തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവ വേദികളുടെ പേരുകളിലേക്ക് താമരയും എത്തുന്നു. കലോത്സവവേദിക്ക് താമരയുടെ പേരിടും. ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം.താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം. പിന്നാലെ പ്രതിഷേധവുമായി യുവമോര്‍ച്ചയടക്കം രംഗത്തെത്തിയിരുന്നു.
സൂര്യകാന്തിയും ആമ്പല്‍പ്പൂവും അടക്കം സകല പൂക്കളുടെ പേരുകളും സ്‌കൂള്‍ കലോത്സവവേദികളുടെ പേരുകളായി നിശ്ചയിച്ചു. ഇരുപത്തിനാല് പൂക്കളുടെ പേരുകളില്‍ താമരയില്ല. മറ്റുപൂക്കളുടെ പേരുകള്‍ക്കൊപ്പം താമരയും വേണ്ടതാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപടൽ ആവശ്യപ്പെട്ട് റെസാ പഹ്‌ലവി. ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനും ഇറാനിയൻ രാജകുമാരനുമാണ് റെസാ പഹ്‌ലവി. ഇറാനിൽനിന്ന് പലായനം ചെയ്ത പഹ്‌ലവി യുഎസിലാണ് താമസം. ട്രംപിനെതിരെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പഹ്‌ലവിയുടെ പ്രതികരണം പുറത്തുവരുന്നത്. 'ഇറാൻ ജനതയെ സഹായിക്കാൻ ഇടപെടൂ' എന്നാണ് പഹ്‌ലവി ട്രംപിനോട് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.
പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കഴിഞ്ഞ ദിവസം ട്രംപിനെ 'അഹങ്കാരി' എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. ട്രംപിന്റെ കരങ്ങളിൽ ഇറാൻ ജനതയുടെ രക്തം പുരണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ തലകീഴായി മാറുമെന്നും ഖമനയി പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് എതിരെയും പ്രതികരിച്ച ഖമനയി ട്രംപിനെ സന്തോഷിപ്പിക്കാൻ വേണ്ടി പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഡിസംബർ 28 ന് ടെഹ്‌റാറിനെ തെരുവിൽ ആരംഭിച്ച പ്രതിഷേധം ഏറ്റവും ഒടുവിലായി ഇറാനിലെ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് പിന്നാലെ രാജ്യത്തൊട്ടാകെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിൽ മൂവായിരത്തോളം പേർ അറസ്റ്റിലായെന്നും അറുപതിലധികം പേർ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25000ത്തിലധികം പേർ കരുതൽ തടങ്കലിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍. കൊഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ഇമ്മാനുവല്‍ ആര്‍ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളില്‍ ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്തു നല്‍കാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് കെ.ജിയുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്. 84 ലക്ഷം രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തിട്ടുണ്ട്.
ജി.എസ്.ടി വകുപ്പില്‍ നിന്നും റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്ഥാപനങ്ങളില്‍ യാദൃശ്ചികമായി എത്തുന്നതുപോലെ അഭിനയിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ബിജോ മാത്യുവാണ് സ്ഥാപനങ്ങളിലെത്തുക. ജി.എസ്.ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താന്‍ എന്നും ജി.എസ്.ടി, ഇഡി , ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കും എന്നും പറഞ്ഞ് ഉടമകളുടെ അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു പിന്നീട് ജി.എസ്.ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവലിനേയും, ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കും. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയ പ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി. ബേക്കറി ഉടമ ജി.എസ്.ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് പ്രതികൾ ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും , മറ്റൊരു ബേക്കറി -ക്വാറി ഉടമയില്‍ നിന്നും 5 ലക്ഷവും , ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും 4 ലക്ഷവും, കഞ്ഞങ്ങാടുള്ള ഒരു കമ്പനിയില്‍നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുട്ടിയും സ്ത്രീയും മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. സെവൻത് റിംഗ് റോഡിൽ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ അൽ-ബൈറാഖ് ഫയർ സെന്റർ പ്രതികരിച്ചതായി ജനറൽ ഫയർ ഫോഴ്‌സ് റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽ കുടുങ്ങിയ ഇരകളെ പുറത്തെടുത്തു.
