മനുഷ്യർ നൂതനമായ വേട്ടയാടൽ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് നമ്മൾ കരുതിയതിനേക്കാൾ വളരെ മുൻപേയാണെന്ന് തെളിയിക്കുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു - നതാലിലുള്ള (KwaZulu-Natal) ഉംഹ്ലാതുസാന റോക്ക് ഷെൽട്ടറിൽ (Umhlatuzana Rock Shelter) നിന്നാണ് ഈ അപൂർവ്വ കണ്ടെത്തൽ. ഇവിടെ നിന്നും കണ്ടെത്തിയ ഈ പുരാതന ആയുധങ്ങൾ മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതാണ്. ഇരയെ തളർത്തി പിടികൂടുന്നതിനായി വിഷം പുരട്ടിയ അമ്പുകൾ 60,000 വർഷം മുമ്പ് തന്നെ മനുഷ്യൻ ഉപയോഗിച്ചിരുന്നു. ഇത്തരമൊരു ആയുധമാണ് ഗവേഷക സംഘം കണ്ടെത്തിയത്. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകർ ചേർന്ന് നടത്തിയ പഠനം 'സയൻസ് അഡ്വാൻസസ്' ജേണലിലാണ് പ്രസിദ്ധീകരിച്ചത്
കിഴങ്ങിൽ നിന്നും വിഷം
അമ്പുകളിൽ പുരട്ടിയിരുന്ന വിഷം ഇരയെ പെട്ടെന്ന് കൊല്ലുന്നവയായിരുന്നില്ല. പകരം, അവ മൃഗത്തിന്‍റെ വേഗത കുറയ്ക്കുകയും ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ഇതുമൂലം വേട്ടക്കാർക്ക് ഇരയെ എളുപ്പത്തിൽ പിന്തുടർന്ന് പിടികൂടാൻ സഹായകമായി. പ്ലീസ്റ്റോസീൻ (Pleistocene) കാലഘട്ടത്തിലെ വേട്ടക്കാർക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള മികച്ച ബുദ്ധിശക്തി ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നതായാണ് ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടുവരുന്ന 'ബൂഫോൺ ഡിസ്റ്റിക്ക' (Boophone disticha) എന്ന സസ്യത്തിന്‍റെ കിഴങ്ങിൽ നിന്നാണ് ഈ വിഷം മനുഷ്യൻ വേർതിരിച്ചെടുത്തത്. പിൽക്കാലത്തെ പല ഗോത്രവർഗ്ഗക്കാരും ഇതേ വിഷം തന്നെ അമ്പുകളിൽ ഉപയോഗിച്ചിരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. വെറും 20 മുതൽ 30 മിനിറ്റിനുള്ളിൽ ഒരു എലിയെ കൊല്ലാൻ ഈ വിഷത്തിന് സാധിക്കും. മനുഷ്യരിൽ ഇത് മനംപുരട്ടൽ, കാഴ്ച മങ്ങൽ, പേശി തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.