Wednesday, 17 December 2025

സിപിഐഎമ്മിന് 95 വോട്ട്, ബിജെപിക്ക് 25ഉം കോണ്‍ഗ്രസിന് 22ഉം; കൊല്ലത്ത് സ്വതന്ത്രന് 872 വോട്ട് ഭൂരിപക്ഷം

സിപിഐഎമ്മിന് 95 വോട്ട്, ബിജെപിക്ക് 25ഉം കോണ്‍ഗ്രസിന് 22ഉം; കൊല്ലത്ത് സ്വതന്ത്രന് 872 വോട്ട് ഭൂരിപക്ഷം

കൊല്ലം: കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 87.19 ശതമാനം വോട്ട് ഉല്ലാസിന് പോള്‍ ചെയ്യപ്പെട്ടു. വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 95 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 22 വോട്ടുമാണെന്നതാണ് കൗതുകം.

സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഉല്ലാസ് കൃഷ്ണനെ 2023ല്‍ സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്നും ഉല്ലാസ് പൊതുരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്‌ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഉല്ലാസ് 2015-20 കാലയളവില്‍ പഞ്ചായത്ത് അംഗമായിരുന്നു ഉല്ലാസ്. പഞ്ചായത്തില്‍ ബിജെപിക്ക് ബിജെപി ആറ് സീറ്റും എല്‍ഡിഎഫിനും യുഡിഎഫിനുമായി അഞ്ച് വീതം സീറ്റുകളാണുള്ളത്. അതിനാല്‍ ഉല്ലാസിന്റെ നിലപാട് പ്രധാനമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'

ദില്ലി: ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ഫാർമസിയിൽ നിന്ന് ലഭിക്കുന്ന മരുന്നും ഡോക്ടർ എഴുതിയതും ഒന്നാണോയെന്ന് പലപ്പോഴും ഒത്തുനോക്കാൻ കഴിയാറില്ല. ചിലപ്പോൾ ഫാർമസിസ്റ്റുകൾക്ക് പോലും ഡോക്ടറുടെ കയ്യക്ഷരം മനസ്സിലാവാറില്ല. മരുന്ന് മാറിയാൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യവും വന്നേക്കാം. ഈ സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഡോക്ടർമാർക്ക് രാജ്യവ്യാപകമായി ഒരു സുപ്രധാന ഉത്തരവ് നൽകിയിരിക്കുകയാണ്. കുറിപ്പടികൾ വ്യക്തമായിരിക്കണമെന്നും വ്യക്തമായ കൈയക്ഷരത്തിൽ എഴുതണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അവ്യക്തമായ കുറിപ്പടികൾ മൂലമുണ്ടാകുന്ന ഗുരുതര സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണം പങ്കുവച്ചിരുന്നു. വായിക്കാൻ കഴിയാത്ത കുറിപ്പടികൾ രോഗിക്ക് തെറ്റായ മരുന്ന് തെറ്റായ അളവിൽ കിട്ടാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ആശങ്കകൾ കണക്കിലെടുത്താണ് രാജ്യത്തുടനീളമുള്ള ഡോക്ടർമാർക്ക് കുറിപ്പടി സംബന്ധിച്ച് എൻഎംസി നിർദേശം നൽകിയത്.

മരുന്നുകൾ മാറുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുന്നിന്‍റെ അളവിലെ ചെറിയ പിഴവ് പോലും വലിയ പ്രത്യാഘാതത്തിന് കാരണമാകും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഒന്നിലധികം മരുന്നുകൾ കഴിക്കുന്നവർ എന്നിവർക്ക് ചെറിയ പിഴവ് പോലും അലർജിയുണ്ടാവാൻ മുതൽ ജീവന് ഭീഷണിയാകുന്ന സങ്കീർണ അവസ്ഥയ്ക്ക് വരെ കാരണമായേക്കാം.

എൻ‌എം‌സിയുടെ പുതിയ ഉത്തരവ്

രോഗിയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതിനാൽ, അവ്യക്തമായ കുറിപ്പടി എഴുതുന്നത് സ്വീകാര്യമല്ലെന്നാണ് എൻഎംസിയുടെ ഉത്തരവ്. എല്ലാ മെഡിക്കൽ കോളേജുകളിലും കുറിപ്പടി നിരീക്ഷിക്കുന്നതിന് സമിതികൾ രൂപീകരിക്കും. വ്യക്തമായ കുറിപ്പടി എഴുതുന്നതിന്റെ പ്രാധാന്യം മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കും. അത് ക്ലിനിക്കൽ പരിശീലനത്തിന്റെ ഭാഗമാകും. പഠന കാലത്ത് തന്നെ ഈ രീതി പിന്തുടരുന്നതിലൂടെ സമൂലമായ മാറ്റമാണ് ഉദ്ദേശിക്കുന്നത്. പലയിടങ്ങളിലും ഡോക്ടർമാർ കുറിപ്പടി ടൈപ്പ് ചെയ്യുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇതാണ് ആഗോള തലത്തിലെ രീതി. എന്നാൽ ആ രീതിയിലേക്ക് മാറാനുള്ള സാഹചര്യമില്ലാത്ത ആശുപത്രികളിലെ ഡോക്ടർമാർക്ക് എൻ‌എം‌സിയുടെ പുതിയ ഉത്തരവ് ബാധകമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ

പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറ‍ഞ്ഞു. ദിലീപിൻ്റെ കാര്യത്തിൽ താൻ പറഞ്ഞത് ശരിയാണ്. കേസിൽ ദിലീപിനെതിരെ തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കി. വ്യാപകമായി പ്രചരിച്ച പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണ്. ഒരു വനിത ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തുന്നു. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ടെന്ന് പറഞ്ഞ രാഹുൽ കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും ചോദിച്ചു.

അതേസമയം, തനിക്കെതിരെ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതി കൊടുക്കുകയാണ് ചെയ്തതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പതിനൊന്നാം തിയതി ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞു. 16 ദിവസം എന്തൊരു അനീതിയാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ

സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രതിക്കെതിരെ ചുമക്കിയ 59 കുറ്റങ്ങൾ. 15 പേരുടെ കൊലപാതകം അടക്കമാണ് 59 കുറ്റങ്ങൾ 24കാരനായ നവീദ് അക്രമിനെതിരെ ചുമത്തിയതെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച ജൂത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ പൊലീസുകാരുടെ വെടിയേറ്റ് നവീദിന്റെ അച്ഛനും 50 കാരനുമായ സജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. 15 പേർ കൊല്ലപ്പെട്ട വെടിവയ്പിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഹനൂക്ക ആഘോഷത്തിനിടയിലെ വെടിവയ്പ്. സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിലാണ് ഓസ്ട്രേലിയയെ ഞെട്ടിച്ച അക്രമം നടന്നത്. 1996ന് ശേഷം രാജ്യത്തെ ഏറ്റവും മാര1996ന് ശേഷം നടക്കുന്ന മാരകമായ ആക്രമണം

ക്രൂരമായി മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പരിക്കേൽപ്പിച്ചതിനും കൊലപാതകത്തിനും ഭീകരവാദ പ്രവർത്തനം അടക്കമുള്ള കുറ്റങ്ങളാണ് 24കാരനായ അക്രമിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ആശുപത്രി കിടക്കയിൽ നിന്നാണ് യുവാവ് കോടതിയിൽ ഹാജരായത്. 2026 ഏപ്രിലിലാവും കേസ് തുടർന്ന് പരിഗണിക്കുക. ആക്രമണം നടത്തുമ്പോൾ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ടൗളി ചൗക്കി സ്വദേശിയായ സജിദ് അക്രം 1998 ലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇന്ത്യയിൽ നിന്ന് പഠനം പൂർത്തിയാക്കി പിന്നീട് ഇയാൾ ജോലി തേടി ഓസ്ട്രേലിയിലേക്ക് പോയതാണെന്നാണ് കണ്ടെത്തൽ. 

