Friday, 9 January 2026

കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് 5 വയസ്സുകാരിക്ക് നേരെ ക്രൂരത; രണ്ടാനമ്മ അറസ്റ്റില്‍

കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് 5 വയസ്സുകാരിക്ക് നേരെ ക്രൂരത; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. പാലക്കാട് കഞ്ചിക്കോട് രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. സംഭവത്തില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടാനമ്മ നൂർ നാസർ 5 വയസ്സുകാരിയെ മുമ്പും പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകളുണ്ട്. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തരം: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എഎസ്ഐ ഷിബുമോൻ ആണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാന്താരയും വീണു, കേരള ബോക്സ് ഓഫീസ് തൂക്കി സര്‍വ്വം മായ, ആകെ നേടിയത്

കാന്താരയും വീണു, കേരള ബോക്സ് ഓഫീസ് തൂക്കി സര്‍വ്വം മായ, ആകെ നേടിയത്

നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 118 കോടി നേടി മ്പ്ൻ തിരിച്ചുവരാണ് നിവിൻ പോളി സര്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 57.51 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്.പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.

ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിലിൽ നിന്നിറങ്ങിയത് കഴി‍ഞ്ഞയാഴ്ച്ച, പരിശോധിച്ചത് 160 സിസിടിവി ദൃശ്യങ്ങൾ; ധനുവച്ചപുരത്ത് റോഡരികില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു

ജയിലിൽ നിന്നിറങ്ങിയത് കഴി‍ഞ്ഞയാഴ്ച്ച, പരിശോധിച്ചത് 160 സിസിടിവി ദൃശ്യങ്ങൾ; ധനുവച്ചപുരത്ത് റോഡരികില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു

തിരുവനന്തപുരം: ബൈക്ക് മോഷ്ടിച്ച് കടന്ന യുവാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ പരുത്തിയൂര്‍ പൊയ്പള്ളിവിളാകത്ത് വീട്ടില്‍ അഖിനെ (22) ആണ് പാറശാല പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് പാറശാല ധനുവച്ചപുരത്ത് റോഡരികില്‍ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണംപോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അഖിന്‍ പിടിയിലായത്. മോഷണം നടന്ന സ്ഥലംമുതലുള്ള നൂറ്റിഅറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പാറശാലയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതി ചാക്കയ്ക്കും ലുലുമാളിനും സമീപത്ത് എത്തിയതായി സിസിടിവികള്‍ നിരീക്ഷിച്ച് പൊലീസ് കണ്ടെത്തി.
ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിന്‍ പിടിയിലായത്. നിലവില്‍ പതിനാറ് കേസുകളില്‍ പ്രതിയായ അഖിന്‍ ഒരുമാസം മുമ്പാണ് തമിഴ്‌നാട്ടിലെ പാളയംകോട്ട ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഷൊര്‍ണൂര്‍, വലിയതുറ, ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, പൊഴിയൂര്‍ എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ് ഇയാള്‍. പ്രൊബേഷന്‍ എസ്.ഐ.മാരായ ബാലു, വിഷ്ണു, സി.പി.ഒ.മാരായ അനില്‍കുമാര്‍, സാജന്‍, അഭിലാഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസി ബസിൽ വച്ച് ശബരിമല തീർഥാടകന് അപസ്മാര ലക്ഷണങ്ങൾ, കുഴഞ്ഞു വീണത് വാതിലിന്റെ വശത്തേക്ക്; രക്ഷയായത് ജീവനക്കാരുടെ ഇടപെടൽ

കെഎസ്ആർടിസി ബസിൽ വച്ച് ശബരിമല തീർഥാടകന് അപസ്മാര ലക്ഷണങ്ങൾ, കുഴഞ്ഞു വീണത് വാതിലിന്റെ വശത്തേക്ക്; രക്ഷയായത് ജീവനക്കാരുടെ ഇടപെടൽ

