Wednesday, 17 December 2025

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

 തൃശൂര്‍: ക്രിസ്തുമസ് പുതുവത്സര വിൽപ്പന ലക്ഷ്യമിട്ട് നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി. അൻപതിലേറെ സ്റ്റാമ്പുകളാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശി സംഗീത് (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. അതിമാരകമായ കാലിഫോര്‍ണിയന്‍ സണ്‍ഷൈന്‍ വിഭാഗത്തില്‍ പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് ആണ് പിടിച്ചെടുത്തതെന്നും എക്സൈസ് അറിയിച്ചു.

നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വന്‍ രാസ ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. തുടര്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടറായ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഗ്രേഡ് കെ ആര്‍ ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിബിന്‍ ചാക്കോ, അഫ്‌സല്‍ പി എ, അബില്‍ ആന്റണി, റിന്റോ, എക്‌സൈസ് ഓഫീസര്‍ ഡ്രൈവറായ ഫ്രാന്‍സി എ എഫ് എന്നിവര്‍ ചേർന്നാണ് ലഹരി പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയ്യന്‍റെ പൂങ്കാവനം സുന്ദരമാക്കുന്നത് ആയിരം പേരുള്ള വിശുദ്ധി സേന; ശബരിമലയിൽ ദിവസവും മാലിന്യം ശേഖരിക്കുന്നത് 30 തവണ

അയ്യന്‍റെ പൂങ്കാവനം സുന്ദരമാക്കുന്നത് ആയിരം പേരുള്ള വിശുദ്ധി സേന; ശബരിമലയിൽ ദിവസവും മാലിന്യം ശേഖരിക്കുന്നത് 30 തവണ

പത്തനംതിട്ട: ഓരോ ദിവസവും ശബരിമലയിൽ കുന്ന് കൂടുന്നത് ടൺ കണക്കിന് മാലിന്യമാണ്. ഈ മാലിന്യമത്രയും കൃത്യമായ ഏകോപനത്തോടെയാണ് സന്നിധാനത്ത് തന്നെ സംസ്കരിക്കുന്നത്. ആയിരം പേർ അടങ്ങുന്ന വിശുദ്ധി സേനയാണ് സന്നിധാനത്തെ മാലിന്യങ്ങൾ നീക്കി സുന്ദരമാക്കുന്നത്.

ജില്ലാ ഭരണകൂടം നിയോഗിച്ച വിശുദ്ധി സേന അഞ്ച് ട്രാക്ടറുകളിലായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുപ്പത്തൊട്ടികളിൽ നിറയുന്ന മാലിന്യങ്ങൾ ശേഖരിക്കും. മരക്കൂട്ടം മുതലുള്ള മാലിന്യമത്രയും ശേഖരിച്ച് ട്രാക്ടറുകൾ നേരെ പാണ്ടിത്താവളത്തിലേക്ക്. ഒരു ദിവസം 30 തവണയാണ് ഇങ്ങനെ മാലിന്യ ശേഖരണം. ഇവിടെ മാലിന്യ പ്ലാന്റിലെത്തിച്ച് വേർതിരിച്ചു കഴിഞ്ഞാൽ ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി കമ്പോസ്റ്റിലേക്കും അജൈവ മാലിന്യങ്ങൾ ഇൻസിനറേറ്ററിലേക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ഇൻസിനറേറ്ററുകളുണ്ട്. ഒന്നിൽ 300 കിലോ മാലിന്യം ഒരു മണിക്കൂറിൽ സംസ്കരിക്കുമ്പോൾ മറ്റ് രണ്ട് ഇൻസിനററ്ററുകളിൽ 200 കിലോ വീതം ഒരേ സമയം കത്തിക്കാം. ഇരുമുടി കെട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്കരണത്തിൽ വലിയ വെല്ലുവിളി.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പ്ലാന്‍റിന്‍റെ ഓപ്പറേഷനും മെയിന്‍റനൻസും. നിയന്ത്രണം ദേവസ്വം ബോർഡിന് കീഴിലുള്ള എൺവയോൺമെന്റൽ സബ് ഡിവിഷനും. ഒരു ദിവസം ശരാശരി 45 ലോഡ് മാലിന്യമാണ് നീക്കുന്നത്. മാലിന്യം നീക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 24 ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

 റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളില്‍ സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് വ്യക്തമാക്കി. താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കൊല്ലം : കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് കമ്മീഷണറിൻ്റെ ഉത്തരവിൽ പറയുന്നു.സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടികള്‍ തട്ടി ജയിലില്‍, വീണ്ടും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്;ചിഞ്ചുവും ഭർത്താവും പിടിയില്‍

