Thursday, 18 December 2025

ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം

ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം

2026 അവസാനത്തോടെ രാജ്യത്തുടനീളം എഐ അധിഷ്ഠിത ഡിജിറ്റൽ ടോൾ പിരിവ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഹൈവേ വികസന മന്ത്രി നിതിൻ ഗഡ്‍കരി പ്രഖ്യാപിച്ചു. ഇതിനുശേഷം, ടോൾ പ്ലാസകളിൽ നിൽക്കേണ്ട ആവശ്യമില്ല. മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) സംവിധാനമാണ് നിലവിൽ വരിക. ഇത് വാഹനങ്ങൾക്ക് ഉയർന്ന വേഗതയിൽ ടോൾ പ്ലാസകൾ നിർത്താതെ കടക്കാൻ അനുവദിക്കുന്ന ഒരു നൂതന സാങ്കേതികവിദ്യയാണ്. നിലവിൽ, ഫാസ്റ്റ് ടാഗ് കാരണം , ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം ഏകദേശം 60 സെക്കൻഡായി കുറഞ്ഞു, എന്നാൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ നടപ്പിലാക്കുന്നതോടെ ഈ സമയം പൂജ്യം മിനിറ്റായി കുറയും.

ഈ സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമെന്ന് നിതിൻ ഗഡ്‍കരി പറയുന്നു. ഉപഗ്രഹങ്ങളും ക്യാമറകളും ഉപയോഗിച്ച് വാഹനങ്ങൾ തിരിച്ചറിയുകയും ടോൾ തുക ഓട്ടോമാറ്റിക്കായി കുറയ്ക്കുകയും ചെയ്യും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് ടോൾ കടക്കാൻ കഴിയും.

ഈ പുതിയ സംവിധാനം സാധാരണ യാത്രക്കാർക്ക് നിരവധി പ്രധാന നേട്ടങ്ങൾ നൽകും. ഏറ്റവും പ്രധാനപ്പെട്ട നേട്ടം ടോൾ പ്ലാസയിലെ തിരക്ക് ഇല്ലാതാക്കുക എന്നതാണ്. കൂടാതെ, യാത്രാ സമയം കുറയ്ക്കുകയും ഇന്ധന ലാഭം കൈവരിക്കുകയും ചെയ്യും. കൂടാതെ, ആവർത്തിച്ച് ബ്രേക്ക് ചെയ്യുന്നതിനും നിർത്തുന്നതിനുമുള്ള ബുദ്ധിമുട്ട് ഉണ്ടാകില്ല. ഈ സംവിധാനം പ്രതിവർഷം ഏകദേശം 1,500 കോടി ഇന്ധനം ലാഭിക്കും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡ് കാലാവധി ഡിസംബര്‍ 30 വരെ നീട്ടിയത്. എ പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യാപേക്ഷ ഡിസംബര്‍ 30 ന് വീണ്ടും പരിഗണിക്കും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അതേസമയം കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ഗുരുതര സ്വഭാവമുള്ള കേസെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. ജാമ്യാപേക്ഷ വിജിലന്‍സ് തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയുന്ന കേസല്ലെന്നും ഗുരുതര സ്വഭാവമുള്ള കേസ് ആണിതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗഹൃദം നടിച്ച് വൃദ്ധ ദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്തു; യുവദമ്പതിമാര്‍ പിടിയില്‍

സൗഹൃദം നടിച്ച് വൃദ്ധ ദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്തു; യുവദമ്പതിമാര്‍ പിടിയില്‍

കോട്ടയം: വൃദ്ധ ദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്ത യുവ ദമ്പതിമാര്‍ പിടിയില്‍. മാഞ്ഞൂര്‍ വികെറ്റീ വിട്ടീല്‍ മഹേഷ് (38) ഭാര്യ വിജി (37) എന്നിവരെയാണ് കടുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മക്കളില്ലാത്ത മാഞ്ഞൂര്‍ സ്വദേശികളായ വൃദ്ധ ദമ്പതിമാരോട് അടുപ്പം സ്ഥാപിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് അവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. കുറുപ്പുന്തറയിലെ ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതിമാരുടെ പണം പ്രതികള്‍ കൈവശപ്പെടുത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ

അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദില്‍ നടക്കും. ഇന്നലെ ലക്നൗവില്‍ നടക്കേണ്ടിയിരുന്ന മൂന്നാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. നാളത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും. നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മത്സരത്തില്‍ മലയാളി താരം സ‍ഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിംഗ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്സര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിംഗ് ഇലവനില്‍ തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞം തുറമുഖം;ഒന്നാംഘട്ടം വിജയകരം,അടുത്ത ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ജനുവരിയിൽ ; വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം;ഒന്നാംഘട്ടം വിജയകരം,അടുത്ത ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ജനുവരിയിൽ ; വി എൻ വാസവൻ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും നാല് ലക്ഷത്തോളം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ.

അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുകയെന്നും മന്ത്രി പറഞ്ഞു. പുതിയ കരാർ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങൾ 2028-ഓടു കൂടി പൂർത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്ത് തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് മന്ത്രി വിവരങ്ങൾ പങ്കുവെച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍  മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ് ജയശ്രീയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതോടെ ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക പാളികള്‍ കടത്തിയ കേസിൽ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.

കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്‌ട്രേറ്ററാണ്. ആ ചുമതല കൂടി വഹിച്ചിരുന്നയാളാണ് ജയശ്രീ. അതുകൊണ്ടുതന്നെ ക്ഷേത്രവക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നിഗമനം. 35 വര്‍ഷത്തെ സര്‍വീസ് ഉളളയാളാണ് ജയശ്രീ. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ട് പോലും അത് തിരുത്താന്‍ ജയശ്രീ തയ്യാറായില്ലെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനംവകുപ്പ് ജീവനക്കാർ എത്താൻ വൈകി; പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

വനംവകുപ്പ് ജീവനക്കാർ എത്താൻ വൈകി; പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

കോട്ടയം: എഎസ്‌ഐയ്ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. പെരുമ്പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന് കടിയേറ്റത്. മണിമല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആണ് അനില്‍. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

കടയനിക്കാട് രണ്ടുമാക്കല്‍ പുരയിടത്തിന് സമീപം വാഴത്തോട്ടത്തില്‍ പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു.

തുടര്‍ന്നാണ് എഎസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന്‍ സ്ഥലത്തെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്താന്‍ താമസിച്ചതോടെ എഎസ്‌ഐ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ കൈയില്‍ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റിട്ടും പിന്മാറാതെ എഎസ്‌ഐ പാമ്പിനെ പിടികൂടി ചാക്കിലാക്കി. പിന്നീട് വനംവകുപ്പിന് കൈമാറി. എഎസ്‌ഐ റാന്നി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം നൽകില്ല, പഴയ കാറുകൾക്ക് പ്രവേശനമില്ല

പെല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം നൽകില്ല, പഴയ കാറുകൾക്ക് പ്രവേശനമില്ല

ദില്ലി: ദേശീയ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് തടയിടാനായി ദില്ലി സർക്കാർ പ്രഖ്യാപിച്ച കർശനമായ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ബിഎസ്-6 എഞ്ചിൻ മാനദണ്ഡം നിർബന്ധമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിൽ പ്രധാനം. ഇതോടൊപ്പം, സാധുവായ പെല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

പുതിയ നിയമം നടപ്പിലാകുന്നതോടെ ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്ന് നിത്യേന ദില്ലിയിലേക്ക് എത്തുന്ന 12 ലക്ഷത്തോളം വാഹനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം നോയിഡയിൽ നിന്ന് നാലും ഗാസിയാബാദിൽ നിന്ന് അഞ്ചര ലക്ഷവും ഗുഡ്ഗാവിലെ രണ്ട് ലക്ഷത്തോളം വാഹനങ്ങൾക്കും ഇനി നഗരത്തിലേക്ക് പ്രവേശനം ലഭിക്കില്ല. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ ഇതിനകം തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ദില്ലി പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ ചൊവ്വാഴ്ചയാണ് ഈ കർശന നടപടികൾ പ്രഖ്യാപിച്ചത്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ നാലാം ഘട്ടം നിലനിൽക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?

ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?

മസ്‌കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച ഇന്നാണ്. ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ മേഖലകളും അവലോകനം ചെയ്യുകയും പരസ്പര താത്പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യും. സുല്‍ത്താന്‍റെ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

ബിസിനസ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനം ആണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഒമാനുമായി സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്നലെ ഇന്ത്യ - ഒമാൻ ബിസിനസ് ഫോറത്തിൽ പറഞ്ഞു. നിരവധി ഉഭയകക്ഷി രേഖകളില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഒമാനിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹവും നോക്കിക്കാണുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു

മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സൃഷ്ടാവും പ്രശസ്ത ഇന്ത്യൻ ശില്പിയുമായ രാം സുതാർ (100) അന്തരിച്ചു. നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു. ഡിസംബർ 17 ന് അർദ്ധരാത്രി ഞങ്ങളുടെ വസതിയിൽ എന്റെ പിതാവ് ശ്രീ റാം വഞ്ചി സുതാറിന്റെ നിര്യാണം അഗാധമായ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നുവെന്ന് മകൻ അനിൽ സുതാർ പ്രസ്താവനയിൽ പറഞ്ഞു. 

1925 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഗൊണ്ടൂർ ഗ്രാമത്തിൽ ജനിച്ച രാം സുതാർ ചെറുപ്പം മുതലേ കലയോടും ശിൽപത്തോടും അഭിനിവേശം പ്രകടിപ്പിച്ചു. മുംബൈയിലെ പ്രശസ്തമായ ജെജെ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ആർക്കിടെക്ചറിൽ പഠിച്ച് സ്വർണ്ണ മെഡൽ ജേതാവായി ബിരുദം നേടി. തുടർന്ന് ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രദ്ധേയമായ ഒരു കലാജീവിതം. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ശിൽപികളിൽ ഒരാളായി അദ്ദേഹം മാറി. 