Thursday, 18 December 2025

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി

കാർവാർ: കര്‍ണാടകയിലെ കാര്‍വാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘ‍ിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ വെച്ച് കോസ്റ്റൽ മറൈൻ പൊലീസ് പരിക്കേറ്റ നിലിയിൽ കിടന്ന കടൽ കാക്കയെ തണ്ടെത്തിയത്. ഇത് ഇത് പ്രദേശവാസികൾക്കിടയിലും സുരക്ഷാ ഏജൻസികൾക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
മറൈൻ പൊലീസ് സെല്ലാണ് കടൽക്കാക്കയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ കടൽക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി അധികൃതർ കണ്ടെത്തിയത്. ചെറിയൊരു സോളാർ പാനലോടു കൂടിയ ഇലക്ട്രോണിക് യൂണിറ്റാണ് ഈ ഉപകരണത്തിലുണ്ടായിരുന്നത്. ഇതിനോടൊപ്പം ഒരു ഇ-മെയിൽ വിലാസവും, പക്ഷിയെ കണ്ടെത്തുന്നവർ ഈ വിലാസത്തിൽ ബന്ധപ്പെടണം എന്ന സന്ദേശവും അധികൃതർ കണ്ടെത്തി.

'ചൈനീസ് അക്കാദമി ഓഫ് സയൻസസ്' എന്ന സ്ഥാപനത്തിന്റേതാണ് ഇ-മെയിൽ വിലാസമെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത തേടുന്നതിനായി അധികൃതർ ഈ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പക്ഷികളുടെ ദേശാടന രീതികളെക്കുറിച്ച് പഠിക്കാനുള്ള ഏതെങ്കിലും ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമാണോ ഇതെന്ന് ഉൾപ്പെടെയുള്ള വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ദീപൻ എം.എൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നാവിക താവളങ്ങളിൽ ഒന്ന് കാർവാറിലുള്ളതിനാൽ അതീവ സുരക്ഷാ പ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ അധികൃതർ കാണുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ

കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി

 ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ വൺപ്ലസ് 15R പുറത്തിറങ്ങി. ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് ഏയിസ് 6T യുടെ അന്താരാഷ്ട്ര പതിപ്പാണ് ഈ ഫോൺ. എന്നാൽ കമ്പനി അതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 7,400mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 Gen 5 പ്രോസസർ, നൂതന എഐ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. ആർ-സീരീസിലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഡിസ്‌പ്ലേ, ക്യാമറ, പ്രകടനം എന്നിവയുടെ കാര്യത്തിൽ, വൺപ്ലസ് 15R നേരിട്ട് പ്രീമിയം സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു.

വിലയും വേരിയന്‍റുകളും

വൺപ്ലസ് പ്ലസ് 15R രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 47,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും 52,999 രൂപയുമാണ് വില. മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ്, ചാർക്കോൾ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. പരിമിതമായ സമയത്തേക്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഓഫറുകൾ ഉപയോഗിച്ച് യഥാക്രമം 44,999 രൂപയ്ക്കും 47,999 രൂപയ്ക്കും ഈ പുതിയ സ്‍മാർട്ട് ഫോൺ വാങ്ങാം. വൺപ്ലസ് 15R ന്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ തുടങ്ങി. ഡിസംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് വൺപ്ലസ് ഡോട്ട് ഇൻ, ആമസോൺ, മറ്റ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിക്കും. മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വൺപ്ലസ് നോർഡ് ബഡ്‌സ് 3 സൗജന്യമായി ലഭിക്കും.

ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് വൺപ്ലസ് 15R-ന്റെ ഹൃദയം. ആഗോളതലത്തിൽ ഈ ചിപ്പ് അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഹാൻഡ്‌സെറ്റാണിത്. വൺപ്ലസ് 15R ന് 6.83-ഇഞ്ച് 1.5K (2800×1272 പിക്സലുകൾ) അമോലെഡ്പ്ലേയുണ്ട്. ഇത് 60/90/120/144/165Hz വേരിയബിൾ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. പാനൽ 3840Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുമായി വരുന്നു. IP66, IP68, IP69 റേറ്റിംഗുള്ള ഈ ഫോണിന് റെയിൻ ടച്ച് 2.0 സാങ്കേതികവിദ്യയുണ്ട്. വൺപ്ലസ് 15R ന് 7400mAh ബാറ്ററി ലഭിക്കുന്നു. 15R 80W സൂപ്പർ ഫ്ലാഷ് ചാർജിനെ പിന്തുണയ്ക്കുന്നു. 55W PPS, ബൈപാസ് പവർ, റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്.

വൺപ്ലസ് 15R -ൽ സ്‍നാപ് ഡ്രാഗൺ 8 ജെൻ ചിപ്‌സെറ്റിൽ 12 ജിബി റാമും ഗ്ലേസിയർ വിസി കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. കോൾ ഓഫ് ഡ്യൂട്ടി, ഡെൽറ്റ ഫോഴ്‌സ്, ക്രോസ്ഫയർ തുടങ്ങിയ ഗെയിമുകളിൽ 165fps വരെ നേറ്റീവ് ഗെയിമിംഗ് വേഗത ഫോൺ പിന്തുണയ്ക്കുന്നു എന്ന് കമ്പനി പറയുന്നു. ഹോണർ ഓഫ് കിംഗ്‌സിനും 144fps പിന്തുണ ലഭ്യമാണ്. ക്യാമറയുടെ കാര്യത്തിൽ പുതിയ വൺപ്ലസ് 15R ഒരു പ്രധാന അപ്‌ഗ്രേഡ് നേടിയിട്ടുണ്ട്. 4K റെസല്യൂഷനിൽ 120fps വീഡിയോ റെക്കോർഡിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു, മുമ്പ് വൺപ്ലസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ മാത്രം ലഭ്യമായിരുന്നു ഈ സവിശേഷത. OIS പിന്തുണയുള്ള 50MP പിൻ ക്യാമറ ഉൾപ്പെടെ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ സവിശേഷത. വൺപ്ലസ് 13R-ന്റെ 16MP സെൻസറിനേക്കാൾ വലിയ പുരോഗതിയോടെ 32MP സെൽഫി ക്യാമറയും മുൻവശത്തുണ്ട്. അൾട്രാ ക്ലിയർ മോഡ്, ക്ലിയർ ബർസ്റ്റ്, ക്ലിയർ നൈറ്റ് എഞ്ചിൻ തുടങ്ങിയ നൂതന സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.

ഈ സ്‍മാർട്ടഫോണിന് 8.3 എംഎം കനവും ഏകദേശം 219 ഗ്രാം ഭാരവുമുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യത്തിൽ വൺപ്ലസ് 15 ആർ 5G, 4G LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, NFC, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, GLONASS, BDS, ഗലീലിയോ, QZSS, NavIC എന്നിവയെ പിന്തുണയ്ക്കുന്നു. ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ പ്രോക്സിമിറ്റി സെൻസർ, ഒരു ആംബിയന്റ് ലൈറ്റ് സെൻസർ, ഒരു കളർ ടെമ്പറേച്ചർ സെൻസർ, ഒരു ഇ-കോമ്പസ്, ഒരു ആക്സിലറോമീറ്റർ, ഒരു ഗൈറോസ്കോപ്പ്, ഒരു ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ്, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയവയും സവിശേഷതകളാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി

സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി. താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിൽപ ഷെട്ടി പറഞ്ഞു. സാമൂഹിക മാധ്യമമായ ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിലാണെന്നും അവർ കുറിച്ചു.