കോടികള്‍ തട്ടി ജയിലില്‍, വീണ്ടും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്;ചിഞ്ചുവും ഭർത്താവും പിടിയില്‍

കൊല്ലം: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പൊലീസ് പിടിയിൽ. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ചിഞ്ചുവും ഭർത്താവ് അനീഷുമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി പോലീസാണ് ഇരുവരേയും പിടികൂടിയത്. ജോലി വാഗ്ദാനത്തിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും തട്ടിയെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്താറുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സമയ പരിധി കഴിഞ്ഞിട്ടും വീസ നൽകാതിരുന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് തട്ടിപ്പ് മനസിലായത്. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെ ചിഞ്ചു അനീഷിന്റെ കെണിയിൽ പെട്ടവർ വിദേശത്ത് ഇരുട്ട് മുറിയിൽ കഴിയുന്ന വാർത്ത റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിജീവിതയെ അപമാനിച്ച് മാർട്ടിന്‍റെ വീഡിയോ; പരാതി നൽകി അതിജീവിത, പങ്കുവെച്ചവർ കുടുങ്ങും

അതിജീവിതയെ അപമാനിച്ച് മാർട്ടിന്‍റെ വീഡിയോ; പരാതി നൽകി അതിജീവിത, പങ്കുവെച്ചവർ കുടുങ്ങും

കൊച്ചി: സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിൽ പൊലീസിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിലെ പ്രതിയായ മാർട്ടിൻ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിൽ നടപടിവേണമെന്ന്

ആവശ്യപ്പെട്ടാണ് പരാതി. മാർട്ടിന്‍റെ വീഡിയോ പങ്കുവെച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നൽകിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറി. അതിജീവിതയുടെ പരാതിയിൽ പൊലീസ് ഉടൻ കേസെടുക്കും. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണം അതിജീവിത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മാർട്ടിന്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്തായിരിക്കും കേസ് എടുക്കുക. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെതായ വീഡിയോ പുറത്തുവന്നത്. മാർട്ടിൻ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടിയുടെ പരാതി.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും വിധിച്ച വിചാരണാകോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാനിരിക്കെയാണ് അതിജീവിത പരാതി നൽകിയത്. കേസിൽ തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ വീട്ടിലാരുമില്ലാത്ത സമയത്ത് പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

തൃശൂരിൽ വീട്ടിലാരുമില്ലാത്ത സമയത്ത് പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

 തൃശൂര്‍: പെരുമ്പടപ്പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവന്റെ മകള്‍ സോന(17)യാണ് മരിച്ചത്. തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡി. കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന്റെ മുകളിലെ നിലയില്‍ വച്ചാണ് സോനയ്ക്ക് പൊള്ളലേറ്റത്. അപകട സമയത്ത് മാതാപിതാക്കളും സഹോദരനും പുറത്ത് പോയിരിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കാരണം എന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി, സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി, സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് വൻതോതിൽ ഹവാല പണമിടപാട്  നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂർ, കോടഞ്ചേരി മേഖലകളിൽ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതൽ നടത്തുന്ന അന്വേഷണത്തിനിടെ  സംഘത്തിൽ ഉൾപ്പെട്ട  പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിചേർത്ത എട്ടോളം പേർ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തൽ. കംബോഡിയ, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉൾപ്പെടെയുള്ളവർ ക്രിപ്റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറത്ത് മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്. രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒലിപ്പുഴയില്‍വെച്ച് രജീഷ് ഓടിച്ച വാഹനം ഒരു ഇരുചക്ര വാഹനത്തില്‍ ഇടിച്ചിരുന്നു.

