനെയൊന്നും നടക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍, ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ അവര്‍ക്കത് മനസിലാകുന്നുണ്ട്.

പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാം

പൊതുവേ ഇത്തരം കേസുകളില്‍ പ്രതി സ്ഥാനത്ത് പ്രബലരായവര്‍ നില്‍ക്കുമ്പോള്‍, കേസ് അട്ടിമറിക്കുന്നതായി കണ്ടിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ആണെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ആയാലും പ്രതി സ്ഥാനത്ത് പ്രബലരായവര്‍ ഉണ്ടെങ്കില്‍ തെളിവുകള്‍ അത് തെളിവുകള്‍ അല്ലാതായി മാറും. അതേപോലെ ആവര്‍ത്തിക്കുകയായിരുന്നു ഈ കേസിലും. ഇത് പുതിയ കാര്യമല്ല, അതുകൊണ്ടാണ് വിധിയില്‍ ഞെട്ടല്‍ ഒന്നും ഇല്ലാതിരുന്നതും, വിഷമം മാത്രം തോന്നിയതും.

വിചാരണയ്ക്കിടെ നടി അയച്ചിരുന്ന സന്ദേശങ്ങള്‍ കണ്ടപ്പോഴെ തോന്നി അവള്‍ക്ക് നീതി കിട്ടില്ലെന്ന്

വിചാരണ സമയത്ത് നടിയുമായി സംസാരിക്കാറുണ്ടായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് നടി അന്ന് കടന്നുപോയത്. അതുകൊണ്ടുതന്നെ ഈ കേസിന്‍റെ വിധി എന്തായിരിക്കും എന്ന് അന്നേ ഊഹിക്കാമായിരുന്നു. ഇത്തരമൊരു സംഭവം നടന്നു എന്ന് പറഞ്ഞ് കോടതി മുറിയില്‍ പോയ ഒരു സ്ത്രീക്ക് കൂടുതല്‍ വിഷമിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായി എന്ന് പറയുമ്പോള്‍, അതിന്‍റെ അര്‍ത്ഥം അവരോടൊപ്പം അല്ല കോടതി എന്നുതന്നെയാണ്. വിചാരണയ്ക്കിടെ നടി എനിക്ക് അയച്ചിരുന്ന സന്ദേശങ്ങള്‍ വച്ച് നോക്കുമ്പോള്‍, ആ ദിനങ്ങള്‍ അവള്‍ക്ക് ഏറെ കഠിനമായിരുന്നു. അവള്‍ക്ക് ഒരു തരത്തിലും നീതി കിട്ടില്ല എന്ന് പോലും തോന്നിയിരുന്നു. അതിജീവിത കഴിഞ്ഞ ദിസവം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്, അവള്‍ അനുഭവിച്ചതിന്‍റെ ഏറ്റവും ലൈറ്റായ രൂപം മാത്രമാണ്.

ക്രൗഡ് ഫണ്ടിംഗ് ചെയ്താല്‍ തന്നെ കേസ് നടത്താം

അവള്‍ക്കൊപ്പം ഹാഷ്ടാഗ് ഇടുന്ന ആളുകള്‍ 100 രൂപ വെച്ച് ക്രൗഡ് ഫണ്ടിംഗ് ചെയ്താല്‍ തന്നെ ഏത് വലിയ സുപ്രീം കോടതിയിലേക്കുള്ള കേസ് നടത്താനുമുള്ള പണം അതില്‍ നിന്നും കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. എത്ര പേരാണ് ആത്മാര്‍ത്ഥയോട് 'അവള്‍ക്കൊപ്പം' എന്ന് പറയുന്നതെന്ന് തെളിയിക്കാവുന്നതേയുള്ളൂ. എന്നെ വിളിക്കുന്ന പല സ്ത്രീകളും പറയുന്നത് ഈ വിധി കേട്ടതിന് ശേഷം അവര്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ല എന്നാണ്. അവള്‍ ഉള്‍പ്പെടുന്ന സിനിമാ മേഖലയില്‍ പക്ഷേ ചെറിയ ഒരു ശതമാനം പേര്‍ മാത്രമേ അവള്‍ക്കൊപ്പം നിന്നിട്ടുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും

ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും

 ഇടയ്ക്കിടെ ബാത്ത്റൂമിൽ‌ പോകും, പോയിക്കഴിഞ്ഞ് കുറേ നേരം കഴിഞ്ഞാണ് വരുന്നത്. ഇതിന്റെ പേരിൽ കിഴക്കൻ ചൈനയിലെ ഒരു എഞ്ചിനീയർക്ക് തന്റെ ജോലി നഷ്ടപ്പെട്ടു. മണിക്കൂറുകളോളം നീണ്ടുനിന്ന ബാത്ത്റൂം ഇടവേളകൾ വരെ ഇയാൾ എടുത്തിട്ടുണ്ട് എന്നാണ് കമ്പനി ആരോപിക്കുന്നത്. എന്നാൽ, ജീവനക്കാരൻ തനിക്ക് പൈൽസ് ഉണ്ട്, അതാണ് ഇങ്ങനെ ബാത്ത്റൂമിൽ പോകുന്നതിന് കാരണം എന്ന് വിശദീകരിച്ചെങ്കിലും ഇയാളെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ, കോടതിയും കമ്പനിക്കൊപ്പം നിൽക്കുകയും ജീവനക്കാരനെ പിരിച്ചുവിട്ടതിൽ തെറ്റില്ല എന്ന് പറയുകയും ചെയ്തു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ലി എന്ന യുവാവ് ജിയാങ്‌സു പ്രവിശ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 2024 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ ഒരു മാസത്തിനുള്ളിൽ 14 തവണ ലി ബാത്ത്റൂം ബ്രേക്ക് എടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. അതിലെ ഏറ്റവും ദൈർഘ്യമേറിയ ബ്രേക്ക് നാല് മണിക്കൂർ നീണ്ടുനിന്നതായി റിപ്പോർട്ടുകൾ പറയുന്നു. തന്റെ തൊഴിൽ കരാർ നിയമവിരുദ്ധമായി അവസാനിപ്പിച്ചു എന്ന് കാണിച്ച് പിന്നാലെ ലി കമ്പനിക്കെതിരെ കോടതിയെ സമീപിച്ചു, അതോടെയാണ് കേസ് ജനശ്രദ്ധ നേടുന്നത്.

2010 -ലാണ് ലി ഈ കമ്പനിയിൽ ജോലിക്ക് ചേർന്നത്. 2014 -ൽ കരാർ പുതുക്കുകയും ചെയ്തു. എപ്പോൾ അന്വേഷിച്ചാലും ജോലിയിലുണ്ടായിരിക്കുകയും ജോലിസംബന്ധമായ കാര്യങ്ങളിൽ ഉടനടി പ്രതികരിക്കുകയും ചെയ്യേണ്ടുന്ന റോളായിരുന്നു ലിയുടേത് എന്ന് കമ്പനി പറയുന്നു. കോടതിയിൽ കമ്പനി ലിയുടെ ബാത്ത്റൂം ബ്രേക്കുകൾ തെളിയിക്കുന്ന സിസിടിവി ഫൂട്ടേജുകൾ സമർപ്പിച്ചു. ലി ആണെങ്കിൽ തന്റെ രോ​ഗത്തെ കുറിച്ചുള്ള രേഖകളും. എന്നാൽ, അതിന് വേണ്ടതിൽ കൂടുതൽ നേരം ലി ബാത്ത്റൂമിൽ ചെലവഴിച്ചു, നേരത്തെ അസുഖത്തെ കുറിച്ച് കമ്പനിയെ അറിയിക്കുകയോ മെഡിക്കൽ ലീവ് എടുക്കുകയോ ചെയ്തില്ല എന്ന് കാണിച്ച് കമ്പനിക്കൊപ്പമാണ് കോടതി നിന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമയോചിത ഇടപെടൽ ഫലംകണ്ടു; സൈബർ തട്ടിപ്പ് ശ്രമം തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ

സമയോചിത ഇടപെടൽ ഫലംകണ്ടു; സൈബർ തട്ടിപ്പ് ശ്രമം തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ

 വൈപ്പിൻ: വെർച്വൽ അറസ്റ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പക്കൽനിന്നും പണം തട്ടാൻ ശ്രമിച്ച ഉത്തരേന്ത്യൻ സംഘത്തിന്റെ നീക്കത്തെ സമർത്ഥമായി പൊളിച്ചടുക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ. സൗത്ത് ഇന്ത്യൻ ബാങ്ക് വൈപ്പിൻ ബ്രാഞ്ചിലാണ് സംഭവം. 

ബാങ്ക് അധികൃതർ പറയുന്നതിങ്ങനെ…

ഉച്ചയോടുകൂടി അക്കൗണ്ട് ഉടമസ്ഥനായ മുതിർന്ന പൗരൻ ബാങ്കിനുള്ളിലേക്ക് കയറുകയും അധികമാരോടും സംസാരിക്കാതെ തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ആർടിജിഎസ് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. വിവരങ്ങളെല്ലാം നൽകിയതിന് ശേഷം മുതിർന്ന പൗരൻ തിരികെ പോയി. ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർ റെസ്വിൻ ആർ നാഥ് പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയായിരുന്നു. ഉത്തരേന്ത്യയിലുള്ള അക്കൗണ്ട് ആണെന്ന് മനസിലാക്കിയ മാനേജർ പുറത്തു ഭയപ്പാടോടെ നിൽക്കുകയായിരുന്ന ഇടപാടുകാരനിൽ നിന്നും വിവരങ്ങൾ തിരക്കി.

രാവിലെ 9 മണി മുതൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും നിയമനടപടികളിൽനിന്നും രക്ഷനേടണമെങ്കിൽ പണമയക്കണമെന്നും തട്ടിപ്പ് സംഘം അറിയിച്ചതിനെത്തുടർന്നാണ് മുതിർന്ന പൗരൻ ബാങ്കിലെത്തിയത്. ഡിജിറ്റൽ അറസ്റ്റ് ചെയ്‌തെന്ന വിവരം പുറത്തു പറയരുതെന്നും സംഘം ഭീഷണിപ്പെടുത്തി. പരിഭ്രാന്തനായ ഇടപാടുകാരനെ ആശ്വസിപ്പിച്ച മാനേജർ റെസ്വിൻ ആർ നാഥ്, നടന്നത് ഒരു സൈബർ തട്ടിപ്പ് ശ്രമമാണെന്നും സംഘത്തെ കൃത്യമായി പ്രതിരോധിക്കാമെന്നും ബോധ്യപ്പെടുത്തി. തുടർന്ന്, വിശദമായ പരാതി സൈബർ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നൽകി. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ ഇ-ലോക്ക് ചെയ്തതായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു. നേരത്തെ, മറ്റൊരു ബാങ്കിലുണ്ടായിരുന്ന 78000 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. ഇതിനെതിരെ പരാതി നൽകാനും സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ ഇടപാടുകാരനെ സഹായിച്ചു. മാനേജരുടെ സമയോചിത ഇടപെടലിൽ കൂടുതൽ തുക നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് ഇടപാടുകാരൻ ബാങ്കിൽ നിന്നും ഇറങ്ങിയത്.ഡിജിറ്റൽ അറസ്റ്റ്, വെർച്വൽ അറസ്റ്റ്, സൈബർ അറസ്റ്റ് എന്നിങ്ങനെ ഭീഷണിപ്പെടുത്തി വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സമചിത്തത വീണ്ടെടുത്ത്, കൃത്യമായ ഇടങ്ങളിൽ പരാതി നൽകിയാൽ ഇത്തരം സംഘങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാം. പ്രായമായ ആളുകളാണ് ഇത്തരം ചതിക്കുഴിയിൽ അകപ്പെടുന്നതെന്നും തട്ടിപ്പിനെതിരെ വലിയ ബോധവൽക്കരണം ആവശ്യമാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.