Tuesday, 13 January 2026

ബിജെപി ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ; ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഇതാദ്യം

SHARE


 
ഡൽഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ സൃഷ്‌ടിച്ച 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് വഷളായ ഇന്ത്യ-ചൈന ബന്ധം അടുത്തിടെയായി പരിഹരിക്കപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളുടെ ബിജെപി ആസ്ഥാന സന്ദർശനം.

സിപിസിയുടെ ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ് വൈസ് മിനിസ്റ്റർ സുൻ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി ബിജെപി ആസ്ഥാനത്തെത്തി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി വിദേശകാര്യ വകുപ്പ് വക്താവ് വിജയ് ചൗതിവാലെ സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിപിസി-ബിജെപി പാർട്ടികൾ തമ്മിലുള്ള സംവാദം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് നടന്നതെന്ന് വിജയ് ചൗതിവാലെ എക്സിൽ കുറിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്ന് അരുൺ സിംഗ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങും ചർച്ചകളിൽ പങ്കെടുത്തു

ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ ബിജെപി കോൺഗ്രസ് പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി 2018ൽ ബെയ്ജിംഗ് സന്ദർശിച്ചപ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യത്തിൽ കരാർ ഒപ്പ് വെച്ചുവെന്നാണ് ബിജെപി ആരോപണം.

അതേസമയം നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണ് അതുകൊണ്ടാണ് ഗാൽവാൻ ഏറ്റുമുട്ടലിനെ പ്രതിരോധിക്കാൻ സാധിക്കാതെ പോയതെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അനുകൂലിക്കുന്ന ചൈനയുടെ നിലപാടിനെ ചോദ്യം ചെയ്യാൻ വിസ്സമ്മതിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആരോപണം ഉയർത്തിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.