ഇവിടെ വച്ച് യൂറോപ്യൻ പൗരത്വമുള്ള വനിതയെ ഇയാൾ വിവാഹം കഴിച്ചു. പൊലീസ് വെടിയേറ്റ് ചികിത്സയിലുള്ള അക്രമിന്റെ മകൻ നവീദിന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്. ഇന്ത്യ വിട്ട ഇയാൾ പീന്നീട് ആറ് തവണ മാത്രമാണ് ഇന്ത്യയിൽ എത്തിയത്. ബന്ധുക്കളുമായി അകലം പാലിച്ചായിരുന്നു ജീവിതം എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ലകമായ വെടിവയ്പാണ് നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ കൊള്ളയില്‍ വീണ്ടും നിര്‍ണായക അറസ്റ്റ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വർണ കൊള്ളയില്‍ വീണ്ടും നിര്‍ണായക അറസ്റ്റ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം.

2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എൻ വാസുവിന്‍റെ വാദം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാംപ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാംപ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന് തിരുവനന്തപുരം സെഷൻസ് കോടതി അപേക്ഷ പരിഗണിക്കും.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ബലാത്സംഗ പരാതിയിൽ രണ്ടാം പ്രതിയാണ് ജോബി. ഗർഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബിയായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ഒളിവിലാണ്.

എന്നാൽ മരുന്ന് എത്തിച്ച് നൽകിയത് യുവതിയുടെ നിർദേശപ്രകാരമാണെന്നും മരുന്ന് എന്തിനുള്ളത് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി അപേക്ഷയിൽ പറയുന്നത്. ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്നാണ് കഴിച്ചതെന്നും പിന്നാലെ അമിത രക്തസ്രാവമുണ്ടായെന്നും തുടർന്ന് വൈദ്യസഹായം തേടിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

ഈ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യഹർജി സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. അതേസമയം ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ്
തടഞ്ഞിരുന്നു. രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുലിന് മുൻ കൂർ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം അനവദിച്ചത്. യുവതിയുടെ ബലാത്സംഗ പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്'; തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടത്തരുതെന്ന് എൻസിഎംജെ

ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്'; തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടത്തരുതെന്ന് എൻസിഎംജെ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടത്തുന്നത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. തീരുമാനം സർക്കാർ പുനഃപരിശോധിക്കമെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഞായറാഴ്ച പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇടവക ഭാരവാഹികളും സൺഡേ സ്‌കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും അടക്കമുള്ളവർ പല പഞ്ചായത്തുകളിലേക്കും ജയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്നാണ് ഇവർ മുന്നോട്ട് വെക്കുന്ന ആവശ്യം. എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.പ്രകാശ് പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിൽ സൗകര്യങ്ങൾ ഒരുക്കാനും പരോളിനും പണം വാങ്ങി; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്

ജയിൽ സൗകര്യങ്ങൾ ഒരുക്കാനും പരോളിനും പണം വാങ്ങി; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്

തിരുവനന്തപുരം: ജയിൽ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലൻസ്. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിൽ സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം വാങ്ങുന്നതായിട്ടാണ് വിജിലൻസിൻ്റെ രഹസ്യപരിശോധന പരിശോധന റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർഗോഡ് സ്വദേശിയായ മൂന്നു വയസുകാരൻ ഹാസനിൽ വീട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചു

കാസർഗോഡ് സ്വദേശിയായ മൂന്നു വയസുകാരൻ ഹാസനിൽ വീട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചു

കാസർഗോഡ്: ചിറ്റാരിക്കാൽ സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകൻ കർണാടകയിലെ ഹാസനിൽ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചു. ചിറ്റാരിക്കാൽ കാനാട്ട് രാജീവ്- ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (3) ആണ് മരിച്ചത്. രാജീവ് ഹാസനിലെ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ വീട്ടിലായിരുന്നു താമസം.

തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്തെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഓസ്റ്റിൻ. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാലിലെത്തിച്ച് രാത്രി തോമാപുരം സെയ്ന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തണുപ്പ് കാലത്ത് ചർമ്മം വരണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ കൈവശം കരുതിയിരിക്കേണ്ട 8 സ്കിൻ കെയർ പ്രോഡക്റ്റ്സ്

തണുപ്പ് കാലത്ത് ചർമ്മം വരണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ കൈവശം കരുതിയിരിക്കേണ്ട 8 സ്കിൻ കെയർ പ്രോഡക്റ്റ്സ്

മഞ്ഞുകാലം മനോഹരമാണെങ്കിലും ചർമ്മത്തിന് ഇത് അത്ര നല്ല കാലമല്ല. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതോടെ ചർമ്മം വല്ലാതെ വരണ്ടുപോകുന്നതും ചൊറിച്ചിൽ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. വെറുമൊരു ലോഷൻ പുരട്ടിയതുകൊണ്ട് മാത്രം മാറുന്നതല്ല മഞ്ഞുകാലത്തെ സ്കിൻ പ്രശ്നങ്ങൾ. നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കാൻ ഈ സീസണിൽ ചില പ്രത്യേക 'സ്കിൻ കെയർ ' സാധാനങ്ങൾ കൈവശം കരുതേണ്ടതുണ്ട്. ചർമ്മത്തെ ഉന്മേഷത്തോടെ നിലനിർത്താൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആ 8 കാര്യങ്ങൾ ഇവയാണ്:

ലിപ് ബാം

ശൈത്യകാലത്ത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ചുണ്ടുകളാണ്. ചുണ്ടുകൾ വിണ്ടുകീറുന്നതും രക്തം വരുന്നതും തടയാൻ എപ്പോഴും ഒരു ലിപ് ബാം കൈയിൽ കരുതുക. വിറ്റാമിൻ ഇ അല്ലെങ്കിൽ ഷിയ ബട്ടർ ( അടങ്ങിയ ലിപ് ബാമുകൾ ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് കൂടുതൽ സംരക്ഷണം നൽകും.

ഹെവി ഡ്യൂട്ടി മോയ്സ്ചറൈസർ

വേനൽക്കാലത്ത് ഉപയോഗിക്കുന്ന കനം കുറഞ്ഞ ലോഷനുകൾ മഞ്ഞുകാലത്ത് ഫലപ്രദമാകില്ല. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ അല്പം കട്ടിയുള്ള ക്രീമുകളോ മോയ്സ്ചറൈസറുകളോ തിരഞ്ഞെടുക്കുക. ഹൈലൂറോണിക് ആസിഡ് അടങ്ങിയവയാണെങ്കിൽ ചർമ്മത്തിന് കൂടുതൽ തിളക്കം ലഭിക്കും.

ഫേഷ്യൽ ഓയിൽ

മുഖത്തെ വരൾച്ച മാറ്റാൻ മോയ്സ്ചറൈസറിന് പുറമെ ഫേസ് ഓയിലുകളും ഉപയോഗിക്കാം. ബദാം ഓയിൽ, ജോജോബ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ രാത്രിയിൽ കിടക്കുന്നതിന് മുൻപ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കും.

സൺസ്ക്രീൻ

തണുപ്പുകാലത്ത് സൂര്യപ്രകാശം കുറവാണല്ലോ എന്ന് കരുതി പലരും സൺസ്ക്രീൻ ഒഴിവാക്കാറുണ്ട്. എന്നാൽ മഞ്ഞുകാലത്തെ വെയിലിലും അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് ദോഷം ചെയ്യും. അതിനാൽ പുറത്തിറങ്ങുമ്പോൾ ചുരുങ്ങിയത് SPF 30 ഉള്ള സൺസ്ക്രീൻ നിർബന്ധമായും പുരട്ടുക.

