Friday, 16 January 2026

'കലോത്സവത്തിൽ സ്വർണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വർണം നോക്കപ്പാ': പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്

'കലോത്സവത്തിൽ സ്വർണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വർണം നോക്കപ്പാ': പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്

മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് അടിക്കുന്നവർ, കപ്പ് സ്വർണമാണെന്ന് ഉറപ്പു വരുത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.  കപ്പിലെ സ്വർണം ചെമ്പാക്കിയോ എന്ന് പരിശോധിക്കണം. കപ്പ് കൊണ്ടു പോകും മുൻപ് നന്നായി പരിശോധിച്ചാൽ നല്ലത് എന്നാണ് അബ്ദുറബ്ബിന്‍റെ പരിഹാസം. 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന് സമാനമായ വരികൾ ചേർത്താണ് അബ്ദുറബ്ബിന്‍റെ കുറിപ്പ്.

"സ്വർണ്ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്,

സ്വർണ്ണം ചെമ്പാക്കിയോ,

സ്വർണ്ണപ്പാളികൾ മാറ്റിയോ

കപ്പ് കൊണ്ടു പോകും മുമ്പ് നന്നായി പരിശോധിച്ചാൽ നിങ്ങൾക്ക് നല്ലത്

സ്വർണ്ണം കട്ടവരാണപ്പാ

കപ്പിലെ സ്വർണ്ണം നോക്കപ്പാ!"- എന്നാണ് പി കെ അബ്ദുറബ്ബിന്‍റെ കുറിപ്പ്.

അതിനിടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യു ഡി എഫ് നിയമിച്ച ബോർഡും കുരുക്കിലാണ്. പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡാണ് വാജി വാഹനം തന്ത്രിക്ക് നൽകിയത്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.2012ലാണ് ബോർഡ് കമ്മീഷണർ ഈ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോ‍ർഡ് തീരുമാനം. ഇതുമറികടന്നാണ് തന്ത്രിക്ക് വാജി വാഹനം കൈമാറിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് ഇവിടെ നിന്ന്...'; #L365 സ്ക്രിപ്റ്റ് പൂജയ്ക്ക് വച്ച് തരുൺ മൂർത്തി

'എന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് ഇവിടെ നിന്ന്...'; #L365 സ്ക്രിപ്റ്റ് പൂജയ്ക്ക് വച്ച് തരുൺ മൂർത്തി

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ജനുവരി 23 നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഇപ്പോഴിതാ അതിന് മുന്നോടിയായി വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തിരക്കഥ പൂജയ്ക്ക് വച്ചിരിക്കുകയാണ് തരുൺ മൂർത്തി. തന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണെന്നും, അവിടെ നിന്നും ആരംഭിക്കുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും തരുൺ മൂർത്തി കുറിച്ചു.

"എന്റെ എല്ലാ സിനിമകളും ആരംഭിക്കുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണ്. എന്റെ കല, എഴുത്ത് എല്ലാം ജനിച്ചത് ഇവിടെയാണ്. ഈ പുണ്യസ്ഥലത്ത് നിന്ന് വീണ്ടും ആരംഭിക്കുന്നതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നില്ല." തരുൺ മൂർത്തി കുറിച്ചു.

അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഡ്രോപ്പ് ആയതിന് ശേഷമാണ് ഇതേ ബാനറിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിനായുള്ള ലൊക്കേഷന്‍ ഹണ്ടിംഗിനിടെ തരുണ്‍ മൂര്‍ത്തി ഇന്നലെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചർച്ചയായിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം; സ്കൂളുകൾക്ക് അവധി നീട്ടി നൽകി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം; സ്കൂളുകൾക്ക് അവധി നീട്ടി നൽകി

ദില്ലി: ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനമായി തുടരുന്നു. നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി നൽകി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത പുകമഞ്ഞ് ദൃശ്യപരിധിയെ ബാധിച്ചു. ദില്ലിയിൽ കനത്ത പുകമഞ്ഞ് വ്യോമ റെയിൽ ഗതാഗതത്തെ സാരമായ ബാധിച്ചു.

ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകിയിട്ടുണ്ട്. 4.3 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ശൈത്യ തരംഗത്തോടൊപ്പം ദില്ലിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുന്നു. വളരെ മോശം വിഭാഗത്തിലാണ് നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിട്ടുമാറാത്ത തലവേദന മാറാൻ യുവതി പച്ച മത്സ്യത്തിന്‍റെ പിത്താശയം വിഴുങ്ങി, ഐസിയുവിൽ കിടന്നത് 23 ദിവസം!

