തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പടക്കം കെട്ടുന്നതിനിടെ തിരി സ്പാർക്ക് ചെയ്തതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സജിന്റെ മുഖത്തും കൈയ്യിലുമാണ് പരിക്കേറ്റത്. പടക്കനിർമാണ ശാലയുടെ ലൈസൻസ് സജിന്റെ പിതാവിന്റെ പേരിലാണ് ഉള്ളത്. ലൈസൻസ് ഉണ്ടോ എന്നുള്ളത് പരിശോധിച്ചുവരികയാണ്. പാലോട് പൊലീസ് രണ്ട് റൂമുകൾ സീൽ ചെയ്തിട്ടുണ്ട്. പാലോട് - നന്ദിയോട് മേഖലയിൽ ഇപ്പോൾ സ്ഥിരമായി അപകടം ഉണ്ടാകുന്നുണ്ട്. തുടരെത്തുടരെ അപകടങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പാലോട് പൊലീസ് ജോയിൻ്റ് ഇൻസ്പെക്ഷനായി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദുബായില്‍ ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാനുള്ള ന്യൂതന പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദുബായ് ലൂപ്പ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വേണ്ടിവരുന്ന യാത്ര മൂന്നു മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന വിധത്താലാകും ദുബായ് ലൂപ്പിന്റെ നിര്‍മാണം. നഗരത്തിലെ ആകാശ ടാക്‌സി സര്‍വ്വീസ് ഇക്കൊല്ലം തന്നെ ആരംഭിക്കുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് നഗരത്തിലെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വെക്കുന്ന രണ്ട് പ്രധാന പദ്ധതികള്‍ ആര്‍ടിഎ പ്രഖ്യാപിച്ചത്. ദുബായ് ലൂപ്പ് പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. ഭൂമിക്കടിയില്‍ നിര്‍മിക്കുന്ന ടണലിലൂടെ പ്രത്യേകം ഡിസൈന്‍ ചെയ്ത കാറുകള്‍ അതിവേഗ സര്‍വ്വീസ് നടത്തുന്നതാണ് ഇത്. ഇലോണ്‍ മസ്‌കിന്റെ ബോറിംഗ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 24 കിലോമീറ്റര്‍ നീളത്തിലാണ് ദുബായ് നഗരത്തില്‍ ലൂപ്പ് യാത്രാ സംവിധാനം ഏര്‍പ്പെടുത്തുക.
ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നിന്ന് ദുബായ് മാള്‍ വരെ 6.4 കിലോമീറ്ററിലാകും ആദ്യഘട്ട പദ്ധതി. നാല് സ്റ്റേഷനുകളാകും ഉണ്ടാവുക. റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോള്‍ 20 മിനിറ്റോളം വേണ്ടി വരുന്ന യാത്ര മൂന്ന് മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് ഈ ന്യൂതന പദ്ധതിയുടെ പ്രത്യകത. പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ കരാറില്‍ ആര്‍ടിഎയും ബോറിംഗ് കമ്പനിയും ഒപ്പുവച്ചു. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിന് പിന്നാലെ രണ്ടാം ഘട്ടത്തിനും തുടക്കം കുറിക്കും. 24 കിലോമീറ്റര്‍ ദൂരത്തിലുളള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സ്റ്റേഷനുകളുടെ എണ്ണം 23 ആയി ഉയരും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാലിഫോണിയക്ക് പിന്നാലെ ലൂപ്പ് സംവിധാനമുളള രണ്ടാമത്തെ നഗരമായി ദുബായ് മാറും. ആകാശ ടാക്‌സികളുടെ സര്‍വീസ് ആരംഭിക്കുന്നതിനുളള നടപടിയും അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായതായും ആര്‍ടിഎ ചെയര്‍മാന്‍ വ്യക്തമാക്കി. പറക്കും ടാക്‌സികളുടെ ടേക്ക് ഓഫിനും ലാന്റിഗുമുള്ള പ്രധാന വെര്‍ട്ടി പോര്‍ട്ട് സ്‌റ്റേഷന്റെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊല്ലം : കൊല്ലം പുനലൂരിൽ ലോട്ടറി ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ. മൊയ്തീൻ ബാദുഷ (67) ആണ് മരിച്ചത്. സ്വകാര്യ ലോട്ടറി വില്പനശാലയിലെ ജീവനക്കാരനാണ് മൊയ്തീൻ ബാദുഷ. പകൽ മുഴുവൻ സമയവും ഇയാൾ കടയിലുണ്ടായിരുന്നു. പിന്നീട് വെെകീട്ടോടെ ടിക്കറ്റ് എടുക്കാനെത്തിയവരാണ് കടയുടെ പിൻഭാഗത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പുനലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ താമസക്കാര്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ പുതുക്കുന്ന നടപടി കൂടുതല്‍ എളുപ്പമാക്കുന്നതിനായി പുതിയ ഡിജിറ്റല്‍ സേവനത്തിന് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സഹേല്‍ ആപ്പ് വഴിയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്കായി ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.
