Monday, 19 January 2026

നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്തു; സംഭവം ടയർ റിപ്പയർ ചെയ്യാനെത്തിയപ്പോൾ, പ്രതി പിടിയിൽ

നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്തു; സംഭവം ടയർ റിപ്പയർ ചെയ്യാനെത്തിയപ്പോൾ, പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: നാട്ടിൽ പോകാനിരുന്ന ഏഷ്യൻ പ്രവാസിയിൽ നിന്ന് കാറും 640 ദിനാറും മോഷ്ടിച്ച കുവൈത്തി പൗരനെ സാൽമിയ പൊലീസ് പിടികൂടി. ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ പ്രതി. അവധിക്കാലത്തെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് 640 ദിനാറിന്‍റെ ചെക്ക് മാറി മടങ്ങുകയായിരുന്നു പ്രവാസി. യാത്രാമധ്യേ തന്‍റെ സെഡാൻ കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് അദ്ദേഹം അടുത്തുള്ള ടയർ റിപ്പയർ ഷോപ്പിൽ എത്തി. കാർ ഓഫാക്കാതെ തന്നെ അദ്ദേഹം ടയർ ശരിയാക്കാൻ നൽകുകയും കടയിൽ പണം നൽകാൻ പോവുകയും ചെയ്തു. ഈ സമയം തക്കം പാർത്തിരുന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന കാറുമായി കടന്നുകളയുകയായിരുന്നു. കാറിനുള്ളിൽ പ്രവാസി ബാങ്കിൽ നിന്ന് മാറ്റിയ 640 ദിനാറും ഉണ്ടായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ച് നടത്തിയ റെയ്ഡിൽ ഇയാളെ സാൽമിയ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച കാർ റുമൈത്തിയ ഏരിയയിലെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രതി പ്രവാസിയെ പിന്തുടർന്നതാണോ എന്ന് വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാൽ കൊടുക്കാനെന്ന വ്യാജേന ഇരുന്നു; ആരുമറിയാതെ കടൽ തീരത്തേക്ക്, ശരണ്യ കുഞ്ഞിനെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെ

പാൽ കൊടുക്കാനെന്ന വ്യാജേന ഇരുന്നു; ആരുമറിയാതെ കടൽ തീരത്തേക്ക്, ശരണ്യ കുഞ്ഞിനെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെ

കണ്ണൂര്‍: തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ കുറ്റക്കാരിയാണെന്ന് വിധിച്ചിരിക്കുകയാണ് കോടതി. കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം കൊലപാതകക്കുറ്റം ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടി വെക്കാനായിരുന്നു ശരണ്യയുടെ പ്ലാന്‍.

ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം ശരണ്യ വിളിച്ചിട്ടാണ് പ്രണവ് വീട്ടിലെത്തുന്നത്. തുടര്‍ന്ന് കുഞ്ഞിനെ കാണാതായ കുറ്റം ഭര്‍ത്താവിനുമേല്‍ ആരോപിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യമെല്ലാം ശരണ്യ പ്രണവിനെ പഴിചാരി. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശരണ്യയാണ് കുറ്റക്കാരിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.2020 ഫെബ്രുവരി 17-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സംഭവദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. ഉടനെ കുഞ്ഞും ഭര്‍ത്താവും ഉണര്‍ന്നു. ആസൂത്രണം പാളാതിരിക്കാന്‍ പാല്‍ കൊടുക്കാനെന്ന വ്യാജേന ശരണ്യ കസേരയില്‍ കുറേനേരമിരുന്നു.

ഭര്‍ത്താവ് ഉറങ്ങിയെന്ന് മനസിലാക്കി പിന്‍വാതില്‍ തുറന്ന് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കടല്‍ത്തീരത്തേക്ക് നടന്നു. തുടര്‍ന്ന് കുട്ടിയെ കടലിലേക്കിട്ടു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്തു. പിന്നീട് വീണ്ടും കുഞ്ഞിനെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കല്ലില്‍ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