വിട്ടുമാറാത്ത തലവേദന മാറാൻ യുവതി പച്ച മത്സ്യത്തിന്‍റെ പിത്താശയം വിഴുങ്ങി, ഐസിയുവിൽ കിടന്നത് 23 ദിവസം!

ആസ്മ, ശ്വാലം മുട്ട് മാറാനായി പച്ച മീന്‍ വിഴുങ്ങുന്ന ഒരു ചികിത്സാ രീതി ആന്ധ്രാപ്രദേശിൽ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇത്തരം പ്രാചീന ചികിത്സാ രീതികൾ ശാസ്ത്രീയമല്ലെന്നും അവ അപകടകരമാണെന്നും ആധുനീക വൈദ്യശാസ്ത്രം പറയുന്നു. അതേസമയം വർഷത്തിൽ ഒരു പ്രത്യേക ദിവസം ആന്ധ്രയിൽ ആസ്മ ചികിത്സയ്ക്കായി മീൻ വിഴുങ്ങാനെത്തുന്നവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് വിട്ടുമാറാത്ത തലവേദന മാറാൻ കിഴക്കൻ ചൈനയിലെ ഒരു സ്ത്രീ പച്ച മീനിന്‍റെ പിത്താശയം വിഴുങ്ങിയത്. ഇതിന് പിന്നാലെ ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകൾ.

തലവേദന മാറാൻ മീനിന്‍റെ പിത്താശയം

പ്രദേശത്തെ നാടോടി വിശ്വാസ പ്രകാരമാണ് ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ലിയു എന്ന് വിളിക്കുന്ന 50 വയസ്സുള്ള സ്ത്രീ, തലവേദന മാറാൻ പച്ച മീനിന്‍റെ പിത്താശയം വിഴുങ്ങിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിനുകൾ ഒഴിവാക്കാനും സഹായിക്കുമെന്നാണ് പ്രദേശത്തെ പരമ്പരാഗത വിശ്വാസമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഡിസംബർ 14 -ന് രാവിലെ, ലിയു ഒരു പ്രാദേശിക മാർക്കറ്റിൽ നിന്ന് 2.5 കിലോഗ്രാം ഭാരമുള്ള ഒരു ഗ്രാസ് കാർപ്പ് വാങ്ങി. വീട്ടിലെത്തിയതിന് പിന്നാലെ മത്സ്യത്തിന്‍റെ പിത്താശയം മാത്രമെടുത്ത് അവ‍ർ പച്ചയ്ക്ക് വിഴുങ്ങി. ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരുന്ന തലവേദന മാറാനാണ് അവർ അത് കഴിച്ചതെങ്കിലും രണ്ട് മണിക്കൂറിന് ശേഷം, ലിയുവിന് കടുത്ത ഛർദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങി. ഓരോ നിമിഷം കഴിയുന്തോറും അവരുടെ ആരോഗ്യനില വഷളായി. പിന്നാലെ ലിയുവിന്‍റെ കുടുംബം അവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഷിക്ക് പകരം വിരലില്‍ മാര്‍ക്കര്‍പേന ഉപയോഗിച്ചെന്നാണ് ആരോപണം;വോട്ട് ചോരി ഒരു രാജ്യദ്രോഹപ്രവൃത്തിയെന്ന് രാഹുല്‍

മഷിക്ക് പകരം വിരലില്‍ മാര്‍ക്കര്‍പേന ഉപയോഗിച്ചെന്നാണ് ആരോപണം;വോട്ട് ചോരി ഒരു രാജ്യദ്രോഹപ്രവൃത്തിയെന്ന് രാഹുല്‍

ഡൽഹി:വോട്ട് ചോരി ഒരു രാജ്യദ്രോഹ പ്രവൃത്തി ആണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ബ്രിഹാന്‍ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ വിരലില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ചെന്ന ആരോപണങ്ങളില്‍ പ്രതികരിച്ചാണ് രാഹുലിന്‍റെ പ്രതികരണം. ഇത്തരം കൃത്രിമത്വം വഴി ജനാധിപത്യത്തിന്മേലുള്ള പൗരന്മാരുടെ വിശ്വാസം തകർക്കപ്പെടുന്നു എന്നും രാഹുൽ ഗാന്ധി സാമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

കൂടുതൽ പരാതികൾ ലഭിച്ചതോടെ മഹാരാഷ്ട്ര സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ജനങ്ങളുടെ ഇടയിൽ ആശങ്കയും സംശയവും ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടു. ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രശ്നം രൂക്ഷമായി ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇലക്ഷൻ കമ്മീഷന്റെ മുന്നറിയിപ്പ്. സംസ്ഥാന ഇലക്ഷൻ കമ്മിഷണർ ദിനേഷ് വാഗ്മാരെ ബിജെപിയുമായി ഒത്തുചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും അതിനാൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യണമെന്നും ഉദ്ദവ് താക്കറേ ആവശ്യപ്പെട്ടിരുന്നു.

