Thursday, 18 December 2025

ഓരോ കേൾവിയിലും മനം കവരുന്ന പാട്ട്! ‘രാജാസാബി’ലെ സെക്കൻഡ് സിംഗിൾ പുറത്ത്

ഓരോ കേൾവിയിലും മനം കവരുന്ന പാട്ട്! ‘രാജാസാബി’ലെ സെക്കൻഡ് സിംഗിൾ പുറത്ത്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സഹാനാ…സഹാനാ…’ എന്ന പ്രണയ ഗാനം ഓരോ കേൾവിയിലും ഇഷ്ടം കൂടുന്ന രീതിയിലുള്ളൊരു ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. പ്രഭാസും നിധി അഗർവാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഡി ധീരജ്, തമൻ എസ്, ശ്രുതി രഞ്ജനി എന്നിവർ ചേർന്നാണ്. ഗാനം എഴുതിയിരിക്കുന്നത് നിർമ്മൽ എം.ആർ ആണ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി.

ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ വാർഡനായ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ വാർഡനായ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.

ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ ഏഴ് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതാണ് പരാതി. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. താൽക്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് വിദ്യാർത്ഥികളെ ക്രൂരമായ പീഡനരയാക്കിയത്. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം

നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു 

ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (150000/- )
രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം ( 100000/. ) രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും (50,000/- ) ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക എന്ന് ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ്‌ വിജയൻ പറഞ്ഞു .

മുഖ്യാതിഥിയായ കെല്ലി ഫൈഫ് മാർഷലിനെ ഡോക്ടർ ബിജു സദസ്സിന് പരിചയപ്പെടുത്തി . ബ്ലാക്ക് ബോഡീസ് എന്ന ഷോർട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ തന്റെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവെച്ചു .

ചലച്ചിത്ര പ്രതിഭകളായ കമൽ,ടി കെ രാജീവ്കുമാർ, ശ്യാമപ്രസാദ്, അഴകപ്പൻ,കുക്കു പരമേശ്വരൻ,ജോഷി മാത്യു,സന്ദീപ് സേനൻ,സന്തോഷ് കീഴാറ്റൂർ,ശ്രീകുമാർ അരൂക്കുറ്റി,ബാബു പള്ളാശ്ശേരി, അൻസിബ,നീന കുറുപ്പ്,സാജു നവോദയ,വി ടി ശ്രീജിത്ത്,ഗിരിശങ്കർ, സജിൻ ലാൽ, ഔസേപ്പച്ചൻ വാളക്കുഴി , സന്തോഷ് പവിത്രം , ഉണ്ണി ശിവപാൽ,വേണു ഗോപാൽ,സിദ്ധാർഥ്, വേണു ബി നായർ, സാജിദ് യാഹിയ, അനൂപ് രവീന്ദ്രൻ,എ എസ്‌ ദിനേശ് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു .

ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതവും ഡയറക്‌ടേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദി പറഞ്ഞു . ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ , നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ , വി സി അഭിലാഷ് , ജോജു റാഫേൽ , ഷിബു പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി .

ഏറ്റവും മികച്ച സംവിധായകന് പതിനായിരം ( 10000/-) രൂപയും , മികച്ച നടൻ , നടി , ബാലതാരം , തിരക്കഥാകൃത്ത് , ഛായാഗ്രാഹകൻ , എഡിറ്റർ , കലാസംവിധായകൻ , മ്യുസിക് ഡയറക്ടർ , മെയ്ക്കപ്പ് ആർട്ടിസ്റ്റ് , കോസ്റ്റ്യും ഡിസൈനർ , വി എഫ് എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം ( 5000/ ) രൂപാ വീതവും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക .

ജനറൽ കേറ്റഗറി , കേമ്പസ് , പ്രവാസി , AI ചിത്രങ്ങൾ , ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ 5 കേറ്റഗറികളിൽ അവാർഡുകൾ നൽകും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പുതിയ ബില്ല് ജനവിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്. ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. ബിൽ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിൻ്റെ കോപ്പി കീറിയെറിഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ചത്. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കും. പദ്ധതിയില്‍ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ലോക്സഭയിൽ തൊഴിലുറപ്പ് ബിൽ പാസ്സാക്കിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. തലസീമിയ രോഗത്തിന് ചികിത്സ തേടിയ കുട്ടികൾക്കാണ് സർദാർ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ നിന്നും രോഗബാധ ഉണ്ടായത്. നാലു മാസങ്ങൾക്കു മുൻപ് നടന്ന സംഭവം പുറത്തറിയുന്നത് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെയാണ്. അന്വേഷണം നടക്കുകയാണെന്നും കുട്ടികൾക്ക് രക്തം നൽകുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. എവിടെനിന്ന് സ്വീകരിച്ച രക്തത്തിലാണ് രോഗബാധ ഉണ്ടായിരുന്നതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 

എച്ച്ഐവി ബാധിച്ചത് 4 കുട്ടികൾക്ക്

8 വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എച്ച്ഐവി ബാധിതരായത്. നാല് മാസങ്ങൾക്ക് മുൻപുണ്ടായ സംഭവം ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. കുട്ടികളുടെ രക്ഷിതാക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് ഗുരുതര പ്രശ്നം പുറത്തറിയുന്നത്. നാല് മാസങ്ങൾക്ക് മുൻപാണ് ഐസിടിസി കുട്ടികളിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനകളിൽ നെഗറ്റീവ് ഫലം വന്ന കുട്ടികൾ പിന്നീട് നടന്ന തുടർ പരിശോധനയിലാണ് എച്ച്ഐവി ബാധിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ വിവരം അറിയിച്ചതോടെ രക്ത ദാനം നടത്തിയവരെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സംഭവത്തിൽ ഉപമുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ ആശുപത്രിയിലുണ്ടായത് ഗുരുതര സംഭവമെന്നാണ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ള പ്രതികരിച്ചത്. 

എച്ച്ഐവി ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കിറ്റിനേക്കുറിച്ചുള്ള ആശങ്കയാണ് സത്ന ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ചുമതലയുള്ള ദേവേന്ദ്ര പട്ടേൽ വിശദമാക്കുന്നത്. ഈ കുട്ടികൾക്ക് 70 മുതൽ 100 വരെ തവണ രക്തം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ എച്ച്ഐവി ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്നും ദേവേന്ദ്ര പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നാല് മാസത്തിനുള്ളിൽ 50 ശതമാനം രക്ത ദാതാക്കളെ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. രക്തദാതാക്കളിൽ ഏറിയ പങ്കും തെറ്റായ വിവരവും വിലാസവുമാണ് നൽകിയിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം

ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം

അംബാനി കുടുംബമാണ് ബ്ലൂംബെർഗ് പുറത്തിറക്കിയ ലോകത്തിലെ 25 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കുടുംബം. വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, അംബാനി കുടുംബത്തിന്റെ കണക്കാക്കിയ സമ്പത്ത് 105.6 ബില്യൺ ഡോളറാണ് (ഏകദേശം 9.53 ലക്ഷം കോടി). കുടുംബത്തിന്റെ വിപുലമായ സാമ്രാജ്യം, റിലയൻസ് ഇൻഡസ്ട്രീസ്, ഊർജ്ജം, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ പ്രധാന മേഖലകളിലും ഡിജിറ്റൽ സേവനങ്ങളിലും സുസ്ഥിരതാ-കേന്ദ്രിത ബിസിനസ്സുകളിലും വ്യാപിച്ചുകിടക്കുന്നു.
കുടുംബത്തിന്റെ സമ്പത്ത് 1950കളിൽ കമ്പനി ആരംഭിച്ച ധീരുഭായ് അംബാനിയുടെ ദർശനത്തിലും പ്രതിബദ്ധതയിലുമാണ് നിർമ്മിച്ചത്. ഈ പട്ടികയിൽ അംബാനികളുടെ സാന്നിധ്യം അവരുടെ സമ്പത്തിന്റെ വ്യാപ്തിയും ആഗോള സാമ്പത്തിക രംഗത്തെ വളരുന്ന സ്വാധീനവും പ്രതിഫലിപ്പിക്കുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ലോകത്തിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടിക പഴയ രാജവംശങ്ങളും പുതിയ ബിസിനസ് ശക്തികളും ഇന്നും ആഗോള സമ്പത്ത് നിയന്ത്രിക്കുന്നതായി കാണിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്‍ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, ,സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി.

നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില , കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, . ഉണ്ണിരാജ,എന്നിവർ ഭദ്രദീപം തെളിയിച്ചു. കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാന രംഗം.

ക്വീൻ ഐലന്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഈ ഐലന്റിൽ നിരവധി പ്രശ്നങ്ങളളും,അൽപ്പം തരികിട പരിപാടികളുമായികഴിയുന്ന എഡിസൺഎന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് , എഡിസനേക്കാളും വലിയ പ്രശ്‍നങ്ങളുമായി, അനന്തരവൻ ഗബ്രിയേൽ കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്‍നങ്ങളാണ് അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മുഴുനീള ഫൺ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസ്സുമാണ് എഡിസൺ, ഗബ്രിയേൽ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നർമ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാൻ കഴിവുള്ള'ഇരുവരും ചേർന്ന് അരങ്ങുതകർക്കുന്ന ചിത്രംകൂടിയായിരിക്കും റൺ മാമാ റൺ,. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി. പവന് 98,880 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് സംസ്ഥാനത്തെ വില്‍പ്പന വില 12360 രൂപയായി.

ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പവന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,330 ഡോളറായി ഉയര്‍ന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം രൂപ റെക്കോഡ് തകര്‍ച്ചയിലാണ്‍്. ഡോളറിനെതിരെ 90 രൂപ 90 പൈസയില്‍ എത്തി. പ്രഭാത വ്യാപാരത്തില്‍ നാല് പൈസ കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടി.പി കേസ് പ്രതികൾക്കായി ഇടപെട്ടെന്ന് കണ്ടെത്തൽ; DIG എം.കെ വിനോദ് കുമാറിനെതിരെ കൂടുതൽ തെളിവുകൾ

ടി.പി കേസ് പ്രതികൾക്കായി ഇടപെട്ടെന്ന് കണ്ടെത്തൽ; DIG എം.കെ വിനോദ് കുമാറിനെതിരെ കൂടുതൽ തെളിവുകൾ

പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെതിരെ കൂടുതൽ തെളിവുകൾ. ടി പി കേസ് പ്രതികൾക്കായി ഇടപെട്ടതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു. ടി പി കേസ് പ്രതി അണ്ണൻ സിജിത്തിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയ തെളിവുകൾ വിജിലൻസ് ശേഖരിച്ചു. കൈക്കൂലി പണമായി ലക്ഷങ്ങൾ അക്കൗണ്ടിലെത്തി. വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്.

അതേസമയം പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും. പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും, അനധികൃത പരോൾ അനുവദിച്ചെന്നുമാണ് വിജിലസിന്റെ കണ്ടെത്തൽ. തടവുകാർക്ക് ലഹരി എത്തിച്ചോ എന്നതിലും അന്വേഷണമുണ്ടാകും. ജയിൽ ഡിഐജി ക്കെതിരെ ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു

ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നും കണ്ടെത്തല്‍. വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഗൂഗിള്‍ പേ വഴിയും ഭാര്യയുടെയും അക്കൗണ്ട് വഴിയും 1.8ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കാന്‍ പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് പണം വാങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം': വി ഡി സതീശൻ

'പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം': വി ഡി സതീശൻ

തിരുവനന്തപുരം: പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നത്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ ‌കുറ്റപ്പെടുത്തി.