Thursday, 15 January 2026

രാത്രിയിൽ ഉറങ്ങാതിരുന്ന് ഫോൺ നോക്കുന്നുണ്ടോ! ആയൂർദൈർഘ്യത്തെ ബാധിക്കും

SHARE



അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനമാണ് രാത്രിയിൽ ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഉറക്കം കുറയുന്നത് ആയൂർദൈർഘ്യം ചുരുങ്ങാൻ വഴിവെയ്ക്കും. 2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് സർവേ നടത്തിയത്.

പഠനം പറയുന്നത് നന്നായി ഉറങ്ങുന്നവരിൽ ആയുസ് വർധിക്കുമെന്നാണ് ഉറക്കം കുറയുന്നവരിൽ നേരെ തിരിച്ചും. ആയൂർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയാൽ ഏറ്റവും പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണ്. ഇതിനൊപ്പം തന്നെ മറ്റ് ചില ഘടകങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കമെന്നിവയാണ് അവയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇനി മറ്റൊരു പ്രധാനകാര്യം ഉറക്കത്തേക്കാൾ ആയൂർദൈർഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് പുകവലിയാണ്. ആരോഗ്യവും ഉറക്കവുമായി ബന്ധമുണ്ടെന്ന് മുൻപ് തന്നെ മനസിലാക്കിയിട്ടുള്ളതാണ്. എന്നാൽ ആയുസും ഉറക്കവും തമ്മിലുള്ള ആഴമുള്ള ബന്ധം വ്യക്തമായ ആദ്യ പഠനമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നതാണ് കണക്ക്.

ഹൃദയാരോഗ്യം, പ്രതിരോധശേഷി, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ആയൂർദൈർഘ്യത്തെ സ്വാധീനിക്കും. ഭക്ഷണവും വ്യായാമവും ഉറക്കവും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യവും മികച്ച ഉറക്കം മൂലം മെച്ചപ്പെടും. ഇതും നിങ്ങൾ എത്രകാലം ജീവിക്കുമെന്നത് നിശ്ചയിക്കും.

ഉറക്കത്തിന് മുമ്പ് വയറുനിറയെ വെള്ളം കുടിക്കരുത്. അത്താഴം കഴിക്കുന്നത് തന്നെ ഉറക്കത്തിന് രണ്ട് മണിക്കൂർ മുമ്പായിരിക്കണം. ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്, ഇവ രാത്രി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും, ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക. പ്രധാനകാര്യങ്ങളിലൊന്ന് ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ഉപയോഗം അവസാനിപ്പിക്കുക എന്നതാണ്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.