വോട്ടിങ് മഷി മായുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച ദിനേഷ് വാഗ്മാരെ അസിട്ടോൺ അഥവാ നെയ്ൽ പോളിഷ് ഉപയോഗിച്ച് മഷി മായിക്കാൻ സാധിക്കില്ലെന്നും അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിച്ചു. കൂടാതെ വോട്ടർമാരിൽ ആരെങ്കിലും വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും ദിനേഷ് വാഗ്മാരെ കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി യുഎഇ; ബ്രിട്ടീഷ് സർവകലാശാലകളിലെ സ്കോളർഷിപ്പ് നിർത്തലാക്കി

ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി യുഎഇ; ബ്രിട്ടീഷ് സർവകലാശാലകളിലെ സ്കോളർഷിപ്പ് നിർത്തലാക്കി

ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നതിനായി  തങ്ങളുടെ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സർക്കാർ സ്കോളർഷിപ്പുകൾ യുഎഇ നിർത്തലാക്കി. ഇസ്‌ലാമിക തീവ്രവാദം വർദ്ധിച്ചുവരുന്ന  റിപ്പോർട്ടുകളുടെ  സാഹചര്യത്തിലാണിത്. ബ്രിട്ടനിലെ കാമ്പസുകളിൽ മുസ്ലീം ബ്രദർഹുഡിന്റെ സ്വാധീനം ശക്തമാകുന്നത് തങ്ങളുടെ വിദ്യാർത്ഥികളെ മോശമായി ബാധിക്കുമെന്ന ആശങ്കയിലാണ് യുഎഇ ഭരണകൂടം ഈ തീരുമാനമെടുത്തത്.  യുഎഇയടക്കം പല ഇസ്‌ലാമിക രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള  മുസ്ലീം ബ്രദർഹുഡിനെ നിരോധിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ വിസമ്മതത്തെത്തുടർന്നാണ് ഈ നടപടി.

കഴിഞ്ഞ വർഷം ജൂണിൽ തന്നെ സ്കോളർഷിപ്പുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിരുന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദേശ സർവകലാശാലകളുടെ പുതിയ പട്ടികയിൽ നിന്ന് ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ എമിറാത്തി (യുഎഇ) വിദ്യാർത്ഥികൾക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ച് ബ്രിട്ടനിൽ ഉന്നതപഠനം നടത്താൻ  സാധിക്കില്ല. അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ഇപ്പോഴും പട്ടികയിലുണ്ടെങ്കിലും ബ്രിട്ടനെ ഒഴിവാക്കിയത് ബോധപൂർവമാണെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.

ബ്രിട്ടീഷ് കാമ്പസുകളിൽ തീവ്രവാദ സ്വഭാവമുള്ള പ്രവണതകൾ വർദ്ധിക്കുന്നതായി ബ്രിട്ടനിലെ തന്നെ 'പ്രിവെന്റ്' (Prevent) ഡാറ്റ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ഈ തീരുമാനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്നാ താൻ കേസ് കൊട് നു ശേഷം വീണ്ടും ഒരു സോഷ്യൽ സറ്റയറുമായി സന്തോഷ് ടി. കുരുവിള

ന്നാ താൻ കേസ് കൊട് നു ശേഷം വീണ്ടും ഒരു സോഷ്യൽ സറ്റയറുമായി സന്തോഷ് ടി. കുരുവിള

പുതുമുഖങ്ങളായ അഭിനേതാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒട്ടനവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ നൂറോളം പുതുമുഖങ്ങളായ അഭിനേതാക്കൾക്കൊപ്പം തന്നെ ഏകദേശം നാനൂറോളം പക്ഷിമൃഗാദികളെയും പരിശീലിപ്പിച്ച് പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ വന്നാലോ ? അതാണ് നടനും സംവിധായകനുമായ രാജേഷ് മാധവൻ ഒരുക്കുന്ന ആദ്യ സിനിമ “പെണ്ണും പൊറാട്ടും”.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മനുഷ്യരും മൃഗങ്ങളും ഒന്നിച്ച് വരുന്ന വളരെ വ്യത്യസ്തമായ പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തുന്ന ‘പെണ്ണും പൊറാട്ടും’ നിർമ്മിക്കുന്നത് മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കോട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

