കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും ജയിലിൽ കിടക്കുന്നതിനാൽ സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്യാത്തതിന് പിന്നാലെ പയ്യന്നൂർ, തലശ്ശേരി നഗരസഭകളിലെ ഒരോ വാർഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് 46ാം വാർഡായ മൊട്ടമ്മലിൽനിന്നും വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി വി കെ നിഷാദ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് 37ാം വാർഡായ കൊമ്മൽവയലിൽനിന്നും ബിജെപി സ്ഥാനാർത്ഥിയായി ജയിച്ച യു പ്രശാന്ത് എന്നിവരുടെ കൗൺസിലർ സ്ഥാനം നഷ്ടമാകുകയും അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇവർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് റദ്ദാക്കിയാൽ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന വി കെ നിഷാദ് 536 വോട്ടിനാണ് വാർഡിൽനിന്നും വിജയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറികൂടിയായ നിഷാദിനെതിരെ 20 വർഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു വിധി.
നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു വിധിവന്നത്. അതിനാൽ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിൻവലിക്കാനുള്ള അവസാനദിനത്തിലാണ് കേസിൽ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലിൽ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ അധികൃതർക്കിടയിലടക്കം ആശയകുഴപ്പമുള്ളതിനാൽ സത്യപ്രതിജ്ഞയെ കുറിച്ച് ആലോചിച്ചിരുന്നില്ല. കേസിൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ട തിയതി മുതൽ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷൻ പ്രഖ്യാപിക്കുകയും ചെയ്തേക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനമാണ് രാത്രിയിൽ ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഉറക്കം കുറയുന്നത് ആയൂർദൈർഘ്യം ചുരുങ്ങാൻ വഴിവെയ്ക്കും. 2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് സർവേ നടത്തിയത്.
പഠനം പറയുന്നത് നന്നായി ഉറങ്ങുന്നവരിൽ ആയുസ് വർധിക്കുമെന്നാണ് ഉറക്കം കുറയുന്നവരിൽ നേരെ തിരിച്ചും. ആയൂർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയാൽ ഏറ്റവും പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണ്. ഇതിനൊപ്പം തന്നെ മറ്റ് ചില ഘടകങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കമെന്നിവയാണ് അവയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇനി മറ്റൊരു പ്രധാനകാര്യം ഉറക്കത്തേക്കാൾ ആയൂർദൈർഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് പുകവലിയാണ്. ആരോഗ്യവും ഉറക്കവുമായി ബന്ധമുണ്ടെന്ന് മുൻപ് തന്നെ മനസിലാക്കിയിട്ടുള്ളതാണ്. എന്നാൽ ആയുസും ഉറക്കവും തമ്മിലുള്ള ആഴമുള്ള ബന്ധം വ്യക്തമായ ആദ്യ പഠനമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നതാണ് കണക്ക്.
ഹൃദയാരോഗ്യം, പ്രതിരോധശേഷി, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ആയൂർദൈർഘ്യത്തെ സ്വാധീനിക്കും. ഭക്ഷണവും വ്യായാമവും ഉറക്കവും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യവും മികച്ച ഉറക്കം മൂലം മെച്ചപ്പെടും. ഇതും നിങ്ങൾ എത്രകാലം ജീവിക്കുമെന്നത് നിശ്ചയിക്കും.
ഉറക്കത്തിന് മുമ്പ് വയറുനിറയെ വെള്ളം കുടിക്കരുത്. അത്താഴം കഴിക്കുന്നത് തന്നെ ഉറക്കത്തിന് രണ്ട് മണിക്കൂർ മുമ്പായിരിക്കണം. ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്, ഇവ രാത്രി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും, ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക. പ്രധാനകാര്യങ്ങളിലൊന്ന് ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക എന്നതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. മുളവുകാട് പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.