കൊല്ലം: കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ ശബരിമല തീർഥാടകനെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ബസിലെ ജീവനക്കാർ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുമളി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിൽ അഞ്ചലിൽ നിന്നുമാണ് 4 ശബരിമല തീർഥാടകർ കയറിയത്. ഇവർ വണ്ടിപ്പെരിയാറിലേക്കാണ് ടിക്കറ്റ് എടുത്തത്. സംഘത്തിലുണ്ടായിരുന പ്രവീൺ (23) എന്ന തീർഥാടകൻ കുരുവിക്കോണം ഭാഗത്ത് എത്തിയപ്പോഴേക്കും അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. തുടർന്ന് വാതിലിന്റെ ഭാഗത്തേക്ക് കുഴഞ്ഞു വീഴുകയും ചെയ്തു. ആംബുലൻസിന് കാത്തു നിൽക്കാതെ ഉടൻ തന്നെ കണ്ടക്ടർ രാഹുലും ഡ്രെവർ അനുരാജും ചേർന്ന് 10 കിലോമീറ്റർ അകലെയുള്ള പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് ബസിൽ തന്നെ രോഗിയെ എത്തിച്ചു.മറ്റു യാത്രക്കാരും പ്രാഥമിക ശുശ്രൂഷകൾ ലഭ്യമാക്കി ഡ്രൈവർക്കും കണ്ടക്ടർക്കും ഒപ്പം ചേർന്നു. പ്രവീൺ അപകട നില തരണം ചെയ്തുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണിവർ യാത്ര തുടർന്നത്. ദിവസങ്ങൾക്ക് മുമ്പ് അച്ചൻകോവിൽ പാതയിൽ ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രോഗിയെ വഴിയിലിറക്കുകയും ചികിത്സ ലഭിക്കാതെ റോഡരികിൽ യാത്രക്കാരൻ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ മരിച്ച രോഗിയുടെ വീട്ടുകാർ സംഭവത്തിൽ കെഎസ്ആർടിസിക്കെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന്ന് അറിയാൻ പരിശോധന, സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നു

അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന്ന് അറിയാൻ പരിശോധന, സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നു

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‌അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡിൽ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി പൊലീസ് ഫോൺ പരിശോധനയ്ക്കയച്ചു.സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോൺ കൈമാറിയത്. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികൾ മൊഴി നൽകി. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതൽ പരാതികൾ വന്നതോടെ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.

സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സിഡബ്ല്യുസിയുടെ കൗൺസിലിങ്ങ് തുടരും. ഇന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ

ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ

തിരുവനന്തപുരം: ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിൻ്റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചുവെന്ന് സിഇഒ ഭുവ്‌നേഷ് കുമാർ പറഞ്ഞു. പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ആധാർ ഒരു പൊതു സേവനമെന്ന നിലയിൽ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിൻ്റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി. വർമ്മ പറഞ്ഞു

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം
ആധാർ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായി യുണീക്ക് ഐഡൻ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ന് ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നൽകിയിരിക്കുന്ന ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി, മൈ ഗവ. പ്ലാറ്റ്‌ഫോമിലൂടെ ദേശീയതലത്തിൽ ഡിസൈൻ, പേര് കണ്ടെത്തൽ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രീതിയാണ് യുഐഡിഎഐ സ്വീകരിച്ചത്. രാജ്യമെമ്പാടും നിന്ന് ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നായി 875 എൻട്രികൾ യുഐഡിഎഐക്ക് ലഭിച്ചു. ഓരോ എൻട്രിയും ആധാർ തങ്ങൾക്ക് എന്താണെന്നതിന്റെ സവിശേഷമായ വ്യാഖ്യാനങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിഷ്പക്ഷതയും സൂക്ഷ്മതയും ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള മൂല്യനിർണ്ണയ രീതിയാണ് സ്വീകരിച്ചത്. പൊതുജനങ്ങളുടെ ഭാവനയിൽ വിരിഞ്ഞതും സ്ഥാപനപരമായ കൃത്യതയിലൂടെ മിനുക്കിയെടുത്തതുമായ മനോഹരമായ ഒരു സൃഷ്ടിയാണ് ഈ പ്രക്രിയയിലൂടെ ഉദയം ചെയ്തത്.

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാലയും ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലാപിള്ളയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ വീണ്ടും ബുൾഡോസർ, ദരിദ്രർ താമസിക്കുന്ന 20 ലേറെ വീടുകൾ പൊളിച്ചുനീക്കി, അതും മുന്നറിയിപ്പ് നൽകാതെ

കർണാടകയിൽ വീണ്ടും ബുൾഡോസർ, ദരിദ്രർ താമസിക്കുന്ന 20 ലേറെ വീടുകൾ പൊളിച്ചുനീക്കി, അതും മുന്നറിയിപ്പ് നൽകാതെ