രക്ഷാപ്രവർത്തനത്തിനിടെ ഒരു കുട്ടിയും ഒരു സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തി, മൂന്നാമത്തെ വ്യക്തിക്ക് പരിക്കേറ്റു, അവർക്ക് ചികിത്സ നൽകി വരികയാണ്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, അപകടസ്ഥലം സുരക്ഷിതമാക്കുകയും ആവശ്യമായ നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ നാളെ രാവിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കും.
മാരാർജി ഭവനിലെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷമുള്ള സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. അമിത് ഷാ യുടെ സന്ദർശനത്തിനോടനുബന്ധിച്ച്
നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 7 മുതൽ 11.30 വരെയും നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയുമാണ് ഗതാഗത ക്രമീകരണം.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാൻ കൂടിയാണ് അമിത് ഷാ എത്തുന്നത്.ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബിജെപി കോർ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. മോദിയെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബിജെപി പിന്തുടരുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബെംഗളൂരു: കർണാടകയിലെ ഗോവിന്ദപുരയിൽ കുടുംബസ്വത്ത് വിൽക്കുന്നതിനെ ചൊല്ലി സഹോദരന്മാർക്കിടയിലുണ്ടായ തർക്കം കലാശിച്ചത് ദുരന്തത്തിൽ. തർക്കത്തിന് പിന്നാലെ ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന്റെ ദേഹത്തേക്ക് തീ ആളിപ്പടർന്നു. സാരമായി പൊള്ളലേറ്റ മുനിരാജ് ഹോസ്‌കോട്ടെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ എട്ട് വർഷമായി ചിട്ടി ബിസിനസ് നടത്തി വരുന്ന മുനിരാജിന് അടുത്തിടെ അതിൽ നഷ്ടം വന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആളുകൾ പണം ചോദിച്ച് സമീപിക്കാൻ തുടങ്ങി. ഇതിനെ മറികടക്കാൻ കുടുംബ സ്വത്ത് വിൽക്കണമെന്ന് ജ്യേഷ്ഠനായ രാമകൃഷ്ണയെ മുനിരാജ് അറിയിച്ചു. എന്നാൽ മുനിരാജിന്റൈ ആവശ്യം അംഗീകരിക്കാൻ രാമകൃഷ്ണ തയ്യാറായില്ല. ഇതോടെ ഇരുവരും വാക്കേറ്റത്തിലായി.
തർക്കത്തിന് പിന്നാലെ ദേഷ്യംപൂണ്ട മുനിരാജ് ജ്യേഷ്ഠന്റെ വീട് കത്തിക്കാനായി പെട്രോളുമായെത്തി. വീട് പുറത്തുനിന്ന് പൂട്ടിയ മുനിരാജ് വീടിന് ചുറ്റും പെട്രോൾ ഒഴിച്ചു. ഇതിനിടെ മുനിരാജിന്റെ ദേഹത്തും പെട്രോൾ തെറിച്ചിരുന്നു. വീടിന് തീ കൊളുത്തിയതോടെ തീ മുനിരാജിന്റെ ദേഹത്തേക്കും ആളിപ്പടർന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് മുനിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ പരിഭ്രാന്തരായ പാകിസ്ഥാൻ, വെടിനിർത്തലിനായി അമേരിക്കൻ ഭരണകൂടത്തെ 60 തവണയോളം ബന്ധപ്പെട്ടതായി വെളിപ്പെടുത്തുന്ന യു എസ് സർക്കാർ രേഖകൾ പുറത്ത്. അമേരിക്കൻ സെനറ്റർമാർക്കും പെന്റഗൺ ഉദ്യോഗസ്ഥർക്കും മുന്നിൽ പാകിസ്ഥാൻ നടത്തിയ ഈ യാചനയുടെ വിവരങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഇന്ത്യയിലെ "പാകിസ്ഥാൻ അനുകൂലികൾക്കെതിരെ" അദ്ദേഹം കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു.