ഹൈഡ്രേറ്റിംഗ് ക്ലെൻസർ

സോപ്പുകൾ ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യും. ഇതിനു പകരം ചർമ്മത്തിന് ഈർപ്പം നൽകുന്ന ജെൽ രൂപത്തിലോ ക്രീം രൂപത്തിലോ ഉള്ള ഫേസ് വാഷുകളോ ക്ലെൻസറുകളോ ഉപയോഗിക്കുക.

ഹാൻഡ് ക്രീം

പലപ്പോഴും നമ്മൾ കൈകളുടെ സംരക്ഷണം മറന്നുപോകാറുണ്ട്. അടിക്കടിയുള്ള കൈകഴുകൽ മഞ്ഞുകാലത്ത് കൈകൾ കൂടുതൽ വരണ്ടതാക്കും. ഓരോ തവണ കൈ കഴുകിയ ശേഷവും നല്ലൊരു ഹാൻഡ് ക്രീം പുരട്ടുന്നത് കൈകൾ മൃദുവായിരിക്കാൻ സഹായിക്കും.

ഷീറ്റ് മാസ്കുകൾ

ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഷീറ്റ് മാസ്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് പെട്ടെന്ന് ഒരു 'ഹൈഡ്രേഷൻ ബൂസ്റ്റ്' നൽകും. തണുപ്പിൽ തളർന്ന ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

ഹ്യുമിഡിഫയർ

ഇതൊരു കോസ്മെറ്റിക് ഉൽപ്പന്നമല്ലെങ്കിലും, ശൈത്യകാലത്ത് മുറിക്കുള്ളിലെ അന്തരീക്ഷം വരണ്ടുപോകാതിരിക്കാൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് രാത്രിയിൽ ചർമ്മം ഉണങ്ങിപ്പോകാതെ സംരക്ഷിക്കും.

ശ്രദ്ധിക്കുക: മഞ്ഞുകാലത്ത് പുറമെ പുരട്ടുന്ന കാര്യങ്ങൾക്കൊപ്പം ധാരാളം വെള്ളം കുടിക്കാനും പഴവർഗ്ഗങ്ങൾ കഴിക്കാനും മറക്കരുത്. ഉൾവശത്തുനിന്നുള്ള ഈർപ്പമാണ് ചർമ്മത്തിന്റെ യഥാർത്ഥ തിളക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന

കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന

കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ കുവൈത്ത് സർക്കാർ മേഖലയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ (ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്നവ) എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള ലഹരി പരിശോധന നിർബന്ധമാക്കാൻ സർക്കാർ വകുപ്പുകൾക്ക് അധികാരം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ ഡിക്രി-ലോ നമ്പർ 159-ന്‍റെ 66-ാം വകുപ്പ് പ്രകാരമാണ് ഈ നടപടി.

ഈ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികളിൽ ലഹരി പരിശോധന ഉൾപ്പെടുത്തണമോയെന്ന് അതത് സർക്കാർ സ്ഥാപനങ്ങളിലെ നിയമന അധികാരികൾ തീരുമാനിക്കും. സർക്കാർ ജോലിക്കായി ആവശ്യമായ ശാരീരിക യോഗ്യത സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 1-ൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായി അയോഗ്യരായി കണ്ടെത്തുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതിന് 1979 ലെ നിയമം നമ്പർ 15-ന്‍റെ ആർട്ടിക്കിൾ 32 വ്യവസ്ഥ ചെയ്യുന്നു.

ഇതിന് സമാനമായ വ്യവസ്ഥകൾ സുരക്ഷാ വിഭാഗങ്ങൾക്കും ബാധകമാണ്.