Tuesday, 13 January 2026

ചോദ്യമുനയിൽ വിജയ്; സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത് 90 ചോദ്യങ്ങൾ

SHARE


 

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മുന്നിൽ സിബിഐ വെച്ചത് 90 ചോദ്യങ്ങൾ. എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ ദുരന്തത്തിന് വേദിയായത്. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ട് പുറകെ നിരവധി ആരോപണങ്ങൾ വിജയ്‌ക്കെതിരെ ഉണ്ടായിരുന്നു.

എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി, ദുരന്തം ഉണ്ടായ ഉടൻ എന്തുകൊണ്ട് അതിവേഗം ചെന്നൈയിലേക്ക് മടങ്ങി തുടങ്ങിയ ചോദ്യങ്ങളോടെയാണ് സിബിഐ വിജയുടെ മൊഴിയെടുപ്പ് ആരംഭിച്ചത്. ഡൽഹി സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യങ്ങൾ രേഖപ്പെടുത്തിയ 90 പേജുള്ള ഒരു ബുക്ക് ലെറ്റാണ് സിബിഐ വിജയ്ക്ക് നൽകിയത്. DSP റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജയ് യുടെ മൊഴി രേഖപ്പെടുത്തിയത്. ഉത്തരം രേഖപ്പെടുത്താൻ സ്റ്റെനോഗ്രാഫറുടെ സഹായവും സിബിഐ വിജയ്ക്ക് നൽകിയിരുന്നു. കരൂർ ദുരന്തം ഉണ്ടായ ദിവസത്തെ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.

ഇന്നലെ ആറ് മണിക്കൂറോളം എടുത്താണ് സിബിഐ വിജയുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ 11.30ന് സിബിഐ ആസ്ഥാനത്ത് എത്തിയ വിജയ് വൈകിട്ട് നാലു മണിക്കാണ് ഉച്ചഭക്ഷണം കഴിച്ചത്. മൊഴി നൽകിയ ശേഷം ദില്ലിയിൽ നിന്ന് വിജയ് ചെന്നൈലേക്കാണ് മടങ്ങിയത്. ഇനിയും കൂടുതൽ വിവരങ്ങൾ വിജയിൽ നിന്ന് സിബിഐക്ക് ചോദിച്ചറിയാനുണ്ട്. പൊങ്കൽ കഴിഞ്ഞു വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.