നിര്‍ത്താതെ പോയ രജീഷ് കിഴക്കേപാണ്ടിക്കാട് ഭാഗത്തുവെച്ച് ഒരു ഇരുചക്രവാഹനത്തിലും കാറിലും ഇടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ പെരിന്തല്‍മണ്ണയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒന്നര മണിക്കൂറോളം ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിലിലെടുക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെയ്ൻ ഓസ്റ്റിൻ @ 250: പ്രണയത്തിന്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി

ജെയ്ൻ ഓസ്റ്റിൻ @ 250: പ്രണയത്തിന്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി

 നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു എഴുത്തുകാരിയെ ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെ ജെൻ സി തലമുറ ഇത്രയധികം നെഞ്ചിലേറ്റുന്നത് എന്തുകൊണ്ടാകാം? ഈ ചോദ്യത്തിന് ഉത്തരവുമായാണ് ജെയ്ൻ ഓസ്റ്റിന്റെ 250-ാം ജന്മവാർഷികം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. 1775 ഡിസംബർ 16-ന് ജനിച്ച ജെയ്ൻ ഓസ്റ്റിൻ, ഇന്നും സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ താരം തന്നെയാണ്. ക്ലാസിക് സാഹിത്യം വിരസമാണെന്ന് കരുതുന്നവർക്ക് തെറ്റുപറ്റി എന്ന് തെളിയിക്കുന്നതാണ് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഇന്ന് ഓസ്റ്റിന്റെ കൃതികൾക്ക് ലഭിക്കുന്ന സ്വീകാര്യത.

ജെയ്ൻ ഓസ്റ്റിൻ്റെ 250-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എലിസബത്ത് ബെന്നറ്റിനെയും മിസ്റ്റർ ഡാർസിയെയും പുതിയ തലമുറ സ്വന്തം സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. ഇന്നത്തെ കാലത്തെ 'ഡേറ്റിംഗ് കൺഫ്യൂഷനുകൾ' 200 വർഷം മുൻപേ ഓസ്റ്റിൻ തന്റെ പുസ്തകങ്ങളിൽ എഴുതി വെച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.

എന്തുകൊണ്ട് പുതിയ തലമുറ ഓസ്റ്റിനെ ഇഷ്ടപ്പെടുന്നു?

ജെയ്ൻ ഓസ്റ്റിന്റെ കൃതികൾ ഇന്നും വായനക്കാരെ ആവേശഭരിതരാക്കുന്നത് അവയിലെ അതിശക്തമായ വരികളിലൂടെയാണ്. 1813-ൽ പുറത്തിറങ്ങിയ 'പ്രൈഡ് ആൻഡ് പ്രിജുഡിസ്' എന്ന നോവലിലെ തുടക്ക വരികളായ "അത്യാവശ്യം പണമുള്ള ഒരു ബാച്ചിലർക്ക് തീർച്ചയായും ഒരു ഭാര്യ ആവശ്യമാണ് എന്നത് ലോകം മുഴുവൻ അംഗീകരിന്റെ നായികയായ എലിസബത്ത് ബെന്നറ്റിലൂടെ ഓസ്റ്റിൻ പറഞ്ഞ "എന്റെ ധൈര്യം എപ്പോഴും മറ്റുള്ളവരുടെ ഭീഷണികൾക്ക് മുന്നിൽ ഉയരുകയേ ഉള്ളൂ" എന്ന വാക്കുകൾ ഇന്നും ആത്മവിശ്വാസത്തിന്റെ പ്രതീകമായി യുവതലമുറ ഏറ്റെടുക്കുന്നു. പണവും പ്രതാപവും നോക്കിയുള്ള വിവാഹങ്ങളും, പ്രണയത്തിലെ മുൻവിധികളും, ഈഗോയും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് ഓസ്റ്റിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തമാകുന്നത്.

ഓസ്റ്റിന്റെ നായികമാർ വെറുമൊരു പ്രണയിനികളല്ല, മറിച്ച് സ്വന്തം അഭിപ്രായമുള്ള, തെറ്റുകൾ തിരുത്താൻ മടിക്കാത്ത, ആത്മാഭിമാനമുള്ള സ്ത്രീകളാണ്. അക്കാലത്ത് സ്ത്രീകൾക്ക് സ്വത്തുക്കളിൽ അവകാശമില്ലാതിരുന്നിട്ടും, വിവാഹത്തെ ഒരു കച്ചവടമായി കാണാൻ വിസമ്മതിച്ച അവരുടെ നിലപാടുകൾ ജെൻ സി വായനക്കാരെ ആകർഷിക്കുന്നു.

മിസ്റ്റർ ഡാർസിയുടെ ഗൗരവവും പ്രണയവും ഇന്ന് ഇൻസ്റ്റാഗ്രാം റീൽസുകളിലും മീമുകളിലും നിറയുകയാണ്. '19-ാം നൂറ്റാണ്ടിലെ ഗോസിപ്പ് ഗേൾ' എന്നാണ് ആരാധകർ ഓസ്റ്റിന്റെ കൃതികളെ വിശേഷിപ്പിക്കുന്നത്. സങ്കീർണ്ണമായ ഭാഷയ്ക്കപ്പുറം, മനുഷ്യ സ്വഭാവത്തിലെ ഹാസ്യവും പരിഹാസവും കണ്ടെത്താൻ പുതിയ തലമുറയ്ക്ക് ഓസ്റ്റിന്റെ കൃതികളിലൂടെ സാധിക്കുന്നു. 'പെർസുഷൻ' എന്ന പുസ്തകത്തിലെ "ഞാൻ പകുതി തകർന്നിരിക്കുകയാണ്, പകുതി പ്രത്യാശയിലും" (I am half agony, half hope) എന്ന വരികൾ പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്നവയാണ്.ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലും സ്റ്റീവൻടണിലും ജന്മവാർഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. വിക്ടോറിയൻ വസ്ത്രങ്ങൾ ധരിച്ച് നൂറുകണക്കിന് ആരാധകർ ഒത്തുചേരുന്നു. നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലും ഓസ്റ്റിൻ കൃതികളുടെ ആധുനിക പതിപ്പുകൾ ഹിറ്റായി തുടരുന്നതും ഈ വലിയ ആരാധകവൃന്ദത്തിന്റെ തെളിവാണ്. 

വെറും വാക്കുകൾക്കപ്പുറം മനുഷ്യന്റെ വികാരങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും ഇത്രത്തോളം കൃത്യമായി അടയാളപ്പെടുത്തിയത് കൊണ്ടാണ് 250 വർഷങ്ങൾക്കിപ്പുറവും ജെയിൻ ഓസ്റ്റിൻ ഒരു അത്ഭുതമായി തുടരുന്നത്. ചുരുക്കത്തിൽ, ജെയ്ൻ ഓസ്റ്റിൻ വെറുമൊരു എഴുത്തുകാരിയല്ല; കാലത്തിനതീതമായി മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും ഹാസ്യരൂപേണ അവതരിപ്പിക്കാൻ കഴിഞ്ഞ ലോകത്തിലെ ഏറ്റവും 'കൂൾ' ആയ എഴുത്തുകാരിയാണ്. 250 വർഷങ്ങൾക്കിപ്പുറവും ആ തൂലികയ്ക്ക് ഇന്നും വായനക്കാരുടെ മനസ്സ് കീഴടക്കാൻ സാധിക്കുന്നു.

.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പാർ, പരിപ്പ്, പായസം, പപ്പടം; ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

സാമ്പാർ, പരിപ്പ്, പായസം, പപ്പടം; ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

പത്തനംതിട്ട: ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും. ചോറ്, പരിപ്പ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം, പപ്പടം, പായസം എന്നീ വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാകും വിളമ്പുക. ഇക്കാര്യം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി.

ടെൻഡർ വിളിച്ചോ ഹോർട്ടികോർപ്പ്, സിവിൽ സപ്ലൈസ് എന്നിവ വഴിയോ വിഭവങ്ങൾ വാങ്ങും.
സദ്യയുടെ ചുമതല ദേവസ്വം കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. 2020 വരെ ചോറും കറികളും നൽകിയിരുന്നു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പിന്നീട് പുലാവ് നൽകുകയായിരുന്നു.

സദ്യയിൽ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിമുതൽ മൂന്ന് വരെയാകും സദ്യ വിളമ്പുക. സ്റ്റീൽ പ്ലേറ്റും ഗ്ലാസുമാണ് ഇതിനായി ഉപയോഗിക്കുക. വാഴയിലയിൽ സദ്യ നൽകണമെന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ മാലിന്യ സംസ്‌കരണം പ്രശ്‌നമാകുമെന്ന്
കണ്ടാണ് സ്റ്റീൽ പ്ലേറ്റിലേക്ക് മാറിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞിരുന്നു. തീർത്ഥാടകരോടുള്ള ദേവസ്വം ബോർഡിന്റെ സമീപനത്തിൽ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവ സമൃദ്ധമായ സദ്യ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോവ നിശാക്ലബ്‌ തീപിടിത്തം; പിടിയിലായ ലുത്ര സഹോദരന്മാരെ ഇന്ന് ഗോവയിലെത്തിക്കും

ഗോവ നിശാക്ലബ്‌ തീപിടിത്തം; പിടിയിലായ ലുത്ര സഹോദരന്മാരെ ഇന്ന് ഗോവയിലെത്തിക്കും

ന്യൂഡല്‍ഹി: ഗോവയില്‍ തീപിടുത്തമുണ്ടായ നിശാക്ലബ്ബിന്റെ ഉടമകളും ഡല്‍ഹി സ്വദേശികളുമായ ലുത്ര സഹോദരന്മാരെ ഇന്ന് ഗോവയിലെത്തിക്കും. സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെയാണ് ഇന്ന് ഗോവയിലെത്തിക്കുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വിട്ടതോടെയാണിത്. ഗോവ പൊലീസിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.