അതേസമയം ഹണി ട്രാപ്പ് കേസ് പ്രതിയേ തേടി എത്തിയപ്പോഴാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു. വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവെച്ച് പിടിച്ചെടുത്ത കേസായിരുന്നു മരട് അനീഷിനെതിരെ ഉണ്ടായത്.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്റെ തലവനാണ് മരട് അനീഷ്. നേരത്തെയും പല തവണ മരട് അനീഷ് പിടിയിലായിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുണ്ടായിരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ 16 വയസ്സുകാരിയെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്ത പാകിസ്ഥാൻ സംഘത്തിന്റെ പിടിയിൽ നിന്ന് സിഖ് സമൂഹം പെൺകുട്ടിയെ രക്ഷപ്പെടുത്തി. 30 വയസ്സിലധികം പ്രായമുള്ള ഒരാൾ തടഞ്ഞുവെച്ചിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ഇരുന്നൂറോളം സിഖ് വംശജർ "ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ" എന്ന മുദ്രാവാക്യങ്ങളുമായി ഒത്തുകൂടുകയായിരുന്നു
ആറ് പുരുഷന്മാർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ പോലീസ് വാനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സിഖ് പ്രസ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച്, പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ തന്നെ മുഖ്യപ്രതി സൗഹൃദം സ്ഥാപിച്ച് ബന്ധം വളർത്തിയെടുത്തിരുന്നു. പ്രലോഭിപ്പിച്ചും സ്വാധീനിച്ചും വലയിലാക്കുകയാണ് ഈ സംഘത്തിന്റെ രീതി. പെൺകുട്ടിക്ക് 16 വയസ്സായപ്പോൾ വീടുവിട്ടിറങ്ങാൻ ഇയാൾ പ്രേരിപ്പിച്ചു. പ്രതി താമസിച്ചിരുന്ന പ്രദേശത്ത് നിരവധി സ്കൂളുകളുണ്ടെന്നും കുട്ടികൾ സ്ഥിരമായി ഈ വീടിന് മുന്നിലൂടെ പോകാറുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യുഎഇയില്‍ 18 വയസ് തികഞ്ഞവര്‍ക്ക് പ്രായപൂർത്തിയായി അംഗീകരിച്ച് പൂര്‍ണ അധികാരം നല്കുന്ന പുതിയ നിയമം രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ 21 വയസ് പൂര്‍ത്തിയാവര്‍ക്ക് മാത്രമായിരുന്നു നിയമപരമായ അവകാശങ്ങള്‍ ലഭിച്ചിരുന്നത്. കുട്ടികളിലെ സംരംഭകത്വ ശീലം വളര്‍ത്താനും ബിസിനസ് താല്‍പ്പര്യമുള്ള യുവജനങ്ങളെ പിന്തുണയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് യുഎഇയില്‍ പുതിയ നിയമം നിലവില്‍ വന്നത്. ഇത് പ്രകാരം 18 വയസ് തികയുന്ന ഏതൊരാള്‍ക്കും നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കും. സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും കരാറുകളില്‍ ഒപ്പിടാനും ബിസിനസ്സ് ആരംഭിക്കാനും തടസമുണ്ടാകില്ല. നേരത്തെ ഇത് 21 വയസ് ആയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുമായും യുഎഇയിലെ തൊഴില്‍, ഗതാഗത നിയമങ്ങളുമായും പൊരുത്തപ്പെടുന്ന രീതിയിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. കുട്ടികളിലെ സംരംഭകത്വ ശീലം വളര്‍ത്താനും ബിസിനസ് താല്‍പ്പര്യമുള്ള യുവജനങ്ങളെ പിന്തുണയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
സമാനമായി 15 വയസ് തികഞ്ഞവര്‍ക്ക് തങ്ങളുടെ ആസ്തികളോ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളോ കൈകാര്യം ചെയ്യാന്‍ അനുവാദം തേടി കോടതിയെ സമീപിക്കാനും പുതിയ നിയമം അനുവാദം നല്കുന്നു. എന്നാല്‍ കോടതിയുടെ കര്‍ശനമായ മേല്‍നോട്ടത്തിലും അനുവാദത്തിലും മാത്രമേ ഇത് സാധ്യമാകുകയുള്ളു എന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ പ്രവാസികള്‍ അവകാശികളെ നിശ്ചയിക്കാതെ മരണമടയുകയോ അവര്‍ക്ക് മറ്റ് നിയമപരമായ പിന്തുടര്ച്ചാവകാശികള് ഇല്ലാതിരിക്കുകയോ ചെയ്താല്‍ അവരുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകളിലേക്ക് മാറ്റപ്പെടുമെന്നും നിയമത്തില്‍ പറയുന്നുണ്ട്.