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് വഞ്ചനാക്കുറ്റം കൂടി ചുമത്തിയിരുന്നു. പിന്നാലെയാണ് നടിയുടെ പ്രതികരണം. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്. ശില്പ ഷെട്ടിയും ഭര്‍ത്താവും ഡയറക്ടര്‍മാരായ ഹോം ഷോപ്പിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി 60 കോടി രൂപ നിക്ഷേപമായും വായ്പയായും വാങ്ങി വകമാറ്റി ചെലവഴിച്ച് പിന്നീട് തരാതെ വഞ്ചിച്ചുവെന്നായിരുന്നു ദിലീപ് കോത്താരിയുടെ പരാതി. ആഗസ്റ്റില്‍ ജുഹു പോലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കുന്നത്. പിന്നീട് അത് സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന മുംബൈ പൊലീസിന്റെ പ്രത്യേക വിഭാഗത്തിന്ന് കൈമാറി. ഇവര്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദിലീപ് കോത്താരിയില്‍ നിന്നും ലഭിച്ച തുക വകമാറ്റി നടിമാരായ ബാപാഷാ ബാസുവിനും നേഹാ ദുപിയയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നൽകിയത് മോഡലിംഗ് ചെയ്തതിനുള്ള ഫീസാണെന്ന് കുന്ദ്ര വെളിപെടുത്തിയെങ്കിലും എന്തോക്കെ മോഡലിംഗെന്നു വെളിപെടുത്താൻ തയാറായില്ല. ഇതോടെയാണ് കോത്താരിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പൊലീസിന് മനസ്സിലാകുന്നത്. നോട്ട് നിരോധന കാലം മുതല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പണം നല്‍കാത്തത് ഇതുമൂലമെന്നുമാണ് കുന്ദ്ര പൊലീസിന് നല്‍കിയിരിക്കുന്ന മോഴി. കള്ളപണം വെളുപ്പിക്കന്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഇവര്‍ക്കെതിരെ എഫ്ഐആറില്‍ ചേർത്തിട്ടുണ്ട്. ഇത് ഇരുവരുടെയും സ്വത്തു കണ്ടുകെട്ടലിലേക്ക് നീങ്ങാന്‍ വരെ പര്യാപ്തമായ വകുപ്പുകളാണ്. വരും ദിവസങ്ങളില്‍ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 17 December 2025

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താൽകാലിക ജീവനക്കാരന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താൽകാലിക ജീവനക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: കെഎസ്ഇബി താല്‍കാലിക ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് മരിച്ചത്. കോന്നി മുരിങ്ങമംഗലത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീടൊഴിയാൻ ധനകാര്യ സ്ഥാപനത്തിന്‍റെ സമ്മർദ്ദം; വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വീടൊഴിയാൻ ധനകാര്യ സ്ഥാപനത്തിന്‍റെ സമ്മർദ്ദം; വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂര്‍: വീടൊഴിയാന്‍ സമ്മര്‍ദം ചെലുത്തിയതിന് പിന്നാലെ അറുപത്തി നാലുകാരന്‍ തൂങ്ങി മരിച്ചു. ചാലക്കുടി വെട്ടുക്കടവിലാണ് വയോധികന്‍ ജീവനൊടുക്കിയത്. എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്. ഇയാള്‍ക്ക് ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വയോധികന്‍ താമസിച്ചിരുന്ന വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ്. ഈ വീട്ടില്‍ അതിക്രമിച്ച് കയറി താമസം തുടര്‍ന്നുവെന്നായിരുന്നു ധനകാര്യ സ്ഥാപനത്തിന്റെ ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാരണാസിയുടെ സെറ്റിലേക്ക് വരും, എനിക്കൊരു ക്യാമറ തന്നാൽ ഞാൻ ഷൂട്ട് ചെയ്യാം; രാജമൗലിയോട് ജെയിംസ് കാമറൂൺ

വാരണാസിയുടെ സെറ്റിലേക്ക് വരും, എനിക്കൊരു ക്യാമറ തന്നാൽ ഞാൻ ഷൂട്ട് ചെയ്യാം; രാജമൗലിയോട് ജെയിംസ് കാമറൂൺ

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ വരാനും ഷൂട്ട് ചെയ്യാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ.