നാനൂറോളം പക്ഷിമൃഗാദികളും നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.ഒരു വർഷത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കും കൃത്യമായ അഭിനയ പരിശീലനത്തിനും ശേഷമാണ് ചിത്രം പൂർത്തിയാക്കിയത്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കൂടാതെ ഒരു സസ്പെൻസ് എലമെന്റ് ആയി മലയാള സിനിമയിലെ ഒരു യുവ സൂപ്പർ താരം ഉൾപ്പടെ ചില പ്രമുഖ താരങ്ങൾ ശബ്ദ സാന്നിധ്യമായി ‘പെണ്ണും പൊറാട്ടി’ലും എത്തുന്നുണ്ട്. ഫാന്റസിയും സോഷ്യൽ സറ്റയറും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്. ‘ഭീഷ്മ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇലക്‌ട്രിക് ബസ് വിവാദം; നിലവിലെ സാഹചര്യം തുടരും, ഗണേശ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി മേയർ വി വി രാജേഷ്

ഇലക്‌ട്രിക് ബസ് വിവാദം; നിലവിലെ സാഹചര്യം തുടരും, ഗണേശ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി മേയർ വി വി രാജേഷ്

തിരുവനന്തപുരം: കോർപ്പറേഷനിലെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെ മേയർ വി വി രാജേഷ് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി. ഇലക്‌ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാനാണ് ചർച്ചയിൽ തീരുമാനമായത്.

എല്ലാ മന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതെന്ന് വി വി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മേയർ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇരുവരും ചർച്ച നടത്തിയെങ്കിലും കരാർ പാലിക്കുന്നതിലടക്കമുള്ള തർക്കം ഇനിയും പരിഹരിച്ചിട്ടില്ല

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതോടെയാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ലഭിച്ച ഇലക്‌ട്രിക് ബസുകൾ ചർച്ചയായത്. നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ ഓടിയിരുന്ന 113 ബസുകൾ ലാഭകരമല്ലെന്ന് വിലയിരുത്തിയാണ് ഗതാഗത മന്ത്രി ഇടപെട്ട് മറ്റ് സ്ഥലങ്ങളിലേക്ക് ഓടിക്കാൻ തുടങ്ങിയത്. എന്നാൽ, ഈ ബസുകൾ ഇനി നഗരത്തിനുള്ളിൽ ഓടിയാൽ മതിയെന്ന് വി വി രാജേഷ് നിലപാടെടുത്തതോടെ വിഷയം വിവാദമാവുകയായിരുന്നു

മറ്റ് ഡിപ്പോകൾക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നായിരുന്നു കോർപ്പറേഷന്റെ ആവശ്യം. നഗരത്തിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ സർവീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോർപ്പറേഷന് നൽകുന്നതിൽ വീഴ്‌ചയുണ്ടെന്നും നേരത്തേ വി വി രാജേഷ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ബസുകൾ 24 മണിക്കൂറിനുള്ളിൽ തിരിച്ച് നൽകുമെന്നും പകരം ബസുകൾ കെഎസ്‌ആർടിസി ഇറക്കുമെന്നും കെ ബി ഗണേശ് കുമാർ മറുപടി നൽകി. തുടര്‍ന്ന് ഇലക്ട്രിക് ബസുകള്‍ നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഒരുപാട് സ്ഥലമുണ്ടെന്നും അത്തരത്തിൽ ബസ് തിരിച്ചെടുക്കാൻ ഉദ്ദേശമില്ലെന്നും മേയറും തിരിച്ചടിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കുക അടച്ചിട്ട കോടതി മുറിയിൽ. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് ഹാജരാകും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിശദമായ വാദം ജാമ്യഹർജിയിൽ ഉണ്ടാകും. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും. ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാന്‍ ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. 2024 ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്. യുവതിക്കെതിരായ സൈബർ അധിക്ഷേപം നടത്തിയതിന് കോണ്‍ഗ്രസ് പ്രവർത്തകനായ ഫെനി നൈനാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പൊലീസിന്‍റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോളിവുഡ് താരം മൃണാൾ താക്കൂറും നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്.

ബോളിവുഡ് താരം മൃണാൾ താക്കൂറും നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്.

ബോളിവുഡ് താരം മൃണാൾ താക്കൂറും നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുന്നു എന്നാണ് അഭ്യൂഹം. പക്ഷേ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾ നടക്കുന്നത്. സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്‌ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്‌ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് അഭ്യൂഹം തുടങ്ങിയത്. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ, അജയ് ദേവ്‌ഗൺ ആണ് ധനുഷിനെ ക്ഷണിച്ചതെന്നാണ് മൃണാൾ ഇതിനോട് പ്രതികരിച്ചത്.

പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നു. ധനുഷ് ചിത്രം 'തേകെ ഇഷ്‌ക് മേ'യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവയ്‌ക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു. മൃണാളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ധനുഷ് കമന്റ് ചെയ്യാറുമുണ്ട്