നേരത്തെ ഇത്തരം സ്വത്തുക്കള്‍ സര്‍ക്കാര്‍ നേരിട്ട് കണ്ടുകെട്ടുകയായിരുന്നു പതിവ്. കൂടാതെ അപകടങ്ങളോ മറ്റോ സംഭവിക്കുമ്പോള്‍ നല്കുന്ന ബ്ലഡ് മണിക്ക് പുറമെ ഇരകള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അധിക നഷ്ടപരിഹാരം നല്കാന് കോടതികള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate) ഇന്ന് കുറഞ്ഞു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അറുന്നൂറു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,05,000 രൂപയായി. ഗ്രാമിന് 13,125രൂപയാണ് വില. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 85, 912രൂപയാണ്. 24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,14,544രൂപയാണ്. തുടർച്ചയായ അഞ്ചു ദിവസമായി സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കണ്ടുവന്നത്. കഴിഞ്ഞദിവസം രാവിലെ 800 രൂപയുടെ വർധനവ് ഉണ്ടായതിന് പിന്നാലെ ഉച്ചയോടെ 280രൂപ കൂടി വില വർധനവ് വന്നിരുന്നു.
കേരളത്തിൽ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നുണ്ട്. ട്രോയ് ഔൺസിന് 4,593.39 ഡോളറിലാണ് (1.70 ഡോളറിന്റെ വർധന) ഇന്ന് വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 1.61 ഡോളർ ഉയർന്ന് 88.01 ഡോളറിലെത്തി. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും. കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി. ചികിത്സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതർ കത്തിൽ തുറന്നുപറഞ്ഞു.
അതേസമയം പാലക്കാട് ഒമ്പതുവയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയതിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് നോട്ടീസ് നൽകി. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തും.
സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത ദൃശ്യവും പുറത്തുവന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാര്‍ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംവിഡി ഉദ്യോഗസ്ഥൻ കാറിന്റെ വശത്തായിരുന്നതിനാലാണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദളപതി വിജയ് നായകനാകുന്ന 'ജന നായകൻ' (Jana Nayagan) എന്ന സിനിമയുടെ നിർമ്മാതാക്കളുടെ ഹർജി നിരസിച്ച് സുപ്രീം കോടതി. പകരം കെവിഎൻ പ്രൊഡക്ഷൻസിനോട് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. 2026 ജനുവരി 20 ന് ഹർജി പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
സെന്‍സര്‍ ബോർഡിൽ നിന്ന് അനുമതി ലഭിക്കാൻ ജന നായകൻ ഇപ്പോഴും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇത്. ഈ ആഴ്ച ആദ്യം, മദ്രാസ് ഹൈക്കോടതി ചിത്രത്തിന് അനുമതി നൽകാനുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്റ്റേ ചെയ്തതിനെത്തുടർന്ന്, സിനിമയുടെ നിർമ്മാതാക്കൾ സ്റ്റേയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ രാജ്യം തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ വലിയ പ്രതിസന്ധി. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ താറുമാറായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.
ജോർജിയയിലെ ടിബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ആണ് ഇറാൻ വ്യോമപാത വഴി ഏറ്റവും ഒടുവിൽ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 2:35-നാണ് ഈ വിമാനം ഇറാന് മുകളിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂർണ്ണമായും അടയ്ക്കുകയായിരുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12