അവതാർ 3 യുമായി ബന്ധപ്പെട്ട് എസ് എസ് രാജമൗലിയുമായി നടത്തിയ സംവാദത്തിനിടെയാണ് ജെയിംസ് കാമറൂൺ തന്റെ ആഗ്രഹത്തെക്കുറിച്ച് മനസുതുറന്നത്‌. 'ഞാൻ താങ്കളുടെ സെറ്റിലേക്ക് വരും. എനിക്കൊരു കാമറ തന്നാൽ ഞാൻ കുറച്ച് ഷോട്ട് എടുക്കാം', എന്നായിരുന്നു ജെയിംസ് കാമറൂണിന്റെ വാക്കുകൾ. 'ഞാൻ താങ്കളെ എന്റെ ഹൈദരാബാദിലെ സെറ്റിലേക്ക് കൊണ്ടുവരും. അതിനായി ഞാൻ കാത്തിരിക്കുകയാണ്' എന്നായിരുന്നു രാജമൗലിയുടെ മറുപടി.

നേരത്തെ ആർആർആർ കണ്ടിട്ട് രാജമൗലിയെ ജെയിംസ് കാമറൂൺ അഭിനന്ദിച്ചിരുന്നു. ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒരു അവാർഡ് നിശയ്ക്കിടെയാണ് രാജമൗലിയെ ജെയിംസ് കാമറൂൺ വാനോളം പുകഴ്ത്തിയത്. ചിത്രത്തിന്റെ മേക്കിങ്ങും തിരക്കഥയും ഇഷ്ടമായെന്നും പറഞ്ഞ കാമറൂൺ സിനിമയിലെ ഓരോ രംഗങ്ങളെപ്പറ്റിയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു. എന്നെങ്കിലും ഹോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാൽ നമുക്ക് സംസാരിക്കാമെന്നും അന്ന് രാജമൗലിയോട് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ എസ് അനില്‍കുമാറിനെ കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്തുനിന്നും മാറ്റി

കെ എസ് അനില്‍കുമാറിനെ കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്തുനിന്നും മാറ്റി

തിരുവനന്തപുരം: കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ മാറ്റി. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് തിരികെ നിയമിച്ചത്. അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രജിസ്ട്രാര്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാതൃ സ്ഥാപനത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും അനില്‍ കുമാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നും തുടര്‍ന്നാണ് മാറ്റമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും അഭിമാന നേട്ടം; വെൽനസ് ടൂറിസത്തിലും കേരളം നമ്പർ വൺ, ട്രാവൽ പ്ലസ് ലെയ്ഷർ പുരസ്കാരം കേരളത്തിന്

വീണ്ടും അഭിമാന നേട്ടം; വെൽനസ് ടൂറിസത്തിലും കേരളം നമ്പർ വൺ, ട്രാവൽ പ്ലസ് ലെയ്ഷർ പുരസ്കാരം കേരളത്തിന്

 തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. വെല്‍നെസ് ടൂറിസം മേഖലയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരവധി അം​ഗീകാരങ്ങളാണ് കേരളത്തെ തേടിയെത്തിയത്. 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചി ഇടംപിടിച്ചിരുന്നു. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ് കൊച്ചിയെ ഉൾപ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയം. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനും കൊച്ചിയായിരുന്നു.

അടുത്തിടെ, ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാ-മാഗസിനായ ലോണ്‍ലി പ്ലാനറ്റിന്‍റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളില്‍ കേരളത്തിന്‍റെ തനതും വൈവിധ്യപൂര്‍ണ്ണവുമായ രുചിക്കൂട്ടുകള്‍ ഇടം പിടിച്ചിരുന്നു. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് ലോണ്‍ലി പ്ലാനറ്റില്‍ പരാമര്‍ശമുള്ളത്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനമായിരുന്നു കേരളം.ഏതാനും മാസങ്ങൾക്ക് മുമ്പ്, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡും കേരള ടൂറിസം സ്വന്തമാക്കിയിരുന്നു. 'മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍' വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാൻ നൽകുന്നതാണ് ഈ പുരസ്‌കാരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ

റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ

 റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ കമ്പനിയായ ‘റിയാദ് എയറിന്‍റെ മൂന്നാമത്തെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ബോയിങ് ഫാക്ടറിയിൽ തയ്യാറായതായി കമ്പനി വ്യക്തമാക്കി. നിർമാണം പൂർത്തിയായി ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക പെയിന്‍റിങ് ഘട്ടത്തിലാണ്. സമകാലിക യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആധുനികവും നൂതനവുമായ വിമാനങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് കമ്പനി വിശദീകരിച്ചു. ഈ മോഡലിന്‍റെ ആദ്യ വിമാനം നിലവിൽ അന്തിമ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ആഗോള യാത്രയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര വിമാനം നിർമ്മിക്കാനുള്ള കമ്പനിയുടെ അഭിലാഷ പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ വിമാനം ഉടൻ തന്നെ പുറത്തിറങ്ങും. റിയാദ് എയർ വിമാനങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് മികച്ചതും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുന്നതിനുമുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ പുരോഗതി പ്രതിനിധീകരിക്കുന്നതെന്നും റിയാദ് എയർ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി

 മാനന്തവാടി: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഒടുവില്‍ കാട് കയറി. മൂന്ന് ദിവസം നീണ്ട നിന്ന പ്രദേശവാസികളുടെ ആശങ്കയാണ് ഇതോടെ ഇല്ലാതായത്. കടുവയുടെ കാല്‍പ്പാടുകളില്‍ നിന്നാണ് പാതിരി വനഭാഗത്തേക്ക് പോയതായി വനംവകുപ്പ് ഉച്ചയോടെ സ്ഥിരീകരിച്ചത്. പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉടൻ നീക്കും.

വയനാട് വൈല്‍ഡ് ലൈവിലെ 112 എന്ന  അഞ്ച് വയസ്സുള്ള ആണ്‍കടുവയാണ് ഒരു പ്രദേശത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചീക്കല്ലൂർ പുളിക്കല്‍ വയലിലെ കൃഷിയിടത്തില്‍ ഒളിച്ചിരുന്ന കടുവയെ ഇന്നലെ രാത്രി പടക്കം പൊട്ടിച്ച് കാട് കയറ്റാൻ വനം വകുപ്പ് വലിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കടുവ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക വർധിപ്പിച്ചു. ഇന്ന് കടുവയെ കണ്ടത്താനുള്ള ശ്രമത്തിനിടെയാണ് വയലിലെ റോഡിലൂടെ വനഭാഗത്തേക്ക് കടന്ന് പോയതായുള്ള കാല്‍പ്പാടുകള്‍ കണ്ടത്. പ്രദേശത്ത് ഉള്ള കടുവയുടെ കാല്‍പ്പാട് തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ഒടുവിലാണ് വനംവകുപ്പ് പ്രഖ്യാപനം നടത്തിയത്

കടുവ കാട് കയറിയെങ്കിലും പ്രദേശത്തുള്ള പട്രോളിങ് തുടരും. പ്രജനനകാലം ആയതിനാലാണ് കാട് വിട്ട് കടുവ പുറത്ത് ഇറങ്ങിയതെന്നാണ് വനംവകുപ്പിന്‍റെ അനുമാനം. കടുവ ഇറങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണിയാമ്പറ്റ പനമരം പഞ്ചായത്തുകളിലെ പതിനൊന്ന് വാർഡുകളില്‍ സ്കൂളുകള്‍ക്ക് അവധിയും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കടുവയെ കാട് കയറാത്ത പക്ഷം മയക്കുവെടി വെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി മുൻകൂട്ടി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്നാണ് സംശയം. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചു. വീഴ്ചയുണ്ടോയെന്നടക്കം പരിശോധിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം

മുംബൈ: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിലൂടെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതിന് പിന്നാവെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. താൻ എന്തിന് മാപ്പ് പറയണമെന്നും ഭരണഘടന തനിക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘർഷത്തിൽ നിരവധി ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ചവാൻ പറഞ്ഞു. പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രം​ഗത്തെത്തിയത്.