അമേരിക്കയുടെ 'ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്' (FARA) പ്രകാരം പുറത്തുവിട്ട ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചാണ് മാളവ്യ ഈ വിവരങ്ങൾ പങ്കുവെച്ചത്. 2025 മെയ് മാസത്തിൽ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചപ്പോൾ, അത് എങ്ങനെയെങ്കിലും നിർത്താൻ പാക് നയതന്ത്രജ്ഞരും ലോബിയിസ്റ്റുകളും അമേരിക്കൻ പ്രതിനിധികളെ ഫോണിലൂടെയും നേരിട്ടും നിരന്തരം ബന്ധപ്പെട്ടുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. വെടിനിർത്തലിനായി ലോബിയിംഗ് നടത്താൻ ആറ് പ്രമുഖ ലോബിയിംഗ് സ്ഥാപനങ്ങൾക്ക് പാകിസ്ഥാൻ ഏകദേശം 45 കോടി രൂപ (ഏകദേശം 5 മില്യൺ ഡോളർ) നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമല സ്വർണക്കൊള്ള കേസിലെ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഭരണകാര്യങ്ങളിലെ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ ആരെയെങ്കിലും രക്ഷപ്പെടുത്താനാകുമെന്ന് വിചാരിച്ചു ചെയ്യുന്നതാണോ എന്നറിയില്ലെന്നും ഇതുവരെ ഒരു പഴിയും കേൾപ്പിക്കാത്തയാളാണ് കണ്ഠര് രാജീവരര് എന്നും രാഹുൽ ഈശ്വര്‍ ഫേസ്ബുക്കിൽ കുറിച്ചു. ബന്ധുവായതുകൊണ്ടല്ല ഇതുപറയുന്നതെന്നും എല്ലാവർക്കും നീതി വേണമെന്നത് കൊണ്ടാണ് നിലപാട് പറയുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്
ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു negative പരാമർശമില്ല. തന്ത്രി ക്കു Administrative ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
എറണാകുളം: കൊച്ചി കോർപ്പറേഷൻ മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ പിന്തുണച്ചുവെന്ന് വി കെ മിനിമോൾ. ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തിൽ ഉയർന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയർ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലിയിൽ മേയറുടെ പരാമർശം. സഭാ നേതാക്കൾക്ക് നന്ദി പറഞ്ഞ മിനിമോൾ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും പറഞ്ഞിരുന്നു.
അതേസമയം വി കെ മിനിമോളുടെ പരാമർശത്തിൽ തെറ്റില്ലെന്ന് കെആർഎൽസിസി അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പറഞ്ഞു. മിനിമോൾക്ക് സഭ പിന്തുണ നൽകിയിട്ടുണ്ടാകും. അത് തെറ്റാണെന്ന് തോന്നുന്നില്ല. ഒരാൾ വളർന്നു വരാൻ പിന്തുണ നൽകുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയർ പറഞ്ഞതിൽ തെറ്റില്ലെന്നും ലത്തീൻ സമുദായത്തിന്റെ ആഗ്രഹം രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കെആർഎൽസിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ് റിപ്പോർട്ടറിനോട് പറഞ്ഞു. സമ്മർദമല്ല, പ്രാതിനിധ്യത്തിനായുള്ള ആഗ്രഹമാണ് അറിയിച്ചത്. കരയുന്ന കുഞ്ഞിനേ ജനാധിപത്യത്തിൽ പാലുള്ളൂ. അർഹമായ പ്രാതിനിധ്യമാണ് ചോദിച്ചത്. പ്രാതിനിധ്യത്തിനായി ഇനിയും ശബ്ദം ഉയർത്തും. രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞു ചെയ്യുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം ശരിയായ ദിശയിലാണ് കൊണ്ടുപോകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്‌ഐടിക്കുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണമുണ്ടായത്.
കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു മറുപടി. ഹൈക്കോടതി എസ്ഐടി അന്വേഷണത്തിൽ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12