പുതിയ പാസ്പോര്‍ട്ട് എടുത്തവര്‍ക്ക് അത് സംബന്ധിച്ച വിവരങ്ങള്‍ താമസരേഖയില്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ ആപ്പ് വഴി ലളിതമായി പൂര്‍ത്തിയാക്കാം. സഹേല്‍ ആപ്പിലെ 'മിനിസ്ട്രി ഓഫ് ഇന്റീരിയര്‍' സേവനങ്ങളുടെ പട്ടികയിലാണ് പുതിയ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസരേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും വേഗതയുള്ളതുമാക്കാന്‍ പുതിയ മാറ്റം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂയോർക്ക്: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ. മാധ്യമപ്രവർത്തകർ അടക്കം 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ശതകോടീശ്വരനായ ജെഫ് ബെസോസ് ആണ് നിലവിൽ വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ ഉടമ. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് പത്രത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്റർ മാറ്റ് മുറെയും എച്ച് ആർ മേധാവി വെയ്ൻ കോണലും ഔദ്യോഗികമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് കുറിപ്പ് പുറത്തുവിട്ടു. വേദനാജനകമായ തീരുമാനമാണിതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് അനിവാര്യമായ മാറ്റമാണെന്നും മാറ്റ് മുറെ വ്യക്തമാക്കി.
തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ നിലവിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കലും മാനേജ്‌മെന്റ് നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജീവനക്കാരെ വെട്ടിക്കുറച്ചത് പത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. നിർണായകമായ ഘട്ടങ്ങളിൽ കവറേജ് പുനഃപരിശോധിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ട് പത്രത്തിലെ റിപ്പോർട്ടർമാരും എഡിറ്റർമാരും ജെഫ് ബെസോസിന് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. പത്രത്തിന്റെ കായികവിഭാഗം പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 2026ലെ വിന്റർ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാൻ പത്രം റിപ്പോർട്ടർമാരെ വിടില്ലെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. 148 വർഷത്തെ പാരമ്പര്യമുള്ള പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് മാനേജ്‌മെന്റിന്റെ വാദം. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ നടന്നിരുന്നു.
ശശി തരൂർ എം പിയുടെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി. വാഷിങ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ തന്നെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 12 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ ഈ പിരിച്ചുവിടൽ വേദന ഉണ്ടാക്കുന്നതാണെന്നും ഇഷാൻ വ്യക്തമാക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ടോക്കിയോ: നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ വൈറസിനെ ഇല്ലാതാക്കാന്‍ നിലവില്‍ വാക്‌സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാന്റെ പുതിയ നീക്കം
നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസില്‍സും ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വാക്‌സിന്‍ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നിപ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗം വന്നാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
മുന്‍പ് വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചിരുന്നു. ഈ പരീക്ഷണം വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പറഞ്ഞു. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ 60 പേരെയാണ് ഉള്‍പ്പെടുത്തുക.
നിപ വൈറസിനെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരും. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള ഈ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റി റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത്തിന് മുൻപിലാണ് പ്രതിയെ ഹാജരാക്കിയത്.റിമാൻഡ് ചെയ്ത പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.
വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 -ാം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. കീഴ്ശാന്തിയായിരുന്ന ഇയാൾ ശബരിമലയിൽ ഡ്യൂട്ടി ഏറ്റെടുത്ത ശേഷം ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിൻ്റെ ചുമതലയാണ് ഉണ്ടായിരുന്നത്. എമ്പതിനായിരത്തിലധികം പാക്കറ്റ് നെയ്യുകൾ വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നെയ്‌ക്കൊള്ളയിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷത്തോളം രൂപ നഷ്ട്ടമായെന്നാണ് കണക്കുകൾ.
സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.പ്രത്യേക സംഘത്തെവെച്ച് സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആലപ്പുഴ: മാവേലിക്കരയില്‍ മദ്യലഹരിയില്‍ ഔദ്യോഗിക വാഹനമോടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യലഹരിയില്‍ വാഹനമോടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലാണ് ഉദ്യോഗസ്ഥന്‍റെ അപകടകരമായ യാത്ര. മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികില്‍ നിര്‍ത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്‍ ഛര്‍ദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്.
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസ് വാഹനത്തിന്റെ പിറകെ പോയ ബൈക്ക് യാത്രികരാണ് പൊലീസ് ജീപ്പിന്റെ ഈ സാഹസിക യാത്ര ചിത്രീകരിച്ചത്. ദീര്‍ഘദൂരം സാഹസിക യാത്ര തുടര്‍ന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടു. ഇതിന് പിന്നാലെ ബൈക്ക് യാത്രികര്‍ ഇറങ്ങി നോക്കിയപ്പോഴാണ് മദ്യലഹരിയില്‍ ഛര്‍ദിച്ച് അവശനായ പൊലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളില്‍ കണ്ടത്.
സംഭവത്തിന് പിന്നാലെ ബൈക്ക് യാത്രികര്‍ പൊലീസിനെ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്‍പ്പെടെ പൊലീസുകാരെത്തി പരിശോധന നടത്തി. എന്നാല്‍ സ്വരാജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ വാഹനമോടിച്ച് സ്‌റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്എച്ച്ഒയെ കായംകുളത്തെ വീട്ടില്‍ എത്തിച്ച ശേഷം തിരികെ വരുമ്പോളായിരുന്നു സ്വരാജ് പൊലീസ് വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ച ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നാളെ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി. തുര്‍ക്കിയില്‍ നിന്നും ചര്‍ച്ച മസ്‌ക്കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ നിര്‍ദേശം അമേരിക്ക അംഗീകരിച്ചു.
അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം ഇന്നലെ വെടിവച്ചിടുകയും അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്തശേഷം ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ആണവ ചര്‍ച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും പ്രദേശത്തെ പ്രോക്സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും ചര്‍ച്ചയായേക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നതായി അബ്ബാസ് അരഘ്ചി പ്രതികരിച്ചു. ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയുമായല്ല നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്ക-ഇറാന്‍ സംഘര്‍ഷം വഷളായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12