Friday, 16 January 2026

കേസിന്റെ പേര് പറഞ്ഞ് പ്രകോപനം; വീടിന്റെ പുറത്തിറങ്ങിയ വിസ്മയ കേസ് പ്രതി കിരണിനെ മർദിച്ച് യുവാക്കൾ

കേസിന്റെ പേര് പറഞ്ഞ് പ്രകോപനം; വീടിന്റെ പുറത്തിറങ്ങിയ വിസ്മയ കേസ് പ്രതി കിരണിനെ മർദിച്ച് യുവാക്കൾ

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടെ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. കിരണിനെ യുവാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. തൊട്ടുപിന്നാലെ യുവാക്കള്‍ ചേര്‍ന്ന് കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം കിരണിന്റെ മൊബൈല്‍ ഫോണ്‍ സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയായിരുന്നു ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്.

2021 ജൂണ്‍ 12നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയയെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിരണിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് വര്‍ഷം തടവും പന്ത്രണ്ട് ലക്ഷം രൂപയുമായിരുന്നു കിരണിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ കാലതാമസം വന്നതോടെ കിരണ്‍ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ ഉത്തരവിറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല: തന്ത്രി സമാജം

ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ ഉത്തരവിറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല: തന്ത്രി സമാജം

കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവർക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ.പി എൻ ഡി നമ്പൂതിരി പറഞ്ഞു.

2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദേവസ്വം മാന്വലിൽ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പെയിൻ തലപ്പത്തേക്ക് നക്ഷത്രക്കണ്ണുള്ള 'ജെൻ സി' രാജകുമാരി, 150 വർഷത്തെ ചരിത്രം തിരുത്തി കുറിക്കുന്നു

സ്പെയിൻ തലപ്പത്തേക്ക് നക്ഷത്രക്കണ്ണുള്ള 'ജെൻ സി' രാജകുമാരി, 150 വർഷത്തെ ചരിത്രം തിരുത്തി കുറിക്കുന്നു

മഡ്രിഡ്: ജെൻ സി കുട്ടികള്‍ക്ക് ഗൗരവകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തിയില്ലെന്നും വായനയും പൊതുബോധവുമില്ലെന്നുമൊക്കെ പറഞ്ഞാണ് ചിലർ സോഷ്യൽ മീഡിയയിൽ ജെന്‍ സികളെ വിമര്‍ശിക്കുന്നത്. എന്നാല്‍ അറിഞ്ഞോളൂ സ്പെയിനിന്‍റെ രാജ്ഞിയാകാൻ ഒരുങ്ങുകയാണ് ഒരു ജെന്‍ സി രാജകുമാരി. ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് സ്പെയിനിന്‍റെ തലപ്പത്തേക്ക് എത്തുന്ന ഈ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരി’ 150 വർഷത്തെ ചരിത്രമാണ് തിരുത്തിക്കുറിക്കുക.

പ്രിൻസസ് ലിയോനോർ

ഫെലിപ്പെ ആറാമൻ രാജാവിന്‍റെയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്‍റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്‌പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ലിയോനോർ. ഒന്നര നൂറ്റാണ്ടിന് ശേഷം സ്പെയിനിന്‍റെ സിംഹാസനത്തിലേക്ക് ഒരു വനിതാ ഭരണാധികാരി എത്തുകയാണ്. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോനോർ രാജകുമാരി സ്‌പെയിനിന്റെ രാജ്ഞി പദവിയിലെത്തുക.

പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ്

2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനോറിന് സ്പെയിൻ സിംഹാസനത്തിന്‍റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. ജന്മനാ രാജപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ തന്നെ ലിയോനോറിന്‍റെ വിദ്യാഭ്യാസവും പരിശീലനങ്ങളും അതനുസരിച്ച് ചിട്ടപ്പെടുത്തിയിരുന്നു. മാഡ്രിഡിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യുകെയിലെ പ്രശസ്തമായ യുഡബ്ല്യുസി അറ്റ്‌ലാന്‍റിക് കോളേജിൽ നിന്നാണ് ലിയോനോർ ഉപരിപഠനം പൂർത്തിയാക്കിയത്. ഭരണഘടനാ മൂല്യങ്ങൾ, നയതന്ത്രം, ആഗോള കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലിയോനോറിന്റെ പഠനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷിനു പുറമേ കറ്റാലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക്, മന്‍റാരിൻ എന്നീ ഭാഷകളിലും ലിയോനോർ പരിജ്ഞാനം നേടിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറു ട്രെയിനുകളിൽ നാലെണ്ണം കേരളത്തിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

ആറു ട്രെയിനുകളിൽ നാലെണ്ണം കേരളത്തിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് വിവരം. ഈ സന്ദർശനത്തിനിടെ 6 പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. 4 എണ്ണം കേരളത്തിനും 2 എണ്ണം തമിഴ്‌നാടിനുമാണ്. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിന് ലഭിക്കുക.

നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണു തമിഴ്‌നാടിനു ലഭിക്കുക. ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം, ചെന്നൈ ബീച്ച്-ചെന്നൈ എഗ്‌മൂർ നാലാം പാത എന്നിവയുടെ സമർപ്പണവും നടക്കും. ദക്ഷിണ റെയിൽവേയിൽ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമ ന്ത്രി നിർവഹിക്കും.

കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടും. മൊത്തം 529 കോടി രൂപ‌യുടെ പദ്ധതികളുടെ സമർപ്പണമാണു നടക്കുക. ഗുരുവായൂർ- തൃശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്നു പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും. അമൃത്ഭാരത് ട്രെയിനുകൾ പ്രതിവാര സർവീസാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നോട്ട് വന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച യുവതിയും ഏഴുവയസുള്ള കുട്ടിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കോണം സ്വദേശികളായ അബ്ദുസലാമിനെയും ഭാര്യ റഷീദയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാഹനം ഓടിച്ച അബ്ദുസലാമിന്‍റെ മകള്‍ ഷഹനയും കാറിലുണ്ടായിരുന്ന ഷഹനയുടെ ഏഴു വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. 

കുടുംബവുമായി ചടയമംഗലത്ത് പോയിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ അക്കോണം പൂവണത്തുമൂട് റോഡിൽ കാര്‍ കയറ്റം കയറുന്നതിനിടെ കാര്‍ പിന്നോട്ട് വരുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കാറിന്‍റെ പിന്നിലെ ഡോറുകള്‍ പൊളിച്ചു കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബ്ദുസലാമിന്‍റെയും റഷീദയുടെയും തലയ്ക്കും ദേഹത്തും മുറിവേൽക്കുകയും എല്ലുകൾക്ക് പോട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു

തിരുവനന്തപുരം: ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

2009 ജൂൺ 1ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അകലെ വെച്ച് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കൊലപാതകമടക്കം ഓട്ടേറെ കേസുകളിൽ പ്രതിയായിരുന്നു ആൽത്തറ അനീഷ്. നഗരമധ്യത്തിൽ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനുസമീപം ബൈക്കിൽ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് ശിരസ് പിളർന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതോടെ കേരളത്തിൽ ആദ്യമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വനിതയായിരുന്നു ശോഭാ ജോൺ. കേസിൽ മൂന്നാം പ്രതിയായിരുന്നു ശോഭ. കേപ്പൻ അനിൽ എന്ന അനിൽ കുമാർ ആണ് ഒന്നാം പ്രതി, പൂക്കട രാജൻ, ചന്ദ്രബോസ്, അറപ്പ് രതീഷ്, സജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളികളെ എങ്ങനെ ശാസ്ത്രീയമായി പറ്റിക്കാം? വിദ്യാർ‌ത്ഥികൾക്ക് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ വക ക്ലാസ്

മലയാളികളെ എങ്ങനെ ശാസ്ത്രീയമായി പറ്റിക്കാം? വിദ്യാർ‌ത്ഥികൾക്ക് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ വക ക്ലാസ്

തട്ടിപ്പ് എന്ന വാക്ക് കേട്ടാൽ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന സംഭവങ്ങളിൽ ഒന്നാണ് സോളാർ തട്ടിപ്പ്. ഈ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്റെ പേരും രൂപവുമൊന്നും ആരും മറന്നുകാണില്ല. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം തട്ടിപ്പിന്റെ പുതിയ മുഖവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇയാള്‍. സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പുമായി ബിജു രംഗത്ത് വന്നിരിക്കുന്നത്.