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം. വ്യാഴാഴ്ച വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കൊഗിലു പൊളിക്കൽ നടപടി വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നടപടി. ബി.ഡി.എ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും നാല് മണ്ണുമാന്തി യന്ത്രങ്ങളും രാവിലെ 7 മണിക്ക് സ്ഥലത്തെത്തി പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ബിഡിഎയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബിഡിഎ കമ്മീഷണർ പി. മണിവണ്ണൻ സമ്മതിച്ചു. താമസക്കാർക്ക് നോട്ടീസുകൾ വഴി മുന്നറിയിപ്പ് നൽകിയതായി രേഖകളൊന്നുമില്ല. പുനരധിവാസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ബിഡിഎ ചെയ്യുമെന്നും ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 13 വീടുകൾ മാത്രമാണ് പൊളിച്ച് നീക്കിയതെന്ന് ബിഡിഎ വാദിക്കുമ്പോൾ, 20 ലധികം വീടുകൾ തകർന്നതായി താമസക്കാർ പറഞ്ഞു. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ പലരും ഏകദേശം അഞ്ച് വർഷമായി പ്രദേശത്ത് താമസിക്കുന്ന വാടകക്കാരാണെന്ന് അവർ പറഞ്ഞു. 

ഹെഗ്‌ഡെ നഗറിൽ ബി‌ഡി‌എ ബദൽ താമസസൗകര്യം ഒരുക്കിക്കൊടുത്തിട്ടും, സ്ഥലം വിട്ടുപോകാൻ കുടുംബങ്ങൾ വിസമ്മതിച്ചു. ബിഡിഎ ഒരു എസ്ടിഎഫ് രൂപീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് മാസമായി നഗരസഭയുടെ ഭൂമി തിരിച്ചുപിടിക്കുകയാണെന്നും മണിവണ്ണൻ പറഞ്ഞു. വ്യാഴാഴ്ച മറ്റ് രണ്ട് പ്രദേശങ്ങളിലെ ചില കെട്ടിടങ്ങൾ എസ്ടിഎഫ് പൊളിച്ചുമാറ്റിയതായും എന്നാൽ ആ കേസുകളിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും വിരമിച്ച ജസ്റ്റിസ് നിയാസ് അഹമ്മദ് വിഷയം അന്വേഷിച്ച് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മണിവണ്ണൻ പറഞ്ഞു.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി

പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി. ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്ഭവൻ ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗവർണറുടെ സുരക്ഷ രാത്രി തന്നെ വിലയിരുത്തുകയായിരുന്നു. അതേസമയം, വധഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാസേനയില്ലാതെ കൊൽക്കത്തയിലൂടെ ഇന്ന് ഗവർണർ നടക്കുമെന്നാണ് രാജ് ഭവൻ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ വിമർശനവുമായി എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് വിമർശനങ്ങളിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു ആനന്ദബോസ്.എൻഎസ്എസിനെപ്പറ്റി താൻ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. എൻഎസ്എസിനോട് തനിക്ക് പരാതിയില്ല. മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് പറഞ്ഞു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആനന്ദബോസ് കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ രംഗത്ത് വന്നത്. മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നുമായിരുന്നു ആനന്ദ ബോസ് തുറന്നടിച്ചത്.

അതേസമയം, എൻഎസ്എസിനെതിരായ വിമ‍ർശനത്തിൽ നിന്നും ആനന്ദബോസ് പിന്മാറിയതിന് പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ എൻഎസ്എസിനെ പിണക്കി പ്രതിരോധമുണ്ടാക്കരുതെന്ന് ബിജെപി നേതൃത്വം ആനന്ദബോസിന് സന്ദേശം നൽകി. ഇതിന് പിന്നാലെയാണ് ഗവർണ‍ർ എൻഎസ്എസ് നേതൃത്വത്തിനെതിരായ വിമർശനം മയപ്പെടുത്തിയത്. എന്നാൽ ആനന്ദബോസിന് പിന്നിൽ സമുദായ വിരുദ്ധരാണെന്നാണ് എൻഎസ്എസിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ദില്ലിൽ നടന്ന നടന്ന മന്നം അനുസ്മരണപരിപാടിയിൽ സംസാരിക്കവേയാണ് സിവി ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്.പശ്ചിമബംഗാളിന്റെ ഗവർണറാക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഒരു ദിവസം വിളിച്ചു പറഞ്ഞു. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ മുൻപിൽ പുഷ്പാർച്ചന നടത്തണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചു. ജനറൽ സെക്രട്ടറി കാറിന്റെ ഡോർ തുറന്ന് സ്വീകരിച്ചു. ചായ സത്കാരം നൽകി, സംസാരിച്ചു. കാറിൽ കയറ്റി തിരികെ അയയ്ക്കുകയും ചെയ്തു. പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ലെന്നും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമല്ലേയെന്നുമായിരുന്നു ആനന്ദ് ബോസ് പറഞ്ഞത്. എന്നാൽ ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ എന്‍എസ്എസ് നേതൃത്വം തള്ളുകയായിരുന്നു. അതേസമയം അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം.