ഡൽഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ച 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് വഷളായ ഇന്ത്യ-ചൈന ബന്ധം അടുത്തിടെയായി പരിഹരിക്കപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളുടെ ബിജെപി ആസ്ഥാന സന്ദർശനം.
സിപിസിയുടെ ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റ് വൈസ് മിനിസ്റ്റർ സുൻ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി ബിജെപി ആസ്ഥാനത്തെത്തി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി വിദേശകാര്യ വകുപ്പ് വക്താവ് വിജയ് ചൗതിവാലെ സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സിപിസി-ബിജെപി പാർട്ടികൾ തമ്മിലുള്ള സംവാദം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് നടന്നതെന്ന് വിജയ് ചൗതിവാലെ എക്സിൽ കുറിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്ന് അരുൺ സിംഗ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങും ചർച്ചകളിൽ പങ്കെടുത്തു
ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ ബിജെപി കോൺഗ്രസ് പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി 2018ൽ ബെയ്ജിംഗ് സന്ദർശിച്ചപ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യത്തിൽ കരാർ ഒപ്പ് വെച്ചുവെന്നാണ് ബിജെപി ആരോപണം.
അതേസമയം നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണ് അതുകൊണ്ടാണ് ഗാൽവാൻ ഏറ്റുമുട്ടലിനെ പ്രതിരോധിക്കാൻ സാധിക്കാതെ പോയതെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അനുകൂലിക്കുന്ന ചൈനയുടെ നിലപാടിനെ ചോദ്യം ചെയ്യാൻ വിസ്സമ്മതിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആരോപണം ഉയർത്തിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: നവകേരള സർവേ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർവേക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകണം. കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് നിർദേശം.
കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്. ഇത് അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുർവ്വിനിയോഗം ആണെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആക്ഷേപം.
നിയമവിരുദ്ധമായ സർവ്വേ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കണം. വിവര ശേഖരണത്തിനായി നടത്തിയ സർവ്വേ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ സർവ്വേ സംഘടിപ്പിക്കുന്നത്. 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് എന്നുമാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.
ഭരണഘടനാ വിരുദ്ധമായ നടപടി റദ്ദാക്കണം. സർവ്വേയുടെ നടത്തിപ്പ് വിശദാംശങ്ങളും സാമ്പത്തിക സ്രോതസ്സും ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെടണം. സർവ്വേ നടപടികളും ഫണ്ട് വിനിയോഗവും ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്നുമാണ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലെ ആവശ്യം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 ന്റെ 2026 മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. ഈ ബോബർ-സ്റ്റൈൽ മോട്ടോർസൈക്കിൾ അതിന്റെ ക്ലാസിക് ശൈലിയും സവിശേഷതകളും നിലനിർത്തുന്നു. പക്ഷേ ദൈനംദിന ഉപയോഗം എളുപ്പമാക്കുന്നതിന് ചില പുതിയ മാറ്റങ്ങൾ ഈ മോട്ടോർസൈക്കിളിൽ കമ്പനി വരുത്തിയിട്ടുണ്ട്. ഈ ബൈക്ക് ഇപ്പോൾ രാജ്യവ്യാപകമായി റോയൽ എൻഫീൽഡ് ഷോറൂമുകളിൽ ലഭ്യമാണ്.
2026 മോഡലിൽ പുതിയതെന്ത്?
ബൈക്കിലെ ഏറ്റവും പ്രധാനപ്പെട്ട മെക്കാനിക്കൽ മാറ്റം അസിസ്റ്റ്-ആൻഡ്-സ്ലിപ്പർ ക്ലച്ചിന്റെ കൂട്ടിച്ചേർക്കലാണ്. ഇത് ക്ലച്ച് പ്രസ്സുകൾ വളരെ ഭാരം കുറഞ്ഞതാക്കുകയും ഉയർന്ന വേഗതയിൽ ഗിയർ മാറ്റുമ്പോൾ പിൻ ചക്രം വഴുതിപ്പോകുന്നത് തടയുകയും ചെയ്യുന്നു. ഇത് ട്രാഫിക്കിൽ സവാരി ചെയ്യുന്നത് എളുപ്പമാക്കുകയും കൈകളുടെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ബൈക്കിൽ ഇപ്പോൾ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ട്, ഇത് മൊബൈൽ ഫോണുകൾ വേഗത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്നു.
ഡിസൈൻ
ഡിസൈൻ മാറ്റമില്ലാതെ തുടരുന്നു. ബോബർ ശൈലിയിലുള്ള സിംഗിൾ സീറ്റ്, വൈറ്റ്വാൾ ടയറുകൾ, അലുമിനിയം ട്യൂബ്ലെസ് സ്പോക്ക് വീലുകൾ, ഉയർന്ന ഹാൻഡിൽബാറുകൾ തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകൾ. സൈലൻസറും ഫെൻഡറുകളും ഇതിന് ഒരു കസ്റ്റം-ബിൽറ്റ് ലുക്ക് നൽകുന്നു. ജാവ 42 ബോബർ, ജാവ പെരാക്, ഹോണ്ട CB350, ഹാർലി-ഡേവിഡ്സൺ X440, യെസ്ഡി റോഡ്സ്റ്റർ തുടങ്ങിയ മോട്ടോർസൈക്കിളുകളുമായി ഇത് മത്സരിക്കുന്നു.
എഞ്ചിനും ശക്തിയും
പഴയതും വിശ്വസനീയവുമായ 349 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 20.2 bhp പവറും 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. അതിവേഗ ഡ്രൈവിംഗിനേക്കാൾ ശാന്തവും സ്ഥിരതയുള്ളതുമായ ഡ്രൈവിംഗിനായി ഈ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നു, ഇത് നഗര, ഹൈവേ ഡ്രൈവിംഗിന് അനുയോജ്യമാണ്.
വിലയും കളർ ഓപ്ഷനുകളും
കളർ ഓപ്ഷനുകൾ അനുസരിച്ച് വില വ്യത്യാസപ്പെടുന്നു. ഷെയ്ക്ക് ബ്ലാക്ക്, പർപ്പിൾ ഹേസ് നിറങ്ങൾക്ക് 219,787 രൂപ ആണഅ എക്സ്-ഷോറൂം വില. ട്രിപ്പ് ടീൽ ഗ്രീൻ, റെവ് റെഡ് ആന്റ് നിറങ്ങൾക്ക് 222,593 രൂപ ആണ് എക്സ്-ഷോറൂം വില. സ്റ്റൈൽ, സവിശേഷതകൾ, റോയൽ എൻഫീൽഡ് ഐഡന്റിറ്റി എന്നിവ കണക്കിലെടുക്കുമ്പോൾ, ബോബർ സെഗ്മെന്റിലെ ശക്തമായ ഒരു ഓപ്ഷനായി ഈ ബൈക്ക് വേറിട്ടുനിൽക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച വിദ്യാർത്ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
വടകര നട് സ്ട്രീറ്റിലെ പി.പി. ഹൗസ്സിൽ ഫൈസലിൻ്റെ മകൾ ധാനാ ഇഷാൻ (16) ആണ് മരിച്ചത്. വിഷം ഉളളിൽ ചെന്നതാണോ മരണ കാരണമെന്ന സംശയം ഉണ്ട്. വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജനനായകൻ സെൻസർ ബോർഡ് വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല. സർട്ടിഫിക്കറ്റ് തടഞ്ഞത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം കരൂർ കേസിലെ സിബിഐ മൊഴിയെടുപ്പിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈയിലെത്തി. അടുത്തയാഴ്ച വീണ്ടും വിജയ് സിബിഐ മുൻപാകെ ഹാജരാകും. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ ചോദ്യങ്ങൾക്ക് വിജയ് കൃത്യമായ മറുപടി നൽകിയെന്ന് ടിവികെ നേതാവ് സിടിആർ നിർമൽ കുമാർ പ്രതികരിച്ചു.
ഇന്നലെ നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്യെ ചോദ്യം ചെയ്തത്. ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം. ദുരന്തത്തിൽ സർക്കാരിനും പൊലീസിനും വീഴ്ച പറ്റിയെന്ന വിജയ്യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും സിബിഐ ആരാഞ്ഞു. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചില്ല
നേരത്തെ, ടിവികെ ജനറല് സെക്രട്ടറി എന് ആനന്ദ്, ആദവ് അര്ജുന തുടങ്ങിയ നേതാക്കളെ, സിബിഐ പലവട്ടം ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമന്സ് അയച്ചത്. കഴിഞ്ഞ ദിവസം വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില് എടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധനയ്ക്ക് ശേഷം, ഉപാധികളോടെ വിട്ടുനല്കി. 2025 സെപ്റ്റംബര് 24നാണ് കരൂരിലെ വിജയുടെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്ക്കാണ് ജീവന് നഷ്ടമായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മനുഷ്യർ നൂതനമായ വേട്ടയാടൽ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് നമ്മൾ കരുതിയതിനേക്കാൾ വളരെ മുൻപേയാണെന്ന് തെളിയിക്കുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു - നതാലിലുള്ള (KwaZulu-Natal) ഉംഹ്ലാതുസാന റോക്ക് ഷെൽട്ടറിൽ (Umhlatuzana Rock Shelter) നിന്നാണ് ഈ അപൂർവ്വ കണ്ടെത്തൽ. ഇവിടെ നിന്നും കണ്ടെത്തിയ ഈ പുരാതന ആയുധങ്ങൾ മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതാണ്. ഇരയെ തളർത്തി പിടികൂടുന്നതിനായി വിഷം പുരട്ടിയ അമ്പുകൾ 60,000 വർഷം മുമ്പ് തന്നെ മനുഷ്യൻ ഉപയോഗിച്ചിരുന്നു. ഇത്തരമൊരു ആയുധമാണ് ഗവേഷക സംഘം കണ്ടെത്തിയത്. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകർ ചേർന്ന് നടത്തിയ പഠനം 'സയൻസ് അഡ്വാൻസസ്' ജേണലിലാണ് പ്രസിദ്ധീകരിച്ചത്
കിഴങ്ങിൽ നിന്നും വിഷം
അമ്പുകളിൽ പുരട്ടിയിരുന്ന വിഷം ഇരയെ പെട്ടെന്ന് കൊല്ലുന്നവയായിരുന്നില്ല. പകരം, അവ മൃഗത്തിന്റെ വേഗത കുറയ്ക്കുകയും ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ഇതുമൂലം വേട്ടക്കാർക്ക് ഇരയെ എളുപ്പത്തിൽ പിന്തുടർന്ന് പിടികൂടാൻ സഹായകമായി. പ്ലീസ്റ്റോസീൻ (Pleistocene) കാലഘട്ടത്തിലെ വേട്ടക്കാർക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള മികച്ച ബുദ്ധിശക്തി ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നതായാണ് ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടുവരുന്ന 'ബൂഫോൺ ഡിസ്റ്റിക്ക' (Boophone disticha) എന്ന സസ്യത്തിന്റെ കിഴങ്ങിൽ നിന്നാണ് ഈ വിഷം മനുഷ്യൻ വേർതിരിച്ചെടുത്തത്. പിൽക്കാലത്തെ പല ഗോത്രവർഗ്ഗക്കാരും ഇതേ വിഷം തന്നെ അമ്പുകളിൽ ഉപയോഗിച്ചിരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. വെറും 20 മുതൽ 30 മിനിറ്റിനുള്ളിൽ ഒരു എലിയെ കൊല്ലാൻ ഈ വിഷത്തിന് സാധിക്കും. മനുഷ്യരിൽ ഇത് മനംപുരട്ടൽ, കാഴ്ച മങ്ങൽ, പേശി തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ യുവതലമുറ പഴയകാലത്തെ അടിമത്ത മനോഭാവത്തിൽ നിന്ന് പൂർണ്ണമായും മുക്തരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ ഇന്നത്തെ ജെൻ സി തലമുറയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികളും (മെക്കാളെ വിദ്യാഭ്യാസ രീതി) നിയമങ്ങളും ഇന്നും ഇന്ത്യക്കാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നുണ്ടെന്നും, അതിൽ നിന്ന് പുറത്തുകടക്കേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ ഉൽപ്പന്നങ്ങളെ മാത്രം മികച്ചതായി കാണുകയും ഇന്ത്യൻ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന രീതി മാറണം. ഇതിനായി വിദേശത്തെ നല്ല കാര്യങ്ങൾ സ്വീകരിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിന്റെ കരുത്തിൽ അഭിമാനിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ അടിമത്ത മനോഭാവത്തിൽ നിന്ന് ഭാരതത്തെ പൂർണ്ണമായും മോചിപ്പിക്കാനുള്ള ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. 2035 ആകുമ്പോഴേക്കും ഈ കോളനിവൽക്കരണ ചിന്താഗതികൾ പൂർണ്ണമായും അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച അഞ്ച് തത്വങ്ങളിൽ (പഞ്ചപ്രാൺ) പ്രധാനമാണ് അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനവും നമ്മുടെ പൈതൃകത്തിലുള്ള അഭിമാനവും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ഇന്നലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആയ 11.71 കോടി രൂപ സ്വന്തമാക്കി കെ എസ് ആർ ടി സി. ടിക്കറ്റ് വരുമാനത്തിലൂടെ 10.89 കോടി രൂപയും ടിക്കറ്റിതര വരുമാനത്തിലൂടെ 81.55 ലക്ഷം രൂപയും ഉൾപ്പെടെയുള്ള കണക്കാണിത്. 2026 ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.01 കോടി കെഎസ്ആർടിസി നേടിയത്. 7 ദിവസങ്ങൾക്ക് ശേഷം ഇതിന് തൊട്ടു താഴെയെത്തി. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 2024 ഡിസംബർ മാസത്തിൽ 7.8 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന കളക്ഷൻ. 2025 ഡിസംബർ മാസത്തിൽ ശരാശരി 8.34 കോടി രൂപ രൂപയിൽ എത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2026 ജനുവരി മാസത്തിൽ ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ടെന്നും മന്ത്രി.
മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള സഹായ സഹകരണങ്ങൾ ഈ തുടർച്ചയായിട്ടുള്ള ജൈത്രയാത്രയ്ക്ക് സഹായകരമായിട്ടുണ്ട്. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മുന്നിൽ സിബിഐ വെച്ചത് 90 ചോദ്യങ്ങൾ. എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ ദുരന്തത്തിന് വേദിയായത്. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ട് പുറകെ നിരവധി ആരോപണങ്ങൾ വിജയ്ക്കെതിരെ ഉണ്ടായിരുന്നു.
എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി, ദുരന്തം ഉണ്ടായ ഉടൻ എന്തുകൊണ്ട് അതിവേഗം ചെന്നൈയിലേക്ക് മടങ്ങി തുടങ്ങിയ ചോദ്യങ്ങളോടെയാണ് സിബിഐ വിജയുടെ മൊഴിയെടുപ്പ് ആരംഭിച്ചത്. ഡൽഹി സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യങ്ങൾ രേഖപ്പെടുത്തിയ 90 പേജുള്ള ഒരു ബുക്ക് ലെറ്റാണ് സിബിഐ വിജയ്ക്ക് നൽകിയത്. DSP റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജയ് യുടെ മൊഴി രേഖപ്പെടുത്തിയത്. ഉത്തരം രേഖപ്പെടുത്താൻ സ്റ്റെനോഗ്രാഫറുടെ സഹായവും സിബിഐ വിജയ്ക്ക് നൽകിയിരുന്നു. കരൂർ ദുരന്തം ഉണ്ടായ ദിവസത്തെ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
ഇന്നലെ ആറ് മണിക്കൂറോളം എടുത്താണ് സിബിഐ വിജയുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ 11.30ന് സിബിഐ ആസ്ഥാനത്ത് എത്തിയ വിജയ് വൈകിട്ട് നാലു മണിക്കാണ് ഉച്ചഭക്ഷണം കഴിച്ചത്. മൊഴി നൽകിയ ശേഷം ദില്ലിയിൽ നിന്ന് വിജയ് ചെന്നൈലേക്കാണ് മടങ്ങിയത്. ഇനിയും കൂടുതൽ വിവരങ്ങൾ വിജയിൽ നിന്ന് സിബിഐക്ക് ചോദിച്ചറിയാനുണ്ട്. പൊങ്കൽ കഴിഞ്ഞു വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണിൽ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം. എന്നാൽ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എമ്മിന്റെ നാല് എംഎൽഎമാർ ഉറപ്പുനൽകി. കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ്, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12