കുഞ്ഞിനെ കാണാതായപ്പോള്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

കുറ്റം പ്രണവില്‍ ചുമത്തിയ ശേഷം, കാമുകന്‍ നിധിനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. കേസില്‍ പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിച്ചിരിക്കുന്നത്. ശരണ്യയുടെ ആണ്‍സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതെവിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. 98 വയസുള്ള ലീലാവതി ടീച്ചര്‍ പുലര്‍ച്ചെ 3 മണിക്ക് എഴുന്നേല്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ആദ്യം വായനയും പിന്നെ എഴുത്തും. നമുക്ക് എല്ലാം ഉത്തേജനം നല്‍കുന്ന കാര്യമാണത്. ടീച്ചര്‍ തന്റെ ജീവിതത്തില്‍ ഒരുപാട് എഴുതിയിട്ടുണ്ട്. ഒരുപാട് പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ എന്നെ ആകര്‍ഷിച്ചത് ടീച്ചറുടെ ‘ കള്‍ച്ചര്‍ ഓഫ് സൈലന്‍സ്’ എന്ന ആശയമാണ്. നിശബ്ദതയുടെ സംസ്‌കാരമെന്നത് ഭീരുത്വത്തിന്റെ സംസ്‌കാരം കൂടിയായാണ് ഞാന്‍ കാണുന്നത്. രാജ്യത്തുടനീളം, ജനങ്ങള്‍ പല കാര്യങ്ങള്‍ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് പറയാനുള്ള ധൈര്യമില്ല. മഹത്തായ രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് നിശബ്ദതയില്ല. മഹത്തായ രാജ്യങ്ങളും വ്യക്തിത്വങ്ങളുമുണ്ടാകുന്നത് വ്യക്തമായി അവരുടെ അഭിപ്രായങ്ങള്‍ ശക്തമായി രേഖപ്പെടുത്തുമ്പോഴാണ് – രാഹുല്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചുമകന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും പുരസ്‌കാരം ലഭിച്ചുവെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചുവെന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ടുവെന്നും ചടങ്ങില്‍ സംസാരിക്കവേ ടീച്ചര്‍ ചൂണ്ടിക്കാട്ടി. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കുന്നതായും ലീലാവതി ടീച്ചര്‍ അറിയിച്ചു.

മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ ശ്രീ പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും സാഹിത്യനിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍, എഴുത്തുകാരി ശ്രീമതി കെ.എ. ബീന, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാരനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം

'യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ആരോപിച്ചത്. കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരില്‍ പോയിരുന്നു. ഈ സമയം അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് യുവതി വീഡിയോ പങ്കുവെച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സെെനികന് വീരമൃത്യു

ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സെെനികന് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സെെനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കിഷ്ത്വാറിലെ സിംഗ് പോര മേഖലയിൽ സെെന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ഈ മേഖലയിൽ ജെയ്ഷേ ഭീകരരുടെ എട്ടുപേർ അടങ്ങുന്ന സംഘം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സെെന്യം അവിടെ എത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറൽ വീഡിയോയെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് 'മെൻസ് കമ്മീഷൻ'

വൈറൽ വീഡിയോയെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് 'മെൻസ് കമ്മീഷൻ'

കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് 'മെന്‍സ് കമ്മീഷന്‍'. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്.

വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വര്‍ഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷന്റെ മനോവിഷമം മൂലമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ വ്യാജ പ്രചരണം നടത്തുകയാണ്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം യുവതി മനഃപൂർവം ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ച് ദീപക്കിന്റെ കുടുംബവും രംഗത്തുവന്നു. ഇവർ കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതിയും നല്‍കി. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടത്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപകിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ വനിതാ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് 10 ലക്ഷം രൂപ തട്ടിയ പ്രതി പഞ്ചാബിൽ നിന്ന് പിടിയിൽ

കണ്ണൂരിൽ വനിതാ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് 10 ലക്ഷം രൂപ തട്ടിയ പ്രതി പഞ്ചാബിൽ നിന്ന് പിടിയിൽ

കണ്ണൂരിൽ വനിതാ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി. ലുധിയാന സ്വദേശിയായ ജീവൻ റാമിനെയാണ് (28) കണ്ണൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 10.5 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ലുധിയാനയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ നവംബർ 30-നാണ് മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതി ഡോക്ടറെ വാട്ട്സ് ആപ്പ് വഴി വീഡിയോ കോൾ ചെയ്തത്. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെടുകയുമായിരുന്നു. ഭയന്നുപോയ ഡോക്ടർ വിവിധ അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപ അയച്ചു നൽകി. ഈ തുക മുഴുവൻ പ്രതി ജീവൻ റാം ചെക്ക് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതി നിരന്തരമായി തന്റെ ലൊക്കേഷൻ മാറ്റിക്കൊണ്ടിരുന്നത് പോലീസിനെ വലച്ചിരുന്നു. എങ്കിലും പഞ്ചാബിലെ കൊടും തണുപ്പും മറ്റ് പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചു ദിവസത്തോളം പിന്തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘത്തിൽ എസ്ഐ ജ്യോതി ഇ, സിപിഒ സുനിൽ കെ എന്നിവരും ഉണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാം, ഒരാൾ നൽകേണ്ടത് 3500 ദിനാര്‍

അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാം, ഒരാൾ നൽകേണ്ടത് 3500 ദിനാര്‍

കോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് അജിത്. സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റേസിങ്ങിൽ ആണ്. ഇപ്പോഴിതാ അജിത്തിനൊപ്പം യാത്ര ചെയ്യാൻ അവസരമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. റേസിങ്ങിന്റെ പ്രൊമോഷന്റെ ഭാഗമായി അജിത്തിനൊപ്പം ഫെരാരിയില്‍ ദുബായ് ഓട്ടോഡ്രോമില്‍ ഒരു റൗണ്ട് റൈഡ് ചെയ്യാം. കഴിഞ്ഞദിവസം ഇതിന്റെ പരസ്യം അജിത് കുമാര്‍ റേസിങ് തന്നെയാണ് പുറത്തുവിട്ടത്. ജനുവരി 25നാണ് ഈ ഓഫര്‍. 3500 ദിനാര്‍ നല്‍കിയാല്‍ അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാമെന്നാണ് പരസ്യത്തില്‍. ഇന്ത്യൻ രൂപയിൽ ഒരാൾക്ക് 86,000 രൂപയാണ്. നടന്റെ ആരാധകർക്കും റേസിങ്ങിനോട് കമ്പം ഉള്ളവർക്കും ആകാംഷ നിറഞ്ഞ വാർത്തയാണിത്.

എന്നാൽ ഈ പരസ്യത്തിന് നേരെ ട്രോളുകൾ എത്തുന്നുണ്ട്. ‘ഒരു നല്ല റേസിങ് ടീമിന് ഇങ്ങനെയുള്ള പ്രൊമോഷന്‍ ആവശ്യമില്ല. നല്ലതാണെങ്കില്‍ വിജയിക്കും’ എന്നാണ് വിമർശനങ്ങൾ. നേരത്തെ അജിത് നായകനായി എത്തിയ തുനിവ് എന്ന സിനിമയുടെ റിലീസ് സമയത്ത് 'നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല, ആ സിനിമ തന്നെയാണ് പ്രൊമോഷൻ' എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ട്രോളാക്കി മാറ്റിയത്. പരസ്യവും പ്രൊമോഷനുമൊന്നും ചെയ്യാന്‍ താത്പര്യമില്ലാത്ത ആളാണ് അജിത്ത് എന്ന ധാരണ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു, ഇക്കാരണം കൊണ്ടാണ് ട്രോളുകൾ കൂടുന്നത്.

എന്നാൽ, അജിത്തിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. റേസിങ് ടീം നടത്തണമെങ്കിൽ പണം ആവശ്യമാണെന്നും ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നത് വഴി സ്‌പോൺസർമാർ വരുകയും അത് ടീമിനെ സംരക്ഷിക്കുകയും ചെയ്യുമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ അജിത്തിന്റെ ഈ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

അതേസമയം, ഗുഡ് ബാഡ് അഗ്ലി ആണ് അവസാനം പുറത്തുവന്ന അജിത് ചിത്രം. ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ 71കാരിയെ വഴിയിൽ ഇറക്കിവിട്ടു; പരാതി

സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ 71കാരിയെ വഴിയിൽ ഇറക്കിവിട്ടു; പരാതി

പത്തനംതിട്ട: സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി. പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ (71) കയ്യാണ് ഒടിഞ്ഞത്. ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടിൽ ഓടുന്ന മാടപ്പള്ളിൽ എന്ന ബസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇന്നലെ ഇലന്തൂരിലായിരുന്നു സംഭവം. കോഴഞ്ചേരി സി കേശവൻ സ്‌ക്വയറിന് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് ഓമന കയറിയത്. അമിതവേഗത്തിലായിരുന്ന ബസ് ബ്രേക്കിട്ടപ്പോഴാണ് താൻ ബസിനുള്ളിലേക്ക് തെറിച്ച് വീണതെന്ന് ഓമന വിജയൻ പറയുന്നു. ഇടതുകയ്‌ക്ക് പരിക്ക് പറ്റിയെങ്കിലും ബസ് നിർത്താൻ പോലും ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ മറ്റ് യാത്രക്കാർ ബഹളം വച്ചപ്പോഴാണ് ബസ് പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുന്നിലുള്ള റോഡിൽ നിർത്തി ഓമനയെ ഇറക്കിവിട്ടത്.

പരിക്കേറ്റ കയ്യുമായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കൈപ്പത്തിക്ക് താഴെ ഒടിവ് ഉണ്ടായതായി കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ ക്രൂരതയ്‌ക്കെതിരെ ഓമന ആറന്മുള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ​ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ​ദിവസത്തേക്ക് കൂടി എൻ വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിട്ടിരിക്കുകയാണ്. തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യഹർജി പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയാനായി മാറ്റി. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു.കേസിൽ റിമാൻഡിലായ തന്ത്രിക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. 22 ന് വിജിലൻസ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. തന്ത്രിയുടെ ജാമ്യഹർജിയും 22 ലേക്ക് മാറ്റിയിരിക്കുകയാണ്.