25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ ഇവര്‍ തായ്‌ലന്‍ഡിലേക്കു കടന്നിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ ഇവരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ ആവശ്യപ്രകാരം കഴിഞ്ഞ 11നാണ് തായ്‌ലാന്‍ഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ലുത്ര സഹോദന്മാര്‍ക്കെതിരെ ചുമത്തിയത്. ഇവരെ പാസ്‌പോര്‍ട്ട് നിയമം ഉപയോഗിച്ചാണ് ഇന്ത്യ കുടുക്കിയത്.

ഡിസംബര്‍ ആറിനാണ് അര്‍പോറയിലെ നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. അഗ്നിരക്ഷാസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ലുത്ര സഹോദരന്മാര്‍ തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യംവിട്ടു. പിന്നാലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 10എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കി. പാസ്‌പോര്‍ട്ട് സാധുത നഷ്ടമായതോടെ ഇവരുടെ തായ്‌ലാന്‍ഡിലെ താമസം നിയമവിരുദ്ധമായി. തുടര്‍ന്ന് സിബിഐ തായ്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡിസംബര്‍ ആറിന് അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ മാനേജര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് ദിവസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച കുട്ടികൾക്ക് HIV; സംഭവം മധ്യപ്രദേശിൽ

സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച കുട്ടികൾക്ക് HIV; സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തലാസീമിയ എന്ന ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. തലാസീമിയ ബാധിച്ചവർക്ക് ഇടയ്ക്കിടെ രക്തം നൽകേണ്ടതുണ്ട്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികളിലാണ് രോഗബാധ ഉണ്ടായത്. നാല് മാസം മുൻപാണ് കുട്ടികൾ ഈ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത് എന്നാണ് വിവരം. എന്നാൽ ഹോസ്പിറ്റലിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവർക്ക് പുറമെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവ് ആണ്. ഇവരിൽ നിന്നാകാം കുട്ടിയും പോസിറ്റീവ് ആയത് എന്നാണ് നിഗമനം.

രോഗബാധയുടെ കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഒരു മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുന്നുണ്ട്. നാല് മാസം മുൻപ് പരിശോധന നടത്തിയപ്പോൾ എല്ലാ കുട്ടികളും നെഗറ്റീവ് ആയിരുന്നു. എന്നാൽ വീണ്ടും നടത്തിയ പരിശോധനകളിലാണ് കുട്ടികൾ പോസിറ്റീവ് ആയത്. ആരുടെ പക്കൽ നിന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത് എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല ഉത്തരവിട്ടു. ഇതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചു.

രക്തം നൽകിയവർക്ക് പുറമെ ടെസ്റ്റിങ് കിറ്റുകളിലെ പിഴവിനെപ്പറ്റിയും അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ആയ ദേവേന്ദ്ര പട്ടേൽ അറിയിച്ചു. ' കുട്ടികൾ 70 മുതൽ 100 തവണ വരെ രക്തം സ്വീകരിച്ചവരാണ്. അത്തരം സാഹചര്യങ്ങളിൽ, എച്ച്ഐവി പകരാനുള്ള സാധ്യതകൾ കൂടുതലാണ്. പലയാളുകളിൽ നിന്നാണ് രക്തം സ്വീകരിക്കുന്നത്. ടെസ്റ്റിങ് കിറ്റിലൂടെ നേരത്തെ അസുഖം കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതും പരിശോധിക്കും'; ദേവേന്ദ്ര പട്ടേൽ പറഞ്ഞു.

സംഭവം നടന്ന് നാല് മാസമായിട്ടും ഇതുവരെ രക്തം നൽകിയവരിൽ 50% ആളുകളെ മാത്രമാണ് കണ്ടെത്താനായത്. പലരും വ്യാജ മൊബൈൽ നമ്പറും വിലാസവും നൽകിയാണ് രക്തദാനം നടത്തിയത് എന്നതാണ് പ്രതിസന്ധിയാകുന്നത്.