കൊച്ചി എന്‍‌എച്ച്എഫ് എന്ന തട്ടിപ്പ് സ്ഥാപനം നടത്തുന്ന സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാറുണ്ട്. സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സിഎസ്ആര്‍ ഫണ്ടിംഗിനേക്കുറിച്ച് ക്ലാസെടുക്കുന്നത്. എം എസ് ഡബ്ല്യു നേടിയ വിദ്യാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തട്ടിപ്പ് സ്ഥാപനത്തിലേക്ക് ജോലിയ്ക്ക് കയറ്റാറുമുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ ഉദ്യോഗാര്‍ത്ഥികള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്ഥാപനം വിടുകയാണ് പതിവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു

ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു

വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭകരിൽ 800 പേരെ വധശിക്ഷക്ക് വിധേയരാക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ശിക്ഷ മരവിപ്പിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വെളിപ്പെടുത്തി. പ്രക്ഷോഭരെ അടിച്ചമർത്താനായി വധശിക്ഷ നടപ്പിലാക്കിയാൽ അതിഭീകരമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടത്തെ ട്രംപ് നേരിട്ടറിയിച്ചതായി കരോലിൻ ലീവിറ്റ് പറഞ്ഞു.

ഇറാനിൽ പ്രതിഷേധങ്ങൾ കടുപ്പിച്ചതിന് ശേഷം ഏകദേശം 2400 ഓളം പേർ കൊല്ലപ്പെട്ടതായി ചില മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു. 800 പേരുടെ വധശിക്ഷ ഇന്നലെ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചിരുന്നതായുള്ള വിവരം ട്രംപിന് ലഭിച്ചതിനെ തുടർന്നാണ് ഇറാൻ അധികാരികളുമായി നേരിട്ട് സംസാരിച്ചതെന്നും കർശന മുന്നറിയിപ്പ് നൽകിയതെന്നും കരോലിൻ ലീവിറ്റ് വെളിപ്പെടുത്തു. തുടർന്നാണ് ഇറാൻ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞതെന്നും കരോലിൻ ലീവിറ്റ് വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ സ്‌കൂട്ടറില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുകയൂര്‍ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ നൗഫിയയാണ് (33) മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന ഭര്‍ത്താവ് ഉള്ളാട്ടില്‍ സഹീറലിക്കും (41) പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെ കുന്നുംപുറം കൊടക്കല്ലില്‍വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു.

നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേ ഷം ഉച്ചക്ക് രണ്ടിന് പുകയൂര്‍ പൊറ്റാണിക്കല്‍ ജു മാമസ്ജിദ് ഖബര്‍സ്ഥാനി ല്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നൗഫിയയുടെ മാതാ വ്: ഖദീജ ചാലില്‍, മക്ക ള്‍: ഫാത്തിമ ഹന്ന, ഫാ ത്തിമ ഹാനിയ, മുഹമ്മദ് ഹാനിഫ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദേ ഭാരത് ട്രെയിനുകളുടെ പ്രധാന ഹബ് ആയി ഈ ദക്ഷിണേന്ത്യൻ നഗരം

വന്ദേ ഭാരത് ട്രെയിനുകളുടെ പ്രധാന ഹബ് ആയി ഈ ദക്ഷിണേന്ത്യൻ നഗരം

വന്ദേ ഭാരത് (Vande Bharat) ട്രെയിനുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ്ബുകളിൽ ഒന്നായി സ്ഥാനമുറപ്പിച്ച് ബംഗളൂരു. ഒന്നിലധികം സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളാണ് നഗരത്തെ അയൽ സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. ബംഗളൂരുവിനെ തമിഴ്‌നാടുമായും കേരളവുമായും തെലങ്കാനയുമായും ബന്ധിപ്പിച്ച് വന്ദേ ഭാരത് സർവീസുണ്ട്.
ബംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ ലിസ്റ്റ് അടങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇതിൽ ട്രെയിനിന്റെ പേര്, സഞ്ചരിച്ച ദൂരം, എടുത്ത സമയം എല്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്.
* മധുര വന്ദേ ഭാരത്
ഈ ട്രെയിൻ ഉച്ചയ്ക്ക് 1.30ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടും. സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ രാത്രി 8.40ന് മധുരയിൽ എത്തുന്നു. ഏകദേശം 580 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ യാത്രയ്ക്ക് 8 മണിക്കൂർ എടുക്കുന്നു. മറ്റ് ട്രെയിൻ സർവീസുകളേക്കാൾ വളരെ വേഗത്തിലുള്ള ബദൽ മാർഗ്